Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും സിപിഎം തടവുപുള്ളികളുടെ തേർവാഴ്ച; സിപിഎമ്മുകാർ അല്ലാത്ത തടവുപുള്ളികൾക്കു ജയിലിൽ ഭീകര മർദനം; തടവുപുള്ളിയുടെ ചോറിൽ മണ്ണു വാരിയിട്ടു; കതിരൂർ മനോജ് വധക്കേസ് മുഖ്യപ്രതി വിക്രമന്റെ ഭക്ഷണത്തിനു പ്രത്യേക മെനു; പിണറായിയുടെ തണലിൽ ജയിൽ സൂപ്രണ്ടിനെ നോക്കുകുത്തിയാക്കി നടത്തുന്ന ജയിൽ ഭരണം ഇങ്ങനെ

കണ്ണൂർ സെൻട്രൽ ജയിലിലും ജില്ലാ ജയിലിലും സിപിഎം തടവുപുള്ളികളുടെ തേർവാഴ്ച; സിപിഎമ്മുകാർ അല്ലാത്ത തടവുപുള്ളികൾക്കു ജയിലിൽ ഭീകര മർദനം; തടവുപുള്ളിയുടെ ചോറിൽ മണ്ണു വാരിയിട്ടു; കതിരൂർ മനോജ് വധക്കേസ് മുഖ്യപ്രതി വിക്രമന്റെ ഭക്ഷണത്തിനു പ്രത്യേക മെനു; പിണറായിയുടെ തണലിൽ ജയിൽ സൂപ്രണ്ടിനെ നോക്കുകുത്തിയാക്കി നടത്തുന്ന ജയിൽ ഭരണം ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: കതിരൂർ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനടക്കമുള്ള സിപിഐ(എം) തടവുകാർ കണ്ണൂർ ജില്ലാ ജയിലിൽ തേർവാഴ്ച നടത്തുന്നതായി റിപ്പോർട്ട്. സിപിഐ- എമ്മുമായി ബന്ധമില്ലാത്ത തടവുപുള്ളികളെ വിക്രമനും സംഘവും നിരന്തരമായി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായാണ് റിപ്പോർട്ട്.

മോഹനൻ വധക്കേസിൽ റിമാന്റിൽ കഴിയുന്ന പാതിരയാട് സ്വദേശി നവജിത്തിനെ വിക്രമനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് ജയിൽ വാർഡന്മാരുടെ മുന്നിലിട്ടു മർദ്ദിച്ചത്.

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മരുന്നുവാങ്ങാൻ പോകുന്നതിനിടെയാണ് വിക്രമനും സംഘവും മർദ്ദിച്ചതെന്ന് നവജിത്ത് പിന്നീട് ജയിലിൽ തന്നെ കാണാത്തിയ ആർഎസ്എസ് നേതാക്കളോട് പറഞ്ഞു. നിന്നെയൊന്നും ഇനിയുള്ള കാലം സുഖിച്ചു ജീവിക്കാൻ വിടില്ലെടാ എന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനമെന്നും നവജിത്ത് പറയുന്നു.

പുറത്തും വയറിനുമാണ് നവജിത്തിന് പരിക്കേറ്റത്. മർദ്ദനത്തിൽ നവജിത്ത് സൂപ്രണ്ടിന് പരാതി നൽകി. നേരത്തെ സിപിഐ(എം) ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന നവജിത്തിനെ ഈ മാസം പതിനൊന്നിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലാണ് ശിക്ഷയനുഭവിക്കുന്നത്. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തതോടെ ജയിൽ സൂപ്രണ്ടിനേയും വാർഡന്മാരേയും നോക്കുകുത്തിയാക്കി ഇവരാണ് ജയിലിന്റെ ഭരണം നടത്തുന്നതെന്നാണ് മറ്റ് രാഷ്ട്രീയ തടവുപുള്ളികൾ ആരോപിക്കുന്നത്. സിപിഐ(എം) അനുകൂല പൊലീസ് സംഘടനയിലെ നേതാക്കളെ കണ്ണൂരിലേക്ക് അടുത്തിടെ മാറ്റിയിരുന്നു. ഇവരാണ് സിപിഐ(എം) തടവുപുള്ളികൾക്ക് സർവ്വാധികാരങ്ങളും നൽകിയിരിക്കുന്നതെന്നാണ് വിവരം.

നേരത്തെ വിക്രമനും സംഘവും മറ്റു രാഷ്ട്രീയ തടവുകാരുടെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടതായും പരാതി ഉയർന്നിരുന്നു. കിർമാണി മനോജും വിക്രമനും ഉൾപ്പെടുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തടവുകാരുടെ ഒരു സംഘം തന്നിഷ്ടപ്രകാരമായിരുന്നു എല്ലാം ചെയ്തിരുന്നത്. ജില്ലാ ജയിലിൽ ഇഷ്ടമുള്ള സമയത്ത് സെല്ലിൽ കയറുകയും ഇറങ്ങുകയും ചെയ്യും. മറ്റു തടവുകാരിൽ നിന്ന് വ്യത്യസ്തമായി വിക്രമനും സംഘത്തിനും ഭക്ഷണത്തിന് പ്രത്യേക മെനുവുണ്ട്. ഇവരുടെ ആവശ്യാനുസരണം ഫോൺ ചെയ്യാനുള്ള സൗകര്യം വാർഡന്മാർ ചെയ്യുന്നതായും ആരോപണമുണ്ട്. പുറത്തെ സംഘർഷം ജയിലിനുള്ളിലേക്കും വ്യാപിക്കാതിരിക്കാൻ സിപിഐ(എം) തടവുകാരേയും മറ്റ് രാഷ്ട്രീയ തടവുകാരേയും പ്രത്യേകം ബ്ലോക്കുകളിലായാണ് ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റ് രാഷ്ടീക്കാരുടെ സെല്ലിൽ വന്ന് സിപിഐ(എം) തടവുകാർ ഭീഷണി മുഴക്കുകയും തെറി പറയുന്നതും നിത്യസംഭവമാണെന്നും സിപിഐ(എം) ഇതര തടവുപുള്ളികൾ ജയിൽ സന്ദർശിക്കുന്ന ബന്ധുക്കളോട് പറഞ്ഞു. വിവിധ കേസുകളിലായി റിമാന്റിൽ കഴിയുന്ന പ്രതികളെയാണ് സെൻട്രൽ ജയിലിനോട് ചേർന്നുള്ള ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP