1 usd = 71.85 inr 1 gbp = 89.24 inr 1 eur = 79.01 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 236.30 inr

Sep / 2019
17
Tuesday

ബാലു വിവാഹ മോചനത്തിന് ആഗ്രഹിച്ചിരുന്നു; സ്വന്തം വീട്ടിൽ നിന്നും പ്രാക്ടീസ് നടത്താൻ പോലും കഴിയാത്ത അവസ്ഥ അവനു നേരിട്ടിട്ടുണ്ട്; സ്വർണക്കടത്തുമായി ബാലുവിന് ബന്ധം കാണില്ല; പക്ഷെ സുഹൃത്തുക്കളുടെ ചതി ബാലു അറിഞ്ഞു കാണും: ബാലുവിന്റെ പണം ഉപയോഗിച്ച് ബാലുവിന്റെ കുടുംബത്തിന് മുന്നിൽ മതിലുകെട്ടുകയാണ് ലക്ഷ്മിയും ബാലുവിന്റെ സുഹൃത്തുക്കളും; അപകടം കൊലപാതകം തന്നെ; നെഞ്ചുപൊട്ടി ബാലഭാസ്‌കറിന്റെ ഗുരുവും അമ്മാവനുമായ ബി ശശികുമാർ മറുനാടനോട് പറഞ്ഞത്

June 06, 2019 | 10:34 AM IST | Permalink



ബാലു വിവാഹ മോചനത്തിന് ആഗ്രഹിച്ചിരുന്നു; സ്വന്തം വീട്ടിൽ നിന്നും പ്രാക്ടീസ് നടത്താൻ പോലും കഴിയാത്ത അവസ്ഥ അവനു നേരിട്ടിട്ടുണ്ട്; സ്വർണക്കടത്തുമായി ബാലുവിന് ബന്ധം കാണില്ല; പക്ഷെ സുഹൃത്തുക്കളുടെ ചതി ബാലു അറിഞ്ഞു കാണും: ബാലുവിന്റെ പണം ഉപയോഗിച്ച് ബാലുവിന്റെ കുടുംബത്തിന് മുന്നിൽ മതിലുകെട്ടുകയാണ് ലക്ഷ്മിയും ബാലുവിന്റെ സുഹൃത്തുക്കളും; അപകടം കൊലപാതകം തന്നെ; നെഞ്ചുപൊട്ടി ബാലഭാസ്‌കറിന്റെ ഗുരുവും അമ്മാവനുമായ ബി ശശികുമാർ മറുനാടനോട് പറഞ്ഞത്

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന് അപകടം സംഭവിക്കുന്നത് വരെ ബാലുവിന്റെ സുഹൃത്തുക്കൾക്ക് ബാലുവിന്റെ കുടുംബം പ്രിയപ്പെട്ടതായിരുന്നു. എന്നാൽ അപകടം നടന്നു പിറ്റേ ദിവസം മുതൽ ബാലുവിന്റെ സുഹൃത്തുക്കൾ ബാലുവിന്റെ കുടുംബത്തെ ശത്രുക്കളായി കണ്ടുവെന്ന് ബാലഭാസ്‌ക്കറിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തുകൊണ്ടാണ് സുഹൃത്തുക്കൾ ബാലുവിന്റെ കുടുംബത്തെ ശത്രുക്കളായി കണ്ടത്. ഇതിൽ തന്നെ ഞങ്ങൾ അപകടം മണത്തു. ബാലുവിന്റെ പണവും ഇടപാടുകളും അച്ഛൻ അറിയാതെ ബാലുവിന്റെ കുടുംബം അറിയാതെ ഒളിച്ചുവെക്കാൻ നോക്കി. ബാലു ആശുപത്രിയിലായി പിറ്റെന്നു തന്നെ സ്ഥിതി മാറുന്നത് ഞങ്ങൾ കണ്ടു.

ബാലുവിന്റെ അച്ഛൻ എന്ന് ബഹുമാനപുരസ്സരം കണ്ട ബാലുവിന്റെ സുഹൃത്തുക്കൾ അച്ഛനോട് പിന്നീട് ശത്രുക്കളെപ്പോലെയാണ് പെരുമാറിയത്. വളരെ മോശം പെരുമാറ്റം ബാലുവിന്റെ അച്ഛനു അഭിമുഖീകരിക്കേണ്ടി വന്നു. ആശുപത്രിയിൽ ആയിരുന്ന സമയത്ത് ബാലുവിന്റെ അച്ചനും ബന്ധുക്കളും താമസിച്ച റൂമിനു വാടക കൂടുതൽ ആയതിനാൽ റൂം ഒഴിയണം എന്ന് തന്നെ ബാലുവിന്റെ അച്ഛനോട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. പണം ഞങ്ങൾ കൊടുക്കും എന്ന് പറഞ്ഞപ്പോൾ വഴുതി മാറുകയും ചെയ്തു. ബാലു ആശുപത്രിയിൽ കിടന്ന ശേഷമുള്ള എല്ലാ നീക്കങ്ങളും സംശയാസ്പദമായിരുന്നു.

ബാലു അബോധാവസ്ഥയിൽ തുടരുമ്പോൾ ബാലുവിന്റെ വിരലടയാളം ചില കടലാസുകളിൽ പതിപ്പിക്കാൻ സുഹൃത്തുക്കളും ഭാര്യവീട്ടുകാരും നീക്കം നടത്തി. നഴ്സുമാർ ഇടപെട്ടാണ് ഈ നീക്കം പൊളിച്ചത്. എന്തിനാണ് ദുരൂഹമായ ഈ നീക്കങ്ങൾ ബാലുവിന്റെ സുഹൃത്തുക്കളും ഭാര്യ വീട്ടുകാരും നീക്കം നടത്തിയത്. ബാലുവിന് അച്ഛനായിരുന്നു എല്ലാമെല്ലാം. അച്ഛനും തിരിച്ച് അങ്ങിനെ തന്നെ. ഈ അച്ഛനെയാണ് ബാലുവിന്റെ സുഹൃത്തുക്കൾ പിന്നെ ശത്രുതാ മനോഭാവത്തോടെ കണ്ടത്. ബാലുവിന്റെ മരണം വരെ, ബാലു ആശുപത്രിയിൽ എത്തുമ്പോൾ വരെ ബാലുവിന്റെ കുടുംബം ബാലുവിന്റെ സുഹൃത്തുക്കൾക്ക് എല്ലാമെല്ലാമായിരുന്നു. ബാലു മരണവുമായി മല്ലിട്ടു തുടങ്ങുമ്പോൾ മുതൽ എന്തുകൊണ്ട് ബാലുവിന്റെ കുടുംബത്തെ ലക്ഷ്മിയും ബാലുവിന്റെ സുഹൃത്തുക്കളും ശത്രുക്കളായി കാണുന്നു-ഇതാണ് ഞങ്ങൾക്ക് അറിയേണ്ടത്-ശശികുമാർ പറയുന്നു.

ഇതിൽ തന്നെ ഒട്ടനവധി ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്

ബാലു മരിച്ചു മൂന്നാം നാൾ ബാലുവിന്റെ ഭാര്യ വീട്ടുകാർ വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നു. ബാലുവിന്റെ പേരിലുള്ള അച്ഛനും വീട്ടുകാരും താമസിക്കുന്ന വീട് വിറ്റു ആ തുക ഭാര്യയുടെ വീട്ടുകാരെ ഏൽപ്പിക്കണം എന്നാണ് പറഞ്ഞത്. ലക്ഷ്മിക്കും സഹോദരനും അടുത്തടുത്ത് രണ്ടു വീടുകൾ വേണം. അതിനു ബാലുവിന്റെ പേരിലുള്ള വീട് വിൽക്കണം എന്നാണ് പറഞ്ഞത്. ബാലുവിന്റെ കുടുംബം താമസിക്കുന്ന വീട് വിറ്റു ആ തുക ലക്ഷ്മിക്കും സഹോദരനും ഫ്‌ളാറ്റ് വാങ്ങാൻ നല്കണമെന്ന് പറഞ്ഞാ ഈ ആവശ്യമുണ്ടല്ലോ, ഞങ്ങളെ നടുക്കിയ ഒരാവശ്യമാണിത്. ബാലുവിന്റെ മരണം കഴിഞ്ഞപ്പോൾ കെട്ടിയ പന്തലിന്റെ പണം നൽകാൻ ലക്ഷ്മിയുടെ വീട്ടുകാർ എന്റെ അനുജനെ വിളിച്ചാണ് ആവശ്യപ്പെട്ടത്. വിവാഹത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ബാലുവിന്റെ വിവാഹം തന്നെ ഒരു സാഹസമായിരുന്നു. ബാലു എന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. വയലിനിൽ അവന്റെ ഗുരുവും ഞാനായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ലക്ഷ്മിയുമായി സ്‌നേഹത്തിലാകുന്നത്.

ബാലുവും ലക്ഷ്മിയുമായുള്ള ഈ വിവാഹം ഇപ്പോൾ വേണ്ടാ എന്നാണ് ഞാൻ പറഞ്ഞത്. പഠിത്തം കഴിയട്ടെ എന്ന് പറഞ്ഞു. ബാലുവിന്റെ അച്ഛനും ഇത് തന്നെയാണ് പറഞ്ഞത്. അന്ന് ബാലുവിന് 19 വയസ്സാണ് എന്ന് ഓർക്കണം. ആശയക്കുഴപ്പത്തിലായ ബാലുവിനെ അന്ന് വഴി തെറ്റിച്ചത് ഈ കൂട്ടുകാരാണ്. അവരാണ് വിവാഹത്തിന് ഒത്താശ ചെയ്തത്. ഈ കൂട്ടുകാർ തന്നെയാണ് എന്നും ബാലുവിനെ വഴിതെറ്റിച്ചത്. വിവാഹത്തോടെയാണ് ബാലു എന്റെ വീട്ടിൽ നിന്നും മാറുന്നത്. പക്ഷെ ബാലു ഈ വീടിനേയോ എന്നെയേയോ മറന്നില്ല. വിവാഹം കഴിഞ്ഞും ബാലു എന്റെ വീട് തേടി വന്നു. എന്നെ തേടി വന്നു. എനിക്ക് പോസിറ്റിവ് എനർജി വേണം. അതിനാണ് ഇങ്ങോട്ടു വരുന്നത്.

വിവാഹം കഴിഞ്ഞുള്ള ഈ വരവിൽ എന്റെ മനസിലും സംശയങ്ങൾ ഉയർന്നിരുന്നു. പോസിറ്റിവ് എനർജി വേണം എന്നാണ് ബാലു പറഞ്ഞത്. അവന്റെ വീട്ടിൽ നിന്ന് കുടുംബത്തിൽ നിന്നും അവനു ഈ പോസിറ്റിവ് എനർജി ലഭിക്കുന്നില്ല എന്നാണു ഞാൻ മനസിലാക്കിയത്. ലക്ഷ്മിക്കൊപ്പമുള്ള ജീവിതത്തിൽ സന്തുഷ്ടനായിരുന്നില്ല എന്നും അപ്പോഴാണ് ഞാൻ മനസിലാക്കിയത്. ബാലു വിവാഹമോചനത്തിന് ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം അവൻ പുറത്തു പറഞ്ഞിട്ടുമുണ്ട്. അച്ഛനോടും ബാലു ഈ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നും പ്രാക്ടീസ് നടത്താൻ പോലും കഴിയാത്ത അവസ്ഥ അവനു നേരിട്ടിട്ടുമുണ്ട്. ലക്ഷ്മിയോട് ഞങ്ങൾക്ക് വിരോധമില്ല. പക്ഷെ ലക്ഷ്മിയെ എന്തിനു ബാലുവുമായി അടുപ്പമുള്ളവർ തടങ്കലിൽ വെക്കുന്ന അവസ്ഥ വരുന്നത്.

ലക്ഷ്മി എന്തിനാണ് ബാലുവിന് ഒപ്പമുള്ളവരെ ഭയപ്പെടുന്നത്. ആഘോഷിക്കപ്പെടേണ്ട ആളല്ല ലക്ഷ്മി എന്നാണ് ഞാൻ കരുതുന്നത്. ഭർത്താവും കുഞ്ഞും നഷ്ടമായവളാണ് ലക്ഷ്മി. പക്ഷെ ആ അവസ്ഥയിൽ അല്ല ലക്ഷ്മി ഉള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് ലക്ഷ്മിയോട് സഹതാപമുണ്ട്. പക്ഷെ ഞങ്ങൾക്ക് ലക്ഷ്മിയോട് സഹതാപമില്ലാ എന്ന അവസ്ഥ അവർ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ബാലുവിന്റെ പൈസ ഞങ്ങൾക്ക് ആവശ്യമില്ല. ഞങ്ങൾ ആരും ബാലുവിന്റെ സ്വത്ത് മോഹിക്കുന്നുമില്ല. പക്ഷെ ബാലുവിന്റെ മരണത്തിന്റെ യഥാർത്ഥ കാരണങ്ങൾ എല്ലാം വെളിയിൽ വരണം. നിലവിലെ ദുരൂഹത മാറുകയും ചെയ്യണം. ഇതാണ് ഞങ്ങളുടെ ആവശ്യം. പക്ഷെ ഇതിനു വിരുദ്ധമായ നീക്കങ്ങൾ പലതും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും വരുന്നു. ഇതാണ് ഞങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നത്. ബാലുവിന്റെ സ്വത്തിലും പ്രശസ്തിയിലും മാത്രമാണ് ലക്ഷ്മിക്കും കുടുംബത്തിനും നോട്ടമുണ്ടായിരുന്നത് എന്നാണ് ഇപ്പോഴത്തെ ലക്ഷ്മിയുടെ പെരുമാറ്റം കൊണ്ട് ഞങ്ങൾക്ക് വ്യക്തമാകുന്നത്.

എന്തുകൊണ്ട് ബാലുവിന്റെ കാര്യത്തിൽ എല്ലാം മതിലുകെട്ടി സൂക്ഷിക്കാൻ ലക്ഷ്മിയും ബാലുവിന്റെ സുഹൃത്തുക്കളും തയ്യാറാകുന്നു. ബാലുവിന്റെ ബാങ്ക് അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്തു. എല്ലാ കാര്യങ്ങളും അധീനതയിലാക്കി. സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തുന്നില്ല. എല്ലാം ചെയ്യുന്നത് ലക്ഷ്മിയും അവരുടെ ബന്ധുക്കളും ബാലുവിന്റെ സുഹൃത്തുക്കളുമാണ്. ബാലുവിന്റെ പണം ഉപയോഗിച്ച് ബാലുവിന്റെ കുടുംബത്തിന് മുന്നിൽ മതിലുകെട്ടുകയാണ് ലക്ഷ്മിയും ബാലുവിന്റെ സുഹൃത്തുക്കളും ചെയ്യുന്നത്. എല്ലാവരും കൂടി ബാലുവിന്റെ കുടുംബത്തെ പ്രതിപക്ഷമാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

ഒപ്പമുള്ളവരുടെ സ്വർണ്ണക്കടത്ത് ബാലു അറിഞ്ഞിരുന്നോ?

സ്വർണക്കടത്തുമായി ബാലുവിന് ബന്ധം കാണില്ല. പക്ഷെ സുഹൃത്തുക്കളുടെ ചതി ബാലു അറിഞ്ഞുകാണും. ഇത് തന്നെയാകണം അവനെ അലട്ടിയത് എന്നാണ് ഞാൻ ഊഹിക്കുന്നത്. സ്വർണ്ണക്കടത്ത് അറിഞ്ഞപ്പോൾ ബാലു എതിർത്തിട്ടുണ്ടാകണം. അല്ലെങ്കിൽ കാശ് അവനിൽ നിന്നും നഷ്ടമായിരിക്കണം. ഈ രണ്ടു കാര്യങ്ങളിൽ എന്തോ ഒന്ന് സംഭവിച്ചിരിക്കണം. സഹായം തേടി എത്തുന്നവർക്കും സുഹൃത്തുക്കൾക്കും കയ്യയച്ച് സഹായിക്കുന്നതായിരുന്നു ബാലുവിന്റെ രീതി. ഇങ്ങിനെ പല സുഹൃത്തുക്കൾക്കും ബാലു കാശ് കൊടുത്തിട്ടുണ്ട്. പാലക്കാട്ടെ ആയുർവേദ ആശുപത്രിയുമായും ബാലുവിന് ഈ രീതിയിൽ പണം ഇടപാട് ഉണ്ടായിരുന്നു. അപകടസമയത്ത് ബാലുവിന്റെ കാർ ഓടിച്ചിരുന്ന അർജുന് ഈ ആശുപത്രിയുമായി അടുത്ത ബന്ധമുണ്ട്.

സ്വർണം കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയും ഇപ്പോൾ ഒളിവിലുള്ള വിഷ്ണുവും ബാലുവിന്റെ സന്തത സഹചാരികൾ ആയിരുന്നു. എന്നോട് വലിയ ബഹുമാനമാണ് പ്രകാശ് തമ്പി കാണിച്ചിരുന്നത്. പക്ഷെ എനിക്ക് പ്രകാശ് തമ്പിയുമായോ വിഷ്ണുവുമായോ അടുപ്പമുണ്ടായിരുന്നില്ല. ബാലു ഉള്ളപ്പോൾ ബാലുവിനൊപ്പമാണ് പ്രകാശ് തമ്പി ഇവിടെ വരാറുണ്ടായിരുന്നത്. പ്രകാശ് തമ്പിയും വിഷ്ണുവും തമ്മിൽ അടുപ്പമുണ്ട്. വിഷ്ണുവുമായി അടുപ്പമുള്ളയാളാണ് അപകടസമയത്ത് കാർ ഓടിച്ച അർജുൻ. എന്തായാലും അപകടം യാദൃശ്ചികമായി വന്നതല്ല. പാലക്കാട്ടെ ആശുപത്രിയുമായി ബന്ധമുള്ള സ്ത്രീ എന്തുകൊണ്ട് രാത്രി കുത്തിയിരുന്നു ബാലുവിന്റെ യാത്രാ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. എന്തുകൊണ്ട് ഈ സ്ത്രീ അപകടവിവരമറിഞ്ഞപ്പോൾ നിശബ്ദയായി ഫോൺ വെച്ചു.

അടുപ്പമുള്ള ഒരാൾ അപകടത്തിൽപ്പെട്ടതറിഞ്ഞാൽ അവർക്ക് എന്ത് പറ്റി, എങ്ങിനെയാണ് അപകടം എന്നൊക്കെ അന്വേഷിക്കില്ലേ. യാത്രാ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നപ്പോൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞപ്പോൾ എന്തുകൊണ്ട് നിശബ്ദയായി ഇരുന്നു. ഇതൊക്കെ കൊണ്ട് തന്നെയാണ് ബാലുവിന്റെ മരണത്തിൽ ഞങ്ങൾക്ക് ഇപ്പോഴും സംശയം ജനിപ്പിക്കുന്നത്-ശശികുമാർ പറയുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
ഇതിന് ഞാൻ മറുപടി പറയില്ല എന്ന് കോടതിയിൽ ധിക്കാരത്തോടെ പെരുമാറ്റം; സിസ്റ്റർ ആനിയെ ആരാണ് ഇങ്ങനെ പറയാൻ പഠിപ്പിച്ചത്? ഇത്രയും ധൈര്യം കിട്ടിയത് എങ്ങനെ? നിങ്ങൾ നിയമത്തിന് അതീതയാണോ? പ്രതിഭാഗം അഭിഭാഷകനായ അഡ്വ.രാമൻ പിള്ളയെ നോക്കി സിബിഐ കോടതി; ശകാരത്തെ തുടർന്ന് മാപ്പിരന്ന് സിസ്റ്റർ ആനി; അഭയക്കേസിൽ കേസിൽ ആനിയടക്കം രണ്ട് സിസ്റ്റർമാർ കൂറുമാറി
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
ഒഴിഞ്ഞുപോകുന്നവരെ എവിടെ പാർപ്പിക്കും? ആശയക്കുഴപ്പം തുടരുന്നതിന് ഇടയിൽ മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ 13 കമ്പനികൾ രംഗത്ത്; താൽപര്യപത്രം നൽകിയത് കേരളത്തിന് പുറത്തുള്ള കമ്പനികൾ; നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഫ്‌ളാറ്റ് ഉടമകൾ; നോട്ടീസ് നിയമപ്രകാരമല്ലെന്ന് വാദം; വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് 17 എംപിമാരുടെ കത്ത്; വ്യത്യസ്ത നിലപാടുമായി ഒപ്പിടാതെ ടി.എൻ.പ്രതാപനും എൻ.കെ.പ്രേമചന്ദ്രനും
പിഡബ്ലുഡി മിനിസ്റ്ററായിരുന്ന ഡോ.എം.കെ.മുനീർ ഇവിടെ എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാനായി തീവ്രമായി ആഗ്രഹിച്ചിരുന്നു; ഇടതുപക്ഷം ശക്തമായി എതിർത്തു; ഈ പാവങ്ങൾ ഒരുകാലത്തും കാർ വാങ്ങില്ലെന്നും അവർ എക്സ്‌പ്രസ് ഹൈവേയിലൂടെ ഓടിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചോദ്യം കൈരളി ടിവി വെട്ടിമാറ്റി; മാതൃഭൂമി ന്യൂസിൽ ചോദ്യം വെളിപ്പെടുത്തി ശ്രീനിവാസൻ
പട്ടിണി മാറ്റാൻ തൊട്ടത്തിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന ശുദ്ധ ഹൃദയൻ; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരൻ പാർട്ടിയുടെ തണലിൽ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരൻ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കർ സർക്കാർ ഭൂമി വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര