Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത്തവണ ചലച്ചിത്ര അവാർഡിന് തന്നെ പരിഗണിക്കരുതെന്ന് മോഹൻലാൽ ജൂറിയോട് അഭ്യർത്ഥിച്ചിരുന്നോ? ഇല്ലാത്ത കത്തുണ്ടാക്കിയത് താരത്തിന്റെ ഇമേജ് സംരക്ഷിക്കാനോ? ലാൽ ആദ്യ റൗണ്ടിൽ പുറത്തായ മികച്ച നടനുള്ള മൽസരത്തിൽ അവസാന പട്ടികയിൽ എത്തിയത് സൗബിൻ ഷാഹിറും ജയസൂര്യയും ജോജു ജോർജും ഫഹദ്ഫാസിലും; മമ്മൂട്ടി ഇത്തവണ ചിത്രത്തിലേ ഇല്ല; മികച്ച നടിക്കായും ഇഞ്ചോടിഞ്ച് പോരാട്ടം; ഫഹദിനെ പരിഗണിക്കാത്തതിലും ഭിന്നത; പ്രതിഭകൾ മാറ്റുരച്ചപ്പോൾ ഏറ്റവും മികച്ചവരെ കണ്ടെത്താൻ ജൂറി കുഴങ്ങിയത് ഇങ്ങനെ

ഇത്തവണ ചലച്ചിത്ര അവാർഡിന് തന്നെ പരിഗണിക്കരുതെന്ന് മോഹൻലാൽ  ജൂറിയോട് അഭ്യർത്ഥിച്ചിരുന്നോ? ഇല്ലാത്ത കത്തുണ്ടാക്കിയത് താരത്തിന്റെ ഇമേജ് സംരക്ഷിക്കാനോ? ലാൽ ആദ്യ റൗണ്ടിൽ പുറത്തായ മികച്ച നടനുള്ള മൽസരത്തിൽ അവസാന പട്ടികയിൽ എത്തിയത് സൗബിൻ ഷാഹിറും ജയസൂര്യയും ജോജു ജോർജും ഫഹദ്ഫാസിലും; മമ്മൂട്ടി ഇത്തവണ ചിത്രത്തിലേ ഇല്ല; മികച്ച നടിക്കായും ഇഞ്ചോടിഞ്ച് പോരാട്ടം; ഫഹദിനെ പരിഗണിക്കാത്തതിലും ഭിന്നത; പ്രതിഭകൾ മാറ്റുരച്ചപ്പോൾ ഏറ്റവും മികച്ചവരെ കണ്ടെത്താൻ ജൂറി കുഴങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധാരാളം മികച്ച സിനിമകൾ പിറന്ന വർഷം. ഒപ്പം അഭിനേതാക്കളുടെ നിരയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ. ഈ സാഹചര്യം അങ്ങേയറ്റം ബുദ്ധിമുട്ടുള്ളതായിരുന്നു 49 ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയം. പ്രമുഖ സംവിധായകൻ കുമാർ സാഹ്നി ചെയർമാനായ ജൂറി പക്ഷേ പൊതുവേ നിഷ്പക്ഷമായ നിലപാട് എടുത്താണ് അവാർഡ് പ്രഖ്യപിച്ചത്. എന്നാൽ അവാർഡിനെ തുടർന്ന് ചില വിവാദങ്ങൾ പതിവുപോലെ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഇത്തവണ ചലച്ചിത്ര അവാർഡിന് തന്നെ പരിഗണിക്കരുതെന്ന് മോഹൻലാൽ ജൂറിയോട് അഭ്യർത്ഥിച്ചിരുന്നു എന്ന വാർത്തകളാണ്. ഇത് ജൂറി ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ല. എന്നാൽ മോഹൻലാൽ അങ്ങനെ കത്തുകൊടുത്തുവെന്നാണ് വ്യാപക പ്രചാരണം.

ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലെ ലാലിന്റെ അഭിനയം അവാർഡിന് പരിഗണിച്ചിരുന്നുവെന്നും എന്നാൽ ലാലിന്റെ അഭ്യർത്ഥന മാനിച്ച് ഒഴിവാക്കുകയും ആയിരുന്നെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രചരിപ്പിക്കുന്നത്. എന്നാൽ ലാലും മഞ്ജുവാര്യരുമൊക്കെ മൽസരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയായിരുന്നുവെന്നതാണ് വാസ്തവം. മാത്രമല്ല ഒടിയനിലും, കായംകുളം കൊച്ചുണ്ണിയിലുമൊന്നും അവാർഡിന് പരിഗണിക്കത്ത ഉയർന്നതായിരുന്നല്ല ലാലിന്റെ പ്രകടനം എന്ന് ഏവർക്കും അറിയാവുന്നതാണ്. എന്നിട്ടും ഏന്നെ പരിഗണിക്കരുതെന്ന് പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കും എന്ന ചൊല്ലുപോലെയാണെന്നാണ് സോഷ്യൽ മീഡിയുടെ വിമർശനം.

ജയസൂര്യ ( ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി) സൗബിൻ ഷാഹിർ ( സുഡാനി ഫ്രം നൈജീരിയ), ജോജു ജോർജ് (ചോല, ജോസഫ്) ഫഹദ്ഫാസിൽ ( കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ) എന്നിവരാണ് മികച്ച നടനായി അവസാന പട്ടികയിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ജയരാജിന്റെ രൗദ്രത്തിലൂടെ രൺജി പണിക്കരും സാധ്യതാ ലിസ്റ്റിൽ ഉണ്ടായിരുന്നു. അവസാന നിമിഷം ഉള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജൂറി എറെ വിഷമിച്ചാണ് ജയസൂര്യക്കും സൗബിനും ഒന്നിച്ച് മികച്ച നടനുള്ള അവാർഡ് കൊടുക്കാൻ തീരുമാനിച്ചത്. സൗബിൻ ഷാഹറിനെ ഐകകണ്ഠ്യേനയാണ് തിരഞ്ഞെടുത്തത്. ജോജു ജോർജിന് മികച്ച സ്വഭാവ നടനുള്ള അവാർഡ് കൊടുത്തു. പക്ഷേ ഞാൻ പ്രകാശൻ, കാർബൺ എന്നീ ചിത്രങ്ങളിലെ ഫഹദിന്റെ അഭിനയത്തെ തഴഞ്ഞതിനെതിരെ ജൂറിയിൽ കടുത്ത ഭിന്നതയുണ്ടായി. ജയസൂര്യയെക്കാൾ, അഭിനയത്തിന്റെ റേഞ്ച് നോക്കുമ്പോൾ ഫഹദാണ് അവാർഡിന് അർഹൻ എന്ന് അഭിപ്രായം പൊതുവേ ഉയർന്നിരുന്നു. ഒടുവിൽ ചെയർമാന്റെ അഭിപ്രായം കൂടി കണക്കിലെടുത്തും, പതിവുകൾക്ക് വിപരീതമായി 'ഞാൻ മേരിക്കുട്ടി' എന്ന സിനിമ ട്രാൻസ്ജെൻഡർ പക്ഷത്ത് നിൽക്കുന്നതായതുകൊണ്ടുമാണ് ജയസൂര്യക്ക് നറുക്കു വീണത്. ഫലത്തിൽ ഈ ഒരുവേഷം ചെയ്യാനുള്ള ജയസൂര്യയുടെ ബുദ്ധിമുട്ടുകൾക്കുള്ള അംഗീകാരം കൂടിയായി അത്് മാറി. മമ്മൂട്ടിയും അവാർഡുചിത്രത്തിൽ എവിടെയും ഉണ്ടായിരുന്നില്ല. പരോൾ, അബ്രഹാമിന്റെ സന്തതികൾ, അങ്കിൾ, സ്ട്രീറ്റ്ലൈറ്റ് എന്നീ മമ്മൂട്ടി ചിത്രങ്ങൾ അവാർഡിന് അയച്ചുകൊടുത്തവയിൽ ഉൾപ്പെട്ടിരുന്നു.

നിമിഷ സജയൻ ( ചോല, ഒരു കുപ്രസിദ്ധ പയ്യൻ), ഉർവശി ( എന്റെ ഉമ്മാന്റെ പേര്്) ഐശ്വര്യ ലക്ഷ്മി ( വരത്തൻ) തുടങ്ങിയവരാണ് മികച്ച നടിക്കായുള്ള മൽസരത്തിൽ അവസാനഘട്ടത്തിലെത്തിയത്. ആമിയിലും ഒടിയനിലുമുള്ള മഞ്ജുവിന്റെ പ്രകടനം ആദ്യ റൗണ്ടിൽ തന്നെ തള്ളിപ്പോയിരുന്നു. റിയലിസ്റ്റിക്കായ അഭിനയത്തിന്റെ ബലത്തിൽ നേരിയ വ്യത്യാസത്തിനാണ് നിമിഷ ഒന്നാമതെത്തിയത്. ഉർവശിയും ഐശ്വര്യലക്ഷ്മിയും അവസാന ഘട്ടത്തിലും തൊട്ടുപിന്നിൽ ഉണ്ടായിരുന്നെന്നാണ് ജൂറി അംഗങ്ങളിൽനിന്ന് കിട്ടുന്ന വിവരം.

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിച്ചത്. അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടാം എന്നുള്ളതിനാൽ, രാത്രി വൈകിയും സിനിമകൾ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിക്കുപുറമേ സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകൻ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും അംഗങ്ങളായ ജൂറിയാണ് അവാർഡ് പ്രഖ്യപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP