1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ

June 24, 2019 | 11:24 AM IST | Permalink



ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം. എല്ലാവരേയും അറിയിച്ച് നടത്തിയ അടിപൊളി കല്ല്യാണം. പണക്കാർ മുതൽ പാവപ്പെട്ട സഖാക്കൾ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകൾ എംബിബിഎസുകാരിയുമായിരുന്നു. വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകൾ. ഇതോടെയാണ് കൂടുതൽ ഉത്തരവാദിത്തം വരാൻ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്. ആഭ്യന്തരമന്ത്രിയെന്ന ഗ്ലാമറിൽ അച്ഛൻ കേരളം ഭരിക്കുമ്പോൾ മകൻ ദുബായിലെത്തി. അവിടെ ഉന്നത ബന്ധങ്ങളിലേക്ക് മകൻ വഴുതി വീണു. കേരളത്തിൽ നടക്കുന്ന പല ഡീലുകളുടേയും പ്രധാന ഇടനിലക്കാരനായി ബിനോയ് മാറി. ഇതോടെ ദുബായ് മലായളികളിലെ പ്രമുഖനായി മാറി. ഇതിനിടെയാണ് ഡാൻസ് ബാറുകളിൽ ബിനോയ് എത്തിയത്. ഇതിനിടെയാണ് ബീഹാറുകാരി മനസ്സിൽ ഉടക്കുന്നത്. എല്ലാ അർത്ഥത്തിലും പ്രണയ പരവശനായ ബിനോയ് യുവതിയുടെ പിന്നാലെയായി. ഇതാണ് ഇപ്പോൾ വിവാദമായി മാറുന്നതും.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിലെ കൊടുക്കൽ വാങ്ങലുകൾക്ക് നേതൃത്വം കൊടുത്തതു ബിനോയ് ആണ്. മൂത്തമകൻ ബിനോയിയെ കുറിച്ച് കോടിയേരിക്കും നല്ല അഭിപ്രായമായിരുന്നു. ചെറുപ്പത്തിലേ വിവാദത്തിൽ കുടുങ്ങിയ ബിനീഷിനേക്കാൾ ശാന്തനായിരുന്നു അന്ന് ബിനോയ്. അതുകൊണ്ടാണ് മൂത്തമകനെ ഗൾഫ് ദൗത്യം കോടിയേരിയും ഭാര്യയും ഏൽപ്പിച്ചത്. ഇതിനിടെ ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റു ചെലവിന് കൊടുത്തത് തുടങ്ങിയത് പുലിവാലായി. ഇത് ആദ്യ ഭാര്യയും അറിഞ്ഞു. ഇതോടെ ഇവർ വീടുവിട്ടു പോയി. അപ്പോഴും അവഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങാതെ ആ ബന്ധം തുടരുകയായിരുന്നു ബിനോയ്. പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ ഒന്നും നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിപ്പിച്ചു. ഇതിനൊപ്പം ദുബായിലെ കേസും. ഈ ഘട്ടത്തിലാണ് യുവതിക്ക് പണം നൽകാനാകാത്ത സാഹചര്യം വന്നത്. ഇതോടെയാണ് കേസും ബഹളും തുടങ്ങുന്നതും.

ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയിൽ പറയുന്നത്. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയതെന്നും വിശദീകരിക്കുന്നു. തന്റെ കുട്ടി ബിനോയിയുടേതാണെന്നും ആരോപിക്കുന്നു. ഇത് ഡിഎൻഎ പരിശോധനയിലെ ശാസ്ത്രീയമായി തെളിയിക്കാം. അതുകൊണ്ടാണ് ന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പീഡനപരാതിയിൽ യുവതി ഉറച്ച് നിൽക്കുന്നത്. എല്ലാത്തിനും തുടക്കം ദുബായിൽ എത്തിയ ബിനോയിയുടെ ഡാൻസ് ബാറുകളോടുള്ള ഭ്രമമായിരുന്നു. കേരളത്തിലെ പല പ്രമുഖരും ഡാൻസ് ബാറുകൾ ദുബായിൽ നടത്തുന്നുണ്ട്. ഇവർക്ക് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ മകനോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ഇതോടെ എല്ലാ ഡാൻസ് ബാറുകളിലും ബിനോയിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടി. അങ്ങനെയാണ് ബീഹാറുകാരിയേയും ബിനോയിക്ക് അടുത്തു കിട്ടുന്നത്. താൽപ്പര്യം തോന്നിയപ്പോൾ തന്നെ സ്വന്തമാക്കി. പിന്നീട് ഇവരെ മുംബൈയിലേക്ക് മാറ്റി.

ദുബായിലെ സാമ്പത്തിക ഇടപാടിൽ കുടുങ്ങിയപ്പോൾ തന്നെ ഇത് കുടുംബത്തിൽ പ്രശ്‌നമുണ്ടായിരുന്നു. അതിന് മുമ്പ തന്നെ അവിഹിത ഗർഭത്തിലെ കുട്ടിയുടെ പിറവി യഥാർത്ഥ ഭാര്യയും അറിഞ്ഞു. ഇതോടെ തന്നെ അവർ ബിനോയിയെ ഉപേക്ഷിച്ചു പോയി. ഇതിന് ശേഷവും ബിനോയിയുടെ ആദ്യ ഭാര്യയ്‌ക്കൊപ്പമാണ് കോടിയേരി നിലയുറപ്പിച്ചത്. ഈ യുവതിക്ക് എംഡിക്ക് പഠിക്കാനുള്ള സാഹചര്യവും കോടിയേരി തന്നെ ഒരുക്കി. അപ്പോഴേക്കും ബിനോയിയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ രൂക്ഷമായി. മുബൈയിലെ കുടുംബത്തിന് പണം നൽകാതെയായി. ഇതോടെ വിലപേശൽ തുടങ്ങി. ഒറ്റത്തവണ സാമ്പത്തിക സഹായം തേടിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി. ബിനോയിക്ക് വേണ്ടി അമ്മ വിനോദിനെ മുംബൈയിൽ പറന്നിറങ്ങി. കുട്ടിയുടെ പിതൃത്വം പരസ്യമായി ഏറ്റെടുക്കാൻ ഒരുഘട്ടത്തിലും ബിനോയ് തയ്യാറായില്ല.

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ ബീഹാറിലെ ഡാൻസർ 2007ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറി. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ തുടങ്ങിയ അടുപ്പമാണ് വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ബിനോയ് അടുപ്പക്കാരനായതോടെ യുവതി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജോലി ഉപേക്ഷിക്കും മുമ്പേ ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തിയാൽ പോലും സത്യം തെളിയും. ഈ സാഹചര്യമാണ് ബിനോയിയെ വെട്ടിലാക്കുന്നത്. കേസിൽ ബിനോയ് കോടിയേരിയെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെളിവുകൾ എല്ലാം കോടിയേരിയുടെ മകന് എതിരാണെന്നാണ് മഹാരാഷ്ട്രാ പൊലീസ് നൽകുന്ന സൂചന.

ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തലും ഇതിനിടെ എത്തുകയാണ്. മാസങ്ങൾക്ക് മുൻപ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ച അഭിഭാഷകൻ കെ.പി. ശ്രീജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മധ്യസ്ഥ ചർച്ചയ്ക്കുശേഷം താൻ കോടിയേരിയെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാൽ മകൻ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. യുവതിയുടേത് ബ്ലാക്ക് മെയിൽ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതാണ് പൊളിയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ബിഹാർ സ്വദേശിനി ആദ്യമായി ബിനോയ് കോടിയേരിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഏപ്രിലിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ യുവതിയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് മുംബൈയിലെത്തി. യുവതിയും കുട്ടിയും ചർച്ചയ്ക്ക് വന്നിരുന്നു. കുട്ടിയുടെ ചെലവിനും തനിക്കുമായി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

എന്നാൽ ഹിന്ദി അറിയാത്തതിനാൽ വിനോദിനിക്ക് യുവതിയുമായി സംസാരിക്കാനായില്ല. ആരെങ്കിലും ചോദിച്ചാൽ പണം നൽകാനാവില്ലെന്നായിരുന്നു വിനോദിനിയുടെ നിലപാട്. യുവതിയുടെ വാദത്തിൽ വസ്തുതയില്ലെന്നും ബ്ലാക്ക് മെയിലാണെന്നും അവർ പറഞ്ഞു. തുടർന്ന് അവർ തിരിച്ചുപോവുകയും പിന്നീട് ബിനോയ് കോടിയേരി നേരിട്ട് മധ്യസ്ഥ ചർച്ചയ്ക്ക് മുംബൈയിലെത്തുകയും ചെയ്തു. കുട്ടി തന്റേതല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. അഞ്ചുകോടി തരാനാകില്ലെന്നും പറഞ്ഞു. ഇതോടെ ഒത്തുതീർപ്പു ചർച്ചകൾ പരാജയപ്പെട്ടെന്നും ഇതിനുശേഷമാണ് താൻ കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കിയതും കോടിയേരി കുടുംബത്തിന് വിനയാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു
പെൻഷൻ കിട്ടിയ 1000 രൂപയിൽ 200 വീതം രണ്ട് മക്കൾക്കും കൊടുത്തിട്ടും മതിയാവാത്ത ഒരുത്തൻ 100 രൂപ കൂടി ചോദിച്ചു കൊത്തിയെടുത്തത് അപ്പന്റെ ജീവൻ തന്നെ; ഇരട്ട സഹോദരൻ ഉറങ്ങുമ്പോൾ മറ്റേയാൾ പിതാവിനെ ഭിത്തിയിൽ ഇടിച്ചും കഴുത്തിന് ഞെരിച്ചും കൊന്നു; സ്വാഭാവിക മരണമായി കണ്ടതുകൊലപാതകമായത് നാട്ടുകാരിൽ ഒരാൾക്ക് സംശയം തോന്നിയപ്പോൾ: പായിപ്പാട്ടെ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ
സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ
ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ
അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ
കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ