Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുത്വവാദിയെന്നു പറഞ്ഞ് ഗവർണറാകാൻ നോക്കി; ബിജെപി ചതിച്ചപ്പോൾ വീണ്ടും മതേതരവാദിയായി; ആൻഡമാൻ നിക്കോബാർ ദ്വീപിലെ ലഫ്റ്റനന്റ് ഗവർണറാകാൻ സി കെ വിദ്യാസാഗർ നൽകിയ ബയോഡേറ്റയുടെ പകർപ്പ് മറുനാടന്

ഹിന്ദുത്വവാദിയെന്നു പറഞ്ഞ് ഗവർണറാകാൻ നോക്കി; ബിജെപി ചതിച്ചപ്പോൾ വീണ്ടും മതേതരവാദിയായി; ആൻഡമാൻ നിക്കോബാർ ദ്വീപിലെ ലഫ്റ്റനന്റ് ഗവർണറാകാൻ സി കെ വിദ്യാസാഗർ നൽകിയ ബയോഡേറ്റയുടെ പകർപ്പ് മറുനാടന്

കൊച്ചി: എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ സി.കെ വിദ്യാസാഗറിനെ ആൻഡമാൻ നിക്കോബാർ ദ്വീപിലെ ലഫ്റ്റനന്റ് ഗവർണറാക്കാമെന്ന് മോഹിപ്പിച്ച ശേഷം ബിജെപി കേന്ദ്രനേതൃത്വം അവസാനം കയ്യൊഴിഞ്ഞു. തൊടുപുഴ ബാറിലെ പ്രമുഖ അഭിഭാഷകനും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റുമായ അഡ്വ സി.കെ വിദ്യാസാഗർ ആൻഡമാൻ നിക്കോബാർ ദ്വിപിലെ ലഫ്റ്റനന്റ് ഗവർണറാകാൻ മോഹിച്ച് തന്റെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് ബിജെപി. കേന്ദ്രനേതൃത്വത്തിനയച്ച സ്വകാര്യ വിവരങ്ങൾ അടങ്ങിയ ബയോഡേറ്റയുടെ പകർപ്പ് മറുനാടൻ മലയാളിക്കു ലഭിച്ചു. താൻ കറകളഞ്ഞ ഹിന്ദുത്വവാദിയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഗവർണർ പദത്തിനായി ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. അതു നടക്കില്ലെന്നുറപ്പായതോടെ പഴയപടി മതേതരവാദിയുമായി.

നമ്പൂതിരി മുതൽ നായാടി വരെയുള്ള ഹിന്ദുസമുദായങ്ങളെ യോജിപ്പിച്ച് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച പുതിയ പാർട്ടിക്കെതിരെ ഏറ്റവും വലിയ എതിർപ്പുമായി രംഗത്തുവന്ന പ്രമുഖരിൽ വിദ്യാസാഗറുമുണ്ടായിരുന്നു ആർ.എസ്.സിനോടൊപ്പം ശ്രീനാരായണീയരെ കൂട്ടിക്കെട്ടരുതെന്നും മതേതരമൂല്യങ്ങൾ സംരക്ഷിക്കണമെന്നും പറയുന്ന വിദ്യാസാഗർ താത്കാലികമായെങ്കിലും ഹിന്ദുത്വവാദിയായി മാറിയിരുന്നുവെന്ന് ഇദ്ദേഹം ബിജെപി കേന്ദ്രനേതൃത്വത്തിനയച്ച ബയോഡേറ്റയിൽനിന്നു മനസിലാകും.

കേരളത്തിലെ പിന്നോക്ക സമുദായ കോർപറേഷൻ സ്റ്റേറ്റ് വർക്കിങ് പ്രസിഡണ്ട്, എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡണ്ട്, തൊടുപുഴ ബാർ കൗൺസിലിലെ പ്രശസ്തനായ അഭിഭാഷകൻ തുടങ്ങിയ നിലയിൽ സ്ഥാനം വഹിച്ച ആളാണെന്ന് ലഫ്റ്റനന്റ് ഗവർണറാകാൻ വേണ്ടി അയച്ച ബയോഡേറ്റയിൽ വിദ്യാസാഗർ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം ഇതുവരെ താൻ അലങ്കരിച്ച സ്ഥാനമാനങ്ങൾ വള്ളിപുള്ളി തെറ്റാതെ ഇതിൽ ചേർത്തിട്ടുണ്ട്. താൻ എസ്.എൻ.ഡി.പി. ക്കും ശ്രീനാരായണീയർക്കും ചെയ്ത സേവനങ്ങൾ ഇതിൽ വിദ്യാസാഗർ പറഞ്ഞിട്ടുണ്ട്. സ്വകാര്യവിവരങ്ങൾക്കൊപ്പം ഇദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടും വ്യക്തമാക്കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ കേരളത്തിൽ 50 വർഷമായി വോട്ടുബാങ്കുകളായി പ്രവർത്തിക്കുന്നുവെന്നും അതുകൊണ്ട് അതിന്റെ ഗുണഫലങ്ങൾ ഇവർക്കു ലഭിക്കുന്നുവെന്നും രാഷ്ട്രീയവും സാമുദായികവുമായി ഹിന്ദുവിന് അർഹമായ സ്ഥാനം കേരളത്തിൽ തടഞ്ഞിരിക്കുന്നതായും വിദ്യാസാഗർ ഗവർണറാകാൻ കൊടുത്ത ബയോഡേറ്റയിൽ എഴുതിച്ചേർത്തിട്ടുണ്ട്. തെക്കൻ കേരളത്തിലെ ശ്രീനാരായണീയരേ പോലെ വടക്കൻ കേരളത്തിൽ എസ്.എൻ.ഡി.പി യോഗം നിർണായകമായ ശക്തിയായതും മറ്റും താൻ പ്രസിഡന്റായിരിക്കുമ്പോൾ ആണെന്നും ബിജെപി പാർലമെന്ററി പാർട്ടിയെ ധരിപ്പിക്കാനും വിദ്യാസാഗർ തന്റെ പ്രൊഫൈലിലൂടെ ശ്രമിച്ചുവെന്നും വ്യക്തമാകും.



28-1-2015 ലാണ് ഗവർണറാകാനുള്ള ബയോഡേറ്റ വിദ്യാസാഗർ തയ്യാറാക്കി ഡൽഹിക്കയച്ചത്. എന്നാൽ ഇദേഹത്തിന്റെ ബയോഡേറ്റ അമിത് ഷാക്കു ബോധിക്കാത്തതുകൊണ്ട് അദ്ദേഹത്തെ ആൻഡമാനിലേക്ക് നാടുകടത്തിയില്ല. വിദ്യാസാഗറിന്റെ ബയോഡേറ്റ കേന്ദ്ര ബിജെപി. നേതൃത്വം നിരുപാധികം തള്ളി, വേറെ ആളെ നിയമിച്ചു. ഇതിനു ശേഷമാണ് വിദ്യസാഗർ ബിജെപി.യെയും എസ്.എൻ.ഡി.പി.യെയും തള്ളിപ്പറഞ്ഞു മതേതരവാദിയായത്. അധികാരവും പദവിയും പ്രതീക്ഷിച്ച സമയത്ത് ജാതിരാഷ്ട്രീയം പറയുകയും അതു കിട്ടാതാകുമ്പോൾ മതേതരത്വത്തിന്റെ കാവലാളാവുകയും ചെയ്യുന്ന സമുദായ രാഷ്ട്രീയത്തിന്റെ മുഖമാണ് പലർക്കുമെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന സംഭവമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP