1 usd = 71.58 inr 1 gbp = 92.05 inr 1 eur = 79.02 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.63 inr

Nov / 2019
12
Tuesday

അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി

August 03, 2019 | 07:00 AM IST | Permalink



അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമിത വേഗതയിൽ എത്തിയ വാഹനമാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ എം ബഷീർ മരണം അടഞ്ഞത്. വെള്ളയമ്പലത്ത് നിന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് പുറകെയുള്ള വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ബഷീർ. അമിത വേഗതയിൽ എത്തിയ കാറിൽ അടിച്ചു ഫിറ്റായി ഉണ്ടായിരുന്നത് മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനും. അതുകൊണ്ട് തന്നെ വിവാദം പുകയുകയാണ്. ഈ കാറിൽ ശ്രീറാം വെങ്കിട്ടറാമിനൊപ്പം ഉണ്ടായിരുന്നത് വനിതാ സുഹൃത്തും. ഈ വനിതാ സുഹൃത്തിന്റെ വണ്ടിയാണ് അപകടമുണ്ടാക്കിയത്. ആരാണ് വാഹനം ഓടിച്ചതെന്ന് ആർക്കും അറിയില്ല. എന്നാൽ പൊലീസ് തന്ത്രപരമായി യുവതിയെ വെറുതെ വിട്ടു. അതുകൊണ്ട് തന്നെ അവരുടെ മെഡിക്കൽ പരിശോധനയും നടന്നില്ല.

വാഫാ ഫിറോസ് എന്ന യുവതിയുടേതാണ് കാർ. മ്യൂസിയത്തിന് മുമ്പിലുള്ള പബ്ലിക് ഓഫീസിന് മുമ്പിൽ ബഷീറിനെ ഇടിച്ചിടുകയായിരുന്നു. അമിത വേഗതയിൽ എത്തിയ വണ്ടി ബഷീറിന്റെ ബൈക്കിന് പിന്നിലിടിച്ച് മതിലിലേക്ക് ചേർത്ത് വയ്ക്കുകയായിരുന്നു. വഴി വിളക്കും അപകടത്തിൽ പൂർണ്ണമായും തകർന്നു. അതിന് ശേഷം അതി നാടകീയ രംഗങ്ങളാണ് അവിടെ ഉണ്ടായത്. കാറിൽ നിന്ന് രണ്ട് പേർ ഇറങ്ങുന്നു. ഒന്ന് ശ്രീറാം വെങ്കിട്ടരാമൻ. മറ്റേത് സ്ത്രീയും. ശ്രീറാം മദ്യപിച്ചിരുന്നതായും കാല് നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതിന് പിന്നാലെ പൊലീസ് എത്തി. അപ്പോൾ തന്നെ ഒപ്പമുള്ളത് ഐഎഎസുകാരനെന്ന് വ്യക്തമായി. ഇതോടെ പൊലീസ് ശ്രീറാം വെങ്കിട്ടരമനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. യുവതിയെ യൂബറിൽ പോകാനും അനുവദിച്ചു. ഇതാണ് വിവാദമാകുന്നത്.

തലസ്ഥാനത്തെ സൗമ്യനായ പത്രപ്രവർത്തകനാണ് ബഷീർ. കൊല്ലത്ത് സിറാജ് പ്രെമോഷൻ സമിതിയുടെ യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടം. പത്രപ്രവർത്തക യൂണിയനിലും മറ്റും സജീവമായ ബഷീർ സിറാജിലെ അവകാശ പോരാട്ടത്തിനും നേതൃത്വം നൽകി. കൊല്ലത്തെ യോഗത്തിന് ശേഷം ട്രയിനിൽ ഇറങ്ങി. ബൈക്കിൽ ബേക്കറി വഴി വെള്ളയമ്പലത്തിലൂടെ മ്യൂസിയത്തിലേക്ക് പോകുകയായിരുന്നു ബഷീർ. ഇതിനിടെയാണ് കൊലയാളിയായി ശ്രീറാം സഞ്ചരിച്ചിരുന്ന കാറെത്തിയത്. ഇത് ഓട്ടിച്ചിരുന്നത് താനല്ലെന്നാണ് ശ്രീറാം പറയുന്നത്. തുടക്കത്തിൽ ശ്രീറാമിനെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കിയില്ല. യുവതിയും മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. യുവതിയെ വിട്ടയച്ചതു കൊണ്ട് തന്നെ മെഡിക്കൽ പരിശോധനയും നടന്നിട്ടില്ല.

മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. അതുകൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതാണ്. അത് ശ്രീറാം ആയിരുന്നു എങ്കിൽ അത് അർത്ഥതലവും വേറെയാകുമായിരുന്നു. താനല്ല വണ്ടി ഓടിച്ചതെന്ന ഐപിഎസുകാരന്റെ മൊഴി അതുപോലെ വിശ്വസിക്കുകയാണ് പൊലീസ് ചെയ്തത്. അതുകൊണ്ട് തന്നെ ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിലും അതിന് ശേഷം കിംസിലും സുരക്ഷിതമായി പൊലീസ് തന്നെ എത്തിച്ചു. യുവതിയെ സ്ഥലം വീടാൻ അനുവദിച്ചതു കൊണ്ട് മെഡിക്കൽ പരിശോധനയും നടന്നില്ല. മാധ്യമ പ്രവർത്തകർ ബഹളമുണ്ടാക്കിയപ്പോഴാണ് ശ്രീറാമിനേയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഏതായാലും യുവതിയെ വിട്ടയച്ചതു കൊണ്ട് തന്നെ അവർ മദ്യപിച്ചിരുന്നോ എന്ന് ഇനി ഉറപ്പിക്കാനാവില്ല. അതിനാൽ സിസിടിവി ദൃശ്യപരിശോധനയിൽ വാഹനം ഓടിച്ചത് യുവതിയെന്ന് വ്യക്തമായാൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്താൽ മതിയാകും. അതിനുള്ള കള്ളക്കളികളാണ് ഇപ്പോൾ നടക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ എത്തി എസ് ഐയോട് സംസാരിച്ച മാധ്യമ പ്രവർത്തകർക്ക് കൃത്യമായ മറുപടി നൽകാൻ പൊലീസിന് ആയില്ല. ശ്രീറാം ആകാം വണ്ടി ഓടിച്ചതെന്ന് കണ്ടു നിന്നവർ പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കെ എൽ 01 ബിഎം 360 എന്ന നമ്പറിലെ കാറാണ് അപകടമുണ്ടാക്കിയത്. യുവതിയെ വിവാദത്തെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ രാവിലെ ഏഴ് മണിവരേയും വൈദ്യപരിശോധന നടത്തിയില്ല. യുവതിയായതു കൊണ്ടാണ് ഈ പരിഗണനയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സമയം കഴിഞ്ഞ് വൈദ്യപരിശോധന എടുത്താൽ മദ്യപിച്ചാണോ യുവതിയും കാറിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഇതിന് വേണ്ടിയാണ് പൊലീസ് കള്ളക്കളി നടത്തുന്നതെന്ന ആരോപണം അതിശക്തമാണ്. ഇന്ന് രാവിലെ യുവതിയുടെ വൈദ്യപരിശോധന നടന്നു.

അപകടത്തിൽ ബഷീറിന്റെ ബൈക്ക് പൂർണ്ണമായും തകർന്നു. മതിലിനോട് ഇടിച്ച് ചേർക്കുകയാണ് ഉണ്ടായത്. ബഷീറിന്റെ മരണവും തൽക്ഷണമുണ്ടായി. തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ശ്രീറാം വെങ്കിട്ടരാമന് കൈയ്ക്കും. ഈ പരിക്ക് ഗുരുതരമല്ല. ഇനി പ്രധാനം വാഹനം ഓടിച്ചത് ആരെന്ന് കണ്ടെത്തുകയാണ്. ഇതിന് വേണ്ടി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു. കാർ തന്റേതാണെന്നും ഓടിച്ചത് താനാണെന്നും യുവതിയും മൊഴി നൽകിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാനാണ് സിസിടിവി പരിശോധന. കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞാൽ ഐഎഎസുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണ്ടിയും വരും. അച്ചടക്ക നടപടിക്കും വിധേയനാകും.

ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കാറിൽ ഉണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ.

2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
സസ്‌പെൻസ് വിടാതെ രാഷ്ട്രീയ ത്രില്ലർ; 17 ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിൽ ആർക്കുമാർക്കും സർക്കാർ രൂപീകരിക്കാനാവാതെ ചാഞ്ചാട്ടം; മൂന്നാം പരീക്ഷണമായി എൻസിപിക്ക് ഗവർണറുടെ ക്ഷണം; ചൊവ്വാഴ്ചത്തെ എൻസിപി-കോൺഗ്രസ് ചർച്ച നിർണായകം; ആദിത്യ താക്കറയെ മുഖ്യമന്ത്രിയായി വാഴിക്കാൻ മോഹിച്ച ശിവസേനയെ അവസാന നിമിഷം കൈവിട്ട് കോൺഗ്രസും എൻസിപിയും; സമയപരിധി നീട്ടിക്കൊടുക്കാതെ ഭഗത്സിങ് കോഷ്യാരി; എൻസിപിക്ക് ക്ഷണം സ്വീകരിക്കാൻ അനുവദിച്ചത് 24 മണിക്കൂർ
രാഷ്ടീയം വരട്ട് ചൊറി പോലെയാണെന്ന് വിശേഷിപ്പിച്ച 'ഹിന്ദുഹൃദയ സമ്രാട്ടി'ന്റെ പിന്മുറക്കാർ ഇന്ന് മഹാരാഷ്ട്രയുടെ അധികാരക്കസേരയ്ക്കായി മല്ലിടുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ; ബിജെപിയോട് പിണങ്ങി മാറുമ്പോഴും ഗുജറാത്ത് കലാപ കാലത്ത് ഒറ്റപ്പെട്ട തന്നെ പിന്തുണയ്ക്കാൻ രണ്ട് എംപിമാരെ അയച്ച ബാൽ താക്കറെയെ മോദി എങ്ങനെ മറക്കും? 'യണ്ടുഗണ്ടു' എന്ന് ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുകയും വാലന്റീൻസ് ഡേ ആഘോഷം തടയുകയും ചെയ്യുന്ന ശിവസേന പഴയകാലം മറക്കുന്നോ?
സ്വയംഭോഗംപോലും പാടില്ല, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച് സംഘടനക്ക് നൽകണം; വിവാഹം, പ്രണയം എന്നിവക്കും നിരോധനം; കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ച് കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റും; ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നറിയപ്പെട്ടിരുന്ന ഇറാനി ഗറില്ലാ സംഘടന മുജാഹിദീൻ ഇ ഖൽഖ് തകർന്നത് ലൈംഗിക വിലക്കുമൂലം
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ആശാരിപ്പണിക്കാരൻ അവിവാഹിതൻ; പകൽ പണിക്ക് പോകുന്ന ശശി രാത്രിയായാൽ സ്ത്രീയാകും ; അർദ്ധരാത്രിയോടെ യക്ഷിയായി ജനസഞ്ചാരമില്ലാത്ത വഴിയിലിറങ്ങും; രാത്രി ഉറക്കം ശ്മശാനങ്ങളിൽ; കണ്ണൂർ വനത്തിൽ കണ്ടെത്തിയത് ദ്വിമുഖവ്യക്തിത്വം പ്രകടിപ്പിച്ചിരുന്ന സ്ത്രീവേഷം കെട്ടിയ പുരുഷന്റെ മൃതദേഹം; കാട്ടിലെ മരണത്തിൽ സർവ്വത്ര ദുരൂഹത; ആശാരിപ്പണിക്കാരൻ കിഴക്കേപ്പുരക്കൽ ശശിയുടേതുകൊലപാതകം; തുമ്പില്ലാതെ വലഞ്ഞ് പൊലീസ്
രാത്രി പത്തര കഴിഞ്ഞതോടെ മുന്നിൽ പോയ വാനിൽ നിന്നും കാറിന്റെ ചില്ലിലേക്ക് പതിച്ചത് മണല് പോലുള്ള കെമിക്കൽ; കുറച്ചു നേരത്തിന് ശേഷം മുൻകാഴ്‌ച്ചകൾ മങ്ങിയതോടെ അപകടം മണത്തു; ആക്രമിക്കാൻ വരുന്നവർക്ക് അപ്രതീക്ഷിത മറുപടി നൽകാൻ മനസ്സിലുറച്ചിട്ടും യാത്ര ദുഷ്‌കരമായി; ഹൈവേ കൊള്ളക്കാരിൽ നിന്നും രക്ഷപെട്ടത് തന്റെ വേഗതയും വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടെന്നും ആനി ജോൺസൺ; തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരികളെ കാത്തിരിക്കുന്ന അപകടത്തിന്റെ നേർസാക്ഷ്യം കുറിച്ചത് ഫേസ്‌ബുക്കിൽ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്; ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു; ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം; ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല: ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്ന് തയ്യാറാക്കിയ ലേഖനം
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ