1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

ഒമാനിലെ ആശുപത്രികൾ ഏറ്റെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കുന്നത് ബിആർ ഷെട്ടി ഗ്രൂപ്പെന്ന് സൂചനകൾ; ഇപ്പോൾ ശിക്ഷിക്കപ്പെട്ട കേസിൽ പുറത്തിറങ്ങാനായാൽ മറ്റു കടങ്ങൾ വീട്ടാനാകുമെന്ന ഉറച്ച പ്രതീക്ഷയുമായി പ്രവാസി വ്യവസായി; ജയിലിലെ ദുരിതത്തിൽ നിന്ന് മനുഷ്യസ്‌നേഹിയായ രാമചന്ദ്രേട്ടനെ രക്ഷിക്കാൻ സഹായത്തിന് ഒരുങ്ങി പ്രവാസി ലോകവും

March 01, 2017 | 03:21 PM IST | Permalink



ഒമാനിലെ ആശുപത്രികൾ ഏറ്റെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കുന്നത് ബിആർ ഷെട്ടി ഗ്രൂപ്പെന്ന് സൂചനകൾ; ഇപ്പോൾ ശിക്ഷിക്കപ്പെട്ട കേസിൽ പുറത്തിറങ്ങാനായാൽ മറ്റു കടങ്ങൾ വീട്ടാനാകുമെന്ന ഉറച്ച പ്രതീക്ഷയുമായി പ്രവാസി വ്യവസായി; ജയിലിലെ ദുരിതത്തിൽ നിന്ന് മനുഷ്യസ്‌നേഹിയായ രാമചന്ദ്രേട്ടനെ രക്ഷിക്കാൻ സഹായത്തിന് ഒരുങ്ങി പ്രവാസി ലോകവും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മൂന്ന് കൊല്ലത്തേക്കാണ് അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകൾ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീർക്കാനായാൽ തന്നെ മലയാളികൾ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയിൽ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ 40 വർഷം വരെ അറ്റ്‌ലസ് രാമചന്ദ്രന് ജയിലിൽ കിടക്കേണ്ടി വരും. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലിൽ കിടക്കാൻ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങൾ മലയാളികൾ സജീവമാക്കുമ്പോൾ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഓമാനിലെ ആശുപത്രികൾ ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടി ഏറ്റെടുക്കുമെന്ന വാർത്തയാണ് ഇത്. അങ്ങനെ വന്നാൽ യുഇഎയിലെ നിയമനടപടികൾ പോലും പണമടച്ച് ഒഴിവാക്കാൻ അറ്റ്‌ലസ് ഗ്രൂപ്പിനാകും.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന' പരസ്യവാചകം എല്ലാ അർത്ഥത്തിലും പ്രവാർത്തികമാക്കിയാണ് രാമചന്ദ്രൻ അറ്റ്‌ലസിനെ നയിച്ചത്. സ്വർണ്ണക്കച്ചവടത്തിലും ആശുപത്രി വ്യവസായത്തിലും എല്ലാം മനുഷ്യത്വം നിറച്ചു. അറ്റ്‌ലസിന്റെ ആശുപത്രികൾ പ്രവാസികളുടെ ആശ്രയ കേന്ദ്രങ്ങളായി. ബില്ലടയ്ക്കാൻ പണമില്ലെങ്കിലും ഇവിടെ ഏവർക്കും രാമചന്ദ്രൻ ചികിൽസ ഒരുക്കി. വൈശാലി പോലുള്ള വമ്പൻ സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ അഭിനയ മോഹങ്ങളുമായി വെള്ളിത്തിരയിലും താരമായി. അങ്ങനെ എവിടെ രാമചന്ദ്രനെ കണ്ടാലും മലയാളി തിരിച്ചറിഞ്ഞു. അവരോടും സ്‌നേഹത്തോടെ ഇടപെടൽ നടത്തി മലയാളിയുടെ പ്രിയങ്കരനായി രാമചന്ദ്രൻ മാറി. ശ്രീനിവാസന്റെ അറബിക്കഥയിൽ പ്രവാസി മലയാളിയുടെ ജീവിത ദുഃഖം പേറുന്ന കഥാപാത്രമായി രാമചന്ദ്രനെത്തി. പെട്ടെന്നായിരുന്നു പതനം. റിയിൽ എസ്റ്റേറ്റ് ബിസിനിസ്സിലേക്ക് കൂടുമാറാനുള്ള ശ്രമാണ് പൊളിഞ്ഞത്. ഇത് മനസ്സിലാക്കി മലയാളികളായ ചില പ്രവാസികൾ തന്നെ പാരയുമായി ഇറങ്ങിയപ്പോൾ ചെക്ക് കേസിൽ യുഎഇ പൊലീസ് രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്തു. ഇരുവരും ഇപ്പോഴും അഴിക്കുള്ളിൽ തന്നെ.

ഇതോടെ അറ്റ്‌ലസിന് നാഥനില്ലാതെയായി. കച്ചവടത്തെ കുറിച്ച് ഒന്നും അറിയാത്ത ഭാര്യ. അറസ്റ്റ് പേടിച്ച് യുഎഇ വിട്ട മകനും. ജയിലിലുള്ള രാമചന്ദ്രന്റെ മോചനത്തിന് മുൻകൈയെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. ജയിലിൽ പുറത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ അന്തേവാസികൾക്ക് കഴിയും. ഇതിന് പോലും രാമചന്ദ്രന് കഴിയുന്നില്ല. കാശ് എത്തിച്ചു നൽകാൻ പോലും ആരും യുഎഇയിൽ ഇല്ല. ഇതിനിടെയിൽ 40 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന വാർത്തയുമെത്തി. ഇതോടെ രാമചന്ദ്രൻ തളർന്നു. ഒന്നരവർഷം മുമ്പ് ജയിലിലടയ്ക്കപ്പെട്ട രാമചന്ദ്രന്റെ സ്ഥിതി അത്ര പ്രശ്‌നത്തിലാണെന്ന് മലയാളികൾ പോലും ധരിച്ചിരുന്നില്ല. ഈ ചിത്രം മറുനാടൻ മലയാളി പുറത്തുവിട്ടതോടെ രാമചന്ദ്രേട്ടനെ എങ്ങനേയും രക്ഷിക്കാൻ യുഎയിലെ ചില മലയാളി ബിസിനസ്സുകാർ തന്നെ രംഗത്ത് വന്നു. കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇവർ പ്രഖ്യാപിച്ചു. പേരിനും പെരുമയ്ക്കും വേണ്ടിയല്ലെന്ന് പറയുന്ന ഈ സുമനസ്സുകൾ ലക്ഷ്യത്തിലെത്തുന്നതു വരെ തങ്ങളുടേ പേരു പോലും പുറത്തു വരരുതെന്ന് ആഗ്രഹിക്കുന്നു. ഇതിനിടെയാണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഒമാനിലെ ആശുപത്രികൾ ഏറ്റെടുക്കാനുള്ള താൽപ്പര്യം ബിആർ ഷെട്ടിയുടെ ആശുപത്രി ഗ്രൂപ്പും കാട്ടുന്നത്.

ഗൾഫിലെ പ്രധാനപ്പെട്ട ബിസിനസ്സ് ഗ്രൂപ്പാണ് ബി ആർ ഷെട്ടിയുടേത്. യുഎഇ എക്‌സ്‌ഞ്ചേഞ്ച് ഉൾപ്പെടെ പലതും ഈ ഗ്രൂപ്പിന് കീഴിലുണ്ട്. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയടക്കമുള്ളവ സ്ഥന്തായുള്ള ഷെട്ടി ഗ്രൂപ്പിന് കേരളത്തിലും താൽപ്പര്യങ്ങൾ ഏറെയാണ്. യുഎഇ എക്‌സഞ്ചേഞ്ചിലെ ഇടപാടുകാരിൽ ബഹു ഭൂരിഭാഗവും മലയാളികൾ. ഈ സാഹചര്യത്തിൽ അറ്റല്‌സ് രാമചന്ദ്രനെ പോലുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വത്തെ സഹായിക്കുന്നത് ഷെട്ടി ഗ്രൂപ്പിന്റെ സൽപ്പേരും ഉയർത്തും. അതുകൊണ്ട് കൂടിയാണ് കടക്കെണിയിൽ നിന്ന് രാമചന്ദ്രനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആശുപത്രികൾ ഏറ്റെടുക്കാൻ ബിആർ ഷെട്ടിയുടെ ഗ്രൂപ്പ് തയ്യാറാകുന്നതെന്നാണ് സൂചന. അബുദാബി കേന്ദ്രീകരിച്ചാണ് ഷെട്ടിയുടെ എൻ എം സി ഹെൽത്തിന്റെ പ്രവർത്തനം. അറ്റ്‌ലസ് ഗ്രൂപ്പിന് യു.എ.ഇ.യിൽ ഇരുപതോളം ജൂവലറി ഔട്ലെറ്റുകളും ഇതര ഗൾഫ് രാജ്യങ്ങളിൽ 18 ഔട്ലെറ്റുകളുമാണ് ഉണ്ടായത്. ഇതെല്ലാം പൂട്ടിപ്പോയി. ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നത് ഒമാനിലെ അറ്റ്‌ലസ് ആശുപത്രികളാണ്.

ഈ ആശുപത്രികൾ ഷെട്ടി വിലയ്ക്ക് വാങ്ങിയാൽ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീർപ്പാകും. ബാക്കി കടമെല്ലാം പുറത്തിറങ്ങിയാൽ വീട്ടാനാകുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ. ഇതിനുള്ള അത്ര ആസ്തി രാമചന്ദ്രനുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇതെല്ലാം കൃത്യമായി അറിയാവുന്ന ആരും പുറത്തില്ല. രാമചന്ദ്രൻ അഴിക്കുള്ളിലായതുകൊണ്ട് ചുളുവിലയ്ക്ക് ഇത് തട്ടിയെടുക്കാനാണ് പലരുടേയും ശ്രമം. അതുകൊണ്ട് കൂടിയാണ് വിൽപ്പനം നടക്കാതെ പോകുന്നതും. യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകൾ നൽകിയ കേസുകളിൽ ദുബായ് മിസ്ഡെമണയർ കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകൾ നൽകിയ 15 കേസുകൾ പരിഗണിച്ച് 2015 ഓഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അന്നുമുതൽ ബർദുബായിലെ തടവറയിലാണ് അദ്ദേഹം. ഓരോ വിചാരണ വേളയിലും കടബാധ്യതകൾ തീർക്കുന്നതിനായി ജാമ്യം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. വായ്പാകുടിശ്ശികകൾ തീർക്കുന്നതിന് സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മൊത്തം 5.3 കോടി ദിർഹമിന്റെ വണ്ടിച്ചെക്കുകൾ നൽകിയതായി 15 ബാങ്കുകൾ അദ്ദേഹത്തിനെതിരെ പരാതി സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ ഒരു ബാങ്കിന്റെ പരാതിയിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. മൊത്തം 50 കോടി ദിർഹമിന്റെ ബാങ്ക് വായ്പാ കുടിശ്ശിക യുണ്ടെന്നാണ് കണക്ക്. മൂന്ന് കോടി ദിർഹം സ്വർണ്ണ വിതരണ കമ്പനികൾക്ക് നൽകാനുള്ളതായും അറിയുന്നു. അറ്റ്ലസ് ഗ്രൂപ് മേധാവിയായ അദ്ദേഹത്തിന്റെ മകൾ ദുബായിലെ മറ്റൊരു ജയിലിൽ വണ്ടിച്ചെക്ക് കേസിൽ തടവിൽ കഴിയുകയാണ്. അതായത് വായ്പാ കുടിശിക അടച്ച് പുറത്തിറങ്ങിയ ശേഷം ബാക്കി കടമെല്ലാം വീട്ടാമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ.

രാമചന്ദ്രനെ പുറത്തിറക്കാൻ അദ്ദേഹത്തിന്റെ പത്നി ഇന്ദിര രാമചന്ദ്രനും സഹായവുമായി പലരും എത്തിയിട്ടുണ്ട്. നേരത്തെ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ചുളുവിലയ്ക്ക് കൈക്കലാക്കാമെന്ന ദുഷ്ടലാക്കോടെയും ചിലർ എത്തിയിരുന്നു. അറ്റലസ് ഗ്രൂപ്പിന്റെ ബിസിനസിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലാത്ത സാധാരണ വീട്ടമ്മ മാത്രമായിരുന്നു ഇന്ദിര. ഭർത്താവിന് പുറമെ മകളും ജയിലിലായതോടെ ബിസിനസ് ലോകത്തെ കാര്യങ്ങളിൽ മുൻപരിചയമില്ലാത്ത അവർക്ക് കാര്യങ്ങൾ നിയന്ത്രിക്കേണ്ടിവന്നു. ഇത് മുതലെടുക്കാനായിരുന്നു ചിലരുടെ ശ്രമം. ഉള്ളതെല്ലാം വിറ്റുപെറുക്കി ഭർത്താവിനേയും മകളേയും രക്ഷിക്കാമെന്ന് തീരുമാനിച്ചതോടെയാണ് സ്വത്തുക്കൾ ചുളുവിലയ്ക്ക് നേടാൻ പലരും സമീപിച്ചത്. പക്ഷേ, ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട ഇന്ദിരയ്ക്ക് ആശ്വാസമായി ഒരു വൻ ബിസിനസ് ഗ്രൂപ്പുതന്നെ സഹായവുമായി എത്തിയെന്ന വിവരം പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ബി ആർ ഷെട്ടി ഗ്രൂപ്പിന്റെ താൽപ്പര്യം അറിയുന്നത്. കേരളവുമായി അടുപ്പമുള്ള നിരവധി പേർ ഈ ഗ്രൂ്പ്പിന്റെ തലപ്പത്തുണ്ട്. ഇവരും രാമചന്ദ്രനെ രക്ഷിക്കാൻ ഇത്തരമൊരു നീക്കത്തിന് ഷെട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.

സ്ഥാപനങ്ങൾ കൈമാറ്റം ചെയ്ത് കടംവീട്ടാൻ ചില നിയമതടസ്സങ്ങളുണ്ട്. സ്ഥാപനങ്ങൾ വിൽക്കാൻ ആലോചിച്ചപ്പോൾ പ്രധാന തടസം അതിലെല്ലാം വായ്പാ കുടിശിഖ വഴി ബാങ്കുകളുടെ അറ്റാച്ച് മെന്റ് ഉണ്ടായിരുന്നു എന്നതായിരുന്നു. അവ ഏറ്റെടുക്കാൻ മറ്റുള്ളവർ മടിച്ചു. ഒരു പ്രോപ്പർട്ടി മാത്രമായി വിൽപ്പന നടത്താൻ സാധിക്കാത്ത വിധം നിയമക്കുരുക്കുണ്ട്. ഇതു മനസ്സിലാക്കി കൂടിയാണ് ഓമാനിലെ ആശുപത്രി ഏറ്റെടുത്ത് രാമചന്ദ്രന് ആശ്വാസമാകാൻ ബിആർ ഷെട്ടി ശ്രമിക്കുന്നത്. ഇതിനൊപ്പം തനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞാൽ എല്ലാം വിറ്റുപെറുക്കിയായാലും കടങ്ങൾ വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രനും ഉള്ളത്.. ആരെയും കബളിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹംതന്നെ തുറന്നുപറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ കേസിൽ നിന്ന് ഒഴിവായി കിട്ടിയാൽ എല്ലാം ശരിയാക്കാമെന്ന ശുഭാപ്തി വിശ്വാസം രാമചന്ദ്രന് നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ ഇതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ദുബായ് അവീറിലെ ജയിലിൽ ബി 5 സെക്ഷനിലാണ് സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന്റെ ജയിൽജീവിതം. പത്രങ്ങൾ വായിച്ചും ടിവി കണ്ടുമാണ് കഴിച്ചുകൂട്ടുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ കേസ് 40 വർഷം വരെ ജയിൽവാസം നീണ്ടുപോകാം എന്നാണ് ഏറ്റവും പുതിയ വിവരം. അവിടെയുള്ളവരിൽ ഒരു കോടിയുടെ കേസുള്ളയാൾ മൂന്ന് മാസത്തിൽ പുറത്തിറങ്ങുകയും മറ്റുള്ള ചിലർ ഇരുപതും മുപ്പതും കൊല്ലം ജയിൽ വാസം പൂർത്തിയാക്കേണ്ടിവരുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള ചർച്ചകൾ കേൾക്കാതിരിക്കാൻ രാമചന്ദ്രൻ മിക്കവാറും നേരത്ത് സ്വന്തം മുറിയിൽ കട്ടിലിൽ പോയിരുന്ന് ടിവി കണ്ടും പത്രം വായിച്ചും സമയം ചെലവഴിക്കുകയാണിപ്പോൾ. പ്രമേഹം ഉള്ളതിനാൽ പരമാവധി ഭക്ഷണനിയന്ത്രണം പാലിക്കാറുണ്ടെന്നും സാലഡും മിക്കവാറും രാത്രികളിൽ ചിക്കനും കുബ്ബൂസും , അല്ലെങ്കിൽ കീമയും റൊട്ടിയും ആണ് കഴിക്കുന്നതെന്നും ഇക്കഴിഞ്ഞ ആഴ്ച ജയിലിൽ നിന്നും പുറത്തുവന്ന അസ്‌കർ ഭായ് ( റാസിക്ക് ഭായ് ) പറഞ്ഞിരുന്നു.

അറ്റ്ലസ് ഗ്രൂപ്പിൽ നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയിരുന്ന കാലത്ത് ആയിരങ്ങളെ രാമചന്ദ്രൻ സഹായിച്ചിട്ടുണ്ട്. മലയാള സിനിമാ രംഗത്തും പ്രമുഖരുൾപ്പെടെ നിരവധി പേരുമായി ബന്ധമുണ്ട്. ചില റേഡിയോകളും പത്രങ്ങളും ചാനലുകളുമെല്ലാം തുടക്കത്തിൽ നിലനിന്നിരുന്നത് അറ്റ്ലസിന്റെ പരസ്യം കൊണ്ടുമാത്രമായിരുന്നു. എന്നാൽ കടക്കെണിയിൽപ്പെട്ട് ജയിലിലാവുന്ന ഘട്ടമെത്തിയപ്പോൾ പലരും സഹായത്തിന് എത്തിയിരുന്നു. പക്ഷേ, അവരെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്ന് അറിഞ്ഞതോടെ നിസ്സഹായരായി അവർ പിന്മാറുകയായിരുന്നു. ഗൾഫിലെ കേസുകൾക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരിൽ അറ്റ്ലസ് ഗ്രൂപ്പ് നടപടികൾ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വർണം, ആശുപത്രി, റിയൽഎസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളർന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം വമ്പൻ പ്രതിസന്ധിയിലാണ്. വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ച അറ്റ്ലസ് രാമചന്ദ്രൻ ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്സ്, 2 ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചർച്ചയായി.

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്. അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു.

ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭരണഘടനയെയും സുപ്രീംകോടതിയെയുമൊന്നും സാർ അംഗീകരിക്കുന്നില്ലേ എന്ന് ബിന്ദു അമ്മിണി; ജനവികാരത്തിനും ഭൂരിപക്ഷ സമൂഹത്തിനും എതിരായ ഒരു വിധിയും നാട് സ്വീകരിക്കില്ലെന്നും ജല്ലിക്കട്ട് നിരോധിച്ചപ്പോൾ ഒരു നാട് ഇളകിയെന്നും കെ സുധാകരൻ; മനുഷ്യർക്ക് മാത്രമേ മൗലിക അവകാശം ബാധകമാവൂ എന്ന ബിന്ദുവിന്റെ മറുപടിക്ക് കൈയടിച്ച് കുട്ടികൾ; വോട്ട് അഭ്യർത്ഥിക്കാൻ പാലയാട് ക്യാമ്പസിലെത്തിയ സുധാകരനും ശബരിമല ദർശന വിവാദ നായികയായ ബിന്ദു അമ്മിണിയും തമ്മിൽ പൊരിഞ്ഞ പോര്
'സ്ഥാനാർത്ഥി നിർണയം കഴിഞ്ഞപ്പോൾ തന്നെ വിജയിച്ചയാളാണ് കെ. മുരളീധരൻ....ധാർമ്മികവും രാഷ്ട്രീയവുമായ വിജയം; കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കാൻ ധൈര്യമില്ലാത്ത വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തത്; മുരളീധരൻ പ്രബലനായ നേതാവാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റിസ്‌ക്കെടുത്ത് മത്സരിക്കുന്നത് അദ്ദേഹവും അടൂർ പ്രകാശുമാണെന്നും അഡ്വ. എ. ജയശങ്കർ
സർവേ ഫലങ്ങൾ എന്തായാലും സിപിഎമ്മിന് ആത്മവിശ്വാസത്തിന് കുറവില്ല; വടകരയിൽ കെ.മുരളീധരനെ ഗോദായിലിറക്കിയ യുഡിഎഫിന്റെ മാസ്റ്റർ സ്‌ട്രോക്കിലും തെല്ലുമില്ല ഭയം; സിറ്റിങ് സീറ്റുകൾ നിലനിൽത്തുന്നതിനൊപ്പം വടകരയും പിടിച്ചെടുക്കും; വടകരയിൽ ദുർബലരെ നിർത്തി ബിജെപി വോട്ടുമറിക്കും; എല്ലാവരും ചേർന്ന് ഒത്തുപിടിച്ചാലും മണ്ഡലത്തിൽ വെല്ലുവിളികളെ അതിജീവിക്കുമെന്ന് പ്രതീക്ഷ; പതിമൂന്നിൽ കുറയാത്ത സീറ്റിൽ ജയിക്കുമെന്ന് കണക്കുകൂട്ടി പാർട്ടി സെക്രട്ടറിയേറ്റ്
ലോകം മുഴുവൻ പ്രാർത്ഥനയോടെ കൈകൂപ്പി നിന്നെങ്കിലും ആ സാധുപെൺകുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; നാട്ടുകാർ നോക്കിനിൽക്കെ ഒരു നരാധമൻ റോഡിൽവച്ച് പെട്രോളൊഴിച്ച് കത്തിച്ച മാലാഖയുടെ വേർപാടിൽ നൊന്തുകരഞ്ഞ് സഹായവുമായി എത്തിയ ആയിരങ്ങൾ; ജീവൻ രക്ഷിക്കാൻ പണം ഒരു തടസ്സമാകാതിരിക്കാൻ മറുനാടന്റെ ആഹ്വാനത്തിന് ഒപ്പം നിന്ന് ജനം നൽകിയത് അഞ്ചര ലക്ഷത്തോളം രൂപ; ആ പിതാവിന്റെ വേദനയിൽ മനസ്സുരുകി കൂടെ നിന്നവർക്കും ഇത് കനത്ത ആഘാതം
മാടപ്രാവിന്റെ മനസുള്ള അവളെ കാക്കണേയെന്ന പിതാവിന്റെ പ്രാർത്ഥനയ്‌ക്കൊപ്പം നിന്ന കേരളത്തെ കണ്ണീരിലാഴ്‌ത്തി ആ പെൺകുട്ടി വിടവാങ്ങി; തിരുവല്ലയിൽ യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത് തിരുവല്ല സ്വദേശിനി കവിത വിജയകുമാർ; 60 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി മരണത്തിലേക്ക് വഴുതിവീണത് എട്ടുദിവസം തീതിന്ന ശേഷം; കവിതയെ തിരുവല്ല ജംഗ്ഷനിൽ വച്ച് യുവാവ് തീകൊളുത്തിയത് പ്രണയപ്പക തീർക്കാൻ
പൈസയില്ലെന്ന് അമ്മ പറയുന്നത് പച്ചക്കള്ളം; അമ്മയ്ക്ക് ഇപ്പോൾ സിനിമയിൽ അഭിനയിക്കേണ്ട യാതൊരു ആവശ്യവുമില്ല; മകൾ പോയി മൂന്നുവർഷം തികയുംമുമ്പേ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല; എനിക്കും കുഞ്ഞിനും നയാപൈസ തന്നിട്ടില്ല; സർക്കാർ പണിതുതന്ന വീട്ടിൽ അമ്മ അടങ്ങിയൊതുങ്ങി ജീവിക്കുകയാണ് വേണ്ടത്; ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മകൾ ദീപ
പ്രിയ ഇന്നസെന്റ്... ക്യാൻസറിന്റെ പേര് പറഞ്ഞു തട്ടിപ്പ് നടത്തുന്നുണ്ട് എന്ന ധാരണയിലാണോ താങ്കൾ ആ കുട്ടികളോട് പണം വാങ്ങിയത്? പണം വാങ്ങി പരിപാടികളിൽ പങ്കെടുക്കില്ലെന്നും അങ്ങനെ പങ്കെടുക്കുകയാണെങ്കിൽ എംപിയായിരിക്കില്ലെന്നുമുള്ള ഇന്നസന്റിന്റെ പ്രസ്തവന സത്യമാണോ എന്ന് ചോദിച്ച് ജോസഫ് വാഴയ്ക്കൻ; 2017 ജൂണിൽ പങ്കെടുത്ത പരിപാടിയുടെ വിശദാംശങ്ങൾ സഹിതം കെപിസിസി വക്താവിന്റെ പോസ്റ്റ്
'ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഞാനും ഇരയായിട്ടുണ്ട്; സമൂഹം എന്ത് ചിന്തിക്കുമെന്ന് കരുതി എന്റെ വായടപ്പിക്കാൻ നോക്കണ്ട'; ഞാനിപ്പോൾ കടന്നു പോകുന്ന അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും നിങ്ങളുടെ കുട്ടികളേയും അവരുടെ ഭാവിയും സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് നടി സാധികയുടെ കുറിപ്പ്; അയാം വിക്ടിം ഓഫ് ചൈൽഡ് അബ്യൂസ് ഹാഷ്ടാഗുമായി താരം
കാറിൽ കൊണ്ടു പോയി മാറിടത്തിൽ സ്പർശിച്ചു! പീഡന കൗണ്ടറിൽ ആൽവിൻ ആന്റണിയുടെ മകനെ കുടുക്കാൻ റോഷൻ ആൻഡ്രൂസ്; വീടാക്രമണക്കേസ് പിൻവലിച്ചില്ലെങ്കിൽ മകനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന ഭീഷണിയുമായി പൊലീസും; ഇവിടം സ്വർഗമാണ് കാലത്തെ രാഷ്ട്രീയ പരിചയം കരുത്താക്കി നിർമ്മാതാവിനെ കുടുക്കി പുതിയ ട്വിസ്റ്റ്; അറസ്റ്റ് ഒഴിവാക്കാൻ ഇടക്കാല ജാമ്യം നേടി കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; സിനിമാ ലോകം ഒന്നടങ്കം തള്ളി പറഞ്ഞിട്ടും റോഷനെ കൈവിടാതെ പിണറായി പൊലീസ്‌
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
എം.ജി സർവകലാശാലയിൽ ഫീസടച്ച് ബൈക്കിൽ മടങ്ങിയ വിദ്യാർത്ഥിക്ക് കണ്ടെയ്‌നർ ലോറിയിടിച്ച് ദാരുണാന്ത്യം; സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് കടുത്തുരുത്തിയിൽ എത്തിയ സംഘം പൊലീസ് പിടിച്ചെടുത്ത വാഹനം അടിച്ചു തകർത്തതിന് പിന്നാലെ ഉദ്യോഗസ്ഥരേയും ആക്രമിച്ചു; പൊലീസ് സ്‌റ്റേഷനിനുള്ളിൽ വരെ ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പെൺകുട്ടികൾ വരെ അടങ്ങുന്ന സംഘം
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...