Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമിത് ഷായ്ക്ക് രാശി പോരാ! 2017ൽ തറക്കല്ലിട്ടിട്ടും കെട്ടിട നിർമ്മാണം വൈകിയത് ഭാഗ്യക്കേട്; രണ്ട് കൊല്ലത്തിന് ശേഷം കല്ലിടാൻ അവസരം കിട്ടിയത് രാജഗോപാലിനും രാമൻപിള്ളയ്ക്കും; ഭാവി മുഖ്യമന്ത്രിക്കൊപ്പം പ്രസിഡന്റിനും മുറിയുള്ള കെട്ടിട സമുച്ഛയത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് ശ്രീധരൻ പിള്ള വിട്ടു നിന്നത് ട്രോളർമാരെ ഭയന്ന്; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും എംടി രമേശും എത്തിയതുമില്ല; തിരുവനന്തപുരത്തെ മരാർജി ഭവന് കേരളാ ബിജെപി വീണ്ടും തറക്കല്ലിട്ടത് വിവാദത്തിൽ

അമിത് ഷായ്ക്ക് രാശി പോരാ! 2017ൽ തറക്കല്ലിട്ടിട്ടും കെട്ടിട നിർമ്മാണം വൈകിയത് ഭാഗ്യക്കേട്; രണ്ട് കൊല്ലത്തിന് ശേഷം കല്ലിടാൻ അവസരം കിട്ടിയത് രാജഗോപാലിനും രാമൻപിള്ളയ്ക്കും; ഭാവി മുഖ്യമന്ത്രിക്കൊപ്പം പ്രസിഡന്റിനും മുറിയുള്ള കെട്ടിട സമുച്ഛയത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് ശ്രീധരൻ പിള്ള വിട്ടു നിന്നത് ട്രോളർമാരെ ഭയന്ന്; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും എംടി രമേശും എത്തിയതുമില്ല; തിരുവനന്തപുരത്തെ മരാർജി ഭവന് കേരളാ ബിജെപി വീണ്ടും തറക്കല്ലിട്ടത് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തറക്കില്ലിട്ടിട്ട് പോയത് 2017ലാണ്. ആറു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ച മാരാർജി ഭവൻ. ഇതേ കെട്ടിടത്തിന് രണ്ട് ദിവസം മുമ്പ് വീണ്ടും തറക്കല്ലിട്ടു. ബിജെപിയുടെ എംഎൽഎയായ രാജഗോപാലായിരുന്നു തറക്കല്ലിട്ടത്. ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള എത്തിയതുമില്ല. തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എസ് സുരേഷായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. രാജഗോപാലിനെ കൂടാതെ കെ രാമൻപിള്ളയും കല്ലിട്ട് ഉദ്ഘാടനത്തിൽ നിറഞ്ഞു. ഈ കല്ലിടലാണ് വിവാദത്തിലാകുന്നത്. അമിത് ഷാ തറക്കില്ലിട്ട കെട്ടിടത്തിന്റെ ഉദ്ഘാടനം വീണ്ടും നടത്തുന്നത് അപഹാസ്യമാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

വിവാദം തിരിച്ചറിഞ്ഞാണ് പി എസ് ശ്രീധരൻ പിള്ളയും സംസ്ഥാന ജനറൽ സെക്രട്ടറിമാരും ചടങ്ങിന് എത്താത്തത്. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും അടക്കമുള്ളവർ വിട്ടു നിന്നു. ഇതാണ് പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവായി മാരാർജി ഭവൻ പോലും പണിയാനാകാത്തതിനെ കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിവേഗം പണി തുടങ്ങുന്നത്. എന്നാൽ അമിത് ഷായുടെ തറക്കല്ലിടൽ ഉണ്ടായതു കൊണ്ട് മറ്റൊന്ന് വേണ്ടെന്ന അഭിപ്രായം സജീവമായിരുന്നു. ഇത് പലരും അവഗണിച്ചു. അങ്ങനെയാണ് രാമൻപിള്ളയും രാജഗോപാലും വീണ്ടും കല്ലിട്ടത്. അമിത് ഷായുടെ കല്ലിടലിന് ഭാഗ്യം ഇല്ലാത്തതുകൊണ്ടാണ് അനുമതി കിട്ടാൻ വൈകിയെന്ന വിശ്വാസമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. അതുകൊണ്ട് വീണ്ടും പൂജ നടത്തി. ഇത് വിവാദമാകുമെന്ന് മനസ്സിലാക്കിയാണ് പിഎസ് ശ്രീധരൻ പിള്ള ചടങ്ങിൽ നിന്ന് വിട്ടുനിന്നതും.

മുഖ്യമന്ത്രിക്കും പ്രസിഡന്റിനും ഒന്നാം നിലയിൽ അടുത്തടുത്ത് മുറികൾ വിഭാവനം ചെയ്താണ് കുമ്മനം രാജശേഖൻ പ്രസിഡന്റായിരിക്കുമ്പോൾ കെട്ടിടത്തിന്റെ ആലോചനകൾ തുടങ്ങിയത്. കേരളത്തിലെ പാർട്ടി മന്ത്രിമാർക്കും വിശ്രമിക്കാൻ സൗകര്യമുണ്ടായിരുന്നു. ഇതെല്ലാം ഏറെ ചർച്ച ചെയ്തിരുന്നു. അമിത് ഷാ തറക്കല്ലിട്ട മാരാർജി ഭവന്റെ പേര് 'വ്യാമോഹം' എന്നാക്കണമെന്ന് ട്രോളർമാർ കളിയാക്കുകയും ചെയ്തു. ഈ ആസ്ഥാന മന്ദിരമാണ് രണ്ടാം തറക്കിലടലോടെ വീണ്ടും ചർച്ചയാകുന്നത്. ഇപ്പോൾ കുന്നുകുഴിയിൽ പ്രവർത്തിക്കുന്ന താൽക്കാലിക സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രതിമാസ വാടക ഒന്നേകാൽ ലക്ഷത്തിന് പുറത്താണ്.

ഓഫീസ് പ്രവർത്തന ചെലവിലേക്ക് പ്രതിമാസം ലക്ഷങ്ങൾ ചെലവിടുന്നത് ഒഴിവാക്കാൻ യുദ്ധ കാല അടിസ്ഥാനത്തിൽ മാരാർജി ഭവൻ പ്രവർത്തിച്ചിരുന്ന അരിസ്റ്റോ ജംഗ്ഷന് സമീപത്തെ തൈയ്ക്കാട് റോഡിലെ 56 സെന്റിൽ കെട്ടിടം പണി ആരംഭിക്കാനായിരുന്നു 2017ലെ നീക്കം. 2017 ജൂൺ ആദ്യവാരം അമിത് ഷാ മന്ദിരത്തിന് തറക്കല്ലിട്ടതോടെ ആഴ്ചകൾക്കുള്ളിൽ പണി തുടങ്ങുമന്നായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ അതൊന്നും സംഭവിച്ചില്ല. ഇതിന് ശേഷം പണി തുടങ്ങിയ കണ്ണൂരിലെ ജില്ലാ കമ്മറ്റി ഓഫീസ് പോലും പൂർത്തിയായി. ഇതോടെ സംസ്ഥാന നേതൃത്വം ഉണർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ പാരവയ്‌പ്പും ടൗൺ പ്ലാനിങ് ഓഫീസിലെ പ്രശ്‌നവുമായിരുന്നു മാരാർജി ഭവന്റെ നിർമ്മാണം വൈകിപ്പിച്ചത്.

മന്ദിരത്തിന്റെ നിർമ്മാണ് ചെലവിന് വേണ്ടി വരുന്ന 15 കോടിയിൽ ഏഴര കോടി കേന്ദ്ര നേതൃത്വം കൈമാറുമെന്ന സൂചനയായിരുന്നു കേരളത്തിലെ നേതാക്കൾക്ക് കിട്ടിയിരുന്നത്. എന്നാൽ മെഡിക്കൽ കോഴ വിവാദവും ജൻ ഔഷധി അഴിമതിയും ഉൾപ്പെടയുള്ള ആരോപണങ്ങളിൽ കേരളത്തിലെ പാർട്ടി പ്രതി സ്ഥാനത്ത് വന്നതോടെ മന്ദിര നിർമ്മാണത്തിന് കേന്ദ്ര നേതൃത്വത്തിൽ നിന്നും സഹായം കിട്ടില്ലന്ന് ഉറപ്പായതും പ്രശ്‌നമായി. കേരളത്തിന്റെ ചുമതലയുള്ള നേതാവ് വഴി സംസ്ഥാന നേതൃത്വം മന്ദിര നിർമ്മണ ഫണ്ടിന് നീക്കം നടത്തിയെങ്കിലും അമിത് ഷാ ഇക്കാര്യം കേട്ട മട്ട് നടിച്ചില്ല. ഇതോടെ കെട്ടിടം പണി പൂർണ്ണമായും വേണ്ടെന്ന് വച്ച അവസ്ഥയുമായി. എന്നാൽ വീണ്ടും ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തി. കേരളത്തിൽ അക്കൗണ്ട് തുറന്നുമില്ല. ഇതോടെ കേന്ദ്ര നേതൃത്വം പല ചോദ്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് ചോദിച്ചു. അതിലൊന്നാണ് പാർട്ടി ആസ്ഥാനത്തിന്റെ നിർമ്മാണം. ചോദ്യമെത്തിയതോടെ എല്ലാ അനുമതികളും പെട്ടെന്ന് സംഘടിപ്പിച്ചു. അങ്ങനെ നിർമ്മാണവും തുടങ്ങുകയാണ്.

ആസ്ഥാന മന്ദിരത്തിന് അനുമതി പോലും ലഭിക്കാതെ അമിത് ഷായെ കൊണ്ടു വന്ന് തറക്കല്ലിട്ടത് ഫണ്ട് തട്ടനാണ് എന്നും ആരോപണം നേരത്തെ ഉയർന്നിരുന്നു. ഗ്രൂപ്പ് പോര് ശക്തമായരിക്കെ ആസ്ഥാന മന്ദിരം തറക്കല്ലിട്ടിട്ടും പണിയാത്തത് നേതൃത്വത്തിനെതിരെയുള്ള ആുധമാക്കാനും ഒരു വിഭാഗത്തിന്റെ നീക്കം നടത്തിയിരുന്നു. .മരാർജി ഭവന്റെ സ്ഥാനത്ത്്് 53886 ചതുരശ്രയടി വിസ്തീർണമുള്ള മന്ദിരമാണ് പാർട്ടി ആസ്ഥാനമായി ബിജെപി. നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ടുനിലയിലായി പാർക്കിങ് സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളും പുതിയ ആസ്ഥാന മന്ദിരത്തിൽ ഉണ്ടാകുമെന്ന് ബിജെപി പ്രഖ്യാപിച്ചരുന്നു. ആകെ എട്ടു നിലകളുള്ള മന്ദിരത്തിന്റെ നാലു നിലകൾ ആദ്യം പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്.

ആധുനിക ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ, നേതാക്കൾക്കു താമസിക്കാൻ മുറികൾ, ഓഡിറ്റോറിയം, ഡോർമെറ്ററി എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന്റെ പ്രധാന ചുമതല അന്ന് പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനായിരുന്നു. സ്വാഭാവികമായും ആ ചുമതല ഇന്ന് അധ്യക്ഷനായ പിഎസ് ശ്രീധരൻ പിള്ളയ്ക്കാണ്. എന്നിട്ടും പിള്ള ചടങ്ങിലെത്തിയില്ല. കേന്ദ്രമന്ത്രി വി.മുരളീധരൻ, ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ, വക്താവ് എം.എസ്.കുമാർ എന്നിവരടങ്ങിയ നിർമ്മാണക്കമ്മിറ്റിയുടെ കൺവീനർ സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടിയാണ്. ശിവൻകുട്ടിയാണ് ഓടി നടന്ന് നിർമ്മാണ അനുമതിയും മറ്റും സംഘടിപ്പിച്ചത്.

15 കോടി മുടക്കുള്ള മന്ദിരം പൂർത്തിയായിക്കഴിയുമ്‌ബോൾ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടി ആസ്ഥാനം ബിജെപി.യുടേതാകുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നു. ആറുമാസംകൊണ്ട് മന്ദിരനിർമ്മാണം പൂർത്തിയാക്കാനാണ് 2017ൽ ബിജെപി. ലക്ഷ്യമിട്ടത്്്. പക്ഷേ പണി തുടങ്ങാൻ രണ്ട് വർഷം വേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP