Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

മലയാള സിനിമയെ നിയന്ത്രിക്കുന്നതും 'ഡി കമ്പനി'; നാട്ടിൽ കിട്ടുക 50ലക്ഷത്തിൽ താഴെ പ്രതിഫലം; ബാക്കി നൽകുന്നത് ഗൾഫിലെ ദാവൂദിന്റെ സ്വന്തം ഗുൽഷനും; ഹവാലയായും എൻആർഐ അക്കൗണ്ടിലൂടേയും കേരളത്തിലെ റിയിൽ എസ്റ്റേറ്റിൽ ശതകോടികൾ മുടക്കി താരരാജക്കന്മാരും; ദിലീപിന്റെ ആസ്തി 800 കോടിയെന്ന് എൻഫോഴ്‌സ്‌മെന്റ്

മലയാള സിനിമയെ നിയന്ത്രിക്കുന്നതും 'ഡി കമ്പനി'; നാട്ടിൽ കിട്ടുക 50ലക്ഷത്തിൽ താഴെ പ്രതിഫലം; ബാക്കി നൽകുന്നത് ഗൾഫിലെ ദാവൂദിന്റെ സ്വന്തം ഗുൽഷനും; ഹവാലയായും എൻആർഐ അക്കൗണ്ടിലൂടേയും കേരളത്തിലെ റിയിൽ എസ്റ്റേറ്റിൽ ശതകോടികൾ മുടക്കി താരരാജക്കന്മാരും; ദിലീപിന്റെ ആസ്തി 800 കോടിയെന്ന് എൻഫോഴ്‌സ്‌മെന്റ്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മലയാള സിനിമയിലും ദാവൂദിന്റെ 'ഡി കമ്പനിയുടെ' സജീവ ഇടപെടലെന്ന് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ. മലയാള സിനിമയുടെ വിദേശത്തെ സാറ്റലൈറ്റ് റൈറ്റും മറ്റും നേടിക്കൊടുക്കുന്നതിന്റെ മറവിലാണ് ദുബായ് കേന്ദ്രീകൃതമായ ഹവാല ഏജൻസിയുടെ ഇടപെടൽ നടക്കുന്നത്. മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി 800 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ പങ്കുവയ്ക്കുന്നത്. ഇതിന് പിന്നിൽ ദാവൂദ് സംഘത്തിലെ പ്രധാനിയാണെന്നാണ് വിലയിരുത്തൽ. വിദേശത്ത് നേട്ടമുണ്ടാക്കുന്ന മലയാള സിനിമകളിൽ എല്ലാം ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ സജീവമായിരുന്നു.

മുമ്പ് ബോളിവുഡിൽ മാത്രമാണ് ഡി കമ്പനി ഇടപെട്ടിരുന്നത്. എന്നാൽ മുംബൈ സ്‌ഫോടനക്കേസും അനുബന്ധ പ്രശ്‌നങ്ങളും ഹിന്ദി സിനിമയുടെ നിയന്ത്രണം ഡി കമ്പനിയിൽ നിന്ന് ഏതാണ് അകറ്റി. ബോളിവുഡ് സൂപ്പർതാരങ്ങൾ സഞ്ജയ് ദത്തിന്റെ അറസ്റ്റോടെ അധോലോകത്ത് നിന്ന് അകലം പാലിച്ചു. ഇതോടെ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് ഡി കമ്പനി തിരിയുകയായിരുന്നു. കൂടുതൽ സേഫ് ആയ മലയാളത്തിലേക്ക് കണ്ണെത്തി. ഗൾഫിലെ മലയാളി പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ടു തന്നെ സിനിമകൾ വിജയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ വിദേശത്തെ റൈറ്റുകളെല്ലാം ഡി കമ്പനിയിലൂടെ നീങ്ങി. കള്ളപ്പണവും ഹാവാല പണവും നടന്മാരുടേയും നിർമ്മാതക്കാളുടേയും പോക്കറ്റിലേക്ക് ഒഴുകി.

ദാവൂദിന്റെ വിശ്വസ്താനാണ് ഗുൽഷൻ. ഗുൽഷനാണ് ദുബായിലിരുന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. ഓരോ താരങ്ങൾക്കും പറഞ്ഞുറപ്പിക്കുന്നതിൽ നാമമാത്ര തുകയാണ് കേരളത്തിൽ കൊടുക്കുക. ബാക്കി തുക ഇടാപാട് നടത്തുന്നത് ഗുൽഷനാണെന്നാണ് കണ്ടെത്തൽ. അതായത് ബാക്കി തുക ഗുൽഷൻ ഹാവാല ഇടപാടുകളിലൂടെ കേരളത്തിലെത്തിക്കും. അല്ലാത്ത പക്ഷം എൻ ആർ ഐ അക്കൗണ്ടിലൂടെ മാറ്റിയെടുക്കും. മലയാള സിനിമയിലെ പല വമ്പൻ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്.  ഒരു നടൻ പൊലീസിന്റെ വലിയൽ ആയിരുന്നു. ഇതോടെ ഈ ഇടപാടുകളിലെ സംശയങ്ങൾ ഉയർന്നു. എന്നാൽ ഒന്നും ആരും അന്വേഷിച്ചില്ല. എന്നാൽ കേന്ദ്ര ഏജൻസികൾ ഇതൊക്കെ പരിശോധിക്കുകയാണ്.

നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പുതന്നെ ദിലീപിന്റെ പെട്ടെന്നുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപടക്കമുള്ള ചില താരങ്ങൾ ആറേഴുവർഷം കൊണ്ട് കുന്നുകൂട്ടിയ സമ്പത്തിന്റെ യഥാർഥ സ്രോതസ്സെന്താണെന്ന വിവരവും തേടുന്നുണ്ട്. താരക്രിക്കറ്റിന്റെ നടത്തിപ്പ് സംബന്ധിച്ചും ചില വിവരങ്ങൾ ഏജൻസികൾക്ക് ലഭിച്ചതായി അറിയുന്നു. ചില സിനിമകൾ നിർമ്മിച്ച ശേഷം പ്രൊഡക്ഷൻ കൺട്രോളർമാർ നിർമ്മാതാക്കളാകുന്നു. പത്ത് കോടി പോലും മുടക്കി സിനിമ എടുക്കുന്നു. ഇതെല്ലാം കള്ളപ്പണത്തിന്റെ സ്വാധീനം മൂലമാണെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തൽ. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കും.

ഒരു സിനിമയിൽ അഭിനയിക്കാൻ ദിലീപ് രണ്ടര മുതൽ മൂന്ന് കോടി വാങ്ങുമെന്നാണ് കണക്ക്. ഇതും രണ്ട് കൊല്ലത്തിനപ്പുറം. നൂറു സിനിമകളോളം അഭിനയിച്ചുള്ള ദിലീപിന് പിന്നെ എങ്ങനെ 800് കോടി രൂപ ആസ്തിയുണ്ടായി എന്നതാണ് കേന്ദ്ര സാമ്പത്തിക അന്വേഷണ സംഘങ്ങളെ ഞെട്ടിക്കന്നത്. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ദിലീപിന്റെയും ബന്ധുക്കളുടെയും പേരിൽ 800 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണു പ്രാഥമിക വിവരം. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു വിദേശത്തു നിന്നു പണമെത്തിയതായും സൂചനയുണ്ട്.

ഈ പണമാണ് ഹവാലയായി കണക്കാക്കുന്നത്. മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നീക്കം തുടങ്ങി. ഇതോടെയാണ് ദാവൂദിന്റെ കമ്പനിയുടെ ഇടപെടൽ വ്യക്തമായത്. എല്ലാ സിനിമയുടേയും വിദേശ റൈറ്റ് ഇവർക്ക് കൊടുക്കും. തുച്ഛമായ തുക കണക്കിൽ കാണിക്കും. ബാക്കി തുക ഹവാലയായിരിക്കും. ഇതും നടന്മാരുടെ അക്കൗണ്ടിലേക്കാകും മാറ്റുക. സിനിമാ അഭിനയത്തിന് മുമ്പ് തന്നെ നിർമ്മാതാവും വിതരക്കാരുമായെല്ലാം നടന്മാർ ഇതു സംബന്ധിച്ച ധാരണയുണ്ടാകും. അങ്ങനെ വിദേശത്തെ അക്കൗണ്ടിലാകുന്ന അനധികൃത പണം ഹവാല ചാനലുകളിലൂടെ റിയൽ എസ്റ്റേറ്റിലേക്ക് ഒഴുകും.

മലയാളത്തിൽ കഴിഞ്ഞ അഞ്ചു വർഷം നിർമ്മിച്ച മുഴുവൻ സിനിമകളുടെയും ധന വിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താൻ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ തീരുമാനിച്ചത് ഈ സാഹചര്യത്താലാണ്. നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി തന്നെ ഹവാല കാരിയറാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്ന കേസുമായി ബന്ധപ്പെട്ടു നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ അവലോകന റിപ്പോർട്ട് തയാറാക്കി.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനിടയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങൾ പ്രത്യേക ഫയലായാണു സൂക്ഷിക്കുന്നത്. ഈ അന്വേഷണം പൂർത്തിയാക്കുന്നതോടെ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. താരസംഘടനയടക്കം മൂന്നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്. ബോളിവുഡിൽ ഹവാലയിടപാടുകളും മറ്റും നടന്നതിന്റെ പകർപ്പാണ് മലയാളത്തിലുമെന്ന വിലയിരുത്തലിലാണിവർ. ദുബായിയിലും മറ്റും നടന്ന കലായാത്രകളുടെ സമയത്താണ് അനധികൃത ഇടപാടുകളുടെ തുടക്കം. ഇത്തരത്തിൽ ലഭിച്ച പണം ആദ്യം സംഘടനയ്ക്കുവേണ്ടി സിനിമ നിർമ്മിക്കാനുപയോഗിച്ചു. തുടർന്നും ഇത്തരത്തിൽ സിനിമകളുണ്ടാകുമെന്ന് പറഞ്ഞിരുന്നതെങ്കിലും ഒന്നും നടക്കാതിരുന്നതും അന്വേഷണവിഷയമാണ്.

ആദായനികുതി വകുപ്പ് പരിശോധനയെത്തുടർന്ന് താരസംഘടന പിഴയടയ്‌ക്കേണ്ടിവന്നതാണ് സംശയത്തിന് ബലം കൂട്ടുന്നത്. ക്രമക്കേടുകൾ മറയ്ക്കാനാണ് പലരും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരുന്നതെന്നാണ് ഏജൻസികളുടെ അനുമാനം. സംഘടനയുടെ നേതൃത്വത്തിലുള്ള ഇത്തരം പ്രവർത്തനങ്ങളും വിശദമായി പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP