Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരോഹിത്യത്തിന്റെ മറവിൽ ഇവിടെ തട്ടിപ്പും പ്രകൃതി ചൂഷണവും; നാല് ഏക്കറിലധികം സർക്കാർ ഭൂമി തട്ടിയെടുത്ത് സിഎസ്‌ഐ സഭയിലെ പുരോഹിതൻ; കോഴിക്കോട്ടെ ചക്കിട്ടപ്പാറ വില്ലേജിൽ നിന്ന് വീണ്ടുമൊരു അഴിമതിക്കഥ കൂടി; സർക്കാർ ഭൂമിയിൽ നിന്ന് പാറപ്പൊട്ടിച്ച് പുരോഹിതൻ സമ്പാദിച്ചത് കോടികൾ

പൗരോഹിത്യത്തിന്റെ മറവിൽ ഇവിടെ തട്ടിപ്പും പ്രകൃതി ചൂഷണവും; നാല് ഏക്കറിലധികം സർക്കാർ ഭൂമി തട്ടിയെടുത്ത് സിഎസ്‌ഐ സഭയിലെ പുരോഹിതൻ; കോഴിക്കോട്ടെ ചക്കിട്ടപ്പാറ വില്ലേജിൽ നിന്ന് വീണ്ടുമൊരു അഴിമതിക്കഥ കൂടി; സർക്കാർ ഭൂമിയിൽ നിന്ന് പാറപ്പൊട്ടിച്ച് പുരോഹിതൻ സമ്പാദിച്ചത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാല് ഏക്കറിലധികം സർക്കാർ ഭൂമി തട്ടിയെടുത്ത പുരോഹിതനെതിരെ പ്രതിഷേധം ശക്തമാവുന്നു. സി എസ് ഐ സഭയിലെ സീനിയർ പുരോഹിതനായ റവ. എൻ കെ സണ്ണിയുടെ നേതൃത്വത്തിലാണ് സർക്കാർ ഭൂമി തട്ടിയെടുത്തത്. കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപ്പാറ വില്ലേജിൽ 4.11 ഏക്കർ സർക്കാർ ഭൂമി വ്യാജ അപേക്ഷ നൽകി പട്ടയം സമ്പാദിച്ച് കൈവശപ്പെടുത്തിയതിനെതിരെ കോഴിക്കോട് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്‌പി അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ കോഴിക്കൊട് എൻക്വയറി കമ്മീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് ഉത്തരവിട്ടിട്ടുണ്ട്.

ഡിസംബർ ഏഴിന് സോളമൻ തോമസ് എന്നയാൾ നൽകിയ ഹരജിയിന്മലോണ് ഉത്തരവ്. സോളമൻ തോമസ് 2014 ജൂൺ നാലിന് വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയിന്മൽേ വിജിലൻസ് കോടതി ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ടിനായി ഉത്തരവിട്ടിരുന്നു.ഡിസംബറിൽ നൽകിയ ക്വക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് തീർത്തും നിരാകരിച്ചുകൊണ്ടാണ് എൻക്വയറി കമ്മീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജി പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

4.11 ഏക്കർ സർക്കാർ ഭൂമി വ്യാജ അപേക്ഷ നൽകി പട്ടയം സമ്പാദിച്ച കോഴിക്കൊട് ചക്കിട്ടപ്പാറ സി എസ് ഐ സെന്റ് ബർണബാസ് ചർച്ച് വികാരം റവ. എൻ കെ സണ്ണി ഒന്നാം പ്രതിയും മുൻ ലാന്റ് ട്രിബ്യൂണൽ പേരാമ്പ്ര, മുൻ റവന്യു ഇൻസ്‌പെക്ടർ പേരാമ്പ്രേ, മുൻ വില്ലജേ് ഓഫീസർ ചക്കിട്ടപ്പാറ എന്നിവരുമാണ് പ്രതിസ്ഥാനത്തുള്ളത്. അനധികൃതമായി സർക്കാറിൽ നിന്ന് തരപ്പെടുത്തിയ ഭൂമിയിൽ വൻ തോതിൽ പാറ ഖനനം നടത്തി പണം സമ്പാദിച്ചത് സംബന്ധിച്ചും സർക്കാറിന് അതുമൂലം വന്ന നഷ്ടത്തെ സംബന്ധിച്ചും അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്. 1995 അഞ്ചാം മാസത്തിൽ 163,164,165 എന്നീ നമ്പർ പട്ടയങ്ങളിലായിട്ടാണ് ഈ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം വ്യാജമായി കൈവശപ്പെടുത്തിയ ഭൂമി രണ്ടായിരാമാണ്ടിലെ എണ്ണൂറാം നമ്പർ ആധാരപ്രകാരം കോഴിക്കോട് കൂരാച്ചുണ്ട് സബ് രജിസ്ട്രാർ ഓഫീസ് വഴി റവ. എൻ കെ സണ്ണി കൈമാറ്റം ചെയ്തിട്ടുമുണ്ട്.

സി എസ് ഐ സഭയ്ക്ക്, സഭ എന്ന നിലയിൽ സ്വത്ത് വാങ്ങിക്കുവാനോ സമ്പാദിക്കുവാനോ കൈമാറ്റം ചെയ്യവാനോ അധികാരമില്ല. സി എസ് ഐ സഭയ്ക്കുവേണ്ടി സ്വത്തുക്കൾ വാങ്ങുന്നതും സമ്പാദിക്കുന്നതും കൈമാറുന്നതും,1913 ലെ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പട്ട സി എസ് ഐ ട്രസ്റ്റ് അസോസിയേഷൻ എന്ന കമ്പനിയാണ്. സി എസ് ഐ ടി എ എന്ന കമ്പനിയാണ് സി എസ് ഐ സഭയുടെ കീഴിലുള്ള ബിഷപ്പുമാർക്കും വികാരിമാർക്കും ശമ്പളം നൽകുന്നത്. സി എസ് ഐ ടി ഐ യുടെ ഈ നിയമം ലംഘിച്ചാണ് സി എസ് ഐ ടി ഐ യുടെ കീഴിലുള്ള വെറും ഒരു വികാരിയായ റവ. എൻ കെ സണ്ണി വ്യാജരേഖ നൽകി സ്വന്തം പേരിൽ ഭൂമി ചാർത്തി വാങ്ങിച്ചതും ആ ഭൂമിയിൽ പാറ പൊട്ടിച്ച് വൻ കച്ചവടം നടത്തിയതും. 1995 ന് മുമ്പ് ഈ ഭൂമി ഒരു രീതിയിലും കൈവശം വെക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്തിട്ടില്ല. നിറയെ പാറയായിരുന്ന ഈ ഭൂമിയിൽ നിന്ന്എന്തുമാത്രം പാറ ഖനനം നടത്തിയിട്ടുണ്ടെന്ന് നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യൻ കോടതി കമ്മീഷനെയും നിയമിച്ചിട്ടുണ്ട്.

എൻ കെ സണ്ണി ചക്കിട്ടപ്പാറ സി എസ് ഐ പള്ളിയിൽ വികാരിയായി ചുമതലയേറ്റ ശേഷം പള്ളിയോട് ചേർന്ന് കിടക്കുന്ന പെന്മലപ്പാറ മറ്റുള്ളവരോട് ഒത്തുചേർന്ന് കയ്യറുവാൻ ആരംഭിച്ചിരുന്നു. പരിസര വാസികൾ അത് ചോദ്യം ചെയ്തിരുന്നെങ്കിലും പള്ളിവക കാര്യമായതിനാലും മറ്റും വലിയ പ്രശ്‌നങ്ങൾക്കിടയായില്ല. തുടർന്നാണ് പള്ളിവഹകൾക്ക് അപ്പുറമുള്ള വഹകൾ കൈക്കലാക്കാൻ ആരംഭിച്ചത്. മരങ്ങൾ ഉൾപ്പെടെ വെട്ടാനും മറ്റും ആരംഭിച്ചതോടെ നാട്ടുകാർ പേരാമ്പ്ര പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും രാഷ്ട്രീയസാമ്പത്തിക സ്വാധീനത്തിലൂടെ അന്വേഷണങ്ങൾ പ്രതികൾ ഇല്ലാതാക്കുകയായിരുന്നു.

തുടർന്ന് പുരോഹിതൻ മറ്റ് പ്രതികളുമായി ചേർന്ന് പെന്മലപ്പാറയിലെ കുടികിടപ്പുകാരനാണെന്ന വാദം ഉന്നയിച്ച് പേരാമ്പ്ര ലാന്റ് ട്രിബ്യുണൽ ഓഫീസിൽ ചുമതല വഹിച്ചിരുന്ന റവന്യൂ ഇൻസ്‌പെക്ടറുടെയും 1994-95 വർഷത്തിൽ ചക്കിട്ടപ്പാറ വില്ലജേ് ഓഫീസറായിരുന്ന ആളുടെയും റിപ്പോർട്ട് സഹിതം പട്ടയം കിട്ടാൻ ഹരജി ബോധിപ്പിച്ചു. ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താതെയും സ്വാധീനങ്ങൾക്ക് വഴങ്ങിയും 1995 ൽ പേരാമ്പ്ര ലാന്റ് ട്രിബ്യൂണൽ ചുമതല വഹിച്ചിരുന്ന സ്‌പെഷ്യൽ തഹസിൽദാർ യഥാക്രമം 5 സെന്റ്, 75 സെന്റ്, മൂന്ന് ഏക്കർ 31 സെന്റ് എന്നിങ്ങനെ ആകെ നാല് ഏക്കർ 11 സെന്റ് വഹകൾക്ക് 1995 മെയ് മാസത്തിൽ പട്ടയം പുരോഹിതന്റെ പേരിൽ അനുവദിക്കുകയായിരുന്നു. ഇതോടെ പള്ളിപ്പറ്റ മലവാരത്തിലെ പൊന്മലപ്പാറയിലെ സകല വഹകളും കൈയറി കൈക്കലാക്കിയ പുരോഹിതൻ സർക്കാർ വക ഭൂമിയിൽ കരിങ്കർ ക്വാറി ബിസിനസ്സ് നടത്തുകയും കോടിക്കണക്കിന് രൂപ സർക്കാറിന് നഷ്ടം വരുത്തിക്കോണ്ട് സമ്പാദിക്കുകയും ചെയ്തു.

പൗരോഹിത്യത്തിന്റെ മറവിൽ തട്ടിപ്പും പ്രകൃതി ചൂഷണവും വർഷങ്ങളായി സഭാ ജനങ്ങൾക്കിടയിലെ തുറന്ന ചർച്ചയാണെന്നും പരാതികൾ കാലാകാലങ്ങളിൽ വന്ന ഭരണ സമിതികളെ സ്വാധീനിച്ച് ഇദ്ദേഹം ഇല്ലാതാക്കുകയായിരുന്നുവെന്നും സി എസ് ഐ മലബാർ ഡയോസിസ് മൂവ്‌മെന്റ് പ്രസിഡന്റ് ഡേവിഡ് സാമുവൽ ജോസഫ് പറഞ്ഞു. സാധാരണ പൗരൻ പോലും ചെയ്യൻ മടിക്കുന്ന ഇത്തരം ക്രിമിനൽ പ്രവൃത്തികൾ ളോഹയിട്ട ഒരു പുരോഹിതൻ നടത്തുമ്പോൾ ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും സഭാ നേതൃത്വവും ഇതിന് ചൂട്ടുപിടിക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തെ സഭയിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പുരോഹിത വൃത്തിയിൽ നിന്നും പുറത്താക്കണമെന്നും സി എസ് ഐ മലബാർ ഡയോസിസ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP