Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേരിൽ മാത്രം ചന്ദ്രശേഖരൻ എന്നുണ്ടായിട്ട് എന്തുകാര്യം? മഹാനായ ഇ.ചന്ദ്രശേഖരൻ നായരെ പോലുള്ള മുന്മന്ത്രിമാരെ കണ്ടുപഠിക്കണം; സാധാരണക്കാരോട് മുഖം തിരിച്ച് റവന്യു മന്ത്രി നിൽക്കുന്നത് ഉദ്യോഗസ്ഥർക്കൊപ്പം; പാർട്ടി നേതൃത്വത്തെ അംഗീകരിക്കാത്ത കോഴിക്കോട് ജില്ലാ കലക്ടർക്കെതിരെ പരാതിപ്പെട്ടിട്ടും മന്ത്രി ഗൗനിച്ചില്ല; ഇ.ചന്ദ്രശേഖരനെ ബഹിഷ്‌കരിച്ച് സിപിഐ ജില്ലാ നേതൃത്വം; മന്ത്രിക്കെതിരെ വാളോങ്ങുന്നത് സംസ്ഥാന സമ്മേളനത്തിലെ വിമർശനത്തിന് പിന്നാലെ

പേരിൽ മാത്രം ചന്ദ്രശേഖരൻ എന്നുണ്ടായിട്ട് എന്തുകാര്യം? മഹാനായ ഇ.ചന്ദ്രശേഖരൻ നായരെ പോലുള്ള മുന്മന്ത്രിമാരെ കണ്ടുപഠിക്കണം; സാധാരണക്കാരോട് മുഖം തിരിച്ച് റവന്യു മന്ത്രി നിൽക്കുന്നത് ഉദ്യോഗസ്ഥർക്കൊപ്പം; പാർട്ടി നേതൃത്വത്തെ അംഗീകരിക്കാത്ത കോഴിക്കോട് ജില്ലാ കലക്ടർക്കെതിരെ പരാതിപ്പെട്ടിട്ടും മന്ത്രി ഗൗനിച്ചില്ല; ഇ.ചന്ദ്രശേഖരനെ ബഹിഷ്‌കരിച്ച് സിപിഐ ജില്ലാ നേതൃത്വം; മന്ത്രിക്കെതിരെ വാളോങ്ങുന്നത് സംസ്ഥാന സമ്മേളനത്തിലെ വിമർശനത്തിന് പിന്നാലെ

എം ബേബി

 കോഴിക്കോട്: റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ വാളോങ്ങി സ്വന്തം പാർട്ടി. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയെ നിർത്തിപ്പൊരിച്ചത്. ഇ ചന്ദ്രശേഖരൻ നായരെ പോലുള്ള മുൻകാല സിപിഐ മന്ത്രിമാരെ കണ്ടുപഠിക്കണമെന്നും പേരിൽ മാത്രം ചന്ദ്രശേഖരനുണ്ടായിട്ട് കാര്യവുമില്ലെന്നായിരുന്നു പരിഹാസം ഉയർന്നത്. പിന്നീട് മന്ത്രിയെ കാസർകോട്ടെ സി പി എം ജില്ലാ നേതൃത്വവും ബഹിഷ്‌ക്കരിച്ചു. മന്ത്രിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് സിപിഐ എം ജനപ്രതിനിധികൾ കുറച്ചുകാലം മുമ്പ് വിട്ടു നിന്നിരുന്നു. ഇപ്പോഴിതാ സ്വന്തം പാർട്ടിയുടെ നേതാക്കൾ തന്നെ മന്ത്രിയെ ബഹിഷ്‌കരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി.

മന്ത്രി പങ്കെടുത്ത ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവർക്കായുള്ള കുടിശ്ശിക നിവാരണ അദാലത്ത്, പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടന ചടങ്ങ് എന്നിവയിൽ നിന്നാണ് പാർട്ടിയുടെ കോഴിക്കോട് ജില്ലയിലെ നേതാക്കൾ നിന്നത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് നേതാക്കൾ മന്ത്രിയുടെ പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്നാണ് അറിയുന്നത്. മന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ ബഹിഷ്‌ക്കരിക്കാനാണ് എക്സിക്യൂട്ടീവ് തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട് ജില്ലാ കലക്ടർ ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സിപിഐ നേതൃത്വത്തിന്റെ ആക്ഷേപം. കലക്ടറും സബ്കലക്ടറും സിപിഐ യെ പൂർണ്ണമായും അവഗണിക്കുന്നു. ജനകീയ വിഷയങ്ങളുമായി കലക്ടറെ സമീപിക്കുമ്പോൾ നിഷേധാത്മകമായ സമീപനമാണ് പലപ്പോഴും ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും മന്ത്രി ഗൗനിക്കുന്നില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ ആക്ഷേപം. എത്രയോ പേരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെയാണ് പാർട്ടി വളർന്നുവന്നത്. എന്നാൽ സാധാരണക്കാരായ ആളുകളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുമ്പോൾ അവർക്കൊപ്പം നിൽക്കാതെ ഉദ്യോഗസ്ഥർക്കൊപ്പമാണ് മന്ത്രി നിലകൊള്ളുന്നതെന്ന് വിമർശനം ഉയരുന്നു.

റവന്യു വകുപ്പിലെ താത്ക്കാലിക നിയമനത്തിന് പാർട്ടി നിർദ്ദേശിച്ച പേര് അവഗണിച്ച് സി പി എമ്മുകാരനായ ഒരാളെ നിയമിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രിയോട് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നതായിരുന്നെങ്കിലും സജീവ പ്രവർത്തകൻ തഴയപ്പെട്ടത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. കലക്ടർ ഉൾപ്പെടെയുള്ളവർ സി പി എം നേതാക്കളുടെ വാക്കുകൾ മാത്രം കേട്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെയും പറയുന്ന കാര്യങ്ങൾ അവഗണിച്ചും മുന്നോട്ട് പോകുന്ന മന്ത്രിയുടെ പരിപാടിയുമായി സഹകരിക്കേണ്ടെന്ന് തന്നെയാണ് നേതാക്കളുടെ തീരുമാനം.

ഇതിന്റെ ഭാഗമായി തന്നെയാണ് ഇന്നലെ പരിപാടികൾ ബഹിഷ്‌ക്കരിച്ചത്. സാധാരണഗതിയിൽ മന്ത്രിക്കൊപ്പം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടികളുള്ള സ്ഥലങ്ങളിലെത്താറുണ്ട്. അവിടുത്തെ പ്രാദേശിക നേതാക്കളും പരിപാടികളിൽ സംബന്ധിക്കും. എന്നാൽ കോഴിക്കോട് നഗരത്തിലും പൂളക്കോടും നടന്ന പരിപാടികൾക്ക് നേതാക്കളാരും പങ്കെടുത്തില്ല. ജില്ലാ നേതൃത്വം ബഹിഷ്‌ക്കരിച്ച പരിപാടിയിൽ ഭവന നിർമ്മാണ ബോർഡ്‌ചെയർമാൻ പി പ്രസാദ്, മെമ്പർ അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവരും സംബന്ധിച്ചിരുന്നു. സിപിഐ സംസ്ഥാന എക്സി. അംഗം കൂടിയാണ് പി പ്രസാദ്. അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിൽ സിപിഐ കാസർക്കോട് ജില്ലാ സെക്രട്ടറിയാണ്.
വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാൻ സാധിക്കാത്ത റവന്യു മന്ത്രിയോട് സഹതാപം തോന്നുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇപ്പോഴിതാ സ്വന്തം പാർട്ടി നേതാക്കളും പരിപാടി ബഹിഷ്‌ക്കരിച്ചുകൊണ്ട് മന്ത്രിയോട് ഇത് തന്നെ പറയുന്നു.

കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലെ 88 വില്ലേജുകളിൽ ഉൾപ്പെട്ട 283 കുടിശ്ശികക്കാരുടെ ഫയലുകളാണ് കോഴിക്കോട് നടന്ന കുടിശ്ശിക നിവാരണ അദാലത്തിൽ പരിഗണിച്ചത്. ഇവരിൽനിന്ന് 22.47 കോടി രൂപയാണ് ബോർഡിന് ലഭിക്കാനുള്ളത്.ണം തിരിച്ചടക്കാൻ കഴിയാത്ത വിധം പരിതാപകരമായ അവസ്ഥയിൽ ഉള്ളവരുടെ പ്രശ്‌നത്തിന് അദാലത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിവുള്ള സാമ്പത്തിക ശേഷിയുള്ളവരുടെ കുടിശ്ശിക തള്ളിക്കളയാനാവില്ല. സാമ്പത്തിക ശേഷിയുള്ളവർ സൗജന്യം പ്രതീക്ഷിക്കരുത്. കുടിശ്ശിക തിരിച്ചടയ്ക്കാൻ കഴിവുള്ളവർക്ക് മൂന്നു മാസത്തെ കാലാവധി നൽകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വായ്പ എടുത്തവരുടെ സാമ്പത്തിക ശേഷിയെ കുറിച്ച് അന്വേഷിക്കാൻ ഭവന നിർമ്മാണ ബോർഡ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് ഗഡുക്കളായോ ഒന്നിച്ചോ മൂന്നുമാസത്തിനുള്ളിൽ പണം തിരിച്ചടയ്ക്കാം. ഒരാളെ പോലും സ്വന്തം വീട്ടിൽനിന്ന് പുറന്തള്ളാൻ സർക്കാരിന് ഉദ്ദേശമില്ല, എന്നാൽ സാമ്പത്തിക ശേഷിയുള്ളവരിൽ നിന്ന് കുടിശ്ശിക തിരിച്ചു കിട്ടാനുള്ള നടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP