Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ്‌ ആദിവാസികളും കന്യാസ്ത്രീകളും; മഠങ്ങൾ കാമാത്തിപ്പുരകളല്ല; മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം; സാമ്പത്തിക ചൂഷണവും ശരീര ചൂഷണവും ഇനിയും കണ്ട് നിൽക്കാനാവില്ല; നിലമ്പൂർകാട്ടിലെ ചോരയ്ക്ക് പകരം അരമനകളിൽ നിന്നാകരുത്; മെത്രാന്മാരുടെ സംഘടനയ്ക്ക് മാവോയിസ്റ്റ് ഭീഷണി

സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ്‌ ആദിവാസികളും കന്യാസ്ത്രീകളും; മഠങ്ങൾ കാമാത്തിപ്പുരകളല്ല; മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം; സാമ്പത്തിക ചൂഷണവും ശരീര ചൂഷണവും ഇനിയും കണ്ട് നിൽക്കാനാവില്ല; നിലമ്പൂർകാട്ടിലെ ചോരയ്ക്ക് പകരം അരമനകളിൽ നിന്നാകരുത്; മെത്രാന്മാരുടെ സംഘടനയ്ക്ക് മാവോയിസ്റ്റ് ഭീഷണി

അർജുൻ സി വനജ്

കൊച്ചി: കേരള കാത്തലിക്ക് ബിഷപ്പ് കൗൺസിലിന് മാവോയിസ്റ്റുകളുടെ ഭീഷണി. കെ.സി.ബിസി ആസ്ഥാനമായ എറണാകുളം പാലാരിവട്ടത്തെ പി.ഒ.സിയിലേക്കാണ് മാവായിസ്റ്റുകളുടെ പേരിൽ കത്ത് ലഭിച്ചിരിക്കുന്നത്. സഭയിലെ സാമ്പത്തിക ചൂഷണവും ശരീര ചൂഷണവും ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് പറയുന്ന കത്തിൽ നിലമ്പൂർകാട്ടിലെ ചോരയ്ക്ക് പകരം അരമനകളിൽ നിന്നാകരുതെന്നും ഭീഷണിമുഴക്കുന്നുണ്ട്.

ഞങ്ങൾക്ക് മാനന്തവാടിയെന്നല്ല, കേരളത്തിലെ ഏത് സ്ഥലവും കൈയെത്തും ദൂരത്താണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. മാനന്തവാടി അതിരൂപതയ്ക്ക് കീഴിൽ കന്യാസ്തീയ്ക്ക് നേരെ സഭാ നേതൃത്വം വിലക്ക് ഏർപ്പെടുത്തിയതും, കന്യാസ്ത്രീക്ക് നേരെയുണ്ടായ ബലാത്സംഘത്തിന്റേയും പശ്ചാത്തലത്തിലാണ് ഈ കത്തെന്നാണ് കത്തിലെ ഉള്ളടക്കം പറയുന്നത്. കന്യാസ്ത്രീകൾ രണ്ടാം ഘട്ട സമരം ആരംഭിക്കാനിരിക്കെ ലഭിക്കുന്ന ഈ കത്തിനെ ഗൗരവത്തോടെയാണ് കെ.സി.ബി.സിയും കാണുന്നതെന്നാണ് വിവരം.

ശനിയാഴ്ച വൈകുന്നേരത്തോടെ പാലാരിവട്ടം പി.ഒ.സിയിൽ ലഭിച്ച കത്ത് നിലമ്പൂരിൽ നിന്നാണ് അയച്ചിരിക്കുന്നതെന്ന് പൊലീസ് ഇതിനകം സ്ഥീരീകരിച്ചിട്ടുണ്ട്. കത്തിന്റെ ഉറവിടം മാവായോസ്റ്റുകൾ തന്നെയാണെന്നാണ് പ്രാഥമികമായി പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ഉന്നതതല അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. മാവോയിസ്റ്റ് പ്രചാരണ വിഭാഗമാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി രൂപതയ്ക്ക് വരും ദിവസങ്ങളിൽ ശക്തമായ സായുധ പൊലീസ് കാവൽ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ കത്തിനെ അതീവ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കത്ത് ലഭിച്ച വിവരം ജില്ലയിലെ ഉന്നത പൊലീസ് ഓഫീസറെ ഫോണിൽ വിളിച്ച് അറിയിക്കുന്നതും കത്ത് കൈമാറുന്നതും.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ...

സഭാ നേതാക്കളെ,

ഞങ്ങൾ ഇതുവരെ നിങ്ങൾക്ക് നേരെ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംമ്പരാണ് ആദിവാസികളും കന്യാസ്ത്രീകളും. മഠങ്ങൾ കാമാത്തിപ്പുരകളല്ല. കുറച്ച് പേർ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരും തുണിയുരിയുന്നവരും ഉണ്ടായിരിക്കാം. ഞങ്ങൾക്ക് മാനന്തവാടിയെന്നല്ല, കേരളത്തിലെ ഏത് സ്ഥലവും കൈയെത്തും ദൂരത്താണ്. മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം. സാമ്പത്തിക ചൂഷണവും ശരീര ചൂഷണവും ഇനിയും കണ്ട് നിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല. നിലമ്പൂർ കാട്ടിലെ ചോരയ്ക്ക് പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത്.

മാവോയിസ്റ്റുകൾ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP