Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാലത്ത് എല്ലാം അടഞ്ഞു കിടക്കുമ്പോൾ പഴുതുപയോഗിച്ച് അനധികൃത മദ്യവിൽപ്പന; മെമ്പർമാർക്കുള്ള മദ്യം പുറത്ത് നൽകിയത് മൂന്നും നാലും ഇരട്ടി വിലയ്ക്ക്; മറിച്ച് വിൽപ്പന നടത്തിയത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കെയ്‌സ് കണക്കിന് മദ്യം; പരാതി വന്നപ്പോൾ ഗോഡൗൺ സീൽ ചെയ്ത് എക്‌സൈസ് വകുപ്പ്; ശ്രീമൂലം ക്ലബ്ബിൽ മദ്യം പുറത്ത് നൽകിയത് തെളിഞ്ഞാൽ കടുത്ത നടപടിയെന്ന് എക്‌സൈസ് അധികൃതർ മറുനാടനോട്

ലോക്ക് ഡൗൺ കാലത്ത് എല്ലാം അടഞ്ഞു കിടക്കുമ്പോൾ പഴുതുപയോഗിച്ച് അനധികൃത മദ്യവിൽപ്പന; മെമ്പർമാർക്കുള്ള മദ്യം പുറത്ത് നൽകിയത് മൂന്നും നാലും ഇരട്ടി വിലയ്ക്ക്; മറിച്ച് വിൽപ്പന നടത്തിയത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കെയ്‌സ് കണക്കിന് മദ്യം; പരാതി വന്നപ്പോൾ ഗോഡൗൺ സീൽ ചെയ്ത് എക്‌സൈസ് വകുപ്പ്; ശ്രീമൂലം ക്ലബ്ബിൽ  മദ്യം പുറത്ത് നൽകിയത് തെളിഞ്ഞാൽ കടുത്ത നടപടിയെന്ന് എക്‌സൈസ് അധികൃതർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ക്ലബുകളിൽ ഒന്നായ ശ്രീമൂലം ക്ലബ് ലോക്ക് ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയോ? കേസ് കണക്കിന് മദ്യം ലോക്ക് ഡൗൺ കാലത്ത് വിൽപ്പന നടത്തി എന്ന പരാതിയാണ് ശ്രീമൂലം ക്ലബിനെക്കുറിച്ച് ഉയരുന്നത്. വൻ തുക ഈടാക്കി ലക്ഷക്കണക്കിന് രൂപയുടെ മദ്യം ക്ലബ് അധികൃതർ പുറത്ത് വിൽപ്പന നടത്തി എന്നാണ് പരാതി വന്നത്. ലോക്ക് ഡൗൺ കാലത്ത് മദ്യത്തിനു ക്ഷാമം രൂക്ഷമായ അവസ്ഥയിലാണ് ക്ലബിലെ മദ്യം അധികൃതർ വൻ തുക ഈടാക്കി മദ്യം മറിച്ചു വിൽപ്പന നടത്തിയത്. വിവരം അറിഞ്ഞു ക്ലബുമായി ബന്ധമുള്ളവർ തന്നെയാണ് എക്‌സൈസ് കമ്മിഷണർ അടക്കമുള്ളവർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്ത് ബാർ ലൈസൻസുള്ള ക്ലബുകളിൽ പ്രമുഖ ക്ലബാണ് ശ്രീമൂലം ക്ലബ്.

അംഗങ്ങൾക്ക് നൽകാനുള്ള മദ്യം ദുരുപയോഗപ്പെടുത്തി പുറത്ത് വിറ്റു എന്ന പരാതി എക്‌സൈസ് അധികൃതർ ഗൗരവകരമായാണ് കണ്ടത്. പരാതി വന്നതിനെ തുടർന്ന് എക്‌സൈസ് സംഘം ഇന്നു ക്ലബിലെത്തി പരിശോധന നടത്തി. ക്ലബിൽ അനധികൃത മദ്യവിൽപ്പന നടത്തിയതായി പരാതി ലഭിച്ചതായും അതിനെ തുടർന്നുള്ള പരിശോധനയാണ് ഇന്നു നടന്നതും എന്നും എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണർ ഗോപകുമാർ മറുനാടനോട് പറഞ്ഞു. അതേസമയം എക്‌സൈസ് സംഘം ക്ലബിൽ പരിശോധന നടത്തിയതായി ക്ലബ് സെക്രട്ടറി ബാലൻ മാധവനും മറുനാടനോട് സമ്മതിച്ചു. ക്ലബിൽ പുകയുന്ന രാഷ്ട്രീയമാണ് പരാതിക്ക് പിന്നിലെന്നാണ് ക്ലബ് സെക്രട്ടറി പറഞ്ഞത്. പക്ഷെ ക്ലബിൽ പുറത്തുള്ളവർക്ക് മദ്യ വിൽപ്പന നടത്തി എന്ന് വ്യക്തമായാൽ കടുത്ത നടപടി ക്ലബ് അധികൃതർക്ക്എതിരെ വരുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

മാർച്ച് 24 നു ലോക്ക്‌ഡൗൺ വന്നപ്പോൾ ബാർ ഔദ്യോഗികമായി അടച്ചു. എന്നാൽ മദ്യത്തിന്റെ ഗോഡൗൺ അടയ്ക്കുകയോ സീൽ ചെയ്യുകയോ ചെയ്തിരുന്നില്ല. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മദ്യവിൽപ്പനയാണ് ശ്രീമൂലം ക്ലബിൽ നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ക്ലബ് സെക്രട്ടറി ബാലൻ മാധവന്റെ പേരിലാണ് ബാർ ലൈസൻസ്. ബാർ നോക്കി നടത്തുന്നതും ഗോഡൗൺ താക്കോൽ കൈവശം വെച്ചിരിക്കുന്നതും ജോയിന്റെ സെക്രട്ടറിയായ പി.എം.സാദിഖ് ആണ്. സെക്രട്ടറി ബാലൻ മാധവന്റെ അറിവോടും സമ്മതത്തോടും കൂടി സാദിഖ് ലക്ഷക്കണക്കിന് രൂപയുടെ മദ്യം പുറത്തുകൊടുത്തു. നിയമവിരുദ്ധ വില്പനയാണ് ഈ കാര്യത്തിൽ നടന്നത്. മദ്യവിൽപ്പന പുറത്തറിഞ്ഞു. പരാതിയും വന്നു. ഇതോടുകൂടി തുടർന്ന് എക്‌സൈസ് ഉന്നതർ തന്നെ വന്നു ഗോഡൗൺ സീൽ ചെയ്തു. സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും അനധികൃതർ മദ്യവിൽപ്പന നടത്തിയപ്പോൾ ക്ലബ് ജീവനക്കാർ ഇതിനു കൂട്ടുനിന്നു. കേസ് കണക്കിനു മദ്യമാണ് പുറത്തു നൽകിയത്. ഇത് ബില്ലി രേഖപ്പെടുത്തുകയോ നിയമപ്രകാരമുള്ള നടപടികൾ നടത്തുകയോ ചെയ്തിട്ടില്ല. അംഗങ്ങളുടെ പേരിൽ വേറെ വേറെ തീയതികളിൽ ഇത് സോഫ്റ്റ്‌വെയറിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ക്ലബ് സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കും അടുപ്പമുള്ള മെമ്പർമാരുണ്ട്. ഇവരുടെ പേരിൽ കൂടുതൽ തുകയ്ക്ക് ഉള്ള ബില്ലുകൾ എഴുതി ചേർക്കാനാണ് പരിപാടി. മാർച്ച് 23 മുതൽ ക്ലബിലെ ബില്ലുകൾ പരിശോധിക്കേണ്ടതുണ്ട്. ക്ലബിലെ വിൽപ്പന വിവരങ്ങളും എക്‌സൈസ് ബുക്കും സ്റ്റോക്കും പരിശോധിച്ചാൽ അനധികൃത മദ്യവിൽപ്പന കണ്ടുപിടിക്കാൻ കഴിയും. കൃത്യമായി ക്ലബിൽ ബില്ലിങ് നടക്കുന്നില്ല എന്നതിന് തെളിവ് മെയ്‌ 13 ക്ലബ് സെക്രട്ടറി അംഗങ്ങൾക്ക് അയച്ച നോട്ടീസാണ്. ഈ നോട്ടീസിൽ പറയുന്നത് മെമ്പർമാരുടെ വകയായി 25 ലക്ഷം രൂപ കുടിശികയുണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് അനധികൃത മദ്യവിൽപ്പനയ്ക്ക് ഉള്ള തെളിവാണ്. വൻ തുക ഈടാക്കി മദ്യവിൽപ്പന നടത്തിയത് വലിയ കുറ്റമാണ്. ഈ കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ വരേണ്ടതുണ്ട്. ക്ലബിലെ ബാർ തുറക്കാൻ അനുവദിക്കും മുൻപ് എക്‌സൈസ് അധികൃതർ എത്തി സ്റ്റോക്ക് വെരിഫൈ ചെയ്യണം. അതിനു ശേഷം മാത്രമേ ക്ലബിനെ ബാർ തുറക്കാൻ അനുവദിക്കാൻ പാടുള്ളൂ പരാതിയിൽ പറയുന്നു. ഇത് പ്രകാരം അടിയന്തിര നടപടികൾ സ്വീകരിക്കണം-എക്‌സൈസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ പറയുന്ന ഒരു പ്രധാന കാര്യം മെയ്‌ 13 നു ക്ലബ് സെക്രട്ടറി അയച്ച് നോട്ടീസാണ്. അംഗങ്ങളുടെ പേരിൽ 25 ലക്ഷത്തോളം കുടിശികയുണ്ടെന്നാണ് പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് അനധികൃതമായി നടത്തിയ മദ്യവിൽപ്പന കാരണമാണ് കുടിശിക വന്നത്. ലോക്ക് ഡൗൺ കാലത്ത് ബാർ ഇല്ല. അതിനാൽ ബില്ലിൽ ചേർക്കാൻ കഴിയില്ല. ജിഎസ്ടിയൊക്കെ ഉള്ളതിനാലാണ് ഈ പ്രശ്‌നം വരുന്നത്. ലോക്ക് ഡൗൺ കഴിയുന്ന മുറയ്ക്ക് ഈ തുക ലോക്ക് ഡൗൺ കഴിഞ്ഞ ശേഷമുള്ള തീയതികളിൽ എഴുതി ചേർക്കും. അതിനുള്ള സന്ദേശമാണ് 25 ലക്ഷം കുടിശികയുണ്ടെന്നുള്ള ക്ലബ് സെക്രട്ടറിയുടെ നോട്ടീസ്. ഇതെല്ലാം കണക്കിലെടുത്ത് അന്വേഷണം നടത്തണം എന്ന് പരാതിയിൽ പറയുന്നത്.

ശ്രീമൂലം ക്ലബിനെക്കുറിച്ച് പരാതി വന്നിട്ടുണ്ട്. റെയിഡ് ആയിട്ടല്ല. പരാതി വന്നിട്ടുണ്ട്. അത് അനുസരിച്ചുള്ള അന്വേഷണമാണ് ശ്രീമൂലം ക്ലബിൽ നടന്നത്. ക്ലബ് അധികൃതർക്ക് മദ്യം പുറത്ത് വിൽപ്പന നടത്താൻ അവകാശമില്ല. അങ്ങിനെ നടത്തിയിട്ടുണ്ടെങ്കിൽ ആ കാര്യത്തിൽ അന്വേഷണം വരും. അവിടെ ഒരുപാട് പ്രശ്‌നങ്ങൾ നടക്കുന്നതായി ഞങ്ങൾക്ക് അറിയാം. ഈ കാര്യത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മെമ്പർമാർക്ക് മാത്രം മദ്യം നൽകാനുള്ള ലൈസൻസാണ് ക്ലബിന്റെ പേരിലുള്ളത്. അങ്ങിനെ നടന്നതായി തെളിഞ്ഞാൽ കടുത്ത നടപടി ക്ലബിനെതിരെ വരും-ഡെപ്യുട്ടി കമ്മിഷണർ ഗോപകുമാർ മറുനാടനോട് പറഞ്ഞു.

ശ്രീമൂലം ക്ലബിൽ അകത്തെ രാഷ്ട്രീയം പുകയുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മദ്യം പുറത്തുകൊടുത്ത് എന്ന പരാതി അതിന്റെ ഭാഗമായാണ്-ക്ലബ് സെക്രട്ടറി ബാലൻ മാധവൻ മറുനാടനോട് പറഞ്ഞു. ഈ പരാതിയുടെ പുറത്താണ് എക്‌സൈസ് അധികൃതർ വന്നു പരിശോധന നടത്തിയത്. ക്ലബിലെ അഴിമതികൾ ഈ കമ്മറ്റി കണ്ടുപിടിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടിയും എടുത്തിട്ടുണ്ട്. ഒരു കോടി മുപ്പത് ലക്ഷം രൂപയായിരുന്നു ഞങ്ങൾ ചാർജ് എടുക്കുമ്പോൾ ക്ലബിന് വന്നിരുന്ന നഷ്ടം. ഒരൊറ്റ കൊല്ലം കൊണ്ട് 52 ലക്ഷം രൂപയുടെ ലാഭത്തിലേക്ക് ക്ലബിനെ എത്തിച്ച ഒരു കമ്മറ്റി കൂടിയാണിത്. ഈ കമ്മറ്റി തുടരണമെന്ന് അംഗങ്ങൾ തന്നെ ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങൾ രണ്ടാമതും തുടർന്നത്. ലോക്ക് ഡൗൺ കാലത്ത് ആർക്കും ഓഫീസിൽ വരാൻ കഴിഞ്ഞിട്ടില്ല. പിന്നെങ്ങിനെ വരും. ഇത് ഞങ്ങളുടെ പേര് മോശമാക്കാൻ വേണ്ടി നൽകിയ പരാതിയാണ്. മദ്യം ഒന്നും ഈ ഘട്ടത്തിൽ പുറത്ത് വെച്ചിട്ടില്ല. പിന്നെങ്ങിനെ വില്പന നടക്കും.-ബാലൻ മാധവൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP