Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാസ്‌മോണിയൻ രാജകുമാരിയും സ്വപ്‌നാടനക്കാരിയുമായിരുന്ന മറിയത്തെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലായത്തിലെ മുഖ്യ പുരോഹിതൻ ഹന്നാസ്; കുരിശിൽ മരിക്കാത്ത ക്രിസ്തുവിനെ സുഖപ്പെടുത്തി നാടുകടത്തി ഉയർത്തേഴ്‌ന്നേൽപ് നാടകം കളിച്ചത് ജോസഫ്: യേശു ചരിത്രത്തിന് പുതിയ ഭാഷ്യം രചിച്ച് ഇടുക്കിയിൽ നിന്നും യുവ എഴുത്തുകാരി; ലിജി മാത്യുവിന്റെ നോവൽ വിവാദത്തിലേക്ക്

ഹാസ്‌മോണിയൻ രാജകുമാരിയും സ്വപ്‌നാടനക്കാരിയുമായിരുന്ന മറിയത്തെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലായത്തിലെ മുഖ്യ പുരോഹിതൻ ഹന്നാസ്; കുരിശിൽ മരിക്കാത്ത ക്രിസ്തുവിനെ സുഖപ്പെടുത്തി നാടുകടത്തി ഉയർത്തേഴ്‌ന്നേൽപ് നാടകം കളിച്ചത് ജോസഫ്: യേശു ചരിത്രത്തിന് പുതിയ ഭാഷ്യം രചിച്ച് ഇടുക്കിയിൽ നിന്നും യുവ എഴുത്തുകാരി; ലിജി മാത്യുവിന്റെ നോവൽ വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കന്യാമറിയം കന്യകയായിരുന്നില്ല. ഹാസ്‌മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയുമായിരുന്ന അവളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതൻ ഹന്നാസ്-യേശു ക്രിസ്തുവിന്റെ ജീവിതത്തിന് നോവലിലൂടെ പുതു ചരിത്രം രചിക്കുകയാണ് ലിജു മാത്യുവെന്ന യുവ സാഹിത്യകാരി. അതുകൊണ്ട് തന്നെ ഏറെ വിവാദത്തിനും ചർച്ചകൾക്കും വഴി വയ്ക്കുകയാണ് ലിജി മാത്യുവിന്റെ പുതിയ നോവലും.

ഇത് വിശ്വാസങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്ന വിലയിരുത്തലുണ്ട്. നോവലിനെതിരെ നിയമയുദ്ധവും പരിഗണനയിലാണ്. യേശുവിനേയും വിശ്വാസ സമൂഹത്തേയും അപമാനിക്കുന്നതെന്നാണ് നോവലെന്നാണ് ഇവരുടെ അഭിപ്രായം. ക്രൈസ്തവമതവിശ്വാസത്തിന്റെ പരമ്പരാഗത സാക്ഷ്യങ്ങൾ, ചാവുകടൽ ചുരുളുകളുടെയും ചരിത്രബോധത്തിന്റെയും പശ്ചാത്തലത്തിൽ തിരുത്തിയെഴുതുന്ന നോവലാണ് ലിജി മാത്യുവിന്റെ 'ദൈവാവിഷ്ടർ'. അതുകൊണ്ട് തന്നെയാണ് ഈ നോവൽ പൊതു സമൂഹം ചർച്ചയാക്കുന്നതും.

യോഹന്നാനും യേശുവും ഇരട്ടപെറ്റ സഹോദരന്മാർ. യൂദാസിന്റെ ഉറ്റസൗഹൃദവും ലാസറിന്റെ സഹോദരി മറിയത്തിന്റെ തീവ്രപ്രണയവും ക്രിസ്തുവിനെ സമ്പൂർണ മനുഷ്യനാക്കി. യഹൂദരുടെ രാജാവും രക്ഷകനും നായകനുമായി മാറിയ ക്രിസ്തുവിനെ റോമാക്കാരും യഹൂദപുരോഹിതരും ചേർന്ന് കുരിശിൽ തറച്ചത് യഹൂദപ്രമാണിയായ അരിമഥ്യക്കാരൻ ജോസഫിന്റെ തന്ത്രം. കുരിശിൽ മരിക്കാത്ത ക്രിസ്തുവിനെ സുഖപ്പെടുത്തി നാടുകടത്തി, ഉയിർത്തെഴുന്നേല്പ് നാടകം കളിച്ചതും ജോസഫാണെന്ന് ഭാവനയിലൂടെ വിവരിക്കുകയാണ് ലിജി മാത്യു. യേശുവിന്റെ ജീവിതം മറ്റൊരു വിധമായിരുന്നുവെന്ന് ഭാവനചെയ്യുന്ന നോവൽ അതുകൊണ്ട് തന്നെയാണ് വിവാദമാകുന്നത്. ക്രൈസ്തവരുടെ മനസ്സിലെ ദൈവ ബിംബങ്ങളെ തച്ചുടയ്ക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഉയരുന്ന പ്രതികരണം. നോവൽ പുറത്തിറങ്ങിയതേ ഉള്ളൂ. മതവിരുദ്ധമായവ സഭകളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സാമ്പ്രദായികമായ ക്രിസ്തുമതവിശ്വാസങ്ങളെയും യാഥാസ്ഥിതികമായ ക്രിസ്തുവിഗ്രഹങ്ങളെയും തച്ചുടയ്ക്കുന്ന വിസ്മയകരമായ ഒരു ഭാവനാസൃഷ്ടിയാണ് നോവലെന്നാണ് വിലയിരുത്തൽ. യേശുവിന് കന്യകയിലുണ്ടായ പിറപ്പും മരണത്തിൽനിന്നുണ്ടായ ഉയിർപ്പുമാണല്ലോ ദൈവപുത്രൻ എന്ന നിലയിൽ അദ്ദേഹത്തെ മനുഷ്യാതീതനാക്കുന്നത്. ഇതുരണ്ടും അപനിർമ്മിക്കുന്ന ഭാവനയുടെ വിപ്ലവവും വിസ്മയവും വഴിമാറിനടപ്പുമാണ് ദൈവാവിഷ്ടർ. അതുമാത്രമല്ല, അത്ഭുതങ്ങളിലും മായികഘടകങ്ങളിലും നിന്ന് ക്രിസ്തുവിനെ സ്വതന്ത്രനാക്കി പച്ചമനുഷ്യനായി ചരിത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും ലിജി നടത്തുന്നു. രാജകുമാരിയായി ജീവിക്കേണ്ട മറിയം ജറുസലേമിലെ മുഖ്യപുരോഹിതൻ ഹന്നാസിന്റെ ബലാൽക്കാരത്തിനിരയായി ഗർഭിണിയാകുന്നു. ബന്ധുക്കൾ രക്ഷപെടുത്തി നാടുകടത്തിയ മറിയം ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നു. പല രചനകളിലും കണ്ടിട്ടുള്ളതുപോലെ മഗ്ദ്ദലനമറിയമല്ല ഈ നോവലിൽ യേശുവിന്റെ പ്രണയിനി; ബഥാന്യയിലെ മറിയമാണ്. യൂദാസ് അവന്റെ ഉറ്റതോഴനും സംരക്ഷകനുമാണ്-ഇങ്ങനെ ക്രൈസ്തവ വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന പലതുമുണ്ട് നോവലിൽ.

ഒറ്റുകാരനല്ല. അത്ഭുതങ്ങളെ പരിഹസിക്കലാണ് യേശുവിന്റെ രീതി; ആവർത്തിക്കലല്ല. യോഹന്നാന്റെയും യേശുവിന്റെയും സാഹോദര്യം, ജോസഫിന്റെ ഗൂഢനീക്കങ്ങൾ, മറിയത്തിന്റെ സ്വപ്നാടനവും ഗർഭധാരണവും, കുരിശുമരണത്തിലെ നാടകീയത... ദൈവാവിഷ്ടർ ഗ്രീക്കോ-റോമൻ ചരിത്രത്തിലും യഹൂദവംശപുരാണങ്ങളിലും നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണ്. അപൂർവസുന്ദരമായ ഒരു ഗദ്യകാവ്യംപോലെ ലാവണ്യാത്മകമാണ് ഈ നോവലിന്റെ ആഖ്യാനകല. യാഥാസ്ഥിതിക മതവിശ്വാസികളെയും ക്രിസ്തുഭക്തരെയും സ്വതന്ത്രരായ ബൈബിൾവായനക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് വേറിട്ടുനിൽക്കുന്ന നോവൽ. അതുകൊണ്ട ്തന്നെയാണ് ഇത് വിവാദമാകുന്നതും. സാമാന്യ യുക്തി അനുസരിച്ച് യേശുവിന്റെ പിതൃത്വത്തെപ്പറ്റി ഉണ്ടാകാവുന്ന നിഗമനങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും യുക്തമെന്നു തോന്നിയതൊന്ന് അവതരിപ്പിച്ചു എന്നു മാത്രമാണ് ചെയ്തതെന്ന് എഴുത്തുകാരി പറയുന്നു. എന്നാൽ അതു കൊണ്ട് മാത്രം വിവാദങ്ങൾ തീരില്ല.

ആദിമ മനുഷ്യസ്ത്രീയെന്നു ബൈബിൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ള ഹവ്വ മുതൽക്കിങ്ങോട്ടു മരിച്ചു മൺമറഞ്ഞു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരും ഭാവിയിൽ ജീവിക്കാൻ പോകുന്നവരുമായ സർവ സ്ത്രീകളെയും സങ്കൽപ്പിച്ച് അവരിലൊരുവൾ വന്ന് പുരുഷ സംസർഗമില്ലാതെ താൻ ഗർഭവവതിയായി എന്ന് വാദിച്ചാൽ നിങ്ങൾക്കോ എനിക്കോ എന്തു കാരണം കൊണ്ടാണോ ആ വാദം ശുദ്ധനുണയായി അനുഭവപ്പെടാനിടയുള്ളത് അതേ കാരണത്താൽ ഒരു കുഞ്ഞിനു ജന്മമേകിയ സ്ത്രീയെ കന്യക എന്ന് വിളിക്കാനാവില്ല. സന്താനോൽപാദത്തിനു നിദാനമായ ശാരീരിക കാരണങ്ങളെപ്പറ്റി ലഭിച്ചിട്ടുള്ള അറിവ് യുക്തിഭദ്രമായി തോന്നുന്നതുകൊണ്ടുകൂടിയാണ് ഇങ്ങനെ നോവൽ എഴുതേണ്ടി വന്നതെന്ന് എഴുത്തുകാരിയും വിശദീകരിക്കുന്നു. ഡിസി ബുക്‌സാണ് ഈ പുസ്തകം വിപണയിലെത്തിച്ചത്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP