Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിറ്റ്‌കോയിനിൽ പാവങ്ങളെ പറഞ്ഞു പറ്റിച്ച് 500 കോടിയുമായി മുങ്ങിയ മലപ്പുറത്തുകാരൻ അബ്ദുൽ ഷുക്കൂർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഡെറാഡൂണിൽ; കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന് വ്യക്തമായിട്ടില്ലെന്ന് പെരിന്തൽമണ്ണ പൊലീസ്; പുലാമന്തോളിൽ നിന്ന് ബന്ധുക്കൾ ഉത്തരാഖണ്ഡിലേക്ക് തിരിച്ചു; വെർച്വൽ കറൻസിയുടെ പേരിൽ 500 കോടിയോളം രൂപ തട്ടിച്ച മലയാളിയുടെ മരണ വാർത്ത അറിഞ്ഞ് ആശങ്കയിൽ നിക്ഷേപകർ; മലപ്പുറം കമ്പനിയുടെ ബിറ്റ്‌കോയിൻ തട്ടിപ്പിന് ആന്റി ക്ലൈമാക്‌സ്

ബിറ്റ്‌കോയിനിൽ പാവങ്ങളെ പറഞ്ഞു പറ്റിച്ച് 500 കോടിയുമായി മുങ്ങിയ മലപ്പുറത്തുകാരൻ അബ്ദുൽ ഷുക്കൂർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഡെറാഡൂണിൽ; കൊലപാതകമോ ആത്മഹത്യയോ സ്വാഭാവിക മരണമോ എന്ന് വ്യക്തമായിട്ടില്ലെന്ന് പെരിന്തൽമണ്ണ പൊലീസ്; പുലാമന്തോളിൽ നിന്ന് ബന്ധുക്കൾ ഉത്തരാഖണ്ഡിലേക്ക് തിരിച്ചു; വെർച്വൽ കറൻസിയുടെ പേരിൽ 500 കോടിയോളം രൂപ തട്ടിച്ച മലയാളിയുടെ മരണ വാർത്ത അറിഞ്ഞ് ആശങ്കയിൽ നിക്ഷേപകർ; മലപ്പുറം കമ്പനിയുടെ ബിറ്റ്‌കോയിൻ തട്ടിപ്പിന് ആന്റി ക്ലൈമാക്‌സ്

എം മനോജ് കുമാർ

മലപ്പുറം: ക്രിപ്റ്റോ കറൻസി വിവാദത്തിൽ കുടുങ്ങിയ മലപ്പുറം സ്വദേശി അബ്ദുൽ ഷുക്കൂർ എംപി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡെറാഡൂണിലാണ് ഷുക്കൂർ മരിച്ചത്. കൊലപാതകമാണോ ആത്മഹ്യയാണോ സ്വാഭാവിക മരണമാണോ എന്ന് വ്യക്തമായിട്ടില്ല. ഷുക്കൂറിനെ വിശ്വസിച്ച് പണം മുടക്കിയവരെ നിരാശരാക്കുന്നതാണ് ഈ വാർത്ത. ബിറ്റ് കോയിൻ ഗ്രൂപ്പുകളിൽ എല്ലാം ഷുക്കൂറിന്റെ മരണം സംഭവിച്ചതായി സന്ദേശങ്ങൾ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ പൊലീസിന് ഇക്കാര്യത്തിൽ വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്.

ഷുക്കൂറിന്റെ ബന്ധുക്കൾ ഡെറാഡൂണിലേക്ക് പോയിട്ടുണ്ട്. മലപ്പുറം പുലാമന്തോൾ സ്വദേശിയാണ് ഷുക്കൂർ. തിരൂരങ്ങാടി സ്‌റ്റേഷനിൽ നിന്ന് ലഭിച്ച വിവരം പെരിന്തൽമണ്ണ പൊലീസാണ് ബന്ധുക്കൾക്ക് കൈമാറിയത്. മരണകാരണം എന്തെന്ന കാര്യത്തിൽ ഡെറാഡൂണിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പെരിന്തൽമണ്ണ പൊലീസ് മറുനാടനോട് പറഞ്ഞു. ഇതോടെ 500 കോടിയോളം ബിറ്റ് കോയിനിലൂടെ തട്ടിച്ച മലയാളിയുടെ വാക്ക് വിശ്വസിച്ചവർക്ക് വലിയ നഷ്ടം സംഭവിക്കുമെന്നതാണ് വസ്തുത.

അബ്ദുൽ ഷുക്കൂർ എംപി നടത്തി വന്ന ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്ന കമ്പനികളിൽ നിക്ഷേപം നടത്തിയവരാണ് മുതലും പലിശയും നഷ്ടമായി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ നിൽക്കുന്നത്. ഇതിനിടെയാണ് തട്ടിപ്പ് നടത്തിയ ആളുടെ മരണ വാർത്ത എത്തുന്നത്. മലപ്പുറത്തുള്ള ബന്ധുക്കൾ മരണത്തെ കുറിച്ച് അറിഞ്ഞ് ഡെറാഡൂണിലേക്ക് പോയിട്ടുണ്ട്. അബ്ദുൽ ഷുക്കൂറും സഹോദരൻ അഹമ്മദ് ഷറഫുദ്ദീൻ എന്നിവർ ആരംഭിച്ച ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്നീ കമ്പനികൾ 500 കോടിയോളം രൂപ ബിറ്റ് കോയിൻ ഇടപാടിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ആലപ്പുഴ പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി കൊടുത്തിരുന്നു.

40000 ത്തോളം പേരെ ബിറ്റ് കോയിൻ ഇടപാടിൽ അംഗങ്ങൾ ആക്കിയാണ് 500 കോടിയുടെ തട്ടിപ്പ് ഷൂക്കൂർ നടത്തിയത്. ഇവർ ലോകത്തെ പലരാജ്യങ്ങളിലും നിന്നും സമാഹരിച്ചിരിക്കുന്ന തുക തന്നെ 1500 കോടിയോളം വരുമെന്നും ഈ തുക തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇവർ ഉപയോഗപ്പെടുത്തിയതായും ആക്ഷേപം ഉണ്ടായിരുന്നു. ആറുമാസത്തിനുള്ളിൽ നിക്ഷേപ തുക തിരികെ നൽകുമെന്നും അടുത്ത ആറുമാസത്തിനുള്ളിൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് ഡിജിറ്റൽ കറൻസി ഇടപാടിൽ ഇവർ നിക്ഷേപകരെ പങ്കാളികളാക്കിയത്. 

ആയിരം കോടി രൂപയുടെ ആസ്തിയുണ്ടെന്നും പാക്കിസ്ഥാൻ ഉൾപ്പെടെ 30 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് പറഞ്ഞുമാണ് ഇവർ നിക്ഷേപകരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയും ഒടുവിൽ വഴിയാധാരമാക്കുകയും ചെയ്തത്. തായ്‌ലൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിറ്റിസി ബിറ്റ്‌സ്, ബിറ്റ് ജെറ്റ്സ് എന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനികളാണ് വിവാദത്തിൽ പെട്ടത്. ക്രിപ്റ്റോ കറൻസി ഇടപാടിൽ വൻ ;ലാഭം ഓഫർ ചെയ്താണ് ഇവർ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം കേരളത്തിൽ സ്വരൂപിച്ചത്. ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ ഒരു ചെയിൻ ഉണ്ടാക്കി ഇവർ വഴി മറ്റുള്ളവരെ ആകർഷിച്ചാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാക്കിയത്. ഇതിനിടെയാണ് ഷൂക്കൂറിന്റെ മരണവാർത്ത എത്തിയത്.

കമ്പനി പ്രശ്നത്തിലാണ് തുക തിരികെ നൽകാം എന്നാണു അബ്ദുൽ ഷുക്കൂർ എല്ലാവരോടും പറഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം തുക തിരികെ ലഭിക്കും എന്നാണ് പറഞ്ഞത്. തുക പക്ഷെ ലഭിച്ചില്ല. ഇവർ സ്വന്തമായി വേർച്വൽ കറൻസി ഇറക്കി. അത് വന്നപ്പോഴാണ് അതിന്റെ മൂല്യത്തിൽ തട്ടിപ്പ് വ്യക്തമായത്. കോയിൻ മൂല്യം പ്രകാരം 10 ലക്ഷം ഇറക്കിയ ആൾക്ക് ഒരു കറൻസി വഴി ലഭിക്കുക വെറും 9 രൂപയാണ്. ലഭിക്കേണ്ടത് 750 രൂപയും. . ഇതോടെയാണ് ഇടപാടുകാർ ഉടക്കിയത്. 

ബിറ്റ് കോയിൻ ഇടപാടിൽ സ്വരൂപിച്ച കോടികളുമായി അബ്ദുൽ ഷുക്കൂർ ഇന്ത്യ വിട്ടുപോകുമോ എന്ന ഭയം നിക്ഷേപകർക്കുണ്ടായിരുന്നു. ഇതിനിടെയാണ് മരണം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP