Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആഘോഷങ്ങൾക്കോ സദ്യ ഒരുക്കാനോ ഒപ്പംകൂടാതെ സെല്ലിന്റെ മൂലയ്ക്കിരുന്ന് പുസ്തകം വായിച്ചു; സഹതടവുകാരൻ ക്ഷണിച്ചപ്പോൾ അൻപതോളം റിമാൻഡ് പ്രതികൾക്കൊപ്പമിരുന്ന് പത്തുതരം കറികളും അടപായസവും ചേർത്ത് ഒണസദ്യയുണ്ടു; ഓണക്കളികളിൽ പങ്കെടുക്കാതെ ഭിത്തിയിൽ ചാരിയിരുന്ന് രാമായണം വായിച്ച് സമയം തള്ളിനീക്കി; ജോത്സ്യൻ ഉപദേശിച്ചതു പ്രകാരം മുടങ്ങാതെ നാമജപവും: ആഡംബരമായി ഓണം ആഘോഷിച്ചിരുന്ന ദിലീപിന്റെ ആദ്യ 'ജയിലോണം' കടന്നുപോയത് ഇങ്ങനെ

ആഘോഷങ്ങൾക്കോ സദ്യ ഒരുക്കാനോ ഒപ്പംകൂടാതെ സെല്ലിന്റെ മൂലയ്ക്കിരുന്ന് പുസ്തകം വായിച്ചു; സഹതടവുകാരൻ ക്ഷണിച്ചപ്പോൾ അൻപതോളം റിമാൻഡ് പ്രതികൾക്കൊപ്പമിരുന്ന് പത്തുതരം കറികളും അടപായസവും ചേർത്ത് ഒണസദ്യയുണ്ടു; ഓണക്കളികളിൽ പങ്കെടുക്കാതെ ഭിത്തിയിൽ ചാരിയിരുന്ന് രാമായണം വായിച്ച് സമയം തള്ളിനീക്കി; ജോത്സ്യൻ ഉപദേശിച്ചതു പ്രകാരം മുടങ്ങാതെ നാമജപവും: ആഡംബരമായി ഓണം ആഘോഷിച്ചിരുന്ന ദിലീപിന്റെ ആദ്യ 'ജയിലോണം' കടന്നുപോയത് ഇങ്ങനെ

പ്രവീൺ സുകുമാരൻ

ആലുവ: സംസ്ഥാനത്തെ ജയിലുകളിലെല്ലാം ഇന്നലെ ഓണസദ്യ സംഘടിപ്പിച്ചപ്പോഴും താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത് ആലുവ സബ്ജയിലിൽ മാത്രം. നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ജനപ്രിയതാരം ദിലീപിന്റെ സാന്നിധ്യമാണ് ഇവിടം ശ്രദ്ധേയമാക്കുന്നത്. തിരുവോണ ദിനമായ ഇന്നലെ അൻപതിലധികം റിമാൻഡ് തടവുകാർക്കൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യ ഉണ്ടത്. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയിൽ വകുപ്പ് തടവുകാർക്കായി ഒരുക്കിയത്.

രാവിലെ തടവുകാർ തന്നെ ജയിൽ വളപ്പിൽ അത്തപ്പൂക്കളം ഒരുക്കി. തടവുകാരിലെ പാചക വിദഗ്ദ്ധർ അടുക്കളയിൽ സഹായികളായപ്പോൾ മറ്റു ചിലർ സെല്ലും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. എന്നാൽ ഇതിലൊന്നും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് രാമായണ വായനയിലായിരുന്നു ജയപ്രിയ താരം. സദ്യ തയ്യാറായപ്പോൾ സഹതടവുകാർ തന്നെ ദിലീപിനെയും ഉണ്ണാൻ വിളിച്ചു. ജയിലിലെ കറികളെല്ലാം താരത്തിന് പെരുത്ത്്് ഇഷ്ടമായ പ്രതീതിയായരുന്നു. സദ്യ കഴിഞ്ഞ് തടവുകാർക്കായി ഓണക്കളികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ദിലീപ് അതിൽ നിന്നെല്ലാം വിട്ടുനിന്നു.

സദ്യ കഴിഞ്ഞ്  നേരെ സെല്ലിലെത്തി വീണ്ടും വായന തുടർന്നു. സഹ തടവുകാർ നിർബന്ധിച്ചുവെങ്കിലും ദിലീപ് വായനയിൽ മുഴുകി. ഇടയ്ക്ക്    നാമ ജപവും ഉണ്ടായതായി വാർഡന്മാർ പറഞ്ഞു. നാമം മുടക്കാറില്ല കുടുംബ ജോത്സ്യന്മാർ ആരോ ഉപദേശിച്ചതാണ് പോലും. എഴാം തിയ്യതി മുതൽ ദിലീപിന്റെ ദശയിൽ മാറ്റം വരുമെന്നും കാര്യങ്ങൾ അനുകൂലമായി മാറുമെന്നുമാണ് ജോത്സ്യ പ്രവചനം. ഇതിനിടെ ദിലീപിനെ കാണാൻ ഓണക്കാലത്ത് സന്ദർശക പ്രവാഹം തന്നെയുണ്ട്. ഇന്നും ചില പരിചയക്കാരും സുഹൃത്തുക്കളും ജയിലിൽ എത്തി.

ദിലീപിന്റെ അനുമതി ഉള്ളവരെ മാത്രമേ കൂടിക്കാഴ്ചക്ക് അനുവദിക്കുന്നുള്ളു, ഇന്നലെ നടൻ ജയറാം ഓണക്കോടിയുമായാണ് ദിലീപിനെ കാണാൻ ജയിലിലെത്തിയത്. നാദിർഷ, കലാഭവൻ ഷാജോൺ, കാവ്യാമാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ മാധവൻ, ആൽവിൻ ആന്റണി,സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, ഏലൂർ ജോർജ് തുടങ്ങിയവരാണ് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ദിലീപിനെ കാണാൻ ജയിലിൽ എത്തിയത്. ദിലീപിനെ കണ്ട മാത്രയിൽ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. എന്നാൽ കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്ന് ജയിൽ അധികൃതർ നൽകിയ വിവരം.

ജയിൽ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിർഭരമായി പ്രതികരിച്ചപ്പോഴും കാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങൾ തിരക്കിയും അച്ഛൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും മീനാക്ഷി കാര്യങ്ങൾ കൂളായി കൈകാര്യം ചെയ്തു. അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം തവണയാണ് അച്ഛനെ കാണാൻ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണിൽപെടാതെ ജയിലിൽ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാൻ എത്തുന്നത് ആദ്യമാണ് താനും. പൾസർ സുനി കാവ്യയുടെ പേര് പറയുകയും ഇതിനുള്ള തെളിവുകൾ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാൻ എത്തിയത് കേസിന് പുതിയ മാനം നൽകുന്നുമുണ്ട്. കേസിൽ താൻ അറസ്റ്റിലാവുമോ എന്ന ഭയം കാവ്യയെ വേട്ടായാടുന്നുവെന്നാണ് വിവരം.

നാളെ രാവിലെയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം.രാവിലെ 8 മണി മുതൽ 10 വരെ പൊലീസ് കാവലിൽ ചടങ്ങിൽ പങ്കെടുക്കാനാണ് കോടതി അനുവാദം നൽകിയിരിക്കുന്നത്. ജയിലിൽ ആയതിന് ശേഷം ഇതുവരെ ദിലീപ് മുടി വെട്ടുകയോ താടി വടിക്കുകയോ ചെയ്തിട്ടില്ല, ജയിൽ മോചിതനായൽ ശബരി മലയിൽ പോകണമെന്നാണ് ബന്ധുക്കളോടു പറഞ്ഞിരിക്കുന്നത്്, താടിയും മുടിയു വളർത്തി സന്യാസിയെ പോലെയാവും ദീലീപ് നാളെ ശ്രാദ്ധത്തിനെത്തുക. ദിലീപിനെ ശ്രാദ്ധത്തിനെത്തിക്കുന്നതു മായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷ ആവിശ്യപ്പെട്ട് ജയിൽ വകുപ്പ് ആലുവ റൂറൽ പൊലീസ് മേധാവിക്ക് കത്തു നൽകിയിട്ടുണ്ട്.

അതിനിടെ ജാമ്യം തേടി ഓണത്തിനു ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അവധിക്കാല ബെഞ്ചിൽ ഹർജി നൽകിയാൽ അത് മാറ്റിവെയ്ക്കപ്പെടുമെന്നും അതുകൊണ്ട് പന്ത്രണ്ടാം തിയതി കഴിഞ്ഞെ ഹർജി നൽകുകയുള്ളുവെന്നും ദിലീപിന്റെ അടുത്ത ബന്ധു മറുനാടൻ മലയാളിയോടു പറഞ്ഞു. എഴാം തിയതി ഹർജി നൽകുമെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലന്നും അദ്ദേഹം വെളിപ്പെടുത്തി.

അവധിക്കാല ബെഞ്ചിൽ ഹർജി നൽകിയാൽ അത് മാറ്റി വെയ്ക്കപ്പെടുമെന്നും പിന്നീട് വരുന്ന ജഡ്്്ജി കേസ് എങ്ങനെ പരിഗണിക്കുമെന്ന് പറയാനാകില്ലന്നു അഭിഭാഷകർ ബന്ധുക്കളെ അറിയിച്ചിരുന്നു ഇതു കൊണ്ടു കൂടിയാണ് പന്ത്രണ്ടു കഴിഞ്ഞ് ഹർജി നൽകിയാൽ മതിയെന്ന് തീരുമാനിച്ചത്. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷൻസ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തിൽ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വിലയിരുത്തിയിരുന്നു. ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷൻ ഹാജരാക്കിയത്.

അതിനിടെ ദിലീപിനെ തുടക്കത്തിൽ പിന്തുണച്ച താരസംഘടന അമ്മ പിന്നീട് ദിലീപിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയും നിലപാട് മാറ്റിയത്. എന്നാൽ ദിലീപിനെ അനുകൂലിച്ച് കൂടുതൽ താരങ്ങൾ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. അമ്മയിൽ നിന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നാണ് ചില താരങ്ങൾ നിലപാടെടുക്കുന്നത്. മാറ്റി നിർത്തിയാൽ മതിയായിരുന്നു. പുറത്താക്കിയതിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്നും ഇവർ ആരോപിക്കുന്നു. അമ്മ ഭാരവാഹികൾ വരെ ഇപ്പോൾ ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോൾ.അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവൻ ഷാജോൺ. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാൻ ജയിലിൽ വന്നു. അറസ്റ്റിന് ശേഷം ദിലീപിന് പരസ്യമായി അമ്മ ഭാരവാഹി പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമാണ്. പുറത്താക്കിയത് ശരിയായില്ല ദിലീപിനെ തിടുക്കത്തിൽ പുറത്താക്കിയതിനോട് ഷാജോണിന് യോജിപ്പില്ല. ഈ നിലപാടുള്ള നിരവധി താരങ്ങൾ ഇപ്പോഴുണ്ട്. ദിലീപിനെ ആവശ്യമാണെങ്കിൽ ട്രഷറർ സ്ഥാനത്തുനിന്നു മാറ്റി നിർത്തിയാൽ മതിയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. പ്രാഥമിക അംഗത്വം അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ഇവർ പറയുന്നു.

കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. പുറത്താക്കിയതിനെതിരേ സിദ്ദീഖ് താരസംഘടന പുറത്താക്കിയതിനെതിരേ സിദ്ദീഖ് നിലപാട് എടുത്തിരുന്നു. കുറ്റവാളിയായി വിചാരണ നടത്താൻ മാധ്യമങ്ങൾക്ക് അവസരമൊരുക്കുന്നതാണ് അമ്മയുടെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അമ്മ പുറത്താക്കിയതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ദിലീപിനെ പുറത്താക്കിയത്. എന്നാൽ ദിലീപ് മുൻകൈയെടുത്ത് രൂപീകരിച്ച തിയേറ്റർ ഉടമകളുടെ സംഘടന ദിലീപിനെ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റി നിർത്തുക മാത്രമാണ് ചെയ്തത്. എക്സിക്യൂട്ടീവ് ചേർന്നില്ല ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്സിക്യുട്ടീവ് യോഗം ചേർന്നിട്ടില്ല.

ദിലീപ് അനുകൂലികളായ അംഗങ്ങളുടെ വിമർശനം ഭയന്നാണ് യോഗം വിളിക്കാത്തതെന്ന് ആക്ഷേപമുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗം ചേർന്നത് മമ്മൂട്ടിയുടെ വീട്ടിലായിരുന്നു. അടിയന്തര എക്സിക്യുട്ടീവ് അടിയന്തര എക്സിക്യുട്ടീവ് യോഗം ചേർന്നാണ് ദിലീപിനെ പുറത്താക്കുന്ന തീരുമാനം കൈക്കൊണ്ടത്. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു യോഗം. മോഹൻലാലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും രമ്യാനമ്പീശനും കടുത്ത നിലപാടാണ് അന്ന് സ്വീകരിച്ചത്.പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രധാന അംഗങ്ങളെല്ലാം ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇടതുപക്ഷ നിലപാടുള്ള അംഗങ്ങളെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പൊലീസ് നടപടിയെ വിമർശിക്കാത്തത് താരങ്ങളുടെ ഇടതുസർക്കാരിനോടുള്ള വിധേയത്വമാണെന്നും ദിലീപിനെ അനുകൂലിക്കുന്നവർ കുറ്റപ്പെടുത്തുന്നു. ഇന്നസെന്റും മമ്മൂട്ടിയും നിലവിൽ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇന്നസെന്റാണ്. ജനറൽ സെക്രട്ടറി മമ്മൂട്ടിയും. ഇരുവരെയും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന നിർജീവമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗണേശ് കുമാർ അയച്ച കത്തും ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP