Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കവർച്ചക്കാർ ഒളിച്ചിരുന്നത് മൂന്നാർ അതിർത്തിയിലെ കൊടും വനത്തിൽ; മൊബൈലിനെ പിന്തുടർന്ന് താവളം കണ്ടെത്തിയത് രണ്ട് ദിവസം അലഞ്ഞ്; എയർഗണിൽ നിന്ന് വെടിയുതിർത്ത് രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് പ്രത്യാക്രമണത്തിലൂടെ; കസ്റ്റഡിയിലെടുത്തത് ചെമ്മണ്ണൂരിന്റെ സിജിആർ മെറ്റൽസിലെ മുൻ ഡ്രൈവറെ; സതീഷിനേയും കൂട്ടാളികളേയും കുടുക്കിയത് ആലുവ സിഐ സലീഷിന്റെ അടിതെറ്റാത്ത നീക്കങ്ങൾ; കേരളാ പൊലീസിന് പുതിയൊരു 'സിങ്കം' കൂടി; എടയാറിലെ സ്വർണ്ണ കവർച്ചയിൽ സത്യം പുറത്തുവരുമ്പോൾ

കവർച്ചക്കാർ ഒളിച്ചിരുന്നത് മൂന്നാർ അതിർത്തിയിലെ കൊടും വനത്തിൽ; മൊബൈലിനെ പിന്തുടർന്ന് താവളം കണ്ടെത്തിയത് രണ്ട് ദിവസം അലഞ്ഞ്; എയർഗണിൽ നിന്ന് വെടിയുതിർത്ത് രക്ഷപ്പെടാനുള്ള നീക്കം പൊളിച്ചത് പ്രത്യാക്രമണത്തിലൂടെ; കസ്റ്റഡിയിലെടുത്തത് ചെമ്മണ്ണൂരിന്റെ സിജിആർ മെറ്റൽസിലെ മുൻ ഡ്രൈവറെ; സതീഷിനേയും കൂട്ടാളികളേയും കുടുക്കിയത് ആലുവ സിഐ സലീഷിന്റെ അടിതെറ്റാത്ത നീക്കങ്ങൾ; കേരളാ പൊലീസിന് പുതിയൊരു 'സിങ്കം' കൂടി; എടയാറിലെ സ്വർണ്ണ കവർച്ചയിൽ സത്യം പുറത്തുവരുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: ആലുവ എടയാർ സ്വർണക്കവർച്ച കേസിലെ പ്രതികളെ പിടികൂടിയത് പൊലീസിന്റെ സമർത്ഥമായ നീക്കങ്ങിലൂടെ. ആലുവ സിഐ സലീഷിന്റെ നേതൃത്വത്തിലായിരുന്നു ഇടപെടൽ. തമിഴ്‌നാട്-മൂന്നാർ വനാതിർത്തിയിൽ നിന്നായിരുന്നു നാല് പേരെ പിടികൂടിയത്. സംഘർഷത്തിലൂടെയാണ് കീഴടക്കിയത്. രണ്ട് ദിവസത്തോളം കാട്ടിനുള്ളിൽ ഒളിച്ചു താമസിച്ചാണ് പ്രതികളെ വലയിലാക്കിയത്. തോക്കും എയർഗണ്ണും അടക്കമുള്ള ആയുധങ്ങളുമായായിരുന്നു കാട്ടിലെ പ്രതികളുടെ താമസം. ഏറ്റുമുട്ടലിനൊടുവിൽ കീഴടക്കിയ പ്രതികളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. സ്വർണ്ണക്കടത്ത് ആസുത്രിതമായിരുന്നുവെന്നതിന് തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. ആലുവ എസ് പി രാഹുൽ ആർ നായരുടെ മേൽനോട്ടത്തിലായിരുന്നു ആലുവ സിഐയുടെ ഇടപെടൽ.

എടയാറിലെ കവർച്ച പൊലീസിന് തീരാ തലവേദനയായി മാറിയിരുന്നു. പ്രതികളെ കണ്ടെത്താനാവാത്തത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് അന്വേഷണം സലീഷിന്റെ കൈകളിലേക്ക് എൽപ്പിച്ചത്. മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചാണ് ക്രിമനലുകളിലേക്ക് എത്തിയത്. അതിന് ശേഷം വീറോടെ നീങ്ങി പ്രതികളെ പിടികൂടുകയും ചെയ്തു. മാർച്ച് മാസമാണ് സലീഷ് ആലുവയിൽ സിഐയാകുന്നത്. അതിന് ശേഷം മണൽ മാഫിയയ്‌ക്കെതിരേയും മറ്റും സമർത്ഥമായി നീങ്ങി. ഇതിനിടെയാണ് എടയാറിലെ മോഷണമെത്തിയത്. അതിലെ പ്രതികളേയും വലയിലാക്കി ആലുവയിലെ 'ആക്ഷൻ ഹീറോയും സിങ്കുവുമെല്ലാം' ആവുകയാണ് സലീഷ്.

സതീഷ് എന്ന ക്രിമിനിന്റെ നേതൃത്വത്തിലായിരുന്നു കവർച്ച. സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവത്തിൽ ഒത്തുകളിയുണ്ടായെന്ന സംശയം പൊലീസിന് വന്നു. കാറിലുണ്ടായിരുന്ന ജീവനക്കാർ മോഷണ ശ്രമത്തെ ചെറുത്തില്ല. ഇവർ കാറിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ കൊണ്ടു വന്ന ചോറിന്റെ പാത്രം വരെ എടുത്തിരുന്നു. സിനിമാ സ്റ്റൈലിൽ സ്ലോമോഷനിൽ എത്തിയാണ് ആക്രമണം നടത്തിയവർ ബൈക്കിൽ നിന്ന് ഇറങ്ങി കാർ തല്ലിപൊളിച്ചത്. മൃദുവായാണ് കാറിന്റെ ചില്ലുകൾ തകർത്തതെന്നും അന്വേഷണത്തിൽ മനസ്സിലായി. ഈ സാഹചര്യത്തിലാണ് കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തത്. ഇതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കവർച്ച ചെയ്ത 20 കിലോ സ്വർണം കണ്ടെത്തുന്നതിനായി ശ്രമം ഇപ്പോഴും തുടരുകയാണ്.

അറസ്റ്റിലാവയരുടെ മൊഴിയും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സ്വർണം എങ്ങോട്ട് പോയി എന്നതിൽ അവർക്കും വ്യക്തമായ ഉത്തരമില്ല. മോഷ്ടിച്ച പെട്ടിയിൽ പണ്ടം ഉണ്ടായിരുന്നില്ലെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ ഇൻഷുറൻസിന് വേണ്ടിയുള്ള ആസൂത്രണമാണോ നടന്നതെന്ന സംശയം പൊലീസിനുണ്ട്. ഇത്തരത്തിലുള്ള മൊഴിയും പൊലീസിന് സതീഷിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. സ്വർണം കണ്ടെടുക്കാതിരിക്കാനുള്ള നീക്കമാണിതെന്നാണ് പൊലീസിന്റെ നിഗമനം. കൊടു ക്രിമിനലാണ് സതീഷ്. അതുകൊണ്ട് തന്നെ പൊലീസിനെ കുഴയ്ക്കാനുള്ള തന്ത്രപരമായ മൊഴികളാണ് ഇയാൾ നൽകുന്നത്. അന്വേഷണം വഴിതിരിച്ചു വിടാനും കേസിൽ നിന്നും രക്ഷപ്പെടാനുമാണ് നീക്കം.

സ്വർണ ശുദ്ധീകരണ കമ്പനിയിലെ മുൻ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തയിരുന്നു. അന്വേഷണം സലീഷിനെ ഏൽപിച്ചതാണ് നിർണ്ണായകമയാത്. സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാറിലെ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്. എയർഗൺ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഏറ്റുമുട്ടലിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്വർണശുദ്ധീകരണശാലയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവർച്ച ആസൂത്രണം ചെയ്തത്. കവർച്ചയിലൂടെ കിട്ടിയ സ്വർണം ഭ?ദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവിൽ പോയത്. ആറ് കോടി രൂപ മൂല്യം വർധിക്കുന്ന ഈ സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

തമിഴ്‌നാട്-മൂന്നാർ അതിർത്തിയിൽ ഒളിത്താവളത്തിലായിരുന്നു പ്രതികളുടെ താവളം. ഇത് കണ്ടെത്താൻ ആലുവ സിഐ സലീഷിന് ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നു. എന്നാൽ കരുതലോടെ മുമ്പോട്ട് പോയി. ഇതാണ് പ്രതികളെ കുടുക്കിയത്. സതീഷാണ്‌ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത് മൊബൈൽ ടവർ പരിശോധനയിലാണ്. ഇതിന് ശേഷം സംശയാസ്പദമായ ഫോൺ കോളുകളെല്ലാം പരിശോധിച്ചു. ഇതോടെയാണ് അന്വേഷണം തൊടുപുഴ മുതലക്കോടം സ്വദേശിയായ ബിപിൻ ജോർജിലെത്തിയത്. സതീഷിന്റെ സുഹൃത്തായിരുന്നു ബിപിൻ. കവർച്ചയിൽ ബിപിൻ നേരിട്ട് പങ്കെടുത്തിരുന്നില്ല. ബിപിനിൽ നിന്നാണ് സതീഷിലേക്ക് അന്വേഷണം എത്തിയത്. കവർച്ച നടക്കുന്നതിന്റെ തൊട്ടുതലേ ദിവസം പ്രതികൾ കവർച്ചയ്ക്കായി റിഹേഴ്‌സൽ നടത്തിയിരുന്നു. ആദ്യം അറസ്റ്റിലായ ബിപിനെതിരെ ഗൂഢാലോചനയ്ക്കും കവർച്ചയ്ക്കുമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ബിപിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ സ്വർണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരൻ അല്ലെന്നും പൊലീസ് അറിയിച്ചു.

മെയ്‌ ആദ്യവാരമാണ് ആലുവ എടയാറിലെ സ്വർണശുദ്ധീകരണശാലയിലേക്ക് ഇരുപത്തിയഞ്ച് കിലോ സ്വർണവുമായെത്തിയ വാഹനം ആക്രമിച്ച് രണ്ടംഗ സംഘം കവർച്ച നടത്തിയത്. എറണാകുളത്ത് നിന്നും എടയാറിലെ സ്വർണ ശുദ്ധീകരണ ശാലയിലേക്ക് കാറിൽ കൊണ്ടുവന്ന 20 കിലോ സ്വർണമാണ് അർധരാത്രിയോടെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കാർ തടഞ്ഞു നിർത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം കവർന്നത്.കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവന ക്കാരെയും ചോദ്യം ചെയ്തതിൽ നിന്നുമാണ് അന്വേഷണം മുൻ ജീവനക്കാരിലേക്ക് തിരിഞ്ഞത്. തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുൻ ജീവനക്കാരനായ സതീഷിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. ഇതോടെ ബിപിനെ അറസ്റ്റ ്‌ചെയ്യാനായി.

ഇയാളിൽ നിന്നും മറ്റ് പ്രതികളിലേക്കുള്ള വിശദാംശങ്ങൾ പൊലീസിന് കിട്ടി. ചോദ്യം ചെയ്യലിൽ സ്വർണ കവർച്ചക്കുള്ള ഗൂഢാലോചനയിൽ ഇയാൾ പങ്കെടുത്തതായി പൊലീസിനോട് സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP