Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി

ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി

പ്രകാശ് ചന്ദ്രശേഖർ/ആർ പീയൂഷ്‌

തൃശൂർ: അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ മകളെത്തുമ്പോൾ സ്വകാര്യത തകരരുതെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യർക്ക് അന്ത്യോപചാരമർപ്പിക്കാൻ ദിലീപും മകൾ മീനാക്ഷിയുമെത്തിയത് കരുതലുകൾ ഏറെ എടുത്തായിരുന്നു. അധികമാർക്കും മഞ്ജുവിന്റെ മകളും മുൻ ഭർത്താവും എത്തുമെന്ന് പോലും അറിയില്ലായിരുന്നു. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. അതിന് തൊട്ടുമുമ്പാണ് വീട്ടിലേക്ക് ദിലീപും മകളുമെത്തിയത്. ഇരുവരും വരുന്നതിന് മുമ്പായി അമ്മയുടെ നിയുക്ത ജനറൽ സെക്രട്ടറിയും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ ഇടവേള ബാബു മഞ്ജുവിന്റെ വീട്ടിലെത്തി. ഇതിന് പിന്നാലെ അച്ഛനും മകളും.

രാത്രി ഏഴേമുക്കാലോടെയാണ് ദിലീപും മീനാക്ഷിയും എത്തിയത്. ഒരു മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഇരുവരും. നേരെ വീട്ടിനുള്ളിലേക്കാണ് പോയത്. മാധ്യമ പ്രവർത്തകർക്ക് പോലും മുൻകൂട്ടി അറിവില്ലായിരുന്നു. ഇവരെത്തിയതിന് ശേഷം മുൻ എംഎൽഎകൂടിയായ ടിവി ചന്ദ്രമോഹൻ മാത്രമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്. ദിലീപിനും മീനാക്ഷിക്കും അസൗകര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കി ഇടവേള ബാബുവും. സംയുക്താവർമ്മയും ഗീതൂ മോഹൻദാസും പൂർണ്ണിമാ ഇന്ദ്രജിത്തും അടക്കമുള്ള മഞ്ജുവിന്റെ സിനിമാക്കാരായ സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

മീനാക്ഷിയും ദിലീപും എത്തിയപ്പോൾ മഞ്ജുവിന്റെ സഹോദരൻ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ സഹോദരീ പുത്രിയോട് മധു ആവശ്യപ്പെട്ടു. മീനാക്ഷി അത് അനുസരിച്ചു. അതിന് ശേഷം അമ്മ മഞ്ജു വാര്യരുടെ അടുത്ത് ഇരുന്നു. ആകെ തളർന്ന അമ്മയെ സമാധാനിപ്പിക്കാൻ മീനാക്ഷിയുടെ ശ്രമം. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്ക് മൃതദേഹം എടുത്തത്. ഈ സമയം വീട്ടിനുള്ളിൽ തന്നെ മീനാക്ഷിയും ദിലീപും ഇരുന്നു. ഇതിനിടെ വീട്ടിലേക്ക് വന്നത് ടിവി ചന്ദ്രമോഹൻ മാത്രം. സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി മധു തിരിച്ചെത്തും വരെ ദിലീപും മകളും വീട്ടിനുള്ളിൽ തന്നെ ഇരുന്നു.

എല്ലാം കഴിഞ്ഞെത്തിയ മധുവിനെ ദിലീപ് ആശ്വസിപ്പിച്ചു. അതിന് ശേഷമാണ് പുറത്തിറങ്ങിയത്. അപ്പൂപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താനെത്തിയതെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന അടുപ്പമുള്ളവരോട് ദിലീപ് പറഞ്ഞത്. അത് നന്നായി എന്നായിരുന്നു അവരുടെ പ്രതികരണം. മഞ്ജുവുമായി സംസാരിക്കാനോ ഒന്നും ദിലീപ് മുതിർന്നില്ല. മകൾ മീനാക്ഷിയുടെ ആശ്വാസവും ചില വാക്കുകളിൽ മാത്രമൊതുങ്ങി. എന്നാൽ തന്റെ അച്ഛന്റെ മരണത്തിന് മകളെത്തിയല്ലോ എന്ന ആശ്വാസമാണ് മഞ്ജുവാര്യർക്കുള്ളത്. ദിലീപ് അറസ്റ്റിലായ സമയത്ത് പോലും അമ്മയിൽ നിന്ന് അകന്ന് നിൽക്കാനായിരുന്നു മീനാക്ഷി താൽപ്പര്യം പ്രകടിപ്പിച്ചത്.

അപ്പൂപ്പന്റെ മരണത്തിന് അമ്മയുടെ വീട്ടിലെത്തിയ മീനാക്ഷിയും സ്വാഭാവികമായാണ് ഇടപെടലുകൾ നടത്തിയത്. അടുത്ത ബന്ധുക്കളോട് കുശലം പറഞ്ഞു. അമ്മയുടെ അടുത്ത് കുറച്ചു നേരം ഇരുന്ന ശേഷം ദിലീപിന് അടുത്തേക്ക് മാറി. അമ്മാവനായ മധുവാര്യരോടും സംസാരിച്ചായിരുന്നു മീനാക്ഷിയുടെ മടക്കം. അച്ഛൻ മരണത്തിനു കീഴടങ്ങുമ്പോൾ മഞ്ജു വാര്യർക്ക് നഷ്ട്ടമാകുന്നത് ജീവിതത്തിലെ എല്ലാം പ്രതിസന്ധിയിലും തളരാതെ താങ്ങായി ഒപ്പം നിന്ന ശക്തിയേയാണ്. അതുകൊണ്ട് തന്നെ തീർത്തും തളർന്ന അവസ്ഥയിലായിരുന്നു മഞ്ജു. മകളുമായി സംസാരിക്കാൻ കഴിയാത്ത മാനസികാവസ്ഥ. ദിലീപ് എത്തുമെന്ന സൂചന ബന്ധുക്കൾക്ക് കിട്ടിയതോടെ ക്യാമറകൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തി. മൊബൈലിൽ എടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്കയെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അച്ഛൻ ചിട്ടിപിടിച്ചും കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചത് എന്നു മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്ത വർഷത്തേയ്ക്കുള്ള പണം നേരത്തെ കൂട്ടി വയ്ക്കാൻ തുടങ്ങും. കമ്പനി ട്രെയിൻ യാത്രയ്ക്കു പണം കൊടുക്കുമ്പോൾ അച്ഛൻ അതു സേവ് ചെയ്തു വച്ച് ബസിനു പോകും. അങ്ങനെ സേവ് ചെയ്തും കമ്പനിയിൽ നിന്ന് കടം വാങ്ങിച്ചിട്ടുമൊക്കെയാണ് എന്നെ പഠിപ്പിച്ചതെന്നും മഞ്ജു വിശദീകരിച്ചിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു മഞ്ജുവിന്റെ അച്ഛൻ. മാധവൻ വാര്യർ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തൽ ആചാര്യനായിരുന്നു മാധവ വാര്യർ.

വലിയ വിവാദങ്ങൾ സൃഷ്ടിച്ച വേർപിരിയലായിരുന്നു ചലച്ചിത്ര താരങ്ങൾ ദിലീപിന്റെയും മഞ്ജു വാര്യരുടേയും. 1998ൽ വിവാഹിതരായ അവർ 2015ലാണ് വിവാഹ മോചിതരായത്. അച്ഛൻ ദിലീപിനൊപ്പം ജീവിക്കാൻ തീരുമാനിച്ച മകൾ മീനാക്ഷി അമ്മയിൽ നിന്നും പൂർണ്ണമായും അകന്നു കഴിയുകയായിരുന്നുവെന്നാണ് വിലയിരുത്തലുകൾ. വലിയ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതനാകുകയും മഞ്ജു ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയും ചെയ്തത് ഇരുവരേയും വീണ്ടും രണ്ടു ചേരികളിലാക്കി. കാൻസർ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛൻ വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു.

മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാൻസർ സർവൈവർ ആണ്. മാതാപിതാക്കൾ രണ്ടു പേരും കാൻസറിന്റെ കരങ്ങളിൽ പെട്ട് പോയത് കണ്ടതുകൊണ്ടാവാം, കാൻസർ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യർ സജീവമായി പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP