Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൈറ്റാനിയത്തിൽ വലതിനേയും ഇടതിനേയും കുരുക്കാൻ സിബിഐ എത്തുമോ? 200 കോടിയുടെ അഴിമതിക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്റെ സാധ്യത തേടി മോദി സർക്കാർ; സത്യം പുറത്തുവരും വരെ പോരാടുമെന്ന് സെബാസ്റ്റ്യൻ ജോർജ്

ടൈറ്റാനിയത്തിൽ വലതിനേയും ഇടതിനേയും കുരുക്കാൻ സിബിഐ എത്തുമോ? 200 കോടിയുടെ അഴിമതിക്കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്റെ സാധ്യത തേടി മോദി സർക്കാർ; സത്യം പുറത്തുവരും വരെ പോരാടുമെന്ന് സെബാസ്റ്റ്യൻ ജോർജ്

അരുൺ ജയകുമാർ

തിരുവനന്തപുരം: 200 കോടിയുടെ പൊതുമുതൽ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് സിബിഐ എത്തുമോ ? ഖജനാവ് കൊള്ളയടിയിൽ സത്യം പുറത്തുകൊണ്ടു വരാൻ ബിജെപിയുടേയും കേന്ദ്ര സർക്കാറിന്റേയും സഹായമാവിശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് രംഗത്ത്. ഇതു സംബന്ധിച്ച ആവശ്യമുന്നയിച്ച് അദ്ദേഹം ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനു കത്തയച്ചിരുന്നു. ഇത് ഗൗരവത്തോടെയാണ് ബിജെപിയും കേന്ദ്ര സർക്കാരും പരിഗണിക്കുന്നത്. നിയമപരമായ സാധ്യതകളിലൂടെ സിബിഐ അന്വേഷണത്തിനുള്ള വഴിയാണ് കേന്ദ്രം തേടുന്നത്.

അതുകൊണ്ട് തന്നെ അഴിമതി ആരോപണങ്ങളിൽ ആടിയുലയുന്ന സർക്കാറിനു ടൈറ്റാനിയം കേസ് പുതിയ വെല്ലുവിളിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന യുഡിഎഫിനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പരാതിക്കാരന്റെ ഇത്തരമൊരു നീക്കം വീണ്ടും തലവേദന ശ്രഷ്ടിച്ചേക്കും. എന്നാൽ ടൈറ്റാനിയം അഴിമതി യുഡിഎഫിൽ മാത്രമൊതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും എൽഡിഎഫിനും കോടതിക്കും ഉദ്യോഗസ്ഥർക്കും നിർണായകമായ പങ്കുണ്ടെന്ന ആരോപണവും നിലനിൽക്കുന്നതിനാൽ എൽഡിഎഫിനും ആശ്വാസകരമല്ല കാര്യങൾ. ഇരു മുന്നണികളും ആരോപണങ്ങൾ നേരിടുന്ന സാഹചര്യം ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം.

എന്നാൽ കേസിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ബിജെപി. 2006ൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിതാണ് എന്നാൽ 10വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2001 മുതൽ താൻ നടത്തുന്ന നിയമപോരാട്ടത്തിനു ഫലവും തനിക്ക് നീതിയും ലഭിക്കണമെന്നും പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് മറുനാടനോട് പറഞ്ഞു. അഴിമതിയിൽ ഇരു മുന്നമികൾക്കും പങ്കുണ്ടെന്നും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ജനങളെ വിഡ്ഢികളാക്കുകയാണ് മുന്നണികളും കോടതിയും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. യഥാർത പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി പ്രശനം ഏറ്റെടുത്ത് ബിജെപി സാമൂഹിക മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

1951 മുതലാണ് ടൈറ്റാനിയം കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. മികച്ച രീതിയിൽ കഴിഞ്ഞ അര നൂറ്റാണ്ടായി ഒരു പൊതുമേഖലാ സ്ഥാപനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ 1500ൽപരം ജീവനക്കാരാരുണ്ടായിരുന്നു.എന്നാൽ മലിനീകരണ നിവാരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പേരിലെ അഴിമതി കമ്പനിയെ തകർക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും സെബാസ്റ്റ്യൻ ജോർജ് പറയുന്നു. മാലിന്യ നിവാരണത്തിനായി ദാമോദരൻ കമ്മറ്റി നിർദ്ദേശിച്ചവയിൽ നിന്നും ഏറ്റവും പ്രായോഗികവും ലാഭകരവുമായ പദ്ധതിയായ പൈപ്പ് ലൈൻ മോഡൽ ഒഴിവാക്കിയതും. അതൊഴിവാക്കുന്നതിനായി ജനകീയ പ്രക്ഷോപം സംഘടിപ്പിച്ചതുമൊക്കെ അഴിമതിക്കുള്ള മുന്നൊരുക്കമായും അതിലെ ഇരു മുന്നണികളുടേയും പങ്കിനേയും സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉൽപ്പാദന പ്രക്രിയയിൽ സൽഫ്യൂരിക്ക് ആസിഡ് പുറത്തേക്കൊഴുക്കേണ്ടതുണ്ട്. കമ്പനി പ്രവർത്തനമാരംഭിച്ചതു മുതൽ സമീപത്തേക്കുള്ള കടലിലേക്കാണ് ഇതൊഴുക്കിയിരുന്നത്. നാളിതുവരെ അതുകാരണം ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മാരക രോഗമോ മരണമോ സംഭവിച്ചതായി പരാതിയും ഇല്ലായിരുന്നു. എന്നാൽ സമീപത്തെ വീടുകളിലെ കിണറുകളിൽ ആസിഡിന്റെ അംസം കണ്ടത്തിയതായും കടൽതീരത്ത് ചില ഭാഗങ്ങലിൽ തവിട്ട് നിറം കാണപ്പെട്ടതായും പറഞ്ഞാണ് മലിനീകരണ നിവാരണ പദ്ധതി എന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചത്. നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി അപ്രായോഗികമാണെന്ന് പറഞ്ഞതിന്റെ പേരിൽ തനിക്ക് ജോലിയിൽ നിന്നും പിരിഞ്ഞു പോകേണ്ട അവസ്ഥ വന്നതായും അദ്ദേഹം പറയുന്നു. പദ്ധതി നടപ്പാക്കരുതെന്ന ലോകായുക്ത വിധി 2001ൽ താൻ നേടിയതാണെന്നും എന്നാൽ ഹൈക്കോടതിയെ സ്വാധീനിച്ച് 2003ൽ വീണ്ടും പദ്ധതി കമ്പനിയുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാക്കരുതെന്നാവിശ്യപ്പെട്ട് താൻ കോടതിയെ സമീപിച്ചപ്പോൾ ഇടത് വലത് ട്രേഡ് യൂണിയൻ നേതാക്കൾ നേരിട്ട് 2004ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്ന ആവശ്യപ്പെടുകയും തുടർന്ന അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഉത്തരവിൽ അഴിമതിയുണ്ടെന്നാരോപിച്ച് അന്നതെ പ്രതിപക്ഷ നേതാവ് വി എസ് വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വി എസ് മുഖ്യ മന്ത്രിയായ ശേഷം താൻ പരാതി നൽകി. വിജിലൻസ് അന്വേഷണം ആരംഭിച്ച് 10 വർഷം കഴിഞ്ഞിട്ടും ഇതുവരെ കുറ്റപത്രവും സമർപ്പിച്ചിട്ടില്ല. വി എസ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് പദ്ധതി നടപ്പിലാക്കുന്നതിനായി കെമോട്ടോ ഇക്കോ പ്ലാനിങ് എന്ന കമ്പനി യന്ത്ര സാമഗിരികളും മറ്റും ഇറക്കുമതിചെയ്തത്.

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഴിമതി ആരോപണം ഉന്നയിച്ച വി എസ് മുഖ്യനായ ശേഷം എന്തുകൊണ്ടാണ് തുടർനടപടികൾ വേഗത്തിലാക്കത്തതെന്നും സെബാസ്റ്റ്യൻ ജോർജ് ചോദിക്കുന്നു. അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് സിപിഐ(എം) നേതൃത്വത്തിനും കെപിസിസിക്കും വി എം സുധീരനും പരാതി നൽകിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ബിജെപി നേതൃത്ത്വത്തെ സമീപിച്ചിരിക്കുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ലെന്നും സത്യം പുറത്ത് വരണമെന്നും അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും മാത്രമേ ആഗ്രഹിക്കുന്നുള്ളുവെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP