Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടമാളൂരിലെ രണ്ടര ഏക്കർ സ്ഥലത്ത് 50,000 ചതുരശ്ര അടിയിൽ തീർത്ത ആശുപത്രിയുടെ മുഖ്യ പങ്കാളിയായത് വൻനിക്ഷേപം ഉറപ്പു നൽകി; ഓഹരി പങ്കാളിത്തം ആരോടും ചോദിക്കാതെ മാറ്റി മറിച്ചു; ആശുപത്രിയുടെ പേരിൽ കോടികൾ ലോണെടുത്ത് മറ്റ് ആശുപത്രികൾക്ക് വേണ്ടി ഉപയോഗിച്ചു; 30 വർഷത്തെ പ്രവാസി ജീവിതം നൽകിയ സമ്പാദ്യം ഉപയോഗിച്ച് ആശുപത്രി തുടങ്ങിയ അമേരിക്കൻ മലയാളിയെ കിംസ് ആശുപത്രി ഉടമ സഹദുള്ള പറ്റിച്ചത് ഇങ്ങനെ; പരാതിയുമായി ജൂബി ദേവസ്യയും ഭാര്യയും കമ്പനി ലോ ബോർഡിന് മുമ്പിൽ

കുടമാളൂരിലെ രണ്ടര ഏക്കർ സ്ഥലത്ത് 50,000 ചതുരശ്ര അടിയിൽ തീർത്ത ആശുപത്രിയുടെ മുഖ്യ പങ്കാളിയായത് വൻനിക്ഷേപം ഉറപ്പു നൽകി; ഓഹരി പങ്കാളിത്തം ആരോടും ചോദിക്കാതെ മാറ്റി മറിച്ചു; ആശുപത്രിയുടെ പേരിൽ കോടികൾ ലോണെടുത്ത് മറ്റ് ആശുപത്രികൾക്ക് വേണ്ടി ഉപയോഗിച്ചു; 30 വർഷത്തെ പ്രവാസി ജീവിതം നൽകിയ സമ്പാദ്യം ഉപയോഗിച്ച് ആശുപത്രി തുടങ്ങിയ അമേരിക്കൻ മലയാളിയെ കിംസ് ആശുപത്രി ഉടമ സഹദുള്ള പറ്റിച്ചത് ഇങ്ങനെ; പരാതിയുമായി ജൂബി ദേവസ്യയും ഭാര്യയും കമ്പനി ലോ ബോർഡിന് മുമ്പിൽ

ആർ പീയൂഷ്

കോട്ടയം: 28 വർഷത്തെ പ്രവാസജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് നാട്ടിൽ ആശുപത്രി തുടങ്ങിയ സംരംഭകനെ ബിസിനസ് പങ്കാളി വഞ്ചിച്ചെന്നു പരാതി. കിംസ് ആശുപത്രി ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.ഐ. സഹദുള്ള അടക്കമുള്ളവർക്കെതിരേ കോട്ടയം സ്വദേശി ജൂബി എം. ദേവസ്യയാണു കമ്പനി ലോ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ പരാതി നൽകിയത്.

കുടമാളൂരിൽ താൻ തുടക്കമിട്ട ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പങ്കാളിത്തം നേടിയ സഹദുള്ളയും കൂട്ടരും ആശുപത്രിയിൽ വൻ നിക്ഷേപം നടത്തിയെന്നു വരുത്തിത്തീർത്ത് തന്റെയും ഭാര്യയുടെയും ഓഹരി പങ്കാളിത്തം നാമമാത്രമായി ചുരുക്കിയെന്ന് കമ്പനി ലോ ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ജൂബി ദേവസ്യ ആരോപിച്ചു.

ഹർജിക്കാരന് ആശുപത്രിക്കെട്ടിടവും ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും പരിശോധിക്കാനുള്ള അനുമതിക്ക് ട്രിബ്യൂണലിനു മുന്നിൽ ധാരണയായി. ആവശ്യമെങ്കിൽ എതിർകക്ഷികൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം. 31-ന് ഹർജി വീണ്ടും പരിഗണിക്കുമെന്നും കമ്പനിയുടെ അടച്ചുതീർത്ത ഓഹരി മൂലധനം വർധിപ്പിക്കുന്നത് ഇതിലെ തീർപ്പിനു വിധേയമായിരിക്കുമെന്നും ജൂലൈ 19-ലെ ഉത്തരവിൽ ട്രിബ്യൂണൽ വ്യക്തമാക്കി.

ദീർഘകാലം അമേരിക്കയിലായിരുന്ന ജൂബി ദേവസ്യയും പത്നി ബേവിസ് തോമസും 2010-ലാണ് ബെൽറോസ് ആശുപത്രിക്കു തുടക്കമിട്ടത്. രണ്ടര ഏക്കർ സ്ഥലത്ത് അര ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം നിർമ്മിച്ചാണ് ആശുപത്രി തുടങ്ങിയത്. ആശുപത്രി വികസനവും മികച്ച നടത്തിപ്പും ലക്ഷ്യമിട്ടാണു ബിസിനസ് പങ്കാളിയെ തേടിയത്. കിംസ് ആശുപത്രി ഗ്രൂപ്പുമായാണു കൈകോർത്തത്. കിംസ് മേധാവി എം.ഐ. സഹദുള്ള അടക്കം ആറു പേരെ കിംസ് ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ചേർത്തു. ആയിരം രൂപയുടെ 14,025 ഓഹരികൾ ഇവർക്കു നൽകി. ഇത് മൊത്തം ഓഹരിയുടെ 55 ശതമാനമായിരുന്നു.

ശേഷിക്കുന്ന 45 ശതമാനമായിരുന്നു സ്ഥാപക ദമ്പതികളുടെ പങ്കാളിത്തം. എം.ഐ. സഹദുള്ള എം.ഡി. സ്ഥാനത്തെത്തി. വൈകാതെ എം.ഐ. സഹദുള്ള അടിച്ചമർത്തൽ സമീപനം തുടങ്ങിയതോടെ സൗഹൃദപരമായ ബിസിനസ് ബന്ധം വഷളായി. ഡയറക്ടർ ബോർഡിലെ മേൽക്കൈ ഉപയോഗിച്ച് എം.ഡിയുടെ ഏകപക്ഷീയമായി ഓഹരിപങ്കാളിത്തക്രമം മാറ്റിമറിക്കാൻ തുടങ്ങി. ആശുപത്രിയുടെ വികസനത്തിനായി വായ്പയെടുക്കാനായിരുന്നു പിന്നീടുള്ള നീക്കം. പീഡിയാട്രിക് വെന്റിലേറ്റർ സ്ഥാപിക്കാനായി സഹദുള്ള ബാങ്കിൽനിന്നു വൻതുക വായ്പയെടുത്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. വായ്പയെടുക്കുന്ന വിവരം ജൂബിയെയോ പത്നിയെയോ അറിയിച്ചിരുന്നില്ല. കുടമാളൂരിലെ ആശുപത്രിയിൽ ന്യൂറോ സർജറി വകുപ്പ് ഇല്ലാത്തതിനാൽ പീഡിയാട്രിക് വെന്റിലേറ്റർ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുന്നു എന്ന അറിവ് ഞെട്ടിച്ചെന്ന് ജൂബി പറയുന്നു.

ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിനെ ചോദ്യംചെയ്തു. പീഡിയാട്രിക് വെന്റിലേറ്റർ വാങ്ങിയതുകൊച്ചിയിലെ കിംസ് ആശുപത്രിക്കു വേണ്ടിയായിരുന്നെന്ന് യോഗത്തിൽ വച്ചുതന്നെ വിവരം കിട്ടി. ഇത് പണം വകമാറ്റിയതിന്റെ ഒരു ഉദാഹരണം മാത്രം. ആശുപത്രിയിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനു പണം ചെലവിട്ടതിലും വലിയ ക്രമക്കേടുകൾ നടന്നെന്നും ജൂബി പറയുന്നു. ക്രമേണ ആശുപത്രിയുടെ നടത്തിപ്പിൽ സ്ഥാപകർക്കു ശബ്ദം നഷ്ടപ്പെട്ടു. കിംസ് ബെൽറോസിലേക്കെന്ന വ്യാജേന എം.ഡി. വിദേശത്തുനിന്നടക്കം ആധുനിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. ഇതിന്റെ വിശദാംശങ്ങൾ ചോദിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഉപകരണങ്ങൾ കുടമാളൂരിലെ ആശുപത്രിയിൽ സ്ഥാപിക്കുമെന്നു കരുതിയെങ്കിലും അവയെല്ലാം എം.ഡിയുടെ പേരിലുള്ള മറ്റു സ്ഥാപനങ്ങളിലാണ് ഉപയോഗപ്പെടുത്തിയത്.

ഇത് ഫണ്ട് വകമാറ്റലിന്റെ പരോക്ഷമായ തന്ത്രമായിരുന്നു. ഈ ആശുപത്രിയിൽ ഇല്ലാത്ത ഉപകരണങ്ങൾ പോലും സ്ഥാപിച്ചതായി രേഖകളുണ്ടാക്കി. ഉപകരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും രസീതുകളും ഇൻവോയിസുകളും നികുതിവിവരങ്ങളുമൊക്കെ ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കപ്പെട്ടു. വായ്പയുടെയോ തിരിച്ചടവിന്റെയോ വിവരങ്ങൾ പോലും നൽകിയില്ല. ധനവിനിയോഗത്തിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ പ്രതികരണം ഭീഷണിയുടെ സ്വരത്തിലായി. വലിയ നിക്ഷേപം നടത്തിയെന്ന വ്യാജേന ഓരോ വർഷവും സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം കുറച്ചുകൊണ്ടുവന്നു. കഴിഞ്ഞ ജനുവരി നാലിനു ചേർന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ വലിയ മാറ്റങ്ങളുണ്ടായി. സി.എം.ഡി. ഓഹരിമൂലധനം 10 രൂപയുടെ 5.5 കോടി ഓഹരിയെന്നത് 10 രൂപയുടെ 6.5 കോടി എണ്ണം എന്നാക്കിമാറ്റി.

എം.ഡിയുടെ സ്ഥാപനമായ കിംസ് ഹെൽത്ത്കെയർ മാനേജ്മെന്റ് ലിമിറ്റഡിന് 1,04,23,600 ഓഹരികൾകൂടി നൽകി. അതോടെ സ്ഥാപക ദമ്പതികളുടെ ഓഹരിപങ്കാളിത്തം നാമമാത്രമായെന്നും ആശുപത്രിയിൽ സ്വതന്ത്ര ഓഡിറ്റിങ്ങിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ പറയുന്നു. 70 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സ്ഥാപകദമ്പതികൾ ആരോപിക്കുന്നത്. കമ്പനിനിയമങ്ങളുടെ ലംഘനം നടന്നെന്നുമുള്ള പരാതി പരിഗണിച്ചാണ് കിംസ് ബെൽറോസിൽ സ്ഥാപിച്ചെന്നു പറയുന്ന ഉപകരണങ്ങളുടെ വിവരങ്ങളടക്കം പരിശോധിക്കാൻ കമ്പനി ലോ ട്രിബ്യൂണൽ ഹർജിക്കാരന് അനുവാദം നൽകിയത്.

27-നു ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനങ്ങൾ കമ്പനി ലോ ട്രിബ്യൂണലിന്റെ തീർപ്പിനു വിധേയമായിരിക്കുമെന്നു നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP