Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡിഎൽഎഫ് ഹൈക്കോടതിയെയും സർക്കാറിനെയും വ്യാജരേഖ നൽകി കബളിപ്പിച്ചു; 2007 ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയിട്ടും 2009ലെന്ന് കാണിച്ച് രേഖ തയ്യാറാക്കി; കള്ളി പൊളിച്ച കോസ്റ്റൽ പ്രൊസസസ്സ് തലവന്റെ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു

ഡിഎൽഎഫ് ഹൈക്കോടതിയെയും സർക്കാറിനെയും വ്യാജരേഖ നൽകി കബളിപ്പിച്ചു; 2007 ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയിട്ടും 2009ലെന്ന് കാണിച്ച് രേഖ തയ്യാറാക്കി; കള്ളി പൊളിച്ച കോസ്റ്റൽ പ്രൊസസസ്സ് തലവന്റെ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു

കൊച്ചി: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എല്ലാ ഒത്താശയും ചെയ്ത കൊച്ചിയിലെ ഡിഎൽഎഫ് ബിൽഡേഴ്‌സ് നിയമങ്ങളെല്ലാം കാറ്റില്പറത്തിയാണ് ചിലവന്നൂർ കായൽ തീരത്ത് ഫ്‌ളാറ്റ് സമുച്ഛയം കെട്ടിപ്പൊക്കിയതെന്നതിന് മറ്റൊരു തെളിവുകൂടി പുറത്തുവന്നു. ഫ്‌ളാറ്റ് നിർമ്മാണം നേരത്തെ തുടങ്ങിയെങ്കിലും ഇക്കാര്യം മറച്ചുവച്ച് സർക്കാറിൽ വ്യാജരേഖ സമർപ്പിച്ച് മറ്റൊരു വാദമാണ് ഡിഎൽഎഫുകാർ ഉന്നയിച്ചത്. ഡിഎൽഎഫിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിനായി വ്യാജരേഖകൾ ചമച്ചെന്ന് കാണിച്ച് കോസ്റ്റൽ പ്രൊസസ്സസ്സ് ഗ്രൂപ്പ് തലവൻ ഡോ:കെ വി തോമസ് കേരളാ തീരദേശപരിപാലന അഥോറിറ്റിക്ക് കത്തയച്ചു. കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. ഡിഎൽഎഫിന്റെ തീരദേശ നിയമലംഘനത്തെ കുറിച്ച് പഠിക്കാൻ  നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസ് നിയോഗിച്ചതാണ് കോസ്റ്റൽ പ്രോസസസ്സ് ഗ്രൂപ്പിനെ.

2009ൽ ആണ് തങ്ങൾ ചിലവന്നൂരിൽ കായൽ തീരത്ത് ഫ്‌ളാറ്റ് നിർമ്മാണം ആരംഭിച്ചതെന്നായിരുന്നു ഡിഎൽഎഫ് സർക്കാരിൽ സമർപ്പിച്ച രേഖകളിൽ സമർത്ഥിച്ചിരുന്നത്. ഇത് തെളിയിക്കാനായി പ്രദേശത്ത നിർമ്മാണം നടക്കാത്ത നിർദ്ദിഷ്ട ഭൂമിയുടെ ചിത്രങ്ങളും സമർപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കോസ്റ്റൽ പ്രൊസസ്സസ് തലവനും ശാസ്ത്രജ്ഞനുമായ ഡോ: കെ വി തോമസ് കത്തിൽ പറയുന്നു. 2007ലാണ് പ്രദേശത്ത് ഡിഎൽഎഫ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നാണ് വസ്തുതയെന്നിരിക്കെ ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികളിലും മേല്പറഞ്ഞ രേഖകൾ തന്നെയാണ് ഇവർ ഹാജരാക്കിയിരിക്കുന്നത്.

ഡിഎൽഎഫിന്റെ കയ്യേറ്റഭൂമി സർക്കാർ ഉപസമിതി സന്ദർശിച്ച് കായൽ കയ്യേറ്റമാണെന്ന് റിപ്പോർട്ട് എഴുതിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് പതിനൊന്നിന് ഡോ: കെ വി തോമസ് തീരദേശ പരിപാലന അഥോറിറ്റിക്ക് കത്തയച്ചിരിക്കുന്നത്. ഇതു കൂടാതെ ചിലവന്നൂർ കായലിലേക്ക് അനധികൃതമായി മലിനജലം ഒഴുക്കിവിടുന്നുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. സെസ്സിൽ പാരിസ്ഥിതിക അനുമതി ലഭിക്കാനായി സമർപ്പിച്ച രേഖകളിലെ ഫോട്ടോകൾ തീരദേശപരിപാലന അഥോറിറ്റിയുടെ കൈകളിലെത്തിയപ്പോഴേക്കും മാറ്റിയെന്ന ഗുരുതരമായ കണ്ടെത്തലും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. തീരദേശപരിപാലന അഥോറിറ്റിയുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാന ത്തിലാണ് ഡോ: കെ വി തോമസിന്റെ കത്തെന്നതും ശ്രദ്ധേയമാണ്.

മൂന്നംഗസമിതിയുടെ ഡിഎൽഎഫിനെതിരായ റിപ്പോർട്ട് സർക്കാർ പരിഗണനക്കായി സമർപ്പിച്ചിരിക്കുകയാണിേപ്പാൾ. ഈ സാഹചര്യത്തിലാണ് ഡിഎൽഎഫിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുള്ള കത്ത് പുറത്തുവന്നിരിക്കുന്നത്. ഹൈക്കോടതിയിലും തുടർന്ന് പരിസ്ഥിതി ട്രൈബ്യുണലിലും ഡിഎൽഎഫ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചേക്കും.

തീരദേശ നിമയങ്ങളെല്ലാം കാറ്റില്പറത്തി ഡിഎൽഎഫ് നടത്തിയ നിർമ്മാണപ്രവർത്തനത്തിന്റെ വാർത്ത മറുനാടൻ മലയാളിയാണ് നേരത്തെ പുറത്തുവിട്ടത്. കൈയറ്റ വാർത്ത പുറത്തുവന്നതോടെ ഡിഎൽഎഫിന്റെ ഫ്‌ളാറ്റ് നിർമ്മാണം കായൽ കയ്യേറിയെന്ന് ചീഫ് സെക്രട്ടറി, വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് റിപ്പോർട്ട് നൽകിയിരുന്നു. നിർമ്മാണത്തിന് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൈയേറിയ സ്ഥലത്ത് ഡിഎൽഎഫ് നിർമ്മിച്ച ഫ്‌ളാറ്റിന് വേണ്ടി പണം മുടക്കിയ പ്രവാസികളും ഇപ്പോൾ വെട്ടിലായിരിക്കയാണ്. ഡിഎൽഎഫിന്റെ ഫ്‌ളാറ്റുകൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നാണ് കൊച്ചി നഗസഭ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP