1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

നിങ്ങൾ സ്‌ട്രോംഗ് ആയി തീരുമാനമെടുക്കൂ.. ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ; ആർഎസ്‌പി സംസ്ഥാന സമ്മേളനം കൂടിക്കൊണ്ടിരിക്കുമ്പോൾ പിണറായി ഇതാണ് എന്നോടു പറഞ്ഞത്; ഈ വാക്കിന്റെ ബലത്തിലാണ് യുഡിഎഫ് ബന്ധം ഒഴിവാക്കിയത്; 2006 നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത് ഒരു പാർട്ടിയെയും മുന്നണിയിൽ എടുക്കരുതെന്ന് പിബി നിർദ്ദേശമുണ്ടെന്നും; നിയമസഭയിൽ ലാവ്‌ലിൻ പ്രശ്‌നം ഉന്നയിച്ചതിന്റെ പേരിൽ പിണറായി രാഷ്ട്രീയജീവിതം തകർത്തു; മറുനാടന് മുന്നിൽ മനസ് തുറന്ന് എ വി താമരാക്ഷൻ

December 04, 2019 | 04:52 PM IST | Permalink



നിങ്ങൾ സ്‌ട്രോംഗ് ആയി തീരുമാനമെടുക്കൂ.. ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ; ആർഎസ്‌പി സംസ്ഥാന സമ്മേളനം കൂടിക്കൊണ്ടിരിക്കുമ്പോൾ പിണറായി ഇതാണ് എന്നോടു പറഞ്ഞത്; ഈ വാക്കിന്റെ ബലത്തിലാണ് യുഡിഎഫ് ബന്ധം ഒഴിവാക്കിയത്; 2006 നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത് ഒരു പാർട്ടിയെയും മുന്നണിയിൽ എടുക്കരുതെന്ന് പിബി നിർദ്ദേശമുണ്ടെന്നും; നിയമസഭയിൽ ലാവ്‌ലിൻ പ്രശ്‌നം ഉന്നയിച്ചതിന്റെ പേരിൽ പിണറായി രാഷ്ട്രീയജീവിതം തകർത്തു; മറുനാടന് മുന്നിൽ മനസ് തുറന്ന് എ വി താമരാക്ഷൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ലാവ്‌ലിൻ കേസ് വിവാദ വിഷയമാക്കിയതിന്റെ പേരിൽ പിണറായി വിജയന് വന്ന പ്രതികാരബുദ്ധി തന്റെ രാഷ്ട്രീയ ജീവിതം തകർത്തുവെന്ന് ആർഎസ്‌പി നേതാവ് എ.വി.താമരാക്ഷൻ. സിപിഎം എന്ന് പറഞ്ഞാൽ വലിയ ചതിയും വഞ്ചനയുമാണ്. അത്തരമൊരു വഞ്ചനയാണ് പിണറായി എന്നോടും കാണിച്ചത്. പിണറായിയെപ്പോലെ ഇത്രയും പ്രതികാരബുദ്ധിയുള്ള രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെയില്ലെന്നും താമരാക്ഷൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അടുത്ത് പുറത്തിറങ്ങുന്ന തന്റെ ആത്മകഥയെക്കുറിച്ച് മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു താമരാക്ഷൻ. ആദ്യം നിയമസഭയിൽ ലാവ്‌ലിൻ പ്രശ്‌നം ഉന്നയിച്ചത് താനായിരുന്നു. ഇതിന്റെ പേരിൽ പിണറായി വിജയൻ തന്റെ രാഷ്ട്രീയ ജീവിതം അടിമുടി തകർത്തുവെന്ന് താമരാക്ഷൻ പറഞ്ഞു. 1999ലാണ് പ്രശ്‌നം നിയമസഭയിൽ ഞാൻ ഉന്നയിച്ചത്. ഇടപാടിന്റെ സർവവിവരങ്ങളും ശേഖരിച്ച് നിയമസഭയിൽ ലാവ്‌ലിന്റെ പേരിൽ പിണറായിക്കെതിരെ ആഞ്ഞടിച്ചത് ഞാനായിരുന്നു. എന്റെ വാക്കുകളിലൂടെയാണ് ലാവ്‌ലിൻ അഴിമതി കേരളം അറിയുന്നത്.

നിയമസഭയിൽ ആഞ്ഞടിച്ചതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലാവ്‌ലിൻ പ്രശ്‌നത്തിൽ യുഡിഎഫ് ഭാഗത്ത് നിന്ന് മുഖ്യ പ്രാസംഗികൻ ഞാനായിരുന്നു. 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ ലാവ്‌ലിൻ അഴിമതിയെക്കുറിച്ച് എ.കെ.ആന്റണിക്ക് ഒപ്പം 140 നിയമസഭാ മണ്ഡലങ്ങളിലും ചെന്ന് പ്രസംഗിച്ചത് ഞാനായിരുന്നു. ഇതൊന്നും പിണറായി വിജയൻ മറന്നില്ല. ചതിയിൽപ്പെടുത്തിയുള്ള കരുനീക്കങ്ങളിലൂടെ പിണറായി വിജയൻ എന്റെ രാഷ്ടീയെ ജീവിതം പിന്നീട് തകർക്കുന്നത് ഞാൻ പോലും അറിഞ്ഞില്ലാ എന്നായിരുന്നു വാസ്തവം. കോടിയേരി ബാലകൃഷ്ണൻ വരെ പിണറായിക്ക് വേണ്ടിയുള്ള കരുനീക്കങ്ങളിൽ വലിയ പങ്കു വഹിച്ചു. പിണറായി നടത്തിയ കരുനീക്കങ്ങളിൽ കുടുങ്ങി എന്റെ രാഷ്ട്രീയ ജീവിതം തന്നെ പിന്നീട് തകർന്നടിഞ്ഞു. യുഡിഎഫിൽ നിൽക്കുമ്പോൾ ഇടത് പിന്തുണയുള്ള മന്ത്രിസഭയ്ക്ക് വേണ്ടി പിണറായിയുടെ വാക്ക് വിശ്വസിച്ച് കരുനീക്കങ്ങൾ നടത്തി. കെ.കരുണാകരനെ മുഖ്യമന്ത്രിയാക്കി, ഗൗരിയമ്മയെ ഡെപ്യൂട്ടി മുഖ്യമന്ത്രിയാക്കി ആന്റണി മന്ത്രിസഭയെ താഴെയിറക്കാൻ നീക്കം നടത്തിയത് പിണറായിയുടെ വാക്ക് വിശ്വസിച്ചാണ്.

അന്ന് കരുനീക്കം പൊളിഞ്ഞു. എല്ലാം ആർഎസ്‌പി(ബി)യെ ഇടതുമുന്നണിയിൽ അംഗമാക്കാം എന്ന് പറഞ്ഞ പിണറായിയുടെ വാക്ക് വിശ്വസിച്ചാണ്. ആർഎസ്‌പി (ബി) സംസ്ഥാന സമ്മേളനത്തിൽ യുഡിഎഫ് വിടാനുള്ള സുപ്രധാന തീരുമാനം കൈക്കൊള്ളുമ്പോൾ അതിനു ആധാരമാക്കിയത് ഞങ്ങൾ സ്‌ട്രോംഗ് ആയി തീരുമാനമെടുക്കൂ.. ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ എന്ന പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചാണ്. ആർഎസ്‌പി യുഡിഎഫ് വിട്ടപ്പോൾ ആർഎസ്‌പിയെ സിപിഎം ഇടതുമുന്നണിയിൽ അംഗമാക്കിയില്ല. പിണറായി വിരോധം തീർക്കുകയായിരുന്നു. യുഡിഎഫിലും എൽഡിഎഫിലും ഇല്ലാത്ത പാർട്ടിയായി ഞങ്ങളെ മാറ്റിയതിനു പിന്നിൽ പിണറായി വിജയൻ മാത്രമാണ്. അതുവഴി എന്റെ രാഷ്ട്രീയ ജീവിതവും പിണറായി തകർത്തു. എല്ലാം ലാവ്‌ലിൻ കേസിന്റെ പേരിൽ-താമരാക്ഷൻ പറയുന്നു.

1998-ൽ ആർഎസ്‌പി രണ്ടായി പിളർന്നിരുന്നു. ഞങ്ങൾ അന്ന് ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നു ആഗ്രഹിച്ചിരുന്നു. പക്ഷെ ഞങ്ങളെ ഉൾക്കൊള്ളാൻ അന്ന് സിപിഎം സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തയ്യാറായില്ല. ഞങ്ങൾ പല തവണ സിപിഎമ്മിന്റെ വാതിലിൽ മുട്ടിയിരുന്നു. അതൊരിക്കലും തുറക്കപ്പെട്ടിട്ടുമില്ല. ഈ സമയത്ത് തന്നെയാണ് ലാവ്‌ലിൻ വിവാദം കൂടം തുറന്നു പുറത്തുവരുന്നത്. ഞാനും ബാബു ദിവാകരനും ആയിരുന്നു പാർട്ടി എംഎൽഎമാർ. ആർഎസ്‌പി (ബി)യായാണ് ഞങ്ങൾ നിലകൊണ്ടത്. ഞാനാണു യുഡിഎഫ് ഭാഗമായിരുന്നുകൊണ്ട് ലാവ്‌ലിൻ വിവാദം നിയമസഭയിൽ ഉന്നയിക്കുന്നത്. അതിശക്തമായി കാര്യകാരണ സഹിതമാണ് പ്രശ്‌നം ഞാൻ ഉന്നയിക്കുന്നത്. ശക്തമായ വാദമുഖങ്ങൾ നടത്തിയുള്ള പ്രസംഗമാണ് ഞാൻ നടത്തിയത്. ഇത് നിയമസഭയെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു. അതിനു ശേഷം വന്ന 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലാവ്‌ലിൻ കാര്യത്തിൽ യുഡിഎഫിന്റെ കുന്തമുന ഞാനായിരുന്നു.

ലാവലിനിൽ പങ്കുണ്ടായിരുന്നത് സുർജിത് സിംഗിന്റെ മകന്

ലാവ്‌ലിൻ ആ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമായി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ അധികാരത്തിൽ വരുകയും ചെയ്തു. എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോൾ ലാവ്‌ലിൻ കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മുൻപന്തിയിൽ നിന്നതും ഞാനായിരുന്നു. അന്ന് ലാവ്‌ലിൻ പ്രശ്‌നത്തിൽ എപ്പോഴും ഇടങ്കോലിട്ടു പിണറായിക്കെതിരെയുള്ള നീക്കങ്ങളുടെ മുനയോടിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ലാവ്‌ലിൻ പ്രശ്‌നം വരുമ്പോൾ എപ്പോഴും യുഡിഎഫ് യോഗങ്ങളിൽ കുഞ്ഞാലിക്കുട്ടി ഉണർന്നിരുന്നു. എല്ലാ യുഡിഎഫ് നീക്കങ്ങളുടെയും മുനയൊടിച്ചു. കുഞ്ഞാലിക്കുട്ടി പറഞ്ഞാൽ ആന്റണി അനങ്ങില്ല. ഈ ദുർബലവശം എപ്പോഴും കുഞ്ഞാലിക്കുട്ടി മുതലെടുത്തു. അന്ന് ലാവ്‌ലിൻ പ്രശ്‌നത്തിൽ യുഡിഎഫ് യോഗത്തിൽ എന്നെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്നത് വെറും മൂന്നു യുഡിഎഫ് നേതാക്കൾ മാത്രമാണ്. എം വിരാഘവൻ, ആർ.ബാലകൃഷണപിള്ള, ടി.എം.ജേക്കബ് എന്നിവർ മാത്രം. ഇവർ എല്ലാ നീക്കങ്ങൾക്കും എന്നെ പിന്തുണച്ചു. പക്ഷെ മുസ്ലിംലീഗ് ഉടന്തടിച്ചു നിന്നു. ഇതോടെയാണ് ലാവ്‌ലിൻ പ്രശ്‌നത്തിൽ 2001-ലെ യുഡിഎഫ് സർക്കാരിനു കൂടുതൽ ആയി ഒന്നും ചെയ്യാൻ കഴിയാതിരുന്നത്. ലാവ്‌ലിൻ അഴിമതിക്കേസിൽ അറുപത്തിയഞ്ചു എംഎൽഎമാരൊക്കൊണ്ട് ഒപ്പിടുവിച്ചു ഞാൻ മുഖ്യമന്ത്രിക്ക് ആവശ്യം എഴുതി നൽകി. എന്നിട്ടും ആന്റണി അനങ്ങിയില്ല.

അന്ന് സിപിഎം ജനറൽ സെക്രട്ടറി ആയിരുന്ന ഹർകിഷൻ സിങ് സുർജിത് സിംഗിന്റെ മകന് ലാവ്‌ലിൻ കേസിൽ പങ്കുണ്ടായിരുന്നു. ലാവ്‌ലിൻ കമ്പനിയുടെ എജന്റ്‌റ് സുർജിത്തിന്റെ മകൻ ആയിരുന്നു. സുർജിത്തും യെച്ചൂരിയും കൂടി പോയി സോണിയാ ഗാന്ധിയെ കണ്ടിരുന്നു. അതിന്റെ ഒരു സമ്മർദ്ദവും ആന്റണിക്കുണ്ടായിരുന്നു. അതിനാൽ ആന്റണി ഒന്നും ചെയ്തില്ല. ആന്റണി ഒഴിഞ്ഞതിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ വന്നപ്പോൾ അവസാന കാബിനെറ്റ് യോഗത്തിലാണ് ലാവ്‌ലിൻ കേസ് സിബിഐയ്ക്ക് വിട്ടത്. ആന്റണി സർക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി ആയിരുന്നു വ്യവസായ മന്ത്രി. അന്ന് 14 പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വിറ്റഴിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ ശ്രമങ്ങൾ നടന്നത്. ഈ കാര്യത്തിൽ ശക്തമായ എതിർപ്പുമായി ഞാൻ യുഡിഎഫിൽ നിലകൊണ്ടു. നയപരമായ കാര്യം യുഡിഎഫിൽ ചർച്ചയ്ക്ക് വെയ്ക്കാതെ കാബിനെറ്റ് യോഗത്തിൽ വെച്ച് കുഞ്ഞാലിക്കുട്ടി അനുമതി നേടിയെടുക്കുകയായിരുന്നു.

ഇത് ഓർഡർ ആയപ്പോഴാണ് ഞാൻ അടക്കമുള്ള യുഡിഎഫ് നേതാക്കൾ വിവരമറിയുന്നത്. എത്രയോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണിത്. ഇങ്ങിനെ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കാൻ കാബിനെറ്റിന് സാധിക്കില്ല. അതിനാൽ ഈ കാര്യത്തിൽ ഞാൻ ശക്തമായി രംഗത്ത് വന്നു. മുഖ്യമന്ത്രി ആന്റണിയുടെ കാബിനിൽ കയറി ഞാൻ കാര്യം പറഞ്ഞു. ഇത് കാബിനെറ്റ് തീരുമാനം എന്നാണ് മറുപടിയായി ആന്റണി പറഞ്ഞത്. ഇത് നയപരമായ തീരുമാനം അല്ലേ, അതെങ്ങിനെ കാബിനെറ്റ് തീരുമാനിക്കും എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഇത് യുഡിഎഫിൽ ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇത് സംസ്ഥാനത്തിന്റെ പൊതു സമ്പത്താണ്. ഈ കാര്യത്തിൽ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം തേടണം. ഇത് നടപ്പിലായാൽ മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിൽ ആയിരിക്കുമെന്ന് അന്ന് ഞാൻ ആന്റണിയോട് പറഞ്ഞു. ഇതോടെയാണ് ആന്റണിയുടെ ചിന്ത ഈ കാര്യത്തിൽ പറഞ്ഞു. ആലപ്പുഴ കെഎസ്ഡിപി, ഓട്ടോ കാസ്റ്റ്, കേരള സോപ്‌സ്, ചെങ്ങന്നൂർ, കോട്ടയം ടെക്‌സ്‌റ്റൈൽ മിൽ തുടങ്ങി എല്ലാം ലാൻഡഡ് പ്രോപ്പർട്ടീസ് ആയിരുന്നു. താങ്കൾ യുഡിഎഫ് കൺവീനർ ആയി ഇരിക്കുമ്പോഴാണ് അച്യുതമേനോനും ടി.വി.തോമസും പൊതുമേഖലയിൽ ഒരു മരുന്ന് കമ്പനി എന്ന നിലയിൽ കെഎസ്ഡിപി സ്ഥാപിച്ചത്. അതാണ് ഇപ്പോൾ നിങ്ങൾ തൂക്കി വിൽക്കാൻ പോകുന്നത് എന്ന് പറഞ്ഞു.

കോടിയേരി എന്നെ വന്നു കണ്ടു, ആന്റണിയെ താഴെയിറക്കാൻ കരുനീക്കം നടത്തി

യുഡിഎഫ് യോഗത്തിലും ഇത് ചർച്ചാവിഷയമായി. കുഞ്ഞാലിക്കുട്ടി പറഞ്ഞത് തീരുമാനം എടുത്തത് താമരാക്ഷന്റെ പാർട്ടി മന്ത്രിയായിരുന്ന ബാബു ദിവാകരൻ കൂടി ഇരുന്ന മന്ത്രിസഭാ യോഗമാണ്. പക്ഷെ ഞാൻ പറഞ്ഞു. ഇത് ബാബു ദിവാകരൻ അല്ല പാർട്ടിയാണ് തീരുമാനിക്കേണ്ടത്. നയപരമായ തീരുമാനമാണ് എടുക്കേണ്ടത്. പൊതുമേഖലാ കമ്പനികൾ വിൽക്കാനായി തീരുമാനം വന്നാൽ ഈ നിമിഷം ഞങ്ങൾ ആർഎസ്‌പി യുഡിഎഫ് വിടും എന്ന് ഞാൻ പറഞ്ഞു. ഇതോടെ കടുംകൈ ഒന്നും വേണ്ട എന്നോടു ഇരിക്കാൻ ആന്റണി ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം താത്ക്കാലത്തേക്ക് നിർത്തി. ഒരു കമ്മറ്റിയെവെച്ചു. ആ കമ്മറ്റിയുടെ ചെയർമാനും എന്നെയാക്കി. ഈ സമയത്ത് പ്രതിപക്ഷത്തിന്റെ ശ്രദ്ധ എന്നിലേക്ക് പതിഞ്ഞു. ഇതോടെയാണ് ഇടത് നേതാക്കൾ എന്നെ ബന്ധപ്പെടുന്നത്. കോടിയേരിയാണ് എന്നെ വന്നു കാണുന്നത്. ഇതിനു പിന്നിൽ പിണറായിയായിരുന്നു. ആന്റണി മന്ത്രിസഭയെ താഴെയിറക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് പിണറായി എന്നെ ഉപയോഗിക്കുകയായിരുന്നു. ഇടത് മുന്നണിയിൽ ചേർക്കാം എന്ന പിണറായിയുടെ വാക്ക് വിശ്വസിച്ചാണ് ആന്റണി മന്ത്രിസഭയെ താഴെയിറക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് ഞാൻ കാർമ്മികത്വം വഹിച്ചത്. നീക്കം പൊളിഞ്ഞെങ്കിലും എല്ലാം പിണറായി വിജയൻ എന്ന ഒരൊറ്റ നേതാവിനെ വിശ്വസിച്ചായിരുന്നു.

കോടിയേരി എന്ന വന്നു കണ്ടത് മന്ത്രിസഭയെ താഴെ തള്ളിയിടാൻ ലക്ഷ്യമിട്ടായിരുന്നു. കോടിയേരി പറഞ്ഞത് താമരാക്ഷൻ ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി. നിങ്ങൾ ഞങ്ങളുടെ കൂടെ വേണ്ടതായിരുന്നു. ഞാൻ ഇടത്പക്ഷത്തോടൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ ചർച്ച ചെയ്തു. പിണറായി സമ്മതിച്ചോ എന്ന് ഞാൻ ചോദിച്ചു. പിണറായിയാണ് അന്ന് സംസ്ഥാന സെക്രട്ടറി. പിണറായി അറിഞ്ഞുള്ള നീക്കം എന്നാണ് കോടിയേരി പറഞ്ഞത്. കോടിയേരി നമ്പർ തന്നത് പ്രകാരം ഞാൻ പിണറായിയെ വിളിച്ചു. താമരാക്ഷൻ എനിക്ക് നിന്നെ ഒന്ന് കാണണം എന്നാണ് പിണറായി പറഞ്ഞത്. എനിക്ക് അങ്ങിനെ പരസ്യമായി കാണാൻ കഴിയില്ല. രഹസ്യമായി എങ്ങിനെ കാണാം എന്നാണ് പിണറായി ചോദിച്ചത്. അത് പറയാം എന്ന് ഞാൻ പറഞ്ഞു. കോലിയക്കോട് കൃഷ്ണൻ നായരുടെ വീട്ടിൽ ലോ അക്കാദമി കൊമ്പൗണ്ടിൽ തന്നെയുള്ള വീട്ടിൽ വെച്ച് കാണാം എന്നാണ് ഞാൻ പറഞ്ഞത്. അങ്ങിനെയാണ് കോലിയക്കൊടിന്റെ വീട്ടിൽ വെച്ച് ഞാനും പിണറായിയും കാണുന്നത്.

ഞങ്ങൾക്ക് ഇടതുമുന്നണിയിൽ സ്ഥാനം. കരുണാകരന് ഒപ്പമുള്ള എംഎൽഎമാരെ വെച്ച് ബാലകൃഷ്ണപിള്ള, ജേക്കബ് എന്നിവരെ ചേർത്ത് ബദൽ മന്ത്രിസഭാ എന്നാണ് തീരുമാനിച്ചത്. അന്ന് മന്ത്രിയായിരുന്ന ടി.എം.ജേക്കബും കോലിയക്കോടിന്റെ വീട്ടിൽ ചെന്നു. ഈ ഘട്ടത്തിൽ വി.ജെ.പൗലോസ്, ജോയി എന്നിവർ നീക്കത്തിൽ നിന്നും മാറി. ഇതോടെ ഗൗരിയമ്മയെ കൂടി കൂട്ടാൻ തീരുമാനിച്ചു. എം.എസ്.മണിയെയാണ് അന്ന് ഗൗരിയമ്മയുടെ അടുത്തേക്ക് വിട്ടത്. കരുണാകരൻ മുഖ്യമന്ത്രി, ഗൗരിയമ്മ ഡെപ്യൂട്ടി മുഖ്യമന്ത്രി എന്ന ഫോർമുലയാണ് വെച്ചത്. മണിയുടെ ദൗത്യം പരാജയപ്പെട്ടപ്പോൾ കെ.പി.പി.നമ്പ്യാരെ വീണ്ടും ഗൗരിയമ്മയുടെ അടുത്തേക്ക് വിട്ടു. സ്‌ട്രെച്ചറിൽ ആണ് അന്ന് തളർന്നു കിടക്കുകയായിരുന്ന നമ്പ്യാർ ഗൗരിയമ്മയെ കാണാൻ പോകുന്നത്. ഞാനും ഗൗരിയമ്മയെ കണ്ടു. രണ്ടു മണിക്കൂറോളം സംസാരിച്ചു. പിന്നെ വിഎസും ഗൗരിയമ്മയെ കണ്ടു. വിഎസും ഗൗരിയമ്മയും തമ്മിലുള്ള പിണക്കം തീർത്താണ് ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. വിഎസും ഗൗരിയമ്മയും കൂടി കണ്ടു. ഓപ്പറേഷൻ സക്‌സസ് എന്നാണ് ഒരൊറ്റ വാക്കിൽ ഈ കൂടിക്കാഴ്ചയെക്കുറിച്ച് വി എസ് എന്നോടു പറഞ്ഞത്. ഈ കൂടിക്കാഴ്ചയിലാണ് ഗൗരിയമ്മ മന്ത്രിസഭാ രൂപീകരണത്തിനു സമ്മതം മൂളുന്നത്.

പക്ഷെ അവസാനഘട്ടത്തിൽ എ.കെ.ആന്റണി നീക്കങ്ങൾ മണത്തറിഞ്ഞു. അസ്വസ്ഥനായ ആന്റണി കുളിക്കാൻ പോലും മിനക്കെടാതെ അതിരാവിലെ തന്നെ ഗൗരിയമ്മയെ കാണാൻ ആലപ്പുഴയ്ക്ക് തിരിച്ചു. എന്താണ് ഗൗരിയമ്മേ ഈ കേൾക്കുന്നത് എന്നാണ് ആൻഡ്ണി ചോദിച്ചത്. ഇതോടെ ഗൗരിയമ്മ കളംമാറി. എല്ലാം ആ താമരാക്ഷന്റെ പണി എന്നാണ് ഗൗരിയമ്മ ആന്റണിയോട് പറഞ്ഞത്. ഇതോടെ ബദൽ മന്ത്രിസഭാ നീക്കം പൊളിഞ്ഞു പാളീസായി. കുറ്റം മുഴുവൻ എന്റെ ചുമലിൽ ആയി. ആർഎസ്‌പിക്ക് യുഡിഎഫിൽ ഉള്ള സ്ഥാനത്തിനും ഇളക്കം തട്ടി. എന്റെ രാഷ്ട്രീയ ഭാവിക്കും ഗൗരിയമ്മയുടെ വാക്കുകൾ തിരിച്ചടിയായി. ഐയുമായി ഒത്തുള്ള നീക്കം ആയതിനാൽ എ ഗ്രൂപ്പുകാർ എന്നോടു കടുത്ത വിരോധത്തിലായി. എല്ലാം സിപിഎം മുൻപ് തന്നെ കണക്കുകൂട്ടിയിരിക്കണം. ഇത് ഹൈക്കമാൻഡും അറിഞ്ഞു. ഘടകകക്ഷി നേതാക്കളെ എല്ലാം സോണിയ വിളിപ്പിച്ചു. ഞാനും ഡൽഹിയിലെത്തി. പ്രണാബ് മുഖർജിയുടെ നിർദ്ദേശ പ്രകാരം ഞാൻ ലീഡർ കെ.കരുണാകരനെ വിളിച്ചു.

കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കാൻ വേണ്ടിയായിരുന്നു ഈ ഫോൺ കോൾ. കെ.മുരളീധരനെ ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയുള്ള ഒരു ഫോർമുലയാണ് അപ്പോൾ ഉരുത്തിരിഞ്ഞത്. ഇതിന്റെയും കാർമ്മികത്വം വഹിച്ചത് ഞാൻ തന്നെയായിരുന്നു. ലീഡറെയും ഇ.അഹമ്മദിനെയും അന്ന് കെപിസിസി അധ്യക്ഷൻ ആയിരുന്ന കെ. മുരളീധരനെയും ബന്ധപ്പെടുന്നത് ഞാൻ തന്നെയായിരുന്നു. എന്റെ നീക്കങ്ങളിൽ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനും ആയിരുന്നു. ചെറിയ പാർട്ടിയായ ആർഎസ്‌പിയാണോ ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് കുഞ്ഞാലിക്കുട്ടി അന്ന് ചോദിച്ചത്. പക്ഷെ ആ നീക്കങ്ങളും ഫലം കണ്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് യുഡിഎഫിനെ ബാധിച്ചത്. ആന്റണിയുടെ പൊലീസ് നയവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുമാണ് കാരണം എന്നാണ് മുസ്ലിം ലീഗ് അന്ന് പറഞ്ഞത്. ഇത് അറിഞ്ഞു സ്തബ്ദനായി മാറിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആന്റണിയായിരുന്നു. യുഡിഎഫ് യോഗത്തിൽ തോൽവിയുടെ കാര്യകാരണ സഹിതം വാക്കൗട്ട് നടത്തിയത് കുഞ്ഞാലിക്കുട്ടിയാണ്. മാണിയാണ് കുഞ്ഞാലിക്കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടു വന്നത്. ജനവിധി അംഗീകരിക്കുന്നു എന്ന് തുടങ്ങി രണ്ടു വരി പ്രമേയമാണ് അന്ന് യുഡിഎഫ് യോഗം പാസാക്കിയത്. തോൽവിയെക്കുറിച്ച് ചർച്ച നടത്തിയില്ല.

പിണറായിയുടെ വാക്കു വിശ്വസിച്ചത് ചതിവായി

പിന്നീട് തിരുവനന്തപുരത്ത് ചേർന്ന ആർഎസ്‌പി സംസ്ഥാന സമ്മേളനത്തിലാണ് യുഡിഎഫ് ബന്ധം ഞങ്ങൾ ഉപേക്ഷിക്കുന്നത്. സംസ്ഥാന സമ്മേളനം കൂടിക്കൊണ്ടിരിക്കുമ്പോഴാണ് അന്ന് സിപിഎം പാർട്ടി സെക്രട്ടറിയായ പിണറായി വിജയനെ ഞാൻ ഫോണിൽ വിളിക്കുന്നത്. നിങ്ങൾ സ്‌ട്രോംഗ് ആയി തീരുമാനമെടുക്കൂ.. ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ എന്നാണു പിണറായി പറഞ്ഞത്. ഈ വാക്ക് വിശ്വസിച്ചാണ് യുഡിഎഫ് ബന്ധം ആർഎസ്‌പി ഉപേക്ഷിക്കുന്നത്. എന്നാൽ ഞങ്ങളെ ഞങ്ങൾ കരുതിയത് അന്ന് നടത്തിയ ബദൽ മന്ത്രിസഭാ രൂപീകരണം അടക്കമുള്ള കാര്യങ്ങളിൽ ഞങ്ങൾ സിപിഎമ്മിന് ഒപ്പം നിന്നതാണ്. പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചാണ് ആന്റണി മന്ത്രിസഭയെ താഴെയിറക്കാൻ ഞാൻ ശ്രമം നടത്തിയത്. എന്നാൽ മുന്നണിയിൽ എടുക്കും എന്ന് ഉറപ്പ് പറഞ്ഞ പിണറായി വിജയൻ ഈ വാക്ക് പാലിച്ചില്ല.

2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ പറഞ്ഞത് ഒരു പാർട്ടിയെയും മുന്നണിയിൽ എടുക്കരുതെന്ന് പോളിറ്റ് ബ്യൂറോ നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ്. അപ്പോഴാണ് എല്ലാം ചതിയായിരുന്നുവെന്ന് ഞാൻ മനസിലാക്കുന്നത്. എന്നെ യുഡിഎഫിൽ നിന്നും കുടിയിറക്കാനുള്ള പ്രതികാരബുദ്ധിയോടെയുള്ള നീക്കത്തിലാണ് പിണറായി ഏർപ്പെട്ടത്. അപ്പോഴാണ് എല്ലാം ചതിയായിരുന്നുവെന്നു ഞാൻ തിരിച്ചറിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തലശ്ശേരി കോടിയേരിയുടെ നിർദ്ദേശപ്രകാരം സിപിഎമ്മിന് വേണ്ടി ഞങ്ങൾ പ്രചാരണവും നടത്തിയിരുന്നു. എന്നോടു കോടിയേരി നേരിട്ട് നിർദ്ദേശിച്ചത് പ്രകാരമാണ് ഞാൻ തലശ്ശേരിപോയി അന്ന് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തിയത്. വലിയ ചതിയിലാണ് അന്ന് ആർഎസ്‌പി കുടുങ്ങിയത്. 2014 പാർലമെന്റ് തിരഞ്ഞെടുപ്പിലും ഞങ്ങൾ സിപിഎമ്മുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ പിണറായി ഗൗനിച്ചതേയില്ല. അതിന്നിടയിൽ ആർഎസ്‌പി(ബി)യും പിളർന്നിരുന്നു. എന്നോടൊപ്പം നിന്ന ഷിബു ബേബി ജോണും ബാബു ദിവാകരന്റെ വഴി തന്നെ സ്വീകരിച്ചു. യുഡിഎഫിൽ നിന്നു. എന്റെ ഒപ്പമുള്ള ആർഎസ്‌പിക്ക് പിന്നെ ഒരു മുന്നണിയിലും കയറാൻ കഴിഞ്ഞില്ല. 2014-ൽ ആലപ്പുഴ പാർലമെന്റ് സീറ്റിൽ ഞാൻ മത്സരിച്ചിരുന്നു. അന്ന് ബിജെപി പിന്തുണ സ്വീകരിച്ചാണ് ഞാൻ ആലപ്പുഴ മത്സരിച്ചത്. ഇപ്പോൾ ഒരു മുന്നണിയിലുമില്ല-താമരാക്ഷൻ പറയുന്നു.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പിന്നീട് കാണാം...കുളിച്ചിട്ടു വന്നതാ ഡ്രെസ് മാറട്ടെ എന്ന് മറുതലയ്ക്കൽ നിന്നും ചാറ്റ്; മാറിയിട്ട് സുന്ദരിയായി ഒരു ഫുൾ വ്യൂ തരണേ എന്ന് അച്ചൻ...അമ്മായിയെ കണ്ടോണ്ടിരുന്നാ മതി എന്ന് മറുപടി...ഞാൻ കണ്ടിട്ട് കളഞ്ഞോളാം.. ഡോണ്ട് വറി എന്ന് അച്ചൻ; കോതമംഗലം ചേലാട് സെന്റ് സ്റ്റീഫൻസ് ബസേലിയോസ് വലിയ പള്ളിയിലെ അച്ചന്റേതെന്ന പേരിൽ 'ഹോട്ട് ചാറ്റ്' സോഷ്യൽ മീഡിയയിൽ; സ്‌ക്രീൻ ഷോട്ടുകൾ വ്യാജമെന്നും സഭാതർക്കത്തിൽ യാക്കോബായപക്ഷ മുന്നണി പോരാളിയായതിന്റെ പകവീട്ടലെന്നും ഫാ.ബേസിൽ ഇട്ടിയാനിക്കൽ
ഒടുവിൽ അവൻ അറിഞ്ഞു, അച്ഛനും അമ്മയും കുഞ്ഞനുജനും തനിക്കൊപ്പമില്ല എന്ന സത്യം; ആദ്യത്തെ ഞെട്ടലിൽ വിങ്ങി കരഞ്ഞും പുത്തൻ സൈക്കിൾ കണ്ടപ്പോൾ ചിരിച്ചു കളിച്ചും മാധവ്; നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌ക്കരിക്കും; അപ്രതീക്ഷിതമായി രണ്ട് കുടുംബങ്ങളെ മരണം കവർന്നതിന്റെ ഞെട്ടൽ മാറാതെ മൊകാവൂരും ചെങ്കോട്ടുകോണവും
'എന്തിനാണ് വ്യാപാരികൾ ഇങ്ങനെ പേടിച്ച് കടകൾ അടയ്ക്കുന്നത്? പൗരത്വ നിയമത്തിന്റെ വിശദാശംങ്ങൾ പറയാൻ വേണ്ടിയാണ്..വേറൊന്നിനുമല്ല; കടകൾ അടപ്പിക്കുന്നത് ആരുടെ പ്രേരണയിലാണെന്നും അറിയാം; ഇങ്ങനെ കട അടയ്ക്കാൻ നിന്നാൽ കടകൾ അടഞ്ഞു തന്നെ കിടക്കും': ജനജാഗ്രതാ സദസിൽ പ്രതിഷേധിച്ച് ഓച്ചിറയിൽ കടകൾ അടച്ച വ്യാപാരികളോട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ പി.എം.വേലായുധൻ
മണ്ണെടുക്കാൻ അനുമതി നൽകിയത് വനം വകുപ്പിന്; രാത്രി മറ്റാരോ മണ്ണ് കടത്തുന്നുവെന്ന് അറിഞ്ഞ് ഓടിയെത്തിയ പ്രവാസി ശ്രമിച്ചത് പ്രതിരോധം തീർക്കാൻ; കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞത് പ്രതികാരമായി; വീടിന്റെ മതിൽ പൊളിച്ച് പുറത്തു കടക്കാൻ ശ്രമിച്ച് മാഫിയ; തടയാൻ കാറിൽ നിന്നും ചാടിയിറങ്ങിയപ്പോൾ മണ്ണ് മാന്തി കൊണ്ട് അടിച്ചു നിലത്തിട്ടു കൊലപാതകം; കാട്ടക്കടയിൽ മണൽ മാഫിയ കൊലപ്പെടുത്തിയത് സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ; സംഗീതിനെ വകവരുത്തിയത് ചാരുപാറ സജുവും സംഘവും
പൈങ്കണ്ണൂർ പ്രദേശത്തുള്ളത് രൂക്ഷമായ കുടിവെള്ള ക്ഷാമം; കർണ്ണാടകയിലെ നേതാവ് പ്രചരിപ്പിച്ചത് കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടുന്ന കുറ്റിപ്പുറത്തെ ഉടമസ്ഥന്റെ ചിത്രവും വീഡിയോയും; ഉപയോഗിച്ചത് കഴിഞ്ഞ വേനൽകാലത്തെ ചിത്രം; മതസ്പർധയ്ക്ക് ശ്രമിച്ച ശോഭ കരന്ത്‌ലജെയ്‌ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; യെദൂരിയപ്പയുടെ വിശ്വസ്തയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുറച്ച് കേരളാ പൊലീസ്
നാട്ടിൽ നിന്ന് കുടുംബത്തെ നീലഗിരിയിൽ കൊണ്ടു വന്നത് കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സമാധാനത്തോടെ ജീവിക്കാനുള്ള ഇടമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; തെളിവെടുപ്പിൽ നിസംഗമായി അമ്മയേയും സുഹൃത്തിനേയും കിടത്തി കൊന്ന കട്ടിൽ കാണിച്ചു കൊടുത്ത് പ്രതി; മക്കളുടെ ഭാവിയെ ഓർത്ത് ഭർത്താവിനെ ഇനി കൊണ്ടുവരരുതെന്ന് അപേക്ഷിക്കുന്ന ഭാര്യ; വേട്ടക്കാരനായ യജമാനനോട് സ്‌നേഹം പ്രകടിപ്പിച്ച് ജെർമൻ ഷെപ്പേഡും; മണാശേരി ഇരട്ടക്കൊലക്കേസിൽ നേഴ്‌സായ ബിർജുവിന്റെ ഭാര്യയ്ക്ക് പങ്കില്ല
ഡോക്ടർ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാൻ അലറിപ്പറഞ്ഞു; 'കൃത്രിമശ്വാസം കൊടുക്കാനുള്ള ഏർപ്പാട് വേഗത്തിൽ ചെയ്യ് ': ഡോക്ടർ നിർവ്വികാരമായി പറഞ്ഞു; 'മരിച്ച ആൾക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല'; എനിക്ക് ഭാരം ഇല്ലാതാകുന്നതുപോലെ തോന്നി; ആരോ പിടിച്ച് എന്നെ ഒരു കസേരയിൽ ഇരുത്തി; പിന്നീട് എത്തിയ ആൾ ഡോക്ടർ ആണെന്ന് അറിയാതെ ഞാൻ പറഞ്ഞു; 'എന്റെ ഭാര്യ മരിച്ചുപോയി, ഇതേ... ഇപ്പോൾ'; ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാഷിന്റെ ആത്മകഥ വൈറൽ ആവുമ്പോൾ
തീയേറ്ററുകളിൽ കാലന്റെ വിളയാട്ടം; മാസായി എത്തിയ മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു; താരാജാവിന്റെ തകർപ്പൻ രംഗങ്ങളും ഗോപി സുന്ദറിന്റെ ബിജിഎമ്മും കൂടി ആയപ്പോൾ സിനിമ പക്കാ മാസ്; വലിയ കഥ പറയാൻ ഇല്ലെങ്കിലും ഇതൊരു മാസ് മസാല മൂവി തന്നെ; പക്ഷേ ഒരു ക്ലാസ് മൂവി പ്രതീക്ഷിച്ച് എത്തുന്നവർ നിരാശരാവും; മോഹൽലാലിന്റെ ബിഗ് ബ്രദറിന് കഴിയാത്ത രീതിയിൽ ഓളം തീർത്ത് പുതിയ മമ്മൂട്ടി ചിത്രം; ഷൈലോക്കിന് പിശുക്കില്ലാതെ ടിക്കറ്റ് എടുക്കാം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ