Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് നാട്ടുകാർ സഞ്ചരിക്കുന്ന പൊതുവഴി കൈയേറി മുത്തൂറ്റ് മുതലാളി ഗേറ്റ് സ്ഥാപിച്ചു; പകൽ സമയം വഴി നടക്കണമെങ്കിൽ സെക്യൂരിറ്റി സമ്മതിക്കണം; വൈകിട്ട് ആറു മുതൽ രാത്രി യാത്രാ നിരോധനവും; റോഡ് സംബന്ധിച്ച ഫയലുകൾ മുക്കി നഗരസഭയുടെ കൈ സഹായം; രേഖകൾ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നാട്ടുകാർ പൊക്കി പത്രസമ്മേളനം നടത്തിയിട്ടും വാർത്ത മുക്കി മാധ്യമങ്ങൾ: പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിന് എന്തുമാകാമോ?

വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് നാട്ടുകാർ സഞ്ചരിക്കുന്ന പൊതുവഴി കൈയേറി മുത്തൂറ്റ് മുതലാളി ഗേറ്റ് സ്ഥാപിച്ചു; പകൽ സമയം വഴി നടക്കണമെങ്കിൽ സെക്യൂരിറ്റി സമ്മതിക്കണം; വൈകിട്ട് ആറു മുതൽ രാത്രി യാത്രാ നിരോധനവും; റോഡ് സംബന്ധിച്ച ഫയലുകൾ മുക്കി നഗരസഭയുടെ കൈ സഹായം; രേഖകൾ സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് നാട്ടുകാർ പൊക്കി പത്രസമ്മേളനം നടത്തിയിട്ടും വാർത്ത മുക്കി മാധ്യമങ്ങൾ: പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിന് എന്തുമാകാമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡ് കൈയേറി മുത്തൂറ്റ് മെഡിക്കൽ സെന്റർ ഗേറ്റുകൾ സ്ഥാപിച്ചു. സാധാരണക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യമുള്ള വഴിയിലൂടെ വാഹനം കൊണ്ടു പോകണമെങ്കിലോ നടന്നു പോകണമെങ്കിലോ ആശുപത്രി സെക്യൂരിറ്റി കനിയണം. വൈകിട്ട് ആറു മുതൽ രാവിലെ ഏഴുവരെ മുതലാളി ഗേറ്റ് പൂട്ടും. പിന്നെ നാട്ടുകാർ സഞ്ചരിക്കേണ്ടത് മൂന്നു കിലോമീറ്റർ ചുറ്റിക്കറങ്ങി. 

റിങ് റോഡരികിൽ പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ സെന്ററിന്റെ വശത്തു കൂടിയുള്ള എ വൺ-എ വൺ റിങ് റോഡാണ് മുത്തൂറ്റ് മുതലാണ് പ്രൈവറ്റ് റോഡ് ആക്കിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള വഴിയാണ് ഗേറ്റിട്ട് ഇവർ സ്വന്തമാക്കിയത്. വഴി നഗരസഭയുടേതാണ് എന്ന് തെളിയിക്കുന്ന രേഖകൾ മാത്രം നഗരസഭാ ഓഫീസിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. (അതിവിടെ പതിവാണ്.

ഏതു വിവാദ വിഷയത്തിലുമുള്ള രേഖകൾ നഗരസഭാ ഓഫീസിൽ ഉണ്ടാകാറില്ല. വിവാദം ചൂടുപിടിക്കുന്നതിന് അനുസരിച്ച് അവ അപ്രത്യക്ഷമാകും.) വിവരാവകാശ നിയമപ്രകാരം നാട്ടുകാർ ചോദിപ്പോൾ രേഖ നഗരസഭയിൽ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. റോഡ് നിർമ്മാണം സംബന്ധിച്ച് മുത്തൂറ്റ് ആശുപത്രി മാനേജ്മെന്റും നഗരസഭയുമായി കരാറിലേർപ്പെട്ടിരുന്നു.

ഈ കരാർ ആണ് അപ്രത്യക്ഷമായത്. കരാറിന്റെ ഏകദേശ തീയതി മനസിലാക്കി നാട്ടുകാരിൽ ചിലർ സബ്രജിസ്ട്രാർ ഓഫീസിൽ വിവരാവകാശം കൊടുത്തതോടെ കരാർ പൊങ്ങി. ഇതുമായി മുൻനഗരസഭാധ്യക്ഷ അജീബ എം സാഹിബിന്റെ നേതൃത്വത്തിൽ പത്രസമ്മേളനം വിളിച്ചെങ്കിലും ഒരു മാധ്യമവും വാർത്ത നൽകിയില്ല. അവർക്ക് മുത്തൂറ്റ് ഗ്രൂപ്പിന്റെ പരസ്യമാണല്ലോ വലുത്.

വഴി വന്ന വഴി ഇങ്ങനെ...

കോഴഞ്ചേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൂത്തൂറ്റ് ഹോസ്പിറ്റൽ പത്തനംതിട്ടയിൽ ഒരു ബ്രാഞ്ച് തുടങ്ങാൻ തീരുമാനിക്കുന്നത് 20 വർഷം മുൻപാണ്. ഇതിനായി റിങ് റോഡരികിലെ വയൽ വാങ്ങി നികത്താൻ തീരുമാനിച്ചു. അപ്പോഴാണ് പ്രശ്നം. വാങ്ങിയ സ്ഥലത്തേക്ക് കയറണമെങ്കിൽ നഗരത്തിലെ വലിയതോട് മറി കടക്കണം. ഇതിനായി പാലം നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പിനോട് അനുമതി ചോദിച്ചു. അവർ നൽകിയില്ല. എങ്ങനെയും പാലം നിർമ്മിക്കേണ്ടതിനാൽ ഇവർ നഗരസഭാധികൃതരെ സമീപിച്ചു. പൊതുവഴിക്കായി പാലം നിർമ്മിക്കുന്നത് ഇറിഗേഷൻ വകുപ്പിന് തടയാൻ കഴിയില്ല. പ്രത്യേകിച്ചും നഗരസഭ.

അങ്ങനെ വന്നപ്പോൾ അത്തരത്തിലൊരു പദ്ധതി തയാറായി. തോടിന്റെ അക്കരെയുള്ള കല്ലറക്കടവിലെ ജനങ്ങൾക്കും അമൃതാനന്ദമയി മഠത്തിലും സ്‌കൂളിലും പോകുന്നവർക്കും മൂന്നുകിലോമീറ്റർ ചുറ്റിക്കറങ്ങി സഞ്ചരിക്കണമായിരുന്നു. ഇവരുടെ യാത്രാദുരിതം പരിഹരിക്കാൻ നഗരസഭ പാലവും റോഡും നിർമ്മിക്കാമെന്ന് ധാരണയായി. പാലവും 15 മീറ്റർ റോഡും മുത്തൂറ്റ് മാനേജ്മെന്റ് നിർമ്മിക്കും. ശേഷിച്ച ഭാഗം നഗരസഭ റോഡ് നിർമ്മിക്കും. റോഡിന്റെ അവകാശം നഗരസഭയ്ക്ക് ആയിരിക്കും. 10 വർഷത്തേക്ക് പാലത്തിനും റോഡിനുമുള്ള അറ്റകുറ്റപ്പണി മുത്തൂറ്റ് മാനേജ്മെന്റ് നടത്തും. ഈ നിർദ്ദേശം നഗരസഭാ കൗൺസിലിൽ വച്ച് പാസാക്കി കരാറും തയാറാക്കി ഒപ്പിട്ടതോടെ മുത്തൂറ്റുകാർ പാലം നിർമ്മിച്ചു.

എന്നാൽ നഗരസഭ റോഡ് നിർമ്മിച്ചില്ല. നിലം നികത്തി മുത്തൂറ്റുകാർ ആശുപത്രി നഴ്സിങ് സ്‌കൂൾ കെട്ടിടവും നിർമ്മിച്ചു. ആദ്യമൊക്കെ ആ വഴി നാട്ടുകാരും സഞ്ചരിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ തിരക്കേറുകയും പിന്നിലേക്ക് മാറ്റി നഴ്സിങ് സ്‌കൂളും ഡോക്ടർമാരുടെ ക്വാർട്ടേഴ്സും നിർമ്മിക്കുകയും ചെയ്തതോടെയാണ് വഴി അടച്ചു പൂട്ടാൻ തീരുമാനിച്ചത്. പകൽ സമയങ്ങളിൽ വഴി തുറന്നു തന്നെ കിടക്കും. പക്ഷേ, നിയന്ത്രണമുണ്ട്. വൈകിട്ട് പിന്നിലെ ഗേറ്റ് പൂട്ടും. മുന്നിലെ ഗേറ്റ് ആശുപത്രിയിലേക്ക് ആയതിനാൽ അത് തുറന്നു തന്നെ കിടക്കും.

വഴി അടച്ചത് സംബന്ധിച്ച് നാട്ടുകാർ പ്രക്ഷോഭം തുടങ്ങിയപ്പോൾ നഗരസഭാധികൃതർ ഉരുണ്ടു കളിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് റോഡ് സംബന്ധിച്ച വ്യക്തമായ കരാർ മുക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണി നഗരസഭയുടെ ചുമതലയിലാണ്. എന്നാൽ, ഇത് തങ്ങളുടേതല്ല എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. മുത്തൂറ്റുകാർ ഗേറ്റ് ഇട്ടതു മൂലം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ട കല്ലറക്കടവുകാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. അവിടെ ആശുപത്രിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് നഗരസഭ ശ്രമിക്കുന്നത് എന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP