Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌കറിന്റേത് കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതു വശത്തേക്ക് വെട്ടിതിരിച്ച് മരത്തില്‍ ഇന്നോവ ഇടിപ്പിച്ചത് ഡ്രൈവറുടെ അസാമാന്യ മിടുക്ക്; ഭാര്യ ലക്ഷ്മിയുടെ മൊഴികളിലും സംശയം; വിഷ്ണുവിന്റെ വീട്ടുകാരും പ്രകാശന്‍ തമ്പിയും നല്‍കുന്നത് വ്യത്യസ്ത മൊഴികള്‍; അര്‍ജുന്റെ നാടുവിടലും ദുരൂഹം; പള്ളിപ്പുറത്തെ കാറപകടത്തില്‍ സര്‍വ്വത്ര അട്ടിമറികള്‍; വയലിനിസ്റ്റിന്റെ ശത്രുക്കളെ കണ്ടെത്താനുറച്ച് ക്രൈംബ്രാഞ്ച്

ബാലഭാസ്‌കറിന്റേത്  കൊലപാതകമെന്ന സംശയത്തിലേക്ക് അന്വേഷണ സംഘം; ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതു വശത്തേക്ക് വെട്ടിതിരിച്ച് മരത്തില്‍ ഇന്നോവ ഇടിപ്പിച്ചത് ഡ്രൈവറുടെ അസാമാന്യ മിടുക്ക്; ഭാര്യ ലക്ഷ്മിയുടെ മൊഴികളിലും സംശയം; വിഷ്ണുവിന്റെ വീട്ടുകാരും പ്രകാശന്‍ തമ്പിയും നല്‍കുന്നത് വ്യത്യസ്ത മൊഴികള്‍; അര്‍ജുന്റെ നാടുവിടലും ദുരൂഹം; പള്ളിപ്പുറത്തെ കാറപകടത്തില്‍ സര്‍വ്വത്ര അട്ടിമറികള്‍; വയലിനിസ്റ്റിന്റെ ശത്രുക്കളെ കണ്ടെത്താനുറച്ച് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഗീതപ്രേമികളെയും തലസ്ഥാനവാസികളെയും ഏറെ ദുഃഖത്തിലാഴ്‌ത്തിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ ഭാര്യ, അമ്മാവൻ, സുഹൃത്ത് വിഷ്ണുവിന്റെ വീട്ടുകാർ, പൂന്തോട്ടം ആശുപത്രിയിലെ ലത, പ്രകാശൻ തമ്പി എന്നിവരിൽ നിന്ന് ലഭിച്ച പരസ്പര വിരുദ്ധവും സംശയാസ്പദവുമായി മൊഴികളാണ് അന്വേഷണ സംഘത്തെ ഈ നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 

ബാലഭാസ്‌കറിന്റെ കൊലപാതകം സംബന്ധിച്ച എല്ലാകാര്യങ്ങളും അറിയാവുന്ന വ്യക്തിയാണ് ഡ്രൈവർ അർജ്ജുൻ. അർജ്ജുൻ ബാലഭാസ്‌കറിന്റെ ഇന്നോവോ കാർ അമിത വേഗത്തിൽ ഓടിച്ച് വാഹനം അപകടത്തിൽപ്പെടുത്തി ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിൽ നിന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം ഈകേസന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ നിഗമനങ്ങൾ ഇങ്ങനെയാണ്.

കസ്റ്റംസിന്റെ പിടിയിലായ സ്വർണ്ണകള്ളക്കടത്തുകാരുടെ ക്യാരിയറായി ബാലഭാസ്‌കറുടെ പ്രശസ്തിയും ഉപയോഗിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അറിവോടെയാവില്ല ഇത്. വിദേശ ഷോകൾക്ക് പോയി മടങ്ങുമ്പോൾ ബാലഭാസ്‌കറിന്റെ പ്രിയസംഗീത ഉപകരണത്തിൽ സുഹൃത്തുക്കൾ സ്വർണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ മറ്റ് ഇടപാടുകൾ നടത്തിയിരുന്നത് പ്രകാശൻ തമ്പി, വിഷ്ണു എന്നിവർ ചേർന്നായിരുന്നു. ഒരു അറിയപ്പെടുന്ന കലാകാരനായതുകൊണ്ട് തന്നെ എയർപോർട്ടിൽ ബാലഭാസ്‌കർ കടന്ന് പോയിരുന്നത് ഗ്രീൻ ചാനൽ വഴിയും. ഇതിന് പുറമെ സ്വർണ്ണകടത്തിന് കൂട്ട് നിന്നിരുന്ന കസ്റ്റംസിലെ ഉദ്ദ്യോഗസ്ഥർ ബാലഭാസ്‌കറിന്റെ ആരാധകരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തന്ത്രങ്ങൾ ഒരുക്കിയത്.

അതുകൊണ്ട് തന്നെ അതിശക്തമായ അന്വേഷണമാകും ഇനി നടത്തുക. ഇടയ്ക്ക് സംഗീതം ഉപേക്ഷിക്കുന്നു, ഇനി വിദേശത്ത് ഷോകൾ ചെയ്യുന്നില്ല എന്നിങ്ങനെ വെളിപ്പെടുത്തൽ നടത്തി ബാലഭാസ്‌കർ രംഗത്ത് എത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം തന്റെ സമ്പാദ്യം ബാലഭാസ്‌കർ പൂന്തോട്ടം ആശുപത്രിയിൽ നിക്ഷേപിച്ചിരുന്നു. പാലക്കാട് പൂന്തോട്ടം ആശുപത്രി കം റിസോർട്ട് എന്ന ബിസിനസിലേക്കാണ് ലതയുമായുള്ള പരിചയത്തിന്റെയും പേരിൽ ബാലഭാസ്‌കർ അവിടെ ബിസിനസ്സ് പാർട്ണർ ആകുന്നത്. ബാലഭാസ്‌കറിന്റ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് അർജ്ജുൻ, വിഷ്ണു എന്നിവർ ചേർന്നാണ്.

തന്റെ സാമ്പത്തിക ഇടപാടുകളിൽ ലതയും കൂട്ടരും തരികിട കാണിച്ചപ്പോൾ തന്നെ ബാലഭാസ്‌കർ അത് ചോദ്യം ചെയ്തിരിക്കാം. പണത്തെ ചൊല്ലി നിരവധി തവണ ലതയുമായും ഭർത്താവുമായും ബാലഭാസ്‌കർ വഴക്കിട്ടിരുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്ന ദിവസം ലതയുമായി സംസാരിച്ച ബാലഭാസ്‌കർ ദേഷ്യത്തിലാണ് പിരിഞ്ഞത്. ഇക്കാര്യം കൂടുതൽ ദൃഢപ്പെടുത്തുന്നതാണ് ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട് നിമിഷകങ്ങൾക്കകം ബാലഭാസ്‌കറിന്റെ ഫോണിലേക്ക് വന്ന ലതയുടെ കോൾ. ഫോൺ എടുത്ത് സംസാരിച്ച് പൊലീസ് ഉദ്ദ്യോഗസ്ഥൻ അപകടവിവരം അറിയിച്ചപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതും സംശയങ്ങൾക്ക് ഇഠ നൽകുന്നു.

അർജ്ജുൻ എന്ന ബാലഭാസ്‌കറിന്റെ ഡ്രൈവർ ഒരു മികച്ച ഡ്രൈവർ എന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തിയിരിക്കുന്നത്. ഇതിന് കാരണവുമുണ്ട്. താൻ ഓടിക്കുന്ന വാഹനങ്ങളിലെ അപകടങ്ങൾ അർജ്ജുന് പുതുമയുള്ളതും ആദ്യത്തേതുമായിരുന്നില്ല. എല്ലാ ഘട്ടത്തിലും ബുദ്ധിപൂർവ്വവും പരിചയസമ്പത്തും കൊണ്ട് ഗുരുതരമായി ഒരു പരുക്കും അർജ്ജുനിനെ സ്പർശിച്ചിട്ടില്ല. ബാലഭാസ്‌കറും കുടുംബവുമായി സഞ്ചരിച്ച കാർ, താൻ ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതുവശത്തേക്ക് വെട്ടിതിരിച്ച് മരത്തിൽ ഇടിപ്പിക്കണമെങ്കിൽ അർജ്ജുൻ സാധാരണക്കാരനായ ഡ്രൈവർ അല്ല എന്നത് തന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രധാന നിഗമനം.

വാഹനം ഓടിക്കുന്ന ഡ്രൈവർ ഉറങ്ങിപ്പോയാൽ സാധാരണ ഗതിയിൽ വാഹനം നിയന്ത്രണം വിട്ടുപോകാറാണ് പതിവ്. ഇവിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടില്ലെന്നുമാത്രമല്ല, കൃത്യമായി വാഹനത്തിന്റെ ഇടതുഭാഗത്ത് ഇരുന്നവർക്ക് മാത്രം ഗുരുതര പരിക്കേൽക്കാൻ വഴിവെച്ചു. തൃശ്ശൂരിൽ നിന്ന് യാത്രതിരിച്ച് വാഹനം പുലർച്ചെ 3.45 നാണ് പള്ളിപ്പുറത്ത് എത്തുന്നത്.വാഹനം അമിത വേഗത്തിലായിരുന്നുവെന്നത് യാത്രമധ്യേയുള്ള പല സുരക്ഷാക്യാമറകളിലും പതിഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇത്തരത്തിലായിരിക്കെ കൃത്യമായ നിഗമനത്തിലെത്തിയ ക്രൈംബ്രാഞ്ചിന് ഇനി അർജ്ജുൻ, വിഷ്ണു എന്നിവരെ പിടികൂടേണ്ട നിർണ്ണായകമായ ജോലിയാണ് ഉള്ളത്.

ഇവരെ ലഭിച്ചശേഷം നടത്തുന്ന ചോദ്യം ചെയ്യലിലും അപകടം പുനരാവിഷ്‌കരിച്ച് നടത്തുന്ന തെളിവെടുപ്പിലും ശേഷം അന്വേഷണസംഘത്തിന് സത്യംതുറന്നുപറയാൻ ആകും.ആരാണ് നായകൻ,ആരാണ് സൂത്രധാരൻ,ആരാണ് സംവിധായകൻ എന്നിങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾക്കാവും അന്വേഷണ സംഘം ആ ഘട്ടത്തിൽ ഉത്തരം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP