1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
24
Friday

ഉമ്മൻ ചാണ്ടിയില്ലെങ്കിൽ ആന്റോ ആന്റണിക്ക് മാറ്റമില്ലെന്ന് ഉറപ്പായി; കെവി തോമസും ഹൈബി ഈഡനും ഒരേ സാധ്യത; വടകരയിൽ മുൻതൂക്കം കെകെ രമയ്ക്ക് പിന്തുണ നൽകുന്നതിനോ രാജ്‌മോഹൻ ഉണ്ണിത്താനെ ഇറക്കുന്നതിനോ; ബെന്നി ബെഹന്നാനും ജോസഫ് വാഴക്കനും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചാലക്കുടിയും ഇടുക്കിയും വീതംവയ്ക്കുന്നതിൽ അസ്വസ്ഥനായി പിസി ചാക്കോ; എൽഎഡിഎഫ് കൺവെൻഷനുകൾ തീർന്നിട്ടും കോൺഗ്രസിന് സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ വെള്ളം കുടിക്കുന്നത് ഗ്രൂപ്പ് മാനേജർമാരുടെ പിടിവാശി മൂലം

March 14, 2019 | 11:29 AM IST | Permalinkഉമ്മൻ ചാണ്ടിയില്ലെങ്കിൽ ആന്റോ ആന്റണിക്ക് മാറ്റമില്ലെന്ന് ഉറപ്പായി; കെവി തോമസും ഹൈബി ഈഡനും ഒരേ സാധ്യത; വടകരയിൽ മുൻതൂക്കം കെകെ രമയ്ക്ക് പിന്തുണ നൽകുന്നതിനോ രാജ്‌മോഹൻ ഉണ്ണിത്താനെ ഇറക്കുന്നതിനോ; ബെന്നി ബെഹന്നാനും ജോസഫ് വാഴക്കനും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചാലക്കുടിയും ഇടുക്കിയും വീതംവയ്ക്കുന്നതിൽ അസ്വസ്ഥനായി പിസി ചാക്കോ; എൽഎഡിഎഫ് കൺവെൻഷനുകൾ തീർന്നിട്ടും കോൺഗ്രസിന് സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ വെള്ളം കുടിക്കുന്നത് ഗ്രൂപ്പ് മാനേജർമാരുടെ പിടിവാശി മൂലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തനംതിട്ട, എറണാകുളം, തൃശൂർ, ചാലക്കുടി, വയനാട്, ഇടുക്കി എന്നീ ലോക്‌സഭാ സീറ്റുകൾ യുഡിഎഫിന്റെ കോട്ടകളായിരുന്നു എന്നും. ഇതിൽ തൃശൂരും ചാലക്കുടിയും ഇടുക്കിയും കൈമോശം വ്ന്നത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ ഗ്രൂപ്പ് അതിപ്രസരം കാരണമായിരുന്നു. മികച്ച സ്ഥാനാർത്ഥികളെ നിർത്താനാകാത്തതും പ്രശ്‌നമായി. ഇത്തവണയും ഈ സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനാകുന്നില്ല. വിജയ സാധ്യതയ്ക്ക് മുൻതൂക്കമെന്ന് പറയുമ്പോഴും ഗ്രൂപ്പ് പരിഗണനകൾ എത്തുന്നതാണ് പ്രശ്‌നത്തിന് കാരണം. ഇതുകൊണ്ട് തന്നെ ഇത്തവണ സിറ്റിങ് സീറ്റായ പത്തനംതിട്ടയിലും എറണാകുളത്തും പോലും മത്സര ചിത്രം വ്യക്തമല്ല. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ കെവി തോമസിന് പോലും സീറ്റ് ഉറപ്പിക്കാനാവാത്ത അവസ്ഥ. പ്രചരണത്തിൽ ഇടതുപക്ഷം ഏറെ മുന്നോട്ട് പോയി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ചർച്ചകളുമായി ഇഴഞ്ഞു നീങ്ങി സ്ഥാനാർത്ഥി നിർണ്ണയം നീട്ടിക്കൊണ്ടു പോകുന്നത്.

തിരുവനന്തപുരം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മാവേലിക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ആരാണ് സ്ഥാനാർത്ഥിയെന്നതിൽ വ്യക്തത വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് ശശി തരൂരും കണ്ണൂരിൽ കെ സുധാകരനും കാസർഗോട്ട് സുബ്ബറായും കോഴിക്കോട് എംകെ രാഘവനും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും പ്രചരണം തുടങ്ങി. ഇതിൽ പാലക്കാട് വികെ ശ്രീകണ്ഠൻ സീറ്റുറപ്പിച്ചതായാണ് സൂചന. എന്നാൽ ഇടത് കോട്ടയായ പാലക്കാട് സീറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ശ്രീകണ്ഠനും വോട്ട് ചോദിക്കാൻ കഴിയുന്നില്ല. അതായത് ഭൂരിഭാഗം മണ്ഡലത്തിലും കോൺഗ്രസ് പ്രചരണം അവതാളത്തിലാണ്. 16 സീറ്റിലാണ് കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ശശി തരൂർ ഗ്രൂപ്പുകളുടെ പ്രതിനിധിയല്ല. ബാക്കി സീറ്റുകളിൽ തുല്യത ഉറപ്പാക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ ശ്രമം. ഇതിലൂടെ മാത്രമേ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് നേതാക്കൾ എത്തൂവെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. അതുകൊണ്ട് തന്നെ ജയസാധ്യതയും മറ്റ് ഘടകവുമൊന്നും കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രശ്‌നമാകുന്നില്ല.

കണ്ണൂരും മാവേലിക്കരയും പാലക്കാടും ആറ്റിങ്ങലും ആലപ്പുഴയും തൃശൂരും ഇടുക്കിയും വേണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതിൽ കണ്ണൂരും മാവേലിക്കരയും ഉറപ്പിച്ചു കഴിഞ്ഞു. ആറ്റിങ്ങലിലും ആലപ്പുഴയിലും തൃശൂരും ഇടുക്കിയും പിടിക്കാനാണ് നീക്കം. ഇതിനൊപ്പം എറണാകുളവും രമേശ് ചെന്നിത്തലയ്ക്ക് നോട്ടമുണ്ട്. ഇതോടെ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് എട്ടായി മാറും. ശശി തരൂരിനേയും ഉമ്മൻ ചാണ്ടി ഗ്രൂപ്പുകാരനാക്കി ബാക്കി എല്ലാ സീറ്റും എയ്ക്ക് നൽകാനാണ് നീക്കം. എന്നാൽ വടകരയിൽ ആരു മത്സരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. രാജ്‌മോഹൻ ഉണ്ണിത്തനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. എന്നാൽ എ ഗ്രൂപ്പിലെ ടി സിദ്ദിഖും അഭിജിത്തും വടകരയിൽ നോട്ടമിടുന്നു. ഇതെല്ലാം കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയെ ബാധിച്ചേക്കും. സീറ്റ് മോഹിക്കുന്ന എംഎം ഹസനെ പോലുള്ളവരെ ഒരു ഗ്രൂപ്പും പിന്തുണയ്ക്കുന്നില്ല. വയനാടിന് വേണ്ടി നിലകൊണ്ട കെ മുരളീധരനേയും ആരും ഗൗനിച്ചില്ല. എറണാകുളത്തിന് വേണ്ടി വലിയ തർക്കമാണ് നടക്കുന്നതും.

കെ കരുണാകരന്റെ വിശ്വസ്തനായിരുന്നു കെവി തോമസ്. എന്നാൽ കെവി തോമസിന് രമേശ് ചെന്നിത്തലയുമായി അടുപ്പമില്ല. തോമസിന്റെ വിജയസാധ്യതയിലും സംശയമുണ്ട്. അതുകൊണ്ട് തന്നെ ഹൈബി ഈഡനെ ഇവിടെ മത്സരിപ്പിക്കാനാണ് ചെന്നിത്തലയ്ക്ക് താൽപ്പര്യം. രാഹുൽ ഗാന്ധിയും ഹൈബിക്ക് അനുകൂലമാണ്. അരുവിക്കര എംഎൽഎയായ ശബരിനാഥിനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. ആറ്റിങ്ങലിൽ മോഹവുമായി എത്തിയ അടൂർ പ്രകാശ് ആലപ്പുഴയിലേക്ക് മാറും. ഷാനിമോൾ ഉസ്മാൻ വയനാട് നേടിയേക്കും. അങ്ങനെ വരുമ്പോൾ കാസർഗോട്ട് ടി സിദ്ദിഖനും സാധ്യത ഏറും. ഇതിനിടെയാണ് പിസി ചാക്കോയെ പോലുള്ളവർക്ക് സാധ്യത അടയുന്നത്. കെ ധനപാലനും സീറ്റില്ല. ഗ്രൂപ്പുകളിലെ പ്രധാന നേതാക്കൾ സീറ്റ് മോഹവുമായി എത്തിയതാണ് ഇതിന് കാരണം. വി എം സുധീരൻ മത്സര രംഗത്ത് നിന്ന് മാറിയതും ഗ്രൂപ്പ് മാനജർമാർ പ്രതീക്ഷയോടെയാണ് കാണുന്നത്.

ചാലക്കുടി മണ്ഡലത്തിലേക്കു പരിഗണിക്കുന്ന എഐസിസി ഭാരവാഹി പി.സി.ചാക്കോയെ പോലും ഗ്രൂപ്പ് മാനേജർമാർ തഴയുന്നുവെന്നത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ബെന്നി ബെഹാന്നാന് വേണ്ടി എ ഗ്രൂപ്പ് ഉറച്ച നിലപാട് എടുക്കുന്നു. ചാലക്കുടി ബെന്നിക്ക് നൽകിയിൽ ഇടുക്കി വേണമെന്ന് ഐ ഗ്രൂപ്പും. ഇതിലേക്ക് ജോസഫ് വാഴക്കന്റെ പേരാണ് ഐ ഗ്രൂപ്പ് ഉയർത്തുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, തൃക്കാക്കര മൂവാറ്റുപുഴ മണ്ഡലങ്ങളിലേതിനു സമാനമായ ധാരണയാണ് ഇക്കുറി ചാലക്കുടി ഇടുക്കി സീറ്റുകളുടെ കാര്യത്തിൽ ഗ്രൂപ്പുകൾ ചേർന്നുണ്ടാക്കാൻ ശ്രമിക്കുന്നത്. ചാലക്കുടിയിൽ എ ഗ്രൂപ്പിലെ പ്രബലനായ ബെന്നി ബഹനാനും ഇടുക്കിയിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള ജോസഫ് വാഴയ്ക്കനും മൽസരിക്കട്ടെയെന്നാണു ഗ്രൂപ്പുധാരണ. തിരഞ്ഞെടുപ്പു സമിതിയിൽ പി.സി.ചാക്കോ തന്നെ നേരിട്ടു മൽസര സന്നദ്ധത അറിയിച്ചിരുന്നു. ഇതിനിടെയാണ് ഗ്രൂപ്പ് കളി എത്തുന്നത്. ഇതിൽ ചാക്കോ തീർത്തും നിരാശനാണ്.

സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് ഈയാഴ്ചതന്നെ അന്തിമരൂപം നൽകാൻ ഊർജിതനീക്കമാണ് നടക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനുമുമ്പായി ഇപ്പോഴുള്ള തർക്കങ്ങളിലും പേരുകളിലും സംസ്ഥാനതലത്തിൽ തന്നെ തീർപ്പുണ്ടാക്കി സമർപ്പിക്കാൻ ഹൈക്കമാൻഡ് കെപിസിസി.ക്ക് നിർദ്ദേശം നൽകി. ഇതോടെ ഗ്രൂപ്പ് മാനജർമാർ അടിയന്തര ചർച്ചകളിലാണ്. ഗ്രൂപ്പുകൾക്ക് പോറൽ ഏൽപ്പിക്കാതെ കാര്യങ്ങൾ നീക്കാനാണ് ശ്രമം. എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, കെപിസിസി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തിലും സംസ്ഥാനത്ത് തീർപ്പുണ്ടാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്ന് പേരും മത്സരിക്കില്ലെന്ന നിലപാടിലാണ്. വേണുഗോപാൽ വയനാട് സീറ്റിനുള്ള അവകാശ വാദം ഉപേക്ഷിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി മത്സരിച്ചില്ലെങ്കിൽ പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെ വീണ്ടുമെത്തും. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനേയും പരിഗണിക്കുന്നുണ്ട്.

വെള്ളിയാഴ്ച സ്‌ക്രീനിങ് കമ്മിറ്റിയും ശനിയാഴ്ച തിരഞ്ഞെടുപ്പുസമിതിയും വിളിച്ചുചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റിയിൽത്തന്നെ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകിയാൽ ശനിയാഴ്ചത്തെ തിരഞ്ഞെടുപ്പുസമിതിയിൽ തീരുമാനമുണ്ടാവും. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാവണമെന്ന് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടണ്ട്. വടകരയിൽ പി. ജയരാജൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിൽ മുല്ലപ്പള്ളിതന്നെ വീണ്ടുമിറങ്ങണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ മുല്ലപ്പള്ളിക്ക് തീരെ താൽപ്പര്യമില്ല. ഇതോടെ വടകരയിൽ വലിയ പ്രതിസന്ധിയാകുന്നു. വടകരയിൽ രാജ്‌മോഹൻ ഉണ്ണിത്താനെ മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളിക്ക് താൽപ്പര്യം. മറുവിഭാഗം കെകെ രമയ്ക്ക് പിന്തുണ നൽകണമെന്നും പറയുന്നു. ഈ രണ്ട് വാദങ്ങൾ തമ്മിലെ ഏറ്റുമുട്ടലാണ് ഇപ്പോൾ വടകരയിൽ നടക്കുന്നത്.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം നീട്ടിക്കൊണ്ടു പോകരുതെന്നു സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡിന്റെ നിർദ്ദേശം. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയുണ്ടാക്കിയ ശേഷം ഡൽഹിയിലെത്താൻ സംസ്ഥാന നേതാക്കളോടു ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്കു രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിനിടയിൽ ധാരണ അനിവാര്യമാണെന്നു ദേശീയ നേതാക്കൾ ചൂണ്ടിക്കാട്ടി. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മത്സരിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്നു ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി. ഇവർക്കു മേൽ ദേശീയ നേതൃത്വം സമ്മർദം ചെലുത്തില്ല. എല്ലാം ഗ്രൂപ്പ് മാനേജർമാർ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇതിലൂടെ വരുന്നത്.

വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം ഉചിത തീരുമാനം സ്വീകരിക്കണമെന്നുമാണു ഹൈക്കമാൻഡ് നിലപാട്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും തീരുമാനമാകാത്ത മണ്ഡലങ്ങളിൽ 2 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷം സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനെത്താനാണു നിർദ്ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവർ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 16നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. യോഗത്തിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയും പങ്കെടുക്കും. ഇടതുപക്ഷം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കോൺഗ്രസ് പട്ടിക വൈകുന്നതിൽ സിറ്റിങ് എംപിമാരിൽ പലർക്കും അമർഷമുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ
വയനാട്ടിൽ നാലുലക്ഷത്തിൽപരം വോട്ടിന് ജയിച്ച രാഹുൽ ഗാന്ധി അമേഠിയിൽ 44082 വോട്ടുകൾക്ക് പരാജയപ്പെട്ടു; 2014-ലെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരമായി സ്മൃതിയുടെ അമേഠിയിലെ വിജയം; ഹിന്ദുവോട്ടുകളുടെ എകീകരണവും മണ്ഡലത്തിന്റെ പൊതു പിന്നോക്കാവസ്ഥയും തിരിച്ചിടിയായി; ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി കുത്തകയാക്കിവെച്ച മണ്ഡലത്തിലെ തോൽവിയിൽ ഞെട്ടി കോൺഗ്രസ്; അമേഠിയിലെ തോൽവി കോൺഗ്രസിനുണ്ടാക്കിയത് നാണക്കേടും നടുക്കവും
ചാണക്യ തന്ത്രങ്ങൾ ജനമനസ്സിൽ മന്ത്രമായി; നമോയുടെ സർജിക്കൽ സ്‌ട്രൈക്ക് വീണ്ടും; ഹിന്ദി ഹൃദയഭൂമിയായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലുറപ്പിച്ചതിനൊപ്പം ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മധുരമുള്ള വിജയങ്ങൾ: 352 സീറ്റുകളുമായി 2014 നേക്കാൾ തിളങ്ങുന്ന വിജയത്തോടെ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേക്ക്; ജയിച്ചത് താനല്ലെന്നും രാജ്യവും ജനങ്ങളുമെന്നും മോദി; സൂപ്പർ ഹീറോ മോദി തന്നെയെന്ന് അമിത്ഷാ; പരാജയം അംഗീകരിച്ച് രാഹുൽ
ഉണ്ണിത്താനെ തുണച്ചത് കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ 41,223 വോട്ടിന്റെയും മഞ്ചേശ്വരത്തെ 35,421 വോട്ടിന്റെയും കൂറ്റൻ ഭൂരിപക്ഷം; സിപിഎം കോട്ടകളായ കല്യാശ്ശേരിയിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും എൽഡിഎഫിന്റെ ലീഡ് ഗണ്യമായി കുറച്ചു; പെരിയ ഇരട്ടക്കൊല അടക്കമുള്ള വിഷയങ്ങൾ സജീവമാക്കി ലീഗിന്റെ പിന്തുണയോടെ ശക്തമായ പ്രചാരണം തുണയായി; മൂന്ന് പതിറ്റാണ്ട് തങ്ങൾ കയ്യടക്കിവെച്ച കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പുഷ്പംപോലെ ജയിച്ചു കയറുന്നത് കണ്ട് ഞെട്ടി സിപിഎം
കേരളത്തിലെ യുഡിഎഫ് തരംഗം സമ്മാനിച്ചത് 10 ലക്ഷപ്രഭുക്കളെ; അക്കൗണ്ടിൽ ഏറ്റവും അധികം നിക്ഷേപം നടത്തിയത് 431770 ഭൂരിപക്ഷവുമായി രാഹുൽ തന്നെ; രണ്ടര ലക്ഷവുമായി തൊട്ടു പിന്നിൽ കുഞ്ഞാലിക്കുട്ടി; രണ്ട് ലക്ഷത്തിന് അടുത്തെത്തി ഇ.ടിയും; ഇടുക്കിയിലും ആലത്തൂരിലും ഭൂരിപക്ഷം കടത്തി യുവാക്കളായ ഡീനും രമ്യയും; ഇടത് പക്ഷത്തിന്റെ മാനം കാത്ത് ആരിഫ് കടന്ന് കൂടിയത് പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ; കേരളത്തിലെ 20 മണ്ഡലങ്ങളിലേയും അന്തിമ വോട്ട് നില ഇവിടെ അറിയാം
ജയിലിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് ജഗന്മോഹൻ റെഡ്ഡി; ആകെയുള്ള 175 സീറ്റിൽ 151 സീറ്റും വൈഎസ്ആർ കോൺഗ്രസ് നേടിയപ്പോൾ തകർന്നടിഞ്ഞ് തെലുങ്കുദേശം; പാർട്ടിക്ക് ലോക്സഭയിൽ കിട്ടിയത് വെറും മൂന്നു സീറ്റ്; തൂക്കുസഭയിൽ കിങ്ങ് മേക്കറാവാമെന്ന ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നം പൊലിഞ്ഞു; മോദി വിരുദ്ധ സർക്കാർ ഉണ്ടാക്കാൻ ഓടിനടന്ന ചന്ദ്രബാബു നായിഡു ഒടുവിൽ വഴിയാധാരം
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ