Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥികളെയും യുവപ്രൊഫഷണലുകളെയും സംസാരിച്ചുവശത്താക്കും; ജോലിസ്ഥലത്തും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സോഷ്യൽ മീഡിയയിലും പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിക്കും; മതപരിവർത്തനത്തിനായി വലയിലായെന്ന് ബോധ്യപ്പെട്ടാൽ കൂടുംബത്തെയും കൂട്ടുകാരെയും അകറ്റും; ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ആദ്യബാലപാഠങ്ങൾ കഴിഞ്ഞാൽ വിദേശത്തേക്ക് പറത്തും; ഇരകളിലേറെയും ഒരുസമുദായത്തിലെ അംഗങ്ങൾ; കോഴിക്കോട് കേന്ദ്രമാക്കിയുള്ള 'ദവാ' സ്‌ക്വാഡുകൾക്ക് ശ്രീലങ്കൻ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമാത്തുമായി ബന്ധം

വിദ്യാർത്ഥികളെയും യുവപ്രൊഫഷണലുകളെയും സംസാരിച്ചുവശത്താക്കും; ജോലിസ്ഥലത്തും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സോഷ്യൽ മീഡിയയിലും പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിക്കും; മതപരിവർത്തനത്തിനായി വലയിലായെന്ന് ബോധ്യപ്പെട്ടാൽ കൂടുംബത്തെയും കൂട്ടുകാരെയും അകറ്റും; ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ആദ്യബാലപാഠങ്ങൾ കഴിഞ്ഞാൽ വിദേശത്തേക്ക് പറത്തും; ഇരകളിലേറെയും ഒരുസമുദായത്തിലെ അംഗങ്ങൾ; കോഴിക്കോട് കേന്ദ്രമാക്കിയുള്ള 'ദവാ' സ്‌ക്വാഡുകൾക്ക് ശ്രീലങ്കൻ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമാത്തുമായി ബന്ധം

പി.വിനയചന്ദ്രൻ

കോഴിക്കോട്: ശ്രീലങ്കയിൽ സ്‌ഫോടനപരമ്പരകൾ നടത്തി മുന്നൂറിലേറെപ്പേരെ കൂട്ടക്കുരുതി നടത്തിയ നാഷണൽ തൗഫീദ് ജമാഅത്തുമായി ബന്ധമുള്ള സംഘടന, കേരളത്തിൽ മുസ്ലിം സമുദായക്കാരല്ലാത്ത പെൺകുട്ടികളെ സംഘടിതമായും നിർബന്ധപൂർവ്വവും മതംമാറ്റുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കണ്ടെത്തി. ഐസിസിന്റെ ഉപസംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഇവർ, ചാവേറുകളാകാനുള്ളവരെ തിരഞ്ഞെടുത്ത് പരിശീലനത്തിനും അയയ്ക്കുന്നു. കോഴിക്കോട് ആസ്ഥാനമായ ഇസ്ലാം സഭയുടെ പ്രവർത്തനങ്ങളാണ് സംശയമുനയിലുള്ളത്. ഇവരെക്കുറിച്ച് എൻ.ഐ.എ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ മതപരിവർത്തനം നടത്താനും തീവ്രവാദ സംഘടനകളിലെത്തിക്കാനും ദവാസ്‌ക്വാഡുകൾ എന്ന പേരിൽ സംഘങ്ങളുണ്ട്. തീവ്രചിന്താഗതിക്കാരും, പൊതുസമൂഹത്തിൽ മതേതരത്വം നടിക്കുന്നവരുമാണ് ദവാ സ്‌ക്വാഡിലുള്ളത്. മുസ്ലിം രീതിയിലെ വസ്ത്രധാരണം പോലും ഇവർ ഒഴിവാക്കും. വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും ദവാ സ്‌ക്വാഡിന്റെ ഭാഗമാണ്. ജോലിസ്ഥലത്തും സാമൂഹ്യ മാധ്യമങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്തുടർന്ന് പ്രണയം നടിച്ചാണ് പെൺകുട്ടികളെ വലയിലാക്കുന്നത്. പെൺകുട്ടികളുമായി അടുത്തശേഷം കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും അവരെ അകറ്റും. ഇതാണ് ദവാ സ്‌ക്വാഡിന്റെ രീതി.

ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പ്രാഥമിക നടപടികളാണ് ഈ സ്‌ക്വാഡുകൾ നടത്തുന്നതെന്നാണ് വിവരം. ദുരൂഹസാഹചര്യത്തിൽ സംസ്ഥാനത്തു നിന്ന് കാണാതായ ശേഷം, പശ്ചിമേഷ്യൻ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 21പേരിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നങ്കാർഹറിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇവരുടെ ചിത്രങ്ങൾ ടെലിഗ്രാം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഐസിസ് പ്രചരിപ്പിച്ചു. കേരളത്തിലെ രക്തസാക്ഷികൾ എന്ന പേരിൽ രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ദൃശ്യസന്ദേശമാണ് ഐസിസ് പ്രചരിപ്പിച്ചത്. ഈ സ്‌ക്വാഡിലെ അംഗങ്ങൾ ഈ സന്ദേശം പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കാസർകോട് സ്വദേശി മുഹമ്മദ് മൻസാദ് (26), പടന്ന സ്വദേശി ഹഫീസുദ്ദീൻ (23), പാലക്കാട് യാക്കര സ്വദേശി യഹിയ ( ബാസ്റ്റിൻ-23), കഞ്ചിക്കോട്ടെ ഷിബി, ഷദീർ മംഗലശേരി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിച്ചത്. ഒമാനിൽ മതപഠനത്തിനെന്നു പറഞ്ഞാണ് ഷിബി നാട്ടിൽനിന്നുപോയത്. കേരള എക്സ്പോസ്ഡ് എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൂടുതൽ മലയാളികളെ ഐസിസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ആഹ്വാനവും ഐസിസ് പ്രസിദ്ധീകരണങ്ങളും ഖുറാന്റെ ഭാഗങ്ങളും സന്ദേശത്തിലുണ്ട്. സിനിമ കണ്ടും പാട്ടുകേട്ടും, അനിസ്ലാമികമായാണ് മലയാളികൾ റംസാൻ ആചരിച്ചതെന്നും കേരളത്തിലെ പുരോഹിതർ യഥാർഥ ഖുറാൻ പഠിപ്പിക്കുന്നില്ലെന്നും സന്ദേശത്തിൽ ആരോപിക്കുന്നു. ബെഹറിനിൽ നിന്നാണ് കൊല്ലപ്പെട്ടവർ അഫ്ഗാനിസ്ഥാനിലെത്തിയത്. ഇവരെ വിദേശത്തേക്ക് കടത്തിയതിൽ സഭയ്ക്കുള്ള പങ്ക് അന്വേഷിക്കുകയാണ്.

ഈ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേരളാ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി എൻ.ഐ.എ നേരത്തേ സുപ്രീംകോടതിയിൽ നൽകിയ സ്ഥിതിവിവര റിപ്പോർട്ടിൽ പറയുന്നു. കോട്ടയത്തെ അഖിലയെ മതപരിവർത്തനത്തിലൂടെ ഹാദിയയാക്കി, കൊല്ലം സ്വദേശി ഷെഫീൻ ജഹാനുമായി വിവാഹം നടത്തിയത് ഇവരുടെ കേന്ദ്രത്തിലാണെന്നാണ് എൻ.ഐ.എ റിപ്പോർട്ടിലുള്ളത്. ഈ വിവാഹം ഹൈക്കോടതി മെയ്‌ 25ന് റദ്ദാക്കി, പെൺകുട്ടിയെ രക്ഷിതാക്കളുടെ സംരക്ഷണയിലാക്കി. വിവാഹം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിച്ച സുപ്രീംകോടതി, ലൗജിഹാദിനെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതേത്തുടർന്ന് രണ്ടുവർഷമായി സംസ്ഥാനത്ത് നടന്ന മതപരിവർത്തനത്തിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം മതപരിവർത്തനം നടക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ടുവർഷത്തിനിടെ പാലക്കാട്ട് 139പേരും തൃശൂരിൽ 23യുവ പ്രൊഫഷണലുകളും ഇസ്ലാമിലേക്ക് മതംമാറ്റപ്പെട്ടു. പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ യുവാക്കളെയും യുവതികളെയും ഇസ്ലാമിലേക്ക് പരിവർത്തനം നടത്താൻ 'ദവാ സ്‌ക്വാഡ്' എന്ന പേരിലുള്ള തീവ്രനിലപാടുകളുള്ള വിഭാഗം പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. ലൗജിഹാദ് ആരുടെയും ഭാവനയിൽ മെനഞ്ഞ കഥയല്ലെന്നും പലതരത്തിലുള്ള മതപരിവർത്തനം വ്യാപകമായി നടക്കുന്നുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറയും വ്യക്തമാക്കിയിരുന്നു. സംഘടിതമായ മതപരിവർത്തനത്തിന്റെ, കേരളാ പൊലീസിന്റെ പക്കലുള്ള നിരവധി രേഖകൾ പരിശോധിച്ചതായി എൻ.ഐ.എ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയവരും സിപിഎം ആഭിമുഖ്യമോ അംഗത്വമോ ഉള്ളതുമായ യുവാക്കളെയും യുവതികളെയുമാണ് ലൗജിഹാദ് ഉന്നമിടുന്നത്. 'ദവാ സ്‌ക്വാഡ് ' എന്ന സംഘടന കേരളത്തിൽ ഊർജിതമാണ്. ഇവരുടെ ഇരകളിലേറെയും ഈഴവ സമുദായത്തിൽ പെട്ടവരാണ്. ആസൂത്രിതമായ മതപരിവർത്തനം കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ദവാ സ്‌ക്വാഡിന്റെ പ്രവർത്തനം ഹിന്ദു-മുസ്ലിം സംഘർഷത്തിന് വഴിവച്ചേക്കുമെന്നും എൻ.ഐ.എ റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ 21പേരെയാണ് കുടുംബസമേതം സിറിയയിലെ ഐസിസ് കേന്ദ്രത്തിലേക്ക് കടത്തിയ കേസ് എൻ.ഐ.എ അന്വേഷിക്കുകയാണ്. തിരുവനന്തപുരം സ്വദേശി നിമിഷ, റിഹൈല(24), അജ്മല(20), ആയിഷ(24), ഷംസിയ(24), മെറിൻ(23) എന്നീ പെൺകുട്ടികളും അവരുടെ എട്ട്കുട്ടികളും കാണാതായ സംഘത്തിലുണ്ട്. നിമിഷയും റിഹൈലയും ബി.ഡി.എസ് പഠിച്ചവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP