Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ആരംഭിച്ച കച്ചവടം ഞാൻ തന്നെ മതിയാക്കുന്നു; ഇനി വേണ്ടത് സമാധാനമുള്ള വിശ്രമ ജീവിതം; തന്റെ ബാറുകളിൽ ഇനി മദ്യം വിൽക്കുന്നില്ല; ബാർ കോഴ വിവാദത്തിലെ വേട്ടയാടൽ ഇപ്പോഴും തുടരുന്നു; മദ്യ വ്യാപാരം മതിയാക്കാനുറച്ച് ബാർ കോഴയിൽ മാണിയെ കുടുക്കിയ വ്യവസായി; ബിജു രമേശ് മറുനാടനോട് മനസ്സ് തുറക്കുന്നു

ഞാൻ ആരംഭിച്ച കച്ചവടം ഞാൻ തന്നെ മതിയാക്കുന്നു; ഇനി വേണ്ടത് സമാധാനമുള്ള വിശ്രമ ജീവിതം; തന്റെ ബാറുകളിൽ ഇനി മദ്യം വിൽക്കുന്നില്ല; ബാർ കോഴ വിവാദത്തിലെ വേട്ടയാടൽ ഇപ്പോഴും തുടരുന്നു; മദ്യ വ്യാപാരം മതിയാക്കാനുറച്ച് ബാർ കോഴയിൽ മാണിയെ കുടുക്കിയ വ്യവസായി; ബിജു രമേശ് മറുനാടനോട് മനസ്സ് തുറക്കുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മദ്യ വ്യാപാരിയും ബാർ ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ബിജു രമേശ് മദ്യ വ്യാപാര രംഗത്ത് നിന്നും പിന്മാറുന്നു. പുതിയ മദ്യനയമനുസരിച്ച് രണ്ട് ബാറുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ഇനി മദ്യ വ്യാപാര്തതിലേക്ക് തിരികെയില്ലെന്ന് മറുനാടൻ മലയാളിയോട് പറഞ്ഞു. മനസമാധാനത്തോടെയുള്ള ജീവിതം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ ഉടമകളുടെ സംഘടനയായ ബാർ ഓണേഴ്‌സ് അസോസിയേഷനിൽ നിന്നും പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മന്ത്രിസഭയെ ഏറെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു ബാർ കോഴ വിവാദം.മനോരമ ചാനലിലൂടെ ബിജു രമേശാണ് അന്നത്തെ ധനമന്ത്രി കെഎം മാണി കോഴ വാങ്ങിയെന്ന വെളിപ്പെടുത്തൽ നടത്തിയത്. ബാറുകൾ തുറക്കുന്നതിനും മറ്റുമായി നിരവധി തവണ കോടതിയെ ഉൾപ്പടെ സമീപിച്ച ബിജു രമേശ് ഇപ്പോൾ മദ്യ വ്യാപാരത്തിൽ നിന്നും പിന്മാറുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ വാദിയും പ്രതിയുമായി ബിജു രമേശ് കോടതികളിലും അന്വേഷണ ഏജൻസികളിലും കയറി ഇറങ്ങി നടക്കുകയാണ്.

ബാർ കോഴ സംബന്ധിച്ച് ഉണ്ടായ പല കേസുകളിലും തെളിവില്ലെന്ന് പറഞ്ഞ് കെഎം മാണിയെ കോടതി പല കേസുകളിലും കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുടെ പേരിൽ ഉള്ളതും ഇല്ലാത്തതുമായ സംഭവങ്ങളിൽ താൻ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും ബിജു രമേശ് പറഞ്ഞു.നിലവിൽ ഒൻപത് ബിയർ ആൻഡ് വൈൻ പാർലറുകളാണ് ബിജുവിന് ഉള്ളത്. ഏതാണ്ട് 150ലധികം തൊഴിലാളികളാണ് ഈ ഒൻപത് സ്ഥലങ്ങളിലായി ജോലി ചെയ്യുന്നത്. അവരെ തൊഴിൽ രഹിതരാക്കാൻതാൽപര്യമില്ലാത്തതുകൊണ്ട് മാത്രമാണ് ബിയർ പാർലറുകൾ തുടരു്ന്നത്.

എന്നാൽ മദ്യം ഇനി തന്റെ ഹോട്ടലുകളിൽ വിൽക്കേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്. മനസമാധാനത്തോട് കൂടിയുള്ള ഒരു വിശ്രമ ജീവിതമാണ് ആഗ്രഹിക്കുന്നത്. അത് മാത്രമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഞാനായി തുടങ്ങിയ മദ്യ ബിസിനസ് ഞാൻ തന്നെ അവസാനിപ്പിക്കുന്നു. ഇപ്പോൾ എന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തുള്ള മൗര്യ രാജധാനിക്കും ,ഹോട്ടൽ ഇന്ദ്രപുരിക്കും പുതിയ മദ്യ നയം അനുസരിച്ച് ബാർ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ ലൈസൻസിനായി അപേക്ഷ സമർപ്പിക്കേണ്ടെന്ന് തന്റെ ഓഫീസ് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിജു രമേശ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ബാറുകൾ തുറന്ന് പ്രവർത്തിച്ചിരുന്ന കാലത്ത് സർക്കാറിന് 12,000 കോടി രൂപയാണ് വരുമാനമായി കിട്ടിയിരുന്നത്. ഇതിൽ ത്രീ സ്റ്റാർ - ഫോർ സ്റ്റാർ ബാറുകളിൽ നിന്ന് കേവലം 1000 കോടി രൂപയാണ് ലഭിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ത്രീ സ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ തുറക്കു്‌നനതുകൊണ്ട് വരുമാനത്തിൽ വലിയ മെച്ചമൊന്നുമുണ്ടാകാൻ ഇടയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 25 വർഷമായി മദ്യ വ്യാപാര രംഗത്ത് സജീവമാണ്. കിഴക്കേക്കോട്ടയിലെ ഹോട്ടൽ രാജധാനിയാണ് ആദ്യം തുടങ്ങിയ ബാർ പിന്നീടത് 12 ബാറുകളിലേക്ക് ബിസിനസ് വളർന്നു. മദ്യ വ്യാപാരം കേരളത്തിൽ ചെയ്യുന്നതിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. രാഷ്ട്രീയ സാമൂഹ്യ ഉദ്യോഗസ്ഥ രംഗത്തുള്ളവർ ശ്രിഷ്ടിക്കുന്ന പ്രതിബന്ധങ്ങൾ നിമിത്തം സംസ്ഥാനത്ത് ഈ ബിസിനസ് ചെയ്യാനാവാത്ത സ്ഥിതിയാണ്. ഈ യാഥാർഥ്യങ്ങളാണ് ബാർ കോഴ വിവാദ സമയത്ത് താൻ ഉയർത്തിയതെന്ന് ബിജു രമേശ് പറഞ്ഞു. ഇതിന്റെ പേരിൽ ഇപ്പോഴും വേട്ടയാടൽ തുടരുകയാണ്. താനുയർത്തിയ പരമാർഥങ്ങൾ ഇപ്പോഴും ശക്തമായി പൊതു സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

ബാർ കോഴ വിവാദം ശക്തമായി നിൽക്കുന്നതിനിടയിൽ ബിജു രമേശ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണ ഡിഎംകെ സ്ഥാന്ാർഥിയായി തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. 5762 വോട്ടുകൾ നേടി നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. 52കാരനായ ബിജു രമേശിന് 257 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.ഇതിൽ150 കോടിയിലധികം സ്ഥാപര ജംഗമ വസ്തുക്കളും പാരമ്പര്യമായി 12 കോടിയുടെ സ്വത്തുമൊക്കെ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്.

മദ്യ വ്യാപാരം മതിയാക്കണമെന്ന് സ്വയം തോന്നുകയായിരുന്നു. ഇനി മറ്റ് ബിസിനസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ആരോഗ്യ വിദ്യാഭ്യാസ രംഗത്തേക്ക് തിരിയാനാണ് ഉദ്ദേശിക്കുന്നത്. മാറി മാറി സർക്കാരുകൾ അധികാരത്തിൽ വരുന്നുണ്ടെങ്കിലും മദ്യ വ്യാപാരം ചെയ്യുന്നവരെ ക്രിമിനലുകളായാണ് കണക്കാക്കുന്നത്. ഇ്പപോഴും ഈഅവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.ഇപ്പോൾ നിലനിൽക്കുന്ന മദ്യ നയം കൊണ്ട് ആർക്കും വലിയ നേട്ടമൊന്നുമില്ല. ബാറുകൾ അടച്ച് പൂട്ടിയപ്പോൾ സംസ്ഥാനത്തെ 30 ശതമാനം വീടുകളും ബാറുകളായി മാറി.

അതിലുപരി സംസ്ഥാന വ്യാപകമായി മയക്ക് മരുന്നുകളുടെ വ്യാപാരം വർദ്ധിക്കുകയും സ്‌കൂൾ കുട്ടികൾ വരെ മയക്കുമരു്‌നനിന് അടിമകളാവുകയും ചെയ്ത സ്ഥിതി ഉണ്ടായി.തൊഴിലാളുകളുടെ ഉന്നമത്തിനെന്ന പേരിൽ സർക്കാരുകൾ സെസ് പിരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടില്ല.തന്റെ ഇനിയുള്ള കൂടുതൽ സമയം സാമൂഹിക ആതുര പ്രവർത്തനങ്ങൾക്കും ചെലവഴിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP