Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടാ; കാര്യങ്ങൾക്ക് തീരുമാനമുണ്ടായിട്ടേ മുറിക്ക് പുറത്തേയ്ക്ക് വിടു എന്ന് പറഞ്ഞ് താക്കോൽകൂട്ടം കൈവശപ്പെടുത്തി കൊലവിളി; കൂട്ടമായെത്തിയവർ മുറിയിലെ ടീ പോയും അടിച്ച് പൊട്ടിച്ചു; കമ്പ്യൂട്ടറും ടിവിയും കാറും തകർത്തു; ഫാ സേവ്യർ തേലക്കാടിന് രൂപത കൽപ്പിച്ചു നൽകിയത് മുൾക്കീരീടം തന്നെ; മലയാറ്റൂർ പള്ളിയിലെ അക്രമത്തിൽ അച്ചൻ അയച്ച കത്ത് മറുനാടൻ പുറത്തുവിടുന്നു; വികാരിയുടെ കൊലയ്ക്ക് പിന്നിൽ കപ്യാർ ജോണി മാത്രമോ?

ഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടാ; കാര്യങ്ങൾക്ക് തീരുമാനമുണ്ടായിട്ടേ മുറിക്ക് പുറത്തേയ്ക്ക് വിടു എന്ന് പറഞ്ഞ് താക്കോൽകൂട്ടം കൈവശപ്പെടുത്തി കൊലവിളി; കൂട്ടമായെത്തിയവർ മുറിയിലെ ടീ പോയും അടിച്ച് പൊട്ടിച്ചു; കമ്പ്യൂട്ടറും ടിവിയും കാറും തകർത്തു; ഫാ സേവ്യർ തേലക്കാടിന് രൂപത കൽപ്പിച്ചു നൽകിയത് മുൾക്കീരീടം തന്നെ; മലയാറ്റൂർ പള്ളിയിലെ അക്രമത്തിൽ അച്ചൻ അയച്ച കത്ത് മറുനാടൻ പുറത്തുവിടുന്നു; വികാരിയുടെ കൊലയ്ക്ക് പിന്നിൽ കപ്യാർ ജോണി മാത്രമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മലയാറ്റൂർ കുരിശുമുടി പള്ളിയിലെ റെക്ടർ ചുമതല ഫാ.സേവ്യർ തേലക്കാടിന് രൂപത കൽപ്പിച്ചു നൽകിയ മുൾക്കീരീടമായിരുന്നെന്ന് വിലയിരുത്തൽ.2014 മാർച്ച് 5-ന് താൻ നേരിട്ട ദുരിതത്തെക്കുറിച്ച് അദ്ദേഹം രൂപത അധ്യക്ഷന് അയക്കാൻ തയ്യാറാക്കിയ കത്ത് ഇക്കാര്യം വ്യക്തമാക്കുന്നയായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കാര്യങ്ങൾ പുറം ലോകത്തെ അറിയണമെന്ന് നിർദ്ദേശിച്ച് അടുപ്പക്കാരിൽ ഒരാളെ എൽപ്പിച്ചിരുന്ന കത്തിന്റെ കോപ്പി മറുനാടന് ലഭിച്ചു.

ആ സാഹചര്യത്തിൽ ഫാദറിന്റെ കൊലയിൽ വിശ്വാസികൾ ദുരൂഹത കാണുകയാണ്. വ്യക്തിവിരോധം തീർക്കാൻ കപ്യാർ ജോണി കൊന്നതാണെന്ന വാദം വിശ്വാസികൾ അംഗീകരിക്കുന്നില്ല. വൻ ഗൂഢാലോചന കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് ഇവർ പറയുന്നത്. കുരിശുമുടി പള്ളി വികാരി ഫാ.സേവ്യർ തേലയ്ക്കാട്ടിനെ കപ്യാർ ജോണി കുത്തിവീഴ്തിയത് യാഥൃശ്ചികമല്ലന്നും ഇതിന് പിന്നിൽ പള്ളിയുമായി അടുത്തുപ്രവർത്തിച്ചിരുന്നവരിൽ ചിലരുടെ ഇടപെടലുണ്ടെന്ന് താൻ സംശയിക്കുന്നതായും മുൻ പഞ്ചായത്തംഗം റ്റി ഡി സ്റ്റീഫൻ ആരോപിച്ചിരുന്നു. കുരിശുമുടി പള്ളിയിൽ ചുമതലയുണ്ടായിരുന്ന കാലത്ത് ഒരു വിഭാഗവുമായി ഫാ.സേവ്യർ സ്വരച്ചേർച്ചയിലായിരുന്നില്ലന്നും അച്ചനെ കുത്തിവീഴ്‌ത്താൻ ഇവർ കപ്യാർ ജോണിയെ ആയുധമാക്കുകയായിരുന്നെന്നുമാണ് തന്റെ സംശയമെന്നും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കത്ത് പുറത്തു വരുന്നതും.

2014 മാർച്ച് 5ന് നടന്ന സംഭവങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. അതിന് ശേഷവും വികാരിക്ക് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്. കപ്യാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതും ഇതിന്റെ ഭാഗമാണ്. നേരത്തെ അഡ്വക്കേറ്റ് ജയശങ്കറും വികാരിയുടെ കൊലയിൽ ചില സംശയങ്ങൾ ഉയർത്തിയിരുന്നു. പള്ളിയിലെ കള്ളക്കളികൾ തടഞ്ഞത് വികാരിയാണെന്നും അതിനുള്ള പ്രതികാരമാകാം മരണമെന്ന സംശയമാണ് ജയശങ്കർ പങ്കവച്ചത്. ഇതെല്ലാം ശരിയായിരുന്നുവെന്നും വികാരിക്ക് വെല്ലുവിളികൾ ഏറെ നേരിടേണ്ടി വന്നുവെന്നും തെളിയിക്കുന്നതാണ് ഈ കത്തും.

മാർച്ച് 5-ന് രാത്രി വാണിഭതടത്തിലും റെക്റ്ററുടെ മുറിയിലും ഉണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ..എന്ന ആമുഖത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. രാത്രി 9.30 യായപ്പോൾ കൈക്കാരൻ വിളിച്ചത് മുതൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണമാണ് കത്തിലുള്ളത്. ഭീഷണിപ്പെടുത്തിയവരെക്കുറിച്ചും ചീത്തവിളിച്ചവരെക്കുറിച്ചും മുറിയിൽ നാശ നഷ്ടമുണ്ടാക്കിയവരെകുറിച്ചും താക്കോൽ കൂട്ടം കൈവശപ്പെടുത്തി തന്നേ തടഞ്ഞുവച്ചവരെക്കുറിച്ചുമെല്ലാം കത്തിൽ ഫാ.സേവ്യർ വ്യക്തമാക്കിയിട്ടുണ്ട്.

അടിവാരത്ത് വാണിഭത്തടത്തിൽ കടമുറികൾക്കായി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വിഭാഗം ജെ സി ബി ഉപയോഗിച്ച് തകർത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തെത്തുടർന്ന് എതിർവിഭാഗം വിശ്വാസികൾ തന്നേ മുറിയിൽ തടഞ്ഞുവയ്ക്കുയും അധിക്ഷേപിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തതായി ഫാ.സേവ്യർ തേലക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചത് അരമനയും റെക്ടറച്ചനും കാടപ്പാറക്കാരും ചേർന്നുള്ള ഒത്തുകളിയാണെന്നും ഞങ്ങളെ തമ്മിൽ തല്ലിച്ച് രക്തം ചിന്തിച്ച് കുരുതികൊടുക്കാനാണോ ഈ കളിയെന്ന് കൈക്കാരിൽ ഒരാൾ ചോദിച്ചുവെന്നും പൊലീസിനെ വിളിച്ച് ഉടൻ നടപടിയെടുത്തിൽ ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് ഇയാൾ ഭീഷിണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

ഇതുകൊലക്കളിയാണ് , ഒരുത്തെനെയും വെറുതെ വിടുമെന്ന് കരുതണ്ടാ എന്ന് പറഞ്ഞ് എത്തിയ ആൾ മുറിയുടെ വാതിലുണ്ടായിരുന്ന താക്കോൽകൂട്ടം കൈവശപ്പെടുത്തി ഈ കാര്യങ്ങൾക്ക് തീരുമാനമുണ്ടായിട്ടേ മുറിക്ക് പുറത്തേയ്ക്ക് വിടു എന്ന് പറഞ്ഞ് കവാടത്തിൽ കുത്തിയിരുന്നെന്നും കത്തിൽ പറയുന്നു. കൂട്ടമായെത്തിയവർ മുറിയിലെ ടീ പോയും അടിച്ച് പൊട്ടിച്ചെന്നും മേശ മറിച്ചിട്ട് പുസ്തകങ്ങൾ തട്ടി വിതറിയെന്നും കമ്പ്യൂട്ടറും പ്രവർത്തിച്ചിരുന്ന ടിവിയും നശിപ്പിച്ച ഇവരിൽ ചിലർ തന്റെ കാറിന്റെ ചില്ല് തകർക്കുകയും ഡോർ ഇടിച്ച് ചളുക്കുകയും ചെയ്തതായും കത്തിൽ വിവരിച്ചിട്ടുണ്ട്.

മലയാറ്റൂർകാരുടെ സ്വത്ത് സംരക്ഷിക്കാൻ ഏതറ്റം വരെ പോകുമെന്നും ജീവനുള്ളിടത്തോളം അരമനയ്‌ക്കോ മറ്റാർക്കെങ്കിലുമോ ഇത് വിട്ടുകൊടുക്കില്ലന്ന് ഇവർ പ്രഖ്യാപിച്ചതായും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്. കുരിശുപള്ളി രൂപത നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതിനെതിരെ നേരത്തെ മുതൽ ഇവിടെ വിശ്വാസികൾ രണ്ട് തട്ടിലായിരുന്നെന്നാണ് ഫ്ാ.സേവ്യർ അടുപ്പക്കാരെ അറിയിച്ചിരുന്നത്.അടിവാരത്തെ പള്ളിക്കമ്മറ്റിക്ക് തന്നെ കുരിശുമുടി പള്ളിയുടെ ഭരണവും വേണമെന്നതായിരുന്നു വിമത വിഭാഗത്തിന്റെ ആവശ്യം.

എന്നാൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഇത് സാദ്ധ്യമല്ലന്നാണ് രൂപതയുടെ വാദം.കുരിശുമുടി പള്ളിയുടെ റെക്ടർ ആയി ചുമതലയോറ്റതോടെ ഫാ.സേവ്യർ സേവ്യർ നിലപാടുകൾ കടുപ്പിച്ചതോടെ വിമത വിഭാഗത്തിന്റെ എതിർപ്പും ശക്തമായി. അനുനയമാർഗ്ഗമെന്ന നിലയിൽ വിമത വിഭാഗം മുന്നോട്ടുവച്ച ചില നിർദ്ദേശങ്ങൾ നടപ്പിലാക്കിയത് യഥാർത്ഥ വിശ്വാസികൾക്കിടയിൽ തനിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് ഫാ. സേവ്യർ പരിതപിച്ചിരുന്നെന്ന് അടുപ്പക്കാരിലൊരാളായിരുന്ന മുൻ പഞ്ചാത്തംഗം റ്റി ഡി സ്റ്റീഫൻ മറുനാടനോട് വ്യക്തമാക്കി.

കാൽനടപാതയിൽ കൊന്തവിറ്റിരുന്നവരെ ഒഴിവാക്കിയതുൾപ്പെടെ വികസനത്തിനെന്ന പേരിൽ കുരിശുമുടിയിൽ ഫാ.സേവ്യറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളോട് വിശ്വാസികളിൽ വലിയൊരുവിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ലഭ്യമായ വിവരം. കുരിശുമുടി പള്ളിയിലെ പണക്കിലുക്കം കണ്ട് , ഇതിന്റെ കൈകാര്യം കൂടി തങ്ങളുടെ ചുമലിലാവണമെന്ന വാശിയിൽ നവിലകൊണ്ടവരുമായി മത്സരിച്ച് നിൽക്കാൻ കഴിയില്ലെന്നും ഇവിടുത്തെ ചുമതലയിൽ നിന്നും തത്തേ ഒഴിവാക്കണമെന്നും ഫാാ.സേവ്യർ പലവട്ടം രൂപത അധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്നും ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ അനുകൂല നിലപാടെടുക്കാത്തതിൽ അദ്ദേഹം ഏറെ വിഷമിച്ചിരുന്നതായിട്ടുമാണ് ഇപ്പോൾ അടുപ്പക്കാർ പുറത്തുവിടുന്ന വിവരം.

സേവ്യർ തേലയ്കക്കാടിന്റെ മരണത്തിന് മുമ്പും ശേഷവും നടന്ന സംഭവങ്ങളാണ് തന്റെ സംശയത്തിന് ആധാരമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടന്നാൽ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവരുമെന്നുമാണ് കരുതുന്നതെന്നും പത്ത് വർഷം മലയാറ്റൂർ പള്ളി ഉൾപ്പെടുന്ന മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തംഗമായിരുന്ന സ്റ്റീഫൻ ആരോപിച്ചിരുന്നു. ജോണിയുടെ കുടുമ്പത്തോട് പൊറുത്തെന്ന് ഫാ.സേവ്യറിന്റെ ഉറ്റവരെക്കൊണ്ട് പറയിച്ചത് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തണുപ്പിക്കാനുള്ള നീക്കമായിരുന്നെന്നും ഇതോടെ ഈ സംഭവത്തിനുപിന്നിലെ യഥാർത്ഥ ആസൂത്രകർ രക്ഷപെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നുമാണ് വിശ്വാസികൾ പറയുന്നത്.

ഈ വർഷത്തെ പെരുന്നാളിന് ശേഷവും ഇത് സംബന്ധിച്ച് സത്യം പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ടവർ മനസുവച്ചില്ലങ്കിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമരപരിപാടികൾ സംഘടിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP