Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജെസ്‌നയെ കുറിച്ചു വിവരം ലഭിച്ചെന്ന് പറയുന്ന സാറന്മാർ എന്റെ മകളെയും കൂടി കണ്ടെത്തി തരണം.. 14 വർഷമായി മകൾ എവിടെയെന്ന് അറിയാതെ ഉള്ളുനീറി കഴിയുന്ന ഒരമ്മയുടെ അപേക്ഷയാണ്, തള്ളിക്കളയരുത്; ഇനിയും മുട്ടാൻ വാതിലുകളില്ല, അവൾ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ടാ; ഹൃദയം പൊട്ടുന്ന വേദയിൽ ഇന്ദിരയെന്ന മാതാവ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ; ബംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ദിവ്യയുടെ വിവരങ്ങൾ തേടി കുടുംബം

ജെസ്‌നയെ കുറിച്ചു വിവരം ലഭിച്ചെന്ന് പറയുന്ന സാറന്മാർ എന്റെ മകളെയും കൂടി കണ്ടെത്തി തരണം.. 14 വർഷമായി മകൾ എവിടെയെന്ന് അറിയാതെ ഉള്ളുനീറി കഴിയുന്ന ഒരമ്മയുടെ അപേക്ഷയാണ്, തള്ളിക്കളയരുത്; ഇനിയും മുട്ടാൻ വാതിലുകളില്ല, അവൾ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ടാ; ഹൃദയം പൊട്ടുന്ന വേദയിൽ ഇന്ദിരയെന്ന മാതാവ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ; ബംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ദിവ്യയുടെ വിവരങ്ങൾ തേടി കുടുംബം

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: ജസ്നയെ കണ്ടെത്തിയെന്ന് പറയുന്ന സാറന്മാർ എന്റെ മകളെയും കൂടി കണ്ടെത്തി തരണം. 14 വർഷമായി മകൾ എവിടെയെന്നറിയാതെ ഉള്ളുനീറി കഴിയുന്ന ഒരമ്മയുടെ അപേക്ഷയാണ്... തള്ളിക്കളയരുത്. ഇക്കാര്യത്തിനായി മുട്ടാത്ത വാതിലുകളില്ല. അവൾ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ടാ.. പൊട്ടിക്കരഞ്ഞ്, കൂപ്പു കൈകളോടെ മറുനാടൻ ക്യാമറയ്ക്കു മുന്നിൽ തൊടുപുഴ കരിമണ്ണൂർ പന്നൂർ കരിമ്പനച്ചാലിൽ ഇന്ദിര പറഞ്ഞ വാക്കുകളാണിത്.

മകളുടെ തിരോധനം സംമ്പന്ധിച്ച് പരാതിപറയാൻ മുൻ മുഖ്യന്ത്രി വി എസ് അച്ചുതാനന്ദൻ മുതലിങ്ങോട്ടുള്ള മുഖ്യമന്ത്രിമാരെയും നിരവധി മന്ത്രിമാരെയും എം എൽ എ മാരെയും നേതാക്കളെയുമെല്ലാം കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല.ഇതിനായി എത്രതവണ തിരുവന്ത്പുരത്തെത്തിയതെന്ന് കൃത്യമായ കണക്കില്ല.ഞങ്ങൾക്കുവേണ്ടി പറയാനോ ഒച്ചപ്പാടുണ്ടാക്കാനോ ആരും ഇല്ലത്ത സാഹചര്യത്തിൽ അധികൃതർ എന്റെ മകളുടെ കേസ്സ് മറന്നമട്ടാണ് .അവർ ആരോപിച്ചു.

2006 ഫെബ്രുവരി 21-ന് വൈകിട്ടാണ് ബാംഗ്ലൂരിൽ നേഴ്സിംഗിന് പഠിച്ചിരുന്ന ദിവ്യയെ കാണാതായത്. ശ്രീനഗർ നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ദിവ്യ വീട്ടിലേയ്ക്ക് ഫോൺചെയ്യുന്നതിനായി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയെന്നും പിന്നീട് തിരിച്ചുവന്നിട്ടില്ലന്നും മാത്രമാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

വിവരമറിഞ്ഞ് വീട്ടുകാർ ബാംഗ്ലൂരിൽ എത്തി വ്യാപകമായി അന്വേഷണം നടത്തി.കോളേജ് പരിധിയിൽ വരുന്ന പൊലീസിൽ പരാതിയും നൽകി.ഇതുപ്രകാരം കേസ്സും ചാർജ്ജ് ചെയ്തു.ആരംഭഘട്ടത്തിൽ അന്വേഷണം നടന്നെങ്കിലും പിന്നീട് ഇതെക്കുറിച്ച് വീട്ടുകാർ ചോദിക്കുമ്പോൾ എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാമെന്നായിരുന്നു പൊലീസ് നിലപാട്. പിന്നീടാണ് തിരുവനന്തപുരത്തെത്തി മന്ത്രിമാരെക്കണ്ട് പരാതി പറയുകയും നിവേദനം സമർപ്പിക്കുകയും മറ്റും ചെയ്തത്.ഇത്തരത്തിൽ യാത്രപുറപ്പെടുമ്പോൾ സ്ഥല പരിചയമുള്ള ഒരാളെക്കൂടി കൂടെ കൊണ്ടുപോകാറുണ്ട്.

ഈ യാത്രകൾക്കും മറ്റുമായി നല്ലൊരു തുക ചെലവായിട്ടുണ്ട്. അതിന്റെ കടബാദ്ധ്യതകൾ തീർത്തത് അവളുടെ അച്ഛൻ മരിച്ചപ്പോൾ സർക്കാരിൽ നിന്നും കിട്ടിയ പണം കൊണ്ടാണ്.വിതുമ്പലോടെ അവർ വ്യക്തമാക്കി. അച്ഛൻ മോഹൻ ആനപ്പാപ്പാനായിരുന്നു.മൂന്നുമക്കളിൽ ഇളയവളായ ദിവ്യയെ ജീവനായിരുന്നു.കുറച്ചൊക്കെ മദ്യപിക്കുമെങ്കിലും വല്യകുഴപ്പമില്ലാതൈയായിരുന്നു ജീവിതം മുന്നോട്ട് പോയിരുന്നത്.ദിവ്യയെ കാണാതായതുമുതൽ മദ്യപിക്കാത്ത സമയമില്ലന്നായി.രണ്ട് വർഷം മുമ്പ് പാലായിൽ വച്ച് ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റാണ് അങ്ങേര് മരിച്ചത്.

ആ സങ്കടത്തിനിടയിലും പത്രങ്ങളുടെ എല്ലാ എഡിഷനിലും വരാൻ പാകത്തിൽ ചരമവാർത്ത നൽകണമെന്ന് ഞാൻ പെൺമക്കളുടെ ഭർത്താക്കന്മാരെ പറഞ്ഞേൽപ്പിച്ചു. അച്ഛന്റെ മരണവാർത്തയെങ്കിലും അറിഞ്ഞ് അവൾ എത്തുമെങ്കിൽ എത്തട്ടെ എന്നായിരുന്നു ചിന്ത.അതും വെറുതെയായി.അവർ പറഞ്ഞു. ദിവ്യയെ കാണാതായി ഏറെ താമസിയാതെ പി റ്റി തോമസ്സ് എം എൽ എയ്ക്ക് ഒരു ഊമക്കത്ത് വന്നിരുന്നു.ദിവ്യയോട് സാദൃശ്യമുള്ള മുള്ള പെൺകുട്ടിയെ കൊല്ലത്ത് കബീർദാസ് എന്നൊരുനടക നടന്റെ വീട്ടിൽ കണ്ടെന്നായിരുന്നു കത്തിലെ സൂചന.

കത്ത്് എം എൽ എ കരിമണ്ണൂർ പൊലീസിന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥരടക്കം ഞങ്ങൾ ഒരു ജീപ്പിൽകൊള്ളാവുന്ന ആളുകൾ അവിടെ എത്തി അന്വേഷിച്ചപ്പോൾ അഡ്രസ്സിൽ സൂചിപ്പിച്ചിരുന്ന കെട്ടടത്തിൽ അനാശാസ്യം നടന്നിരുന്നതായി നാട്ടുകാരിൽ നിന്നറിഞ്ഞു.നാടകനടനോട് വൈരാഗ്യമുള്ള ആരോ അയച്ചതാവാം കത്തെന്ന നിഗമനത്തിൽ പൊലീസ് ഈ വഴിക്കുള്ള അന്വേണം അവസാനിപ്പിച്ചു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ ബീനജോളിയും മെമ്പർമാരുമൊക്കെ ഇക്കാര്യത്തിൽ കഴിയാവുന്നതെല്ലാം ചെയ്തുതെന്നും ദിവ്യയെ പഠിപ്പിക്കാനെടുത്ത 60000 രൂപയുടെ ലോൺ ഇടുക്കിയിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ അലക്സ് കോഴിമല ഇടപെട്ട് എഴുത്തള്ളിച്ചെന്നും ഇത് വലിയ അനുഗ്രഹമായി എന്നും ഇന്ദിര പറഞ്ഞു.

കൊച്ചി കടന്ത്രയിലെ കെയർ ആൻഡ് കൺസേൻ എന്ന ഏജൻസി മുഖേനയാണ് ബാംഗ്ലൂരിലെ ശ്രീനഗർ നേഴ്സിങ് സ്‌കൂളിനെക്കുറിച്ചറിഞ്ഞതെന്നും ഇവർ ജനറൽ നേഴ്സിംഗിന് ഫീസായി ആവശ്യപ്പെട്ടത് മൂന്നുലക്ഷത്തിൽ അധികം രൂപയാണെന്നും ഇത് കൂടുതലാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ച് ദിവ്യയും കൂട്ടുകാരികളും സ്വയം ലോണെടുത്ത് പഠിയക്കാൻ തീരുമാനിക്കുകയായിരുന്നെന്നും സഹോദരിമാരിൽ ഒരാളായ ഉദയ അറിയിച്ചു.

കോളേജ് പരിചയപ്പെടുത്തുന്നതിനായി 2004- ഡിസംമ്പറിൽ ദിവ്യ ഉൾപ്പെടെ 48 കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഈ ഏജൻസി നടത്തിപ്പുകാർ ബസ്സിൽ ബാംഗ്ലൂരിൽ എത്തിച്ചിരുന്നെന്നും ഈ അവസരത്തിലാണ് ശ്രീനഗർ കോളേജുമായി അടുത്തബന്ധമുള്ള ആളെന്ന നിലയിൽ കൊല്ലം സ്വദേശിയായ ഡോ. സുരേന്ദ്രനെ പരിചയപ്പെടുന്നതെന്നും ഇയാളിൽ നിന്നാണ് ഫീസ് തുക കുറവാണെന്ന് തങ്ങൾക്ക് മനസ്സിലായതെന്നും ഇയാളുടെ ഇടപെടലിലുള്ള വിശ്വാസിത്തിലാണ് സഹോദരിയടക്കമുള്ളവരെ ഈ കോളേജിൽ ചേർത്തതെന്നും ഉദയ വിശദീകരിച്ചു.

ദിവ്യയെ കാണാതായ വിവരം ഈ ഡോക്ടർ തങ്ങളെ അറിയിച്ചില്ലന്നും സഹപാഠികൾ പറഞ്ഞാണ് തങ്ങൾ വിവരമറിഞ്ഞതെന്നും ഇപ്പോൾ ഫോൺചെയ്താൽ പോലും ഇയാൾ എടുക്കാറില്ലന്നും ഉദയയുടെ ഭർത്താവ് സാബു പറഞ്ഞു.സാബുവും ദിവ്യയുടെ മൂത്തസഹോദരി മായയുടെ ഭർത്താവ് സുനിലിലുമാണ് ഇപ്പോൾ ഇന്ദിരയ്ക്കും ഒപ്പമുള്ള മാതാവ് ഭാവിനിക്കും അവശ്യമായ സഹായങ്ങൾ നൽകിവരുന്നത്. മഴക്കാലത്ത് ചോരുന്നതിനാൽ ഒടിന് മുകളിൽ പ്ലാസ്റ്റിക് ടാർപ്പ വലിച്ചുകെട്ടിയാണ് ഇന്ദിരയും മാതാവ് ഭവാനിയും ഈ വീട്ടിൽ കഴിയുന്നത്.അമ്മേന്ന് വിളിച്ച് അവൾകയറിവരുന്നത് സ്വപ്നം കാണാത്ത ദിവസങ്ങളില്ല.

എവിടെയെങ്കിലും വേഷം മാറിയെങ്കിലും അവൾ ജിവിക്കുന്നുണ്ടെന്നറിഞ്ഞാൽ മതി...അവളെ ഒരു നോക്കുകണ്ടാലെ ഞങ്ങളുടെ ഉള്ളിലെ തീ അണയു.അതിന് സാറന്മാർ സഹായിക്കണം.അപേക്ഷയാണ്. നിറമിഴികളോടെ ,കണ്ഠമിടറിക്കൊണ്ടായിരുന്നു ഇന്ദിര ഇത്രയും പറഞ്ഞൊപ്പിച്ചത്.മകളെക്കുറിച്ച് പറയുമ്പോഴെല്ലാം സങ്കടം മൂലം ഇവർക്ക് വാക്കുകൾ മുഴുമിപ്പിനായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP