1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
24
Friday

'എടോ ചിദാനന്ദപുരി എന്ന സത്യനാഥാ.. ഞങ്ങളുടെ ഒരു ബൂത്തുകമ്മിറ്റി ദിവസം പത്ത് സ്ത്രീകളെ വെച്ച് ശബരിമല കയറ്റാൻ തീരുമാനിച്ചാൽ ഈ സത്യനാഥനല്ല അയാളുടെ അച്ഛൻ വിശ്വനാഥൻ വിചാരിച്ചാലും അത് തടയാൻ ആവില്ല'; സംഘപരിവാറിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന സ്വാമി ചിദാനന്ദപുരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി കെ പ്രേംനാഥ്; പ്രേംനാഥിനെ അധിക്ഷേപിച്ചും കൊലവിളി ഉയർത്തിയും ആർഎസ്എസുകാർ; സ്വാമി ചിദാനന്ദപുരിയുടെ പേരിലും സിപിഎം- ബിജെപി പോര്

April 17, 2019 | 07:24 PM IST | Permalink



'എടോ ചിദാനന്ദപുരി എന്ന സത്യനാഥാ..  ഞങ്ങളുടെ ഒരു ബൂത്തുകമ്മിറ്റി ദിവസം പത്ത് സ്ത്രീകളെ വെച്ച് ശബരിമല കയറ്റാൻ തീരുമാനിച്ചാൽ ഈ സത്യനാഥനല്ല അയാളുടെ അച്ഛൻ വിശ്വനാഥൻ വിചാരിച്ചാലും അത് തടയാൻ ആവില്ല'; സംഘപരിവാറിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന സ്വാമി ചിദാനന്ദപുരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി കെ പ്രേംനാഥ്; പ്രേംനാഥിനെ അധിക്ഷേപിച്ചും കൊലവിളി ഉയർത്തിയും ആർഎസ്എസുകാർ; സ്വാമി ചിദാനന്ദപുരിയുടെ പേരിലും സിപിഎം- ബിജെപി പോര്

കെ വി നിരഞ്ജൻ

കോഴിക്കോട്: മോദിയും കേന്ദ്രനയങ്ങളും ശബരിമലയുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഈ തെരഞ്ഞെടുപ്പിൽ മറ്റൊരു വിഷയം ആയി മാറിയിരിക്കുകയാണ് കൊളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ നിലപാടുകളും. സംഘപരിവാറിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന സ്വാമിക്കെതിരെ അതിശക്തമായി ആഞ്ഞടിക്കുകയാണ് സിപിഎം നേതാക്കൾ. ഇടതുപക്ഷത്തെ ഇരുപതു സീറ്റിലും തോൽപ്പിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ചിദാനന്ദപുരി ഒരു ആത്മീയാചാര്യന്റെ എല്ലാ നിലയും വിട്ട് പച്ചക്ക് വർഗീയത പറയുകയാണെന്നാണ് സിപിഎം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

സ്വാമി ചിദാനന്ദപുരിയുടെ പൂർവ്വാശ്രമത്തിലെ പേരും അദ്ദേഹത്തിന്റെ മരിച്ചുപോയ പിതാവിന്റെ പേരും എടുത്തുപറഞ്ഞ് സിപിഎം നേതാവ് പി കെ പ്രേംനാഥ് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. സ്വാമിയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന കോഴിക്കോട് കൊളത്തൂരിനടുത്തുള്ള ചീക്കിലോട് നടന്ന ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സിപിഎം നേതാവിന്റെ സ്വാമിക്കെതിരെയുള്ള പ്രസ്താവന. 'എടോ ചിദാനന്ദപുരി എന്ന സത്യാനാഥാ.. ഒരു കാര്യം ഞങ്ങൾ പറയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു ബൂത്തുകമ്മിറ്റി ഒരു ദിവസം പത്ത് സ്ത്രീകളെ വെച്ച് ശബരിമല കയറ്റാൻ തീരുമാനിച്ചാൽ, ഈ സത്യനാഥനല്ല അയാളുടെ അച്ഛൻ പിഷാരിക്കാവിനടുത്ത് താമസിക്കുന്ന വിശ്വനാഥൻ വിചാരിച്ചാലും അത് തടയാൻ ആവില്ലെന്ന് നിങ്ങൾ മനസ്സിലാക്കിക്കോ എന്നായിരുന്നു പ്രേംനാഥിന്റെ പ്രസംഗം.പ്രസംഗത്തിൽ സി പി എം നേതാവ് സ്വാമിയെ കള്ള സ്വാമി, ആസാമി, പരട്ട സ്വാമി എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചെന്നും ബിജെപി- ആർഎസ്എസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന് പൂർണ്ണ, പുഷ്‌കല എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകൻ എന്നൊരു മകനും ഉണ്ടെന്നും ബിജെപി നേതാക്കൾ വ്രതം എടുക്കാതെ ക്ലീൻ ഷേവ് ചെയ്ത് മലയ്ക്ക് പോയി എന്നും അയ്യപ്പനോട് കളിച്ചതുകൊണ്ടാണ് സുരേന്ദ്രൻ ജയിലിലായത് എന്നെല്ലാമാണ് പ്രേംനാഥ് ആക്ഷേപിച്ചതെന്നും ബിജെപി പറയുന്നു.

എന്നാൽ ബിജെപി -ആർഎസ്എസ് പവർത്തകരും വളരെ മോശം പരാമർശങ്ങളും വധഭീഷണിയുമായി പ്രേംനാഥിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എടാ കമ്മി പ്രേമനാഥാ..നീ ഈ ആർഎസ്എസ്, ആർഎസ്എസ് എന്ന് കേട്ടിട്ടുണ്ടോ. ഈ ഭാരതദേശം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ദേശീയവാദികളായ യുവാക്കളുടെ സൈന്യം.. അതിൽ മൊത്തമൊന്നും വേണ്ട, അതിന്റെ നൂറിലൊന്ന് പ്രവർത്തകർ ഇവിടെ ചിദാനന്ദപുരിക്കൊപ്പം ആചാര സംരക്ഷണത്തിനായങ്ങ് ഇറങ്ങി തിരിച്ചാൽ.. പിന്നെ നിന്റെ സകല ബൂത്ത്, ലോക്കൽ, ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും, അട്ടം നോക്കിക്കിടക്കുന്ന നിന്റെ തന്തയെയും വരെ തോണ്ടി എടുത്തോണ്ട് വന്നാലും നിനക്കൊന്നും ആചാര ലംഘനത്തിന് തുനിയാനാകില്ല. ചിദാനന്ദപുരി സ്വാമി സന്യാസി വര്യനാണ്. അതിനാൽ അഹിംസാവാദിയും മൃദുഭാഷിയും സൗമ്യനുമൊക്കെയായിരിക്കും. പക്ഷെ അങ്ങേർക്കായി തെരുവിലിറങ്ങുന്ന പിള്ളേരുടെ ഭാഗത്തു നിന്നും അങ്ങനൊന്നും ആർത്തവ കമ്മികൾ പ്രതീക്ഷിക്കണ്ട ട്ടാ.. എന്നൊക്കെയാണ് ആർഎസ്എസ് പ്രവർത്തകർ പ്രേംനാഥിനെതിരെ മോശം പരാമർശങ്ങൾ നടത്തുന്നത്. പ്രസംഗത്തിനുശേഷം പ്രേംനാഥിന് ആർഎസ്എസിന്റെ വധഭീഷണിയുണ്ടെന്നും അദ്ദേഹത്തെയും കുടുംബത്തെയും നിരന്തരം സൈബർ ആക്രമണതത്തിന് വിധേയമാക്കുകയാണെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്.

പച്ചയായി വർഗ്ഗീയത പ്രസംഗിക്കുന്നതുകൊണ്ടാണ് സ്വാമി ചിദാനന്ദപുരിക്കെതിരെ പ്രതികരിക്കേണ്ടിവരുന്നതെന്നാണ് സി പി എം നേതാക്കൾ വിശദീകരിക്കുന്നത്. സന്യാസിയായ ചിദാനന്ദപുരി വർഗ്ഗീയ ഫാസിസ്റ്റുകളായ സംഘപരിവാറിന് വേണ്ടി നിരന്തരം പ്രവർത്തിക്കുകയാണ്. ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം അഴിച്ചുവിട്ടവർക്കെതിരെ നടപടിയെടുത്തപ്പോൾ ആ പറഞ്ഞ് ഇടതുപക്ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിക്കാത്ത വിധത്തിൽ പരാജയപ്പെടുത്തണമെന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹം പ്രസ്താവിച്ചത്.

വിശ്വാസികളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ശബരിമല കർമ്മ സമിതി സെക്രട്ടരിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ശബരിമല കർമ്മ സമിതി മുഖ്യരക്ഷാധികാരികൂടിയായി സ്വാമി ചിദാനന്ദപുരിയുടെ ഈ വിവാദ പ്രസ്താവന. ശബരില തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഈ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാൻ ബിജെപിയെ സഹായിക്കുന്നത് ചിദാനന്ദപുരി മുഖ്യരക്ഷാധികാരിയായ ശബരിമല കർമ്മ സമിതിയാണ്. ശബരിമലയെ സംരക്ഷിക്കൂ.. ആചാരം സംരക്ഷിക്കൂ എന്ന പേരിൽ വ്യാപകമായി നോട്ടീസിലൂടെ ഇടതുപക്ഷത്തിനെതിരെ വ്യാപക പ്രചരണവും ഈ സംഘടന നടത്തുന്നുണ്ട്.

കുറച്ചുകാലം മുമ്പ് അയ്യപ്പനെയും സന്ന്യാസിമാരെയും സന്ന്യാസി മഠങ്ങളെയും ഉപയോഗിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകുമോ എന്ന സംഘപരിവാർ ആലോചന നടപ്പിൽ വരുത്താൻ ഹൈന്ദവം എന്ന പേരിൽ കോഴിക്കോട് കടപ്പുറത്ത് അയ്യപ്പഭക്ത സംഗമം സംഘടിപ്പിച്ചതും സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയമില്ലെന്നും ആധ്യാത്മിക സംഗമം മാത്രമാണെന്നും അവകാശപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി വോട്ട് പതിനെട്ട് മണ്ഡലങ്ങളിൽ യു ഡി എഫിന് മറിച്ചു നൽകണമെന്ന ചിദാനന്ദപുരിയുടെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ ബിജെപി വോട്ട് കോൺഗ്രസിന് മറിച്ച് നൽകാൻ നേതൃത്വം നൽകുന്നയാളാണ് സ്വാമിയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇനിയും തുറന്നുകാട്ടുമെന്നുമാണ് ഇടത് നേതാക്കൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോഴിക്കോട് കടപ്പുറത്ത് ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ നടന്ന ധർമ്മ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്തത് ബാബാ രാംദേവായിരുന്നു. ബിജെപി നേതാക്കളെയെല്ലാം പങ്കെടുപ്പിച്ച് ബിജെപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം തന്നെയായിരുന്നു അന്ന് ചിദാനന്ദപുരി കോഴിക്കോട്ട് നടത്തിയത്. സന്ന്യാസിമാരെയും സന്യാസി മഠങ്ങളെയുമെല്ലാം ഉപയോഗപ്പെടുത്തി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് സ്വാമി ചെയ്യുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ചിദാനന്ദപുരി സന്ന്യാസി വേഷം കെട്ടിയ ആർ എസ് എസുകാരനാണെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയത്. കേരളത്തിലെ വിഷലിപ്തമാക്കുന്നതിനും വർഗീയ ഭിന്നിപ്പുണ്ടാക്കാനും ഇദ്ദേഹത്തെ ആർഎസ്എസ് ഉപയോഗിക്കുന്നുവെന്നായിരുന്നു കോടയേരിയുടെ പ്രസ്താവന.

എന്നാൽ ഹിന്ദു സന്യാസി എന്ന നിലയിൽ ആർഎസ്എസിനോട് സ്വാമിജിക്ക് അടുപ്പം സ്വാഭാവികമാണെന്നും ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന സി പി എമ്മിനെതിരെ സ്വാഭാവികമായും സ്വാമി പ്രസ്താവന നടത്തുമെന്നുമാണ് ആർഎസ്എസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. മറ്റ് മത നേതാക്കളും ഇത്തരത്തിൽ പലതവണ ഇടതുപക്ഷ വിമർശനം നടത്തിയിട്ടുണ്ട്. എന്നാൽ അവരെയൊന്നും നേരിടാത്തത്ര തീവ്രമായ രീതിയിലാണ് സ്വാമിക്കെതിരെ സിപിഎം തിരിയുന്നതെന്നും വരും ദിവസങ്ങളിൽ സ്വാമിക്കെതിരെയുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘപരിവാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഏതായാലും തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലിന് പുറമെ സ്വാമിയുടെ പേരിലും ഇടതുപക്ഷ -സംഘപരിവാർ ഏറ്റുമുട്ടൽ ശക്തമായിരിക്കുകയാണ്.

കെ വി നിരഞ്ജന്‍    
കെ വി നിരഞ്ജന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?
പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ
രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം
ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും
തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തിൽ സിപിഎമ്മുകാർക്ക് പോലും സംശയം ഇല്ല; പിണറായി പേടിയിൽ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സർവ്വതും തകർത്തെന്ന് നേതാക്കൾ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാർട്ടി സമ്മേളനങ്ങളിൽ പോലും പരാജയത്തിന്റെ കാരണം പറയാൻ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാർട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കിൽ പോലും പിണറായി തന്നെ തീരുമാനിക്കണം
പ്രധാനമന്ത്രിയാകാൻ ഓടി നടന്ന നായിഡുവിനെ സ്വന്തം തട്ടകം പോലും കൈയൊഴിഞ്ഞു; നായിഡുവിനെ നമ്പിയ ഉമ്മൻ ചാണ്ടിയും പണിവാങ്ങി; ലോക്‌സഭയിൽ നിന്നും നിയമസഭയിൽ നിന്നും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ട നായിഡുവിന്റെ മുന്നിൽ ഇനി അധിക വഴികൾ ഇല്ല; പ്രതിപക്ഷ ഐക്യത്തിന്റെ അപ്പോസ്തലന്റെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം
തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകൾ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂർക്കാവിൽ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സർക്കാർ ഉണ്ടാക്കുമ്പോൾ കേരളത്തിൽ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?
ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റിൽ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എത്താൻ; വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടൽ മാറാൻ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തിൽ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരൻ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ