Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഗൾഫിൽ പോയി പണമൊക്കെ സമ്പാദിച്ച് വന്നശേഷം അവൻ അഹങ്കാരി; എത്ര പണമുണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ? കണ്ണിൽ ചോരയില്ലാത്ത മനുഷ്യജന്തു; നിവാസിനെ ചോദിച്ചാൽ ഉമയനല്ലൂർ സ്വാഗതം ചെയ്യുന്നത് മുട്ടൻ തെറിയോടെ; കറൻസി നോട്ട് കീറി 'മിടുക്ക'നാകാൻ നോക്കിയ സിപിഎം പ്രവർത്തകന് നേരേ രോഷം കൊണ്ട് നാട്ടുകാർ; തോന്ന്യവാസം കാട്ടിയത് ഉറ്റസുഹൃത്ത് ഇമ്രാനോട്; കറൻസിയെയും ദേശീയ ചിഹ്നത്തെയും അപമാനിച്ച നിവാസിന്റേത് രാജ്യദ്രോഹകുറ്റം തന്നെ

'ഗൾഫിൽ പോയി പണമൊക്കെ സമ്പാദിച്ച് വന്നശേഷം അവൻ അഹങ്കാരി; എത്ര പണമുണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ? കണ്ണിൽ ചോരയില്ലാത്ത മനുഷ്യജന്തു; നിവാസിനെ ചോദിച്ചാൽ ഉമയനല്ലൂർ സ്വാഗതം ചെയ്യുന്നത് മുട്ടൻ തെറിയോടെ; കറൻസി നോട്ട് കീറി 'മിടുക്ക'നാകാൻ നോക്കിയ സിപിഎം പ്രവർത്തകന് നേരേ രോഷം കൊണ്ട് നാട്ടുകാർ; തോന്ന്യവാസം കാട്ടിയത് ഉറ്റസുഹൃത്ത് ഇമ്രാനോട്; കറൻസിയെയും ദേശീയ ചിഹ്നത്തെയും അപമാനിച്ച നിവാസിന്റേത് രാജ്യദ്രോഹകുറ്റം തന്നെ

ആർ പീയൂഷ്

കൊല്ലം: നോട്ട് വലിച്ച് കീറിയെറിഞ്ഞ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് താരമാകാൻ ശ്രമിച്ച കൊട്ടിയം ഉമയനല്ലൂരുകാരൻ നിവാസിനെപറ്റി നാട്ടുകാർക്ക് പറയാനുള്ളത് കണ്ണിൽ ചോരയില്ലാത്ത മനുഷ്യ ജന്തു എന്നാണ്. ഗൾഫിൽ പോയി പണമൊക്കെ ആയപ്പോൾ അഹങ്കാരിയായി മാറി എന്നാണ് നാട്ടുകാർ പറയുന്നത്. മറുനാടൻ മലയാളി ഇയാളെ പറ്റി അന്വേഷിക്കാൻ ഉമയനല്ലൂരിലെത്തിയപ്പോൾ കേട്ടത് കാത് പൊട്ടുന്ന ഒരു തെറിയോടെയാണ് നിവാസിന്റെ പേര് പറഞ്ഞ് നാട്ടുകാരിലൊരാൾ പ്രതികരിച്ചത്. എത്ര പണമുണ്ടെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ? ഇവനൊക്കെ മനുഷ്യ ജന്മം തന്നെയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉന്നയിച്ചു. പ്രതിഷേധം ഭയന്ന് ഉമയനല്ലൂരിലെ ബേക്കറിയിൽ ഇയാൾ എത്തുന്നില്ല എന്നാണ് നാട്ടുകാർ പറഞ്ഞത്.

ഉമയനല്ലൂർ ജംഗ്ഷനിൽ നിന്നും സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ എസ്.ബി.ഐയുടെ എ.ടി.എമ്മിനോട് ചേർന്ന് കാണുന്ന ബോർഡിൽ പേരില്ലാത്ത ബേക്കറിയാണ് നിവാസിന്റെത്. ബിൻസ് എന്നായിരുന്നു പേരെന്ന് അടുത്തുള്ള കച്ചവടക്കാർ പറഞ്ഞു. നോട്ട് വലിച്ചു കീറിയെറിഞ്ഞ ദിവസം ബേക്കറിയിൽ ഇയാൾ വന്നിരുന്നുവെന്നും ജംഗ്ഷനിലുള്ള ഒരാൾ ദൃശ്യങ്ങൾ കാണിച്ചിട്ട് നീ ചെയ്തത് മഹോ മോശമായി എന്ന് പറഞ്ഞതോടെയാണ് സംഭവം വൈറലായി എന്ന് നിവാസിന് മനസ്സിലായത്. കൂടുതൽ പേർ വന്ന് സംഭവത്തെ പറ്റി തിരക്കാൻ തുടങ്ങിയതും സോഷ്യൽ മീഡിയയിൽ വളരെ വേഗം പ്രതിഷേധം ഉയർന്നതോടുംകൂടി പതിയെ ഇവിടെ നിന്നും തടിതപ്പുകയുമായിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ നിർദ്ധേശ പ്രകാരം ന്യായീകരണ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നും ഇയാളുമായി അടുത്ത ബന്ധമുള്ള നാട്ടുകാരിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

പണം കടം വാങ്ങിയ ഇമ്രാൻ എന്ന സിദ്ദിഖും നിവാസും അടുത്ത സുഹൃത്തുക്കളായിരുന്നു. പറക്കുളത്ത് ഇമ്രാന്റെ വീടിനടുത്തായിരുന്നു നിവാസ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഗൾഫിൽ പോയി കുറച്ചു പൈസയൊക്കെയായപ്പോൾ കാഞ്ഞാന്തലയിൽ പുതിയ വീട് വച്ച് താമസിക്കുകയായിരുന്നു. വീട്ടിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ എങ്ങനെയെങ്കിലും ഗൾഫിൽ ഒരു ജോലി കിട്ടാനായി ഇമ്രാൻ ഓടി നടക്കുന്നതിനിടയിലാണ് നിവാസിന്റെ പക്കൽ നിന്നും 2400 രൂപ കടം വാങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ കൃത്യ സമയത്തുകൊടുക്കാനും കഴിഞ്ഞില്ല. ഇതിനിടയിൽ ഗൾഫിൽ പോയപ്പോൾ നിവാസ് പണം വേണമെന്ന് നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ശമ്പളം കിട്ടിയാലുടൻ തരാമെന്ന് പറഞ്ഞെങ്കിലും വേഗം വേണമെന്നും വീട്ടിൽ പോയി പ്രശ്നമുണ്ടാക്കുമെന്നും നിവാസ് പറഞ്ഞു. ഇതോടെയാണ് സഹപ്രവർത്തകന്റെ പക്കൽ നിന്നും 5000 രൂപ കടം വാങ്ങി നാട്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഈ പണമാണ് തിരികെ തരാൻ താമസിച്ചതു കൊണ്ട് എനിക്ക് വേണ്ട എന്ന് പറഞ്ഞ് നിവാസ് വലിച്ചു കീറിയെറിഞ്ഞത്.

നിവാസിന്റെ കുടുംബം കോൺഗ്രസ് പ്രവർത്തകരായിരുന്നു. എന്നാൽ നിവാസ് സിപിഎം മെമ്പർഷിപ്പെടുത്ത് പാർട്ടീ പ്രവർത്തനം തുടരുകയായിരുന്നു. ഗൾഫിൽ നിന്നും എത്തിയ ഇയാൾ ഉമയനല്ലൂരിൽ നടത്തുന്ന ബേക്കറിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുണ്ടെന്നും ഒരു പേരിന് വേണ്ടി മാത്രമാണ് ബേക്കറി നടത്തുന്നത് എന്നും നാട്ടുകാർ പറയുന്നു. നോട്ട് വലിച്ചു കീറി എറിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ബേക്കറിയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ആരും എത്തുന്നില്ല എന്നും അറിയുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ കറൻസി, ദേശീയ ചിഹ്നം എന്നിവയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നിവാസിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും ജില്ല വിട്ട് പുറത്തു പോകരുതെന്നും നിർദ്ദേശം നൽകി വിട്ടയച്ചിരുന്നു. ഇന്നലെ വൈകുന്നരം പണം തിരികെ കൊടുക്കാൻ പോയ ഇമ്രാന്റെ ഭാര്യ സനിലയുടെ മൊഴി വനിതാ പൊലീസ് വീട്ടിലെത്തി എടുത്തു. മൊഴിയിൽ തന്നെ അപമാനിച്ചതായും സനില പറയുന്നുണ്ട്. അതിനാൽ നിലവിൽ എടുത്തിരിക്കുന്ന കേസിന് പുറമേ സ്ത്രീത്വത്തെ അപമാനിച്ചതിനും പൊലീസ് കേസെടുക്കും.

കൊട്ടിയം പൊലീസിന് പുറമേ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേന്ദ്ര ഏജൻസിയും അന്വേഷണം നടത്തിയിട്ടുണ്ട്. ഇവരുടെ എല്ലാം റിപ്പോർട്ടിൽ നിവാസ് കുറ്റം ചെയ്തു എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. നിവാസിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പൊലീസ്. അതേ സമയം എങ്ങനെയും കേസ് ഒത്തു തീർപ്പാക്കാൻ നെട്ടോട്ടമോടുകയാണ് നിവാസ്. മസ്‌ക്കറ്റിലുള്ള ഇമ്രാനെ സ്വാധീനിക്കാനും ശ്രമം നടത്തുകയാണ്. പക്ഷേ ഇമ്രാന്റെ ഭാര്യ സനിലയ്ക്ക് പരാതി ഇല്ലാ എന്ന് പറഞ്ഞാലും ഇയാൾ രക്ഷപെടില്ല. രാജ്യ ദ്രോഹ കുറ്റമാണ് ചെയ്തിരിക്കുന്നത്. അതിനാൽ ഏത് നിമിഷവും അറസ്റ്റ് ഉണ്ടാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP