Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമിത രക്തസ്രാവത്തിനെ തുടർന്ന് അഞ്ചാം മാസം ആശുപത്രിയിലെത്തി; പുലർച്ചെ വേദന തുടങ്ങിയിട്ടും ഡോക്ടർമാരും നേഴ്‌സുമാരും തിരിഞ്ഞു നോക്കിയില്ല; മുറിയിൽ മാസം തികയാതെ പ്രസവിച്ച് 23കാരി; ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥ തന്നെ; ഡ്യൂട്ടി ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാൻ മാനേജ്‌മെന്റ്; എടപ്പാൾ ആശുപത്രിക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത പരാതി; വ്യാജ ഡോക്ടർ വിവാദത്തിൽ കടുങ്ങിയ മലപ്പുറത്തെ ഹോസ്പിറ്റൽ വീണ്ടും വാർത്തയാകുമ്പോൾ

അമിത രക്തസ്രാവത്തിനെ തുടർന്ന് അഞ്ചാം മാസം ആശുപത്രിയിലെത്തി; പുലർച്ചെ വേദന തുടങ്ങിയിട്ടും ഡോക്ടർമാരും നേഴ്‌സുമാരും തിരിഞ്ഞു നോക്കിയില്ല; മുറിയിൽ മാസം തികയാതെ പ്രസവിച്ച് 23കാരി; ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥ തന്നെ; ഡ്യൂട്ടി ജീവനക്കാരെ സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാൻ മാനേജ്‌മെന്റ്; എടപ്പാൾ ആശുപത്രിക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത പരാതി; വ്യാജ ഡോക്ടർ വിവാദത്തിൽ കടുങ്ങിയ മലപ്പുറത്തെ ഹോസ്പിറ്റൽ വീണ്ടും വാർത്തയാകുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: അധികൃതരുടെ അനാസ്ഥ കാരണം എടപ്പാൾ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു, അഞ്ചുമാസം ഗർണിയായിരുന്ന പൊന്നാനി സ്വദേശിനിയായ 23വയസ്സുകാരിയുടെ കുഞ്ഞാണ് മരിച്ചത്. അഞ്ചാമാസം തന്നെ പ്രസവിപ്പിക്കാനായി യുവതിക്ക് രാവിലെ ലേബർ റൂമിൽവെച്ചു മരുന്ന് നൽകിയെന്നും സംഭവം അധികൃതരുടെ അനാസ്ഥ കാരണം നടന്നതാണെന്നും ബന്ധുക്കൾ ആരോപിച്ചു. ഡോക്ടർമാരുടെ അനാസ്ഥയും നഴ്സുമാരുടെ അശ്രദ്ധയമാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇതിനെച്ചൊല്ലി ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചു. കനത്ത ബ്ലിഡിങ്ങ് കണ്ടതിനെ തുടർന്നാണ് പ്രസവത്തിന്റെ സമയമാവും മുമ്പ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പുലർച്ച 5 ന് യുവതിക്ക് പ്രസവവേദന വന്നുവെങ്കിലും ഡോക്ടർമാരുടെയോ നഴ്സുമാരുടെയോ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് യുവതി റൂമിൽ തന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞ് മരിക്കുകയും ചെയ്തു. കൃത്യസമയത്ത് ലേബർ റൂമിൽ കൊണ്ടുപോവാൻ അധികൃതർ തയ്യാറാകാത്തതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മലപ്പുറത്തെ അറിയപ്പെടുന്ന പ്രമുഖ ആശുപത്രിയായ എടപ്പാൾ ആശുപത്രി വന്ധീകരണ ചികിത്സയുടെ പേരിലാണ് അറിയപ്പെടുന്നത്.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് വിവിധ പ്രത്യേക ചികിത്സകൾ ഇവിടെ ലഭ്യമാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം ആശുപത്രി അധികൃതർ പണമെറിഞ്ഞ് ഒതുക്കാൻ ശ്രമിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്, എടപ്പാൾ ആശുപത്രി അധികൃതർ പത്ര, ദൃശ്യ മാധ്യമങ്ങൾക്ക് സ്ഥിരമായി പരസ്യവും മറ്റും നൽകുന്നതിനാൽ തന്നെ ഇവരാരും ആശുപത്രിക്കെതിരെ വാർത്തകൾ നൽകാൻ മടിക്കുകയാണെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനു മുമ്പും പല വിധ ആരോപണങ്ങൾ ആശുപത്രിക്കെതിരെ ഉയർന്നിട്ടും ഇവയെല്ലാം ഒതുക്കിത്തീർത്തതായാണ് പറയുന്നത്.

യുവതിക്കു നൽകിയ ചികിത്സയിൽ ആശുപത്രിക്ക് പിഴവ് വന്നിട്ടില്ലെന്ന നിലപാട് അധികൃതർ, എന്നാൽ യുവതിക്കു നൽകേണ്ട പരിചരണത്തിൽ കുറവുണ്ടായതായ സംശയിക്കുന്നതിനാൽ നാലോളം ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. അരാജകത്വത്തിന്റെയും അനാസ്ഥകളുടെയും പിടിയിലാണോ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ എന്ന ചോദ്യം ഇതിനു മുമ്പും ഉയർന്നിരുന്നു. അവയവമാറ്റങ്ങളുമായും ചികിത്സാ പിഴവുമായും ബന്ധപ്പെട്ടു കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ നേർക്ക് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കെ തന്നെയാണ് വ്യാജ ഡോക്ടർമാരെ ഇവർ ആശുപത്രി കാഷ്വാലിറ്റികളിൽ നിയമിക്കുന്നതായും ആരോപണം ഉയർന്നിരിന്നത്. മലപ്പുറത്തും പരിസരത്തും ഇത്തരം വ്യാജഡോക്ടർ വിലസുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

എടപ്പാൾ ഹോസ്പിറ്റൽ അടക്കമുള്ള നിരവധി പ്രമുഖ ആശുപത്രികളിലെ കാഷ്വാലിറ്റിയിലാണ് വ്യാജ ഡോക്ടർ ആയ തോമസ് വിലസിയിരുന്നത്. വ്യാജ ഡോക്ടർ തോമസ് എടപ്പാൾ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ജോലിചെയ്തിട്ടുണ്ടെന്നു ആശുപത്രി വൃത്തങ്ങൾ കൂടി നേരത്തെ സമ്മതിച്ചിരുന്നു. എടപ്പാൾ ആശുപത്രി പോലുള്ള മലപ്പുറത്തെ പ്രമുഖ ആശുപത്രികളിൽ അത്യാസന്ന നിലയിൽ വരുന്ന രോഗികളുടെ അവസ്ഥ എന്തായി മാറുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കുറ്റസമ്മതം. 2012 മുതൽ ഈ വ്യാജൻ ആശുപത്രി കാഷ്വാലിറ്റികളിൽ വിലസുന്നുണ്ടെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്.

മലപ്പുറത്തെ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ഈ ഡോക്ടർ ജോലി ചെയ്യുമ്പോൾ എഴുതി കൊടുത്ത രജിസ്റ്റർ നമ്പർ ചിലർ ചെക്ക് ചെയ്തപ്പോഴാണ് ഇയാൾ വ്യാജമാണെന്നു അറിയുന്നത്. ഇതേ ആശുപത്രിയിൽ പറഞ്ഞത് ഇയാൾ റഷ്യയിൽ പഠിച്ചു എന്നാണ്. ഇയാളുടെ സംസാരത്തിൽ ഒരു ഡോക്ടറുടെ പോയിട്ട് സാധാരണ പൗരന്റെ നിലവാരം കൂടിയില്ല. അതിനാലാണ് ഇയാൾക്കെതിരെ അന്വേഷണം ചിലർ നടത്തിയത്. ഈ അന്വേഷണത്തിലാണ് ഇയാൾ നൂറു ശതമാനം വ്യാജമാണെന്നു തെളിഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP