Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡന കേസിൽ പ്രതി ചേർക്കാതിരിക്കാൻ ടോവിനോ-ദുൽഖർ ചിത്രങ്ങളുടെ നിർമ്മാതാവിനോട് 50 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടത് മാധ്യമങ്ങൾ കോടീശ്വരന് വേണ്ടി ചമച്ച കഥ; തനിക്കെതിരെ പരാതിയില്ലെന്ന് യുവതി പറഞ്ഞെന്ന ഖത്തറിലെ വ്യവസായിയായ മലയാളി നിർമ്മാതാവ് സലിമിന്റെ വാദം പച്ചക്കള്ളം; ദോഹയിലേക്ക് ജോലിക്ക് കൊണ്ടു പോയി പീഡിപ്പിച്ചു എന്നാരോപിച്ച് ബ്യൂട്ടീഷ്യനായ വീട്ടമ്മ നൽകിയ പരാതി മറുനാടൻ പുറത്തു വിടുന്നു; നടപടിയെടുക്കാൻ വനിതാ കമ്മീഷനും

പീഡന കേസിൽ പ്രതി ചേർക്കാതിരിക്കാൻ ടോവിനോ-ദുൽഖർ ചിത്രങ്ങളുടെ നിർമ്മാതാവിനോട് 50 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടത് മാധ്യമങ്ങൾ കോടീശ്വരന് വേണ്ടി ചമച്ച കഥ; തനിക്കെതിരെ പരാതിയില്ലെന്ന് യുവതി പറഞ്ഞെന്ന ഖത്തറിലെ വ്യവസായിയായ മലയാളി നിർമ്മാതാവ് സലിമിന്റെ വാദം പച്ചക്കള്ളം; ദോഹയിലേക്ക് ജോലിക്ക് കൊണ്ടു പോയി പീഡിപ്പിച്ചു എന്നാരോപിച്ച് ബ്യൂട്ടീഷ്യനായ വീട്ടമ്മ നൽകിയ പരാതി മറുനാടൻ പുറത്തു വിടുന്നു; നടപടിയെടുക്കാൻ വനിതാ കമ്മീഷനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവിനെതിരെയുള്ള ബ്യൂട്ടീഷ്യന്റെ പീഡന പരാതിയിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ ആ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടും സിനിമാ നിർമ്മാതാവിന് ജാമ്യം കിട്ടി. ഇതിന് ശേഷം ഗൂഢാലോചന ആരോപിച്ച് പ്രതി പൊലീസിനെതിരേയും പരാതി കൊടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസിനെതിരെ പരാമർശവും വന്നു. യുവതി പറയാത്ത കാര്യങ്ങൾ ആരോപിച്ച് നിർമ്മാതാവിനെ കുടുക്കാൻ പൊലീസ് ശ്രമിച്ചെന്ന ആരോപണം മനോരമയിലും മറ്റും വാർത്തയായെത്തി. ഈ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് യുവതി വനിതാ കമ്മീഷനിൽ നൽകിയ പരാതി. നിർമ്മാതാവിനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. ഉന്നത തല ഒത്തുകളിയുടെ ഭാഗമായി നടന്ന കള്ളക്കളികൾ തിരിച്ചറിഞ്ഞ് വനിതാ കമ്മീഷന് യുവതി നൽകിയ പരാതിയാണ് മറുനാടൻ പുറത്തു വിടുന്നത്.

സിനിമയിൽ ഉന്നതതല ബന്ധങ്ങളുള്ള വ്യക്തിയാണ് ആലുവക്കാരനായ സലിം. ഗൾഫ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പല ബിഗ് ബജറ്റ് സിനിമകളുടേയും പിന്നണിയിലെ സാമ്പത്തിക സഹായം നൽകുന്നത് സലിമാണ്. നിരവധി ചിത്രങ്ങൾ ഇയാൾ സ്വന്തമായി നിർമ്മിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലും ഉറച്ച ബന്ധങ്ങളുണ്ട്. ഈ സാഹചര്യമാണ് ഗൾഫ് വ്യവസായിയായ സലിമിനെതിരായ കേസ് അട്ടിമറിക്കാൻ കാരണമായി മാറിയത്. മജിസ്ട്രേട്ട് ജാമ്യം കൊടുത്തതിലേക്ക് കാര്യങ്ങളെത്തിച്ചത് ഈ ഇടപെടലുകളായിരുന്നു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ നിർമ്മാതാവിനെതിരെ നടി നൽകിയ പീഡന പരാതിയെ കുറിച്ചും മറുനാടൻ വാർത്ത നൽകിയിരുന്നു. വൈശാഖ് രാജനെതിരായ ഈ കേസ് അട്ടിമറിക്കാനും അണിയറയിൽ നീക്കം സജീവമായിരുന്നു. സിനിമയിലെ പ്രമുഖർ പൊലീസിനെ സ്വാധീനിക്കുന്നതിന്റെ വ്യക്തമായ സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങാതെ പൊലീസ് കേസെടുക്കുകയും ചെയ്തു. സലിമിന് വേണ്ടിയും കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘം അതിശക്തമായ ഇടപെടൽ നടത്തി. ഇത് കാരണമാണ് ആദ്യ ഘട്ടത്തിൽ കാര്യങ്ങൾ എളുപ്പമായത്. എന്നാൽ യുവതിയുടെ പരാതിയിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ ഒത്തുകളി വ്യക്തമാവുകയും ചെയ്തു.

ടൊവീനോ ചിത്രം 'എന്റെ ഉമ്മാന്റെ പേര്', ദുൽഖർ സൽമാൻ ചിത്രം 'ഒരു യമണ്ടൻ പ്രേമകഥ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാതാവാണ് സലിം. ഈ ഓഗസ്റ്റ് എട്ടിനാണ് സലിം താൻ സഹനിർമ്മാതാവായ 'എന്റെ ഉമ്മാന്റെ പേരി'ന്റെ ചിത്രീകരണ ആവശ്യത്തിനായി നാട്ടിലെത്തുന്നത്. ഈ സമയത്താണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പൊലീസുദ്യോഗസ്ഥൻ എത്തി, സ്റ്റേഷനിലെ സിഐ. വിശാൽ ജോൺസന് തന്നെ കാണണമെന്ന് പറഞ്ഞതെന്ന് സലിം പറയുന്നു. തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് ചാർജ്ജ് ചെയ്യുമെന്നും 20 ദിവസത്തിലേറെ അകത്തുകിടക്കേണ്ടിയും വരുമെന്നും ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയതായും സലിം ആരോപിച്ചിരുന്നു.

''അവർ കേസ് രജിസ്റ്റർ ചെയ്തു. പുലർച്ചെ എന്നെക്കുറിച്ച് പരാതിപൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തിൽ വരികയും പൊലീസ് പോയി അവരെ കൂട്ടികൊണ്ട് വരികയും ചെയ്തു. മൊഴിയെടുത്തപ്പോൾ ഇത് ഞങ്ങളുടെ എം.ഡിയാണെന്നും എന്നാൽ അവർ എന്നെ ആദ്യമായാണ് കാണുന്നതെന്നും എന്നെക്കുറിച്ച് ഒരു പരാതിയും ഇല്ലെന്നുമാണ് അവർ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവർ ആവർത്തിച്ചു.പക്ഷെ എന്നെയും അവരെയും ജയിലിൽ ഇടുമെന്നാണ് എസ്‌ഐ പറഞ്ഞത്.''കോടതിയിലൊന്നും തനിക്ക് വരാൻ പറ്റില്ലെന്ന് സ്ത്രീ സലീമിന്റെ സുഹൃത്തുക്കളോടു പറഞ്ഞതായും സലിം ആരോപിച്ചിരുന്നു. ഈ വിശദീകരണം തെറ്റാണെന്നാണ് വനിതാ കമ്മീഷനിലെ പരാതിയിൽ വ്യക്തമാകുന്നത്.

പ്രവാസി വ്യവസായിയായ സിനിമാ നിർമ്മാതാവിനെ തട്ടിക്കൂട്ടിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നായിരുന്നു മനോരമയുടെ വാർത്ത. ഖത്തറിൽ ബ്യൂട്ടി പാർലർ ശൃംഖലയുടെ ഉടമയും ആലുവ സ്വദേശിയുമായ സലിമിനെ കേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിന് ആലുവ ഇൻസ്‌പെക്ടർ വിശാൽ ജോൺസണെതിരെ ക്രൈംബ്രാഞ്ചിന്റെ തീവ്രവാദവിരുദ്ധ സേനാ വിഭാഗം (എടിഎഫ്) എസ്‌പി എ.കെ. ജമാലുദ്ദീൻ റിപ്പോർട്ട് നൽകിയെന്നും വാർത്ത എത്തി. ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾക്ക് തീർത്തും വിരുദ്ധമായ കാര്യങ്ങളാണ് യുവതി വനിതാ കമ്മീഷൻ നൽകിയ പരാതിയിലുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 8നാണ് സലിമിനെ ആലുവ തോട്ടുമുഖത്തെ വീട്ടിൽ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതോടെയാണ് വിവാദങ്ങളുടെ തുടക്കം.

ഇതിനെതിരെ മുഖ്യമന്ത്രികിയ പരാതിയിൽ യുവതിക്ക് പരാതിയില്ലെന്നും മറ്റും സലിം വിശദീകരിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഈ പരാതി വനിതാ കമ്മീഷനിലേക്ക് അയച്ചതും നടപടികൾ തുടങ്ങിയതും.

വനിതാ കമ്മീഷന് യുവതി നൽകിയ പരാതി ഇങ്ങനെ

എന്റെ ഭർത്താവിന്റെ ബന്ധുവായ സജീവൻ എന്ന ആൾ മാനേജരായി ജോലി ചെയ്യുന്ന തോട്ടുമുഖത്ത് വീടുള്ള സലിം എന്ന ആളും ഭാര്യ സൈദയും ചേർന്ന് ദോഹയിൽ നടത്തുന്ന ബ്യൂട്ടി പാർലറിൽ 25000 രൂപ ശമ്പളവും താമസ സൗകര്യവും ഭക്ഷണവും പിന്നെ മൂന്ന് മാസം കഴിയുമ്പോൾ ആഴ്ചയിൽ ഒരു ദിവസം അവധിയും ജോലി സമയം പറഞ്ഞ് രാവിലെ 9 മണി മുതൽ രാത്രി 9 വരെ എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ദോഹയിലേക്ക് കൊണ്ടു പോയി. പക്ഷേ അവിടെ എത്തിയതു മുതൽ സൗദിയിലുള്ള ഭർത്താവുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാൻ പോലും അവസരം കിട്ടിയില്ല. അന്ന് മുതൽ ജയിൽ വാസത്തിന് തുല്യമായ കഷ്ടപാടുകൾ ആണ് അനുഭവിച്ചത്. ശമ്പളമോ വിശപ്പടക്കാനുള്ള ഭക്ഷണം കഴിക്കാനുള്ള പണം പോലും എനിക്ക് തന്നില്ല. ബാത്ത് റൂമും കഴികിക്കുക പോലും ചെയ്തു.

ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്യുകയും ശമ്പളം തരാൻ പറ്റിയില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സജീവനോടാണ് ഇത് പറഞ്ഞത്. വളരെ വൃത്തിക്കെട്ട രീതിയിൽ ചീത്ത പറയുകയും അപമാനിക്കുകയുമാണ് സജീവൻ ചെയ്തത്. നീ എന്നെ ആദ്യം വേണ്ട രീതിയിൽ ഗൗനിക്കണമെന്നും എന്റെ മുതലാളി ആയ സലിമിനേയും വേണ്ട രീതിയിൽ സന്തോഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്ന് പറഞ്ഞപ്പോൾ ഒന്നരലക്ഷം രൂപ തന്നാൽ നാട്ടിൽ വിടുന്ന കാര്യം പരിഗണിക്കാമെന്നാണ് സജീവൻ പറഞ്ഞത്. സലിമിന്റെ നിർദ്ദേശ പ്രകാരമാണ് ഇതെല്ലാം പറയുന്നതെന്നും പറഞ്ഞു.

പിന്നീടും ബന്ധപ്പെട്ട് സലിമിനെ സന്തോഷിക്കാൻ പ്രാപത്യാണെന്ന് വന്നാൽ കൂടുതൽ ശമ്പളം നൽകാമെന്നും സജീവൻ പറഞ്ഞു. നിനക്ക് രാജകുമാരിയെ പോലെ ജീവിക്കാമെന്നും പറയുകയുണ്ടായി. ഇതേ തടുർന്ന് പിന്നീട് ജോലിക്ക് പോയില്ല. ഇതോടെ സലിമിന്റെ ഭാര്യ സൈദ എന്റെ മുറിയിൽ വന്ന് എന്റെ മുടിക്ക് കുത്തിപിടിച്ച് എന്നെ വളരെ ക്രൂരമായ രീതിയിൽ ദോഹാപദ്രവം എൽപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഇന്റെ ഫോണിൽ വോയ്സ് റിക്കോർഡ് ചെയ്തിട്ടുണ്ട്. പിന്നീട് എന്ന ഭക്ഷണവും വെള്ളവും നൽകാതെ ഒരു മുറിയിൽ പൂട്ടിയിടുകയുണ്ടായി. ആ മുറിയിലോട്ട് സൈദ എന്ന വലിച്ചിഴച്ചാണ് കൊണ്ടു പോയിട്ടുള്ളത്. ഈ വിവരം ഭർത്താവിനേയും ബന്ധുക്കളേയും അറിയിച്ചു.

ഭർത്താവ് സജീവനെ ബന്ധപ്പെട്ടു. അവർ എന്ന തിരിച്ചയക്കാൻ തയ്യാറല്ലെന്നും ഒന്നര ലക്ഷം രൂപ സലിമിന് നൽഖണമെന്നും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരുടെ അടിമ ആയി കഴിയേണ്ടി വരുമെന്നും കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇടുമെന്നും ഭീഷണപ്പെടുത്തി. ഇതോടെ അമ്മയും സഹോദരനും പൊലീസിലും ജനപ്രതിനിധികളുടെ അടുത്തും പരാതിപ്പെട്ടു. ഇതോടെ ഓഗസ്റ്റ് എട്ടിന് എന്ന നാട്ടിലേക്ക് അയച്ചു. പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തിയപ്പോൾ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ പത്രവാർത്തകളിൽ നിന്ന് പ്രതിയെ രക്ഷിക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുകയാണ്. ആലുവ പൊലീസിലെ ക്രൈം നമ്പർ 2409/18 നമ്പർ കേസിൽ പ്രതിക്ക് പെട്ടെന്ന് ജാമ്യം കിട്ടി. അതിനാൽ ഇടപെടണമെന്നാണ് വനിതാ കമ്മീഷനോട് യുവതി ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP