1 usd = 71.17 inr 1 gbp = 92.85 inr 1 eur = 78.94 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.40 inr

Jan / 2020
22
Wednesday

ഭഗത് ചന്ദ്രശേഖറെ ഒഴിവാക്കാൻ പണം മുടക്കിയവരുടെ നീക്കം; ആറുകോടി രഹസ്യനിക്ഷേപം നടത്തിയ യൂസഫലിയും കൈയൊഴിഞ്ഞു; കൊട്ടിഘോഷിച്ച് തുടങ്ങിയ ടിവി ന്യൂ ചാനൽ അടച്ചു പൂട്ടലിന്റെ വക്കിൽ

October 28, 2014 | 12:41 PM IST | Permalink



ഭഗത് ചന്ദ്രശേഖറെ ഒഴിവാക്കാൻ പണം മുടക്കിയവരുടെ നീക്കം; ആറുകോടി രഹസ്യനിക്ഷേപം നടത്തിയ യൂസഫലിയും കൈയൊഴിഞ്ഞു; കൊട്ടിഘോഷിച്ച് തുടങ്ങിയ ടിവി ന്യൂ ചാനൽ അടച്ചു പൂട്ടലിന്റെ വക്കിൽ

ആവണി ഗോപാൽ

കൊച്ചി: കണക്കിൽ കവിഞ്ഞ പണം ഉള്ളവരുടെ ഓക്കെ ഇപ്പോഴത്തെ ഹോബി ചാനൽ തുടങ്ങുകയാണ്. ഇങ്ങനെ എടുത്ത് ചാടി പുറപ്പെടുന്നവരാരും തുടങ്ങിയ ചാനലുകളുടെ സ്ഥിതി എന്തെന്ന് ചിന്തിക്കുന്നതേ ഇല്ല. ആദ്യ മലയാളം ചാനലായ ഏഷ്യാനെറ്റും ചാനൽ ഭീമൻ സണ്ണിന്റെ ഉൽപാദനമായ സൂര്യയും മനോരമ, മാതൃഭൂമി ചാനനലുകളും മാത്രമേ ഇപ്പോഴും ലാഭത്തിൽ പ്രവർത്തിക്കുന്നുള്ളൂവെന്ന് വ്യക്തമായിട്ടും കേരളത്തിൽ ദിവസം തോറും കൂണുകൾ പോലെ ചാനലുകൾ പൊട്ടി മുളയ്ക്കുകയാണ്.

കൊട്ടും കുരവയുമായി തുടങ്ങിയ പല ചാനലുകളും നേരെ ചൊവ്വേ സംപ്രേഷണം ചെയ്യും മുൻപ് അടച്ചു പൂട്ടുക കേരളത്തിൽ പതിവായി മാറുകയാണ്. ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യാവിഷനും റിപ്പോർട്ടറും അടക്കമുള്ള ചാനലുകൾ വൻ പ്രതിസന്ധികളിലൂടെ കടന്നു പോവുന്നതിനിടയിൽ ആരംഭിച്ച മറ്റൊരു ചാനൽ കൂടി ഇപ്പോൾ അടച്ചു പൂട്ടലിന്റെ വഴിയിൽ എത്തി ചേർന്നിരിക്കുന്നു.

പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പ്രധാന മുതൽമുടക്കിൽ കൊച്ചിയിൽ ഒരു വിഭാഗം വ്യാപാരികളെ മുൻപിൽ നിർത്തി ആരംഭിച്ച ടിവി ന്യൂ ചാനലാണ് ഇപ്പോൾ വൻ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഇന്ത്യാ വിഷനിൽ നികേഷിനൊപ്പം സൂപ്പർതാരമായി നിറഞ്ഞു നിന്ന ഭഗത് ചന്ദ്രശേഖറിന്റെ സാരഥ്യത്തിൽ ആയിരുന്നു എതാനും മാസങ്ങൾക്ക് മുൻപ് ടിവി ന്യൂ ആരംഭിച്ചത്. .ഭഗത് ചന്ദ്രശേഖരൻ വൈസ് പ്രസിഡന്റായി ചേമ്പർ ഓഫ് കോമേഴ്‌സിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ചാനൽ പ്രവർത്തനമാരംഭിച്ച് വിരലിലെണ്ണാവുന്ന മാസങ്ങളേ ആയുള്ളൂ.

വലിയ പ്രതീക്ഷകളോടെ തുടങ്ങിയ ചാനലിന്റെ എഡിറ്റോറിയൽ തലവൻ കൂടിയായ ഭഗത് ചന്ദ്രശേഖറിനോട് പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മാനേജ്‌മെന്റ് അതൃപ്തി അറിയിച്ചു. മാസങ്ങൾക്ക് മുമ്പേ ജീവനക്കാരെ നിയമിച്ച് അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും തെരഞ്ഞെടുപ്പ് സമയത്തു പോലും ചാനൽ സംപ്രേഷണം തുടങ്ങാൻ സാധിക്കാതെ പോയപ്പോൾ തന്നെ ഭഗത് ചന്ദ്രശേഖറിനെതിരെ മുറുമുറുപ്പ് ആരംഭിച്ചിരുന്നു. ആ മുറുമുറപ്പ് ശീതസമരമായി മാറുകയും ഭഗത് ചന്ദ്രശേഖറും പണം മുടക്കിയവും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയും ചെയ്തതോടെയാണ് ടിവി ന്യൂ സംപ്രേഷണം മുടങ്ങുന്ന അവസ്ഥയിൽ എത്തിക്കുന്നത്.

കോടികൾ മുടക്കി ആരംഭിച്ച ചാനലിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് തിരിച്ചറിഞ്ഞ് ചാനലിനായി ഇനി പണം നൽകേണ്ടതില്ലെന്ന തീരുമാനം ചേമ്പർ ഓഫ് കോമേഴ്‌സ് മാനേജ്‌മെന്റ് കൈക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല ചാനലിന് വേണ്ടി വലിയ നിക്ഷേപങ്ങൾ നടത്തിയ പ്രമുഖർ പിൻവാങ്ങാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആറുകോടിയിലധികം രൂപ മുടക്കിയ പ്രമുഖ വ്യവസായി എംഎ യൂസഫലി ഇനി നിക്ഷേപത്തിനില്ലെന്ന് ചേമ്പർഓഫ് കോമേഴ്‌സിനെ അറിയിച്ചു.

നിക്ഷേപിച്ച പണം സംഭാവന പോലെ അവിടെ കിടന്നോട്ടെയെന്നതാണ് യൂസഫലിയുടെ നിലപാട്. ചാനലിന് മതുൽമുടക്കിയെങ്കിലും അക്കാര്യം പരസ്യമായി പറയാൻ യൂസഫലി ഒരിക്കലും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധിയിലും ഇടപെടില്ല. പണം മുടക്കുമ്പോഴും തന്റെ നിക്ഷേപത്തെ കുറിച്ച് പുറത്ത് അറിയരുതെന്ന നിർബന്ധവും യൂസഫലിക്ക് ഉണ്ടായിരുന്നു.

അതേ സമയം ചാനലിന്റെ ചെയർമാൻ കൂടിയായ പ്രമുഖ വ്യവസായി മർസൂക്കിന്റെ നേതൃത്വത്തിൽ ഭഗത് ചന്ദ്രശേഖരനെ ഒഴിവാക്കിക്കൊണ്ട് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യം ആലോചിച്ചുവരികയാണെന്നും സൂചനയുണ്ട്. ന്യൂസ് ചാനൽ എന്ന ലേബലിൽ നിന്ന് വിനോദ ചാനൽ എന്ന നിലയിൽ പ്രവർത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശം. അങ്ങനെ വരുമ്പോൾ ഇപ്പോൾ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും ചാനലിന് ആവശ്യമായി വരില്ലെന്നും അവർ പിരിഞ്ഞുപോകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടി വരുമെന്നും ആണ് സൂചന.

തുടക്കത്തിലേ ടിവി നൗവിന് പിഴച്ചതായാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചാനൽ യാഥാർത്ഥ്യമാകുമെന്ന വാഗ്ദാനവുമായാണ് ചേമ്പർ ഓഫ് കോമേഴ്‌സിനെ ഭഗത് സമീപിച്ചത്. എന്നാൽ പറഞ്ഞ ദിനങ്ങളിലൊന്നും ചാനൽ പ്രവർത്തനം തുടങ്ങിയില്ല. അന്നുമുതൽ ഭഗത്തിനെതിരെ ചാനൽ മാനേജ്‌മെന്റ് നീക്കം തുടങ്ങി. ചേമ്പർ ഓഫ് കോമേഴ്‌സിന്റെ താൽപ്പര്യത്തിൽ എക്‌സിക്യൂട്ടീവ് എഡിറ്ററായ പി ടി നാസറിനെ  മാനേജ്‌മെന്റിന്റെ അറിവില്ലാതെ പുറത്താക്കി. ഇതോടെ ഭഗത്തും മാനേജ്‌മെന്റും കൂടുതൽ അകന്നു.

പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭഗത് ചന്ദ്രശേഖരനും മാനേജ്‌മെന്റും ഒരുതരത്തിലുള്ള ചർച്ചകളും നടത്തുന്നില്ല. അതേ സമയം ന്യൂസ് എഡിറ്റർ ഉൾപ്പെടെ ചാനലിന്റെ ഡസ്‌കിൽ പ്രവർത്തിക്കുന്ന ചിലരെ ചെയർമാൻ നേരിട്ട് ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. മാനേജ്‌മെന്റിന് താൽപര്യമില്ലാത്ത ചിലരെ ഒഴിവാക്കുന്നതിനായാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്കിടെ ജീവനക്കാരോട് തങ്ങൾക്കുള്ള നിലപാട് അവർ വ്യക്തമാക്കും.

ചാനലിനെതിരെ ജന്മഭൂമിയടക്കമുള്ള ചില പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും വാർത്തകൾ വന്നതും മാനേജ്‌മെന്റിന് അതൃപ്തിയുണ്ടാക്കി. ചെയർമാനും പണം മുടക്കിയ വ്യവസായികളും കള്ളപ്പണക്കാരാണെന്ന വിധത്തിൽ വാർത്തകൾ വന്നത് ചാനലിലെ തന്നെ ചിലരുടെ അറിവോടെയും നിർദ്ദേശത്തോടെയുമാണെന്ന് ചേമ്പർ കരുതുന്നു. ഇതു കടുത്ത നിലപാടുകളിലേക്ക് പോകാൻ ചേമ്പറിനെ പ്രേരിപ്പിച്ചു.

ചാനൽ സമൂഹശ്രദ്ധയിലേക്കെത്തുന്നതിൽ പരിചയ സമ്പന്നരായ മാദ്ധ്യമപ്രവർത്തകരുടെ അഭാവമുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന പിടി നാസർ പുറത്തേക്ക് പോകുന്ന സാഹചര്യമുണ്ടായത് ഭഗത്ത് ചന്ദ്രശേഖരന്റെ ഇടപെടൽ മൂലമാണെന്നും കൂടുതൽ പ്രഗൽഭരായ മാദ്ധ്യമപ്രവർത്തകരെ ചാനലിലേക്കെത്തിക്കുന്നതിൽ ഭഗത്തിന്റെ നിലപാട് തടസ്സമാകുന്നുണ്ടെന്നുമാണ് ചേമ്പർ പറയുന്നത്. ഏറ്റവും ഒടുവിൽ ദൂരദർശനിലൂടെ പ്രശസ്തനായ കെ ബാലകൃഷ്ണനും ചാനൽ വിടാനുള്ള ഒരുക്കത്തിലാണ്.

ഇതിനെ തുടർന്ന് റിപ്പോർട്ടർമാരായി നിയമിക്കപ്പെട്ട ട്രെയിനി ജേർണലിസറ്റുകളെ ബ്യൂറോകളിൽ നിയമിക്കേണ്ടി വന്നു. ന്യൂസ് ഡെസ്‌കിലും പരിചയ സമ്പന്നരുടെ അഭാവമുണ്ടെന്നും പരിഷ്‌കരണ നടപടികൾ ഉടൻ വേണമന്നുമുള്ള നിർദ്ദേശംവച്ച മാനേജ്‌മെന്റ് പ്രവർത്തനത്തിനായി പണം അനുവദിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ബ്യൂറോകൾക്ക് അനുവദിച്ച വാഹനങ്ങൾ പിൻവലിക്കുകയാണ് ആദ്യം ചെയ്തത്. മാത്രമല്ല കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ബ്യൂറോകൾ ഒഴികെയുള്ളിടങ്ങളിൽ ക്യാമറകളും മറ്റു സൗകര്യങ്ങളും അനുവദിച്ചില്ല. തുടർച്ചയായി ഏറ്റവും ഒടുവിൽ ശമ്പളവിതരണവും മുടങ്ങി.

നവംബർ മാസത്തിലെങ്കിലും മാനേജ്‌മെന്റിന്റെ നിർദ്ദേശങ്ങളിന്മേൽ തീരുമാനം കൈക്കൊള്ളാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ചാനലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും പല നിർണായക സ്ഥാനവും ഭഗത്തിന്റെ പേരിലാണെന്ന കാര്യം മാനേജ്‌മെന്റിനെ കുഴക്കുന്നുണ്ട്. അതേ സമയം സംഘപരിവാറിന്റെ മാനേജ്ന്റിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ജനം ചാനലിലേക്ക് ഭഗത്ത് ചന്ദ്രശേഖരൻ പോകാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം
നാട്ടിലെ ഉത്സവം കൂടി ഡൽഹിക്ക് പോയത് വർഷന്തോറുമുള്ള കൂട്ടുകാരുടെ ഗെറ്റ് ടുഗതറിൽ പങ്കെടുക്കാൻ; നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് തീരുമാനിച്ചത് അവസാന നിമിഷം; അപകടവാർത്ത കേട്ടപ്പോഴേ ചങ്കിടിച്ച് കുന്ദമംഗലത്തെ ബന്ധുക്കൾ; വിവാഹവാർഷികത്തിന് കേക്ക് മുറിച്ച് പങ്കിട്ട ശേഷം യാത്രയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരന്തവാർത്ത താങ്ങാനാവാതെ കൂട്ടുകാർ; രക്ഷപെട്ടത് മൂത്തമകൻ മാധവ് മാത്രം; റിസോർട്ടിലെ മുറിയിൽ ശ്വാസംമുട്ടി മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക മറ്റന്നാൾ
പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ സഹിക്കാനാവില്ലെന്ന് പറഞ്ഞത് എൻഐഎ ഉദ്യോഗസ്ഥൻ; ഭാര്യയെ മർദിക്കുമെന്നും അമ്മയെ നോക്കാത്തവനും ഒക്കെ പ്രചരിപ്പിച്ചത് കന്യാസ്ത്രീകളും വൈദികരും; പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് പ്രതികരിച്ചത് കോളജ് മാനേജർ; ഇടതുകൈ കൊണ്ട് പ്രൊ. ടി ജെ ജോസഫ് എഴുതിയ 431 പേജുകളുള്ള 'അറ്റുപോവാത്ത ഓർമ്മകളിൽ' നിറയുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ
മകളുടെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങവേ കാറിന്റെ ടയർ ശബ്ദത്തോടെ പൊട്ടി; അപകടമൊഴിവായത് ഭാഗ്യം; ടൂൾ കിറ്റ് എടുക്കാത്തതുകൊണ്ട് കുടുംബം സഹായത്തിനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും എല്ലാവരും നിർത്താതെ ഗമയിൽ; ഒടുവിൽ രക്ഷകനായി എത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; റോഡിൽ മുട്ടു കുത്തിയിരുന്ന് സ്വയം ടയർ മാറ്റുന്ന ടി.എസ്.പ്രജു ഫേസ്‌ബുക്കിൽ വൈറൽ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ