Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിജെ ജോസഫും ഞാനും അന്ന് ശക്തമായി എക്‌സിക്യൂട്ടീവിന്റെ പരമാധികാരം സംരക്ഷിക്കാൻ നോക്കിയില്ലായിരുന്നുവെങ്കിൽ നമ്മുടെ പാർട്ടി ഒരു റബ്ബർ സ്റ്റാമ്പായി മാത്രം അധിപ്പതിച്ചു പോകുമായിരുന്നു! 78ലെ ജോർജ് എം മാത്യുവിന്റെ 'പരമ രഹസ്യമായ' കത്തിലുള്ളത് ജനാധിപത്യ സംരക്ഷണത്തിനായി തെരഞ്ഞെടുപ്പിന് വേണ്ടി ജോസഫ് നടത്തിയ പോരാട്ടം; 41 കൊല്ലം കഴിയുമ്പോൾ തൊടുപുഴ എംഎൽഎ വാദിക്കുന്നത് സമവായത്തിന് വേണ്ടി; ചെയർമാനും ലീഡറുമാകാനുമുള്ള പിജെയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കുന്ന 'ആ പഴയ കത്ത്' മറുനാടന്

പിജെ ജോസഫും ഞാനും അന്ന് ശക്തമായി എക്‌സിക്യൂട്ടീവിന്റെ പരമാധികാരം സംരക്ഷിക്കാൻ നോക്കിയില്ലായിരുന്നുവെങ്കിൽ നമ്മുടെ പാർട്ടി ഒരു റബ്ബർ സ്റ്റാമ്പായി മാത്രം അധിപ്പതിച്ചു പോകുമായിരുന്നു! 78ലെ ജോർജ് എം മാത്യുവിന്റെ 'പരമ രഹസ്യമായ' കത്തിലുള്ളത് ജനാധിപത്യ സംരക്ഷണത്തിനായി തെരഞ്ഞെടുപ്പിന് വേണ്ടി ജോസഫ് നടത്തിയ പോരാട്ടം; 41 കൊല്ലം കഴിയുമ്പോൾ തൊടുപുഴ എംഎൽഎ വാദിക്കുന്നത് സമവായത്തിന് വേണ്ടി; ചെയർമാനും ലീഡറുമാകാനുമുള്ള പിജെയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കുന്ന 'ആ പഴയ കത്ത്' മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിൽ സമവായം വിദൂരത്താവുകയാണ്. ഇതോടെ കെ എം മാണിയുടെ മരണത്തോടെ പാർട്ടി പിളരുമെന്നും ഉറപ്പായി. പാർട്ടി ചെയർമാൻ സ്ഥാനവും ലീഡർ സ്ഥാനവും തനിക്ക് വേണമെന്നാണ് ജോസഫ് പരസ്യമായി തന്നെ പറയുന്നത്. മാണി മരിച്ചതിനാൽ താൻ ചെയർമാനാകണമെന്നാണ് ജോസഫ് പറയുന്നത്. ജോസ് കെ മാണിയും കൂട്ടരും പറയുന്നത് സംസ്ഥാന സമിതി ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കണമെന്നും. ഇങ്ങനെ ആരെ തെരഞ്ഞെടുക്കുന്നതിലും എതിർപ്പില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. എന്നാൽ തെരഞ്ഞെടുപ്പ് വേണ്ട സമവായമാണ് നല്ലതെന്ന് ജോസഫ് പറയുന്നു. സമവയാത്തിന് തീരുമാനമായാൽ മാത്രമേ സംസ്ഥാന കമ്മറ്റി വിളിക്കൂവെന്നും ജോസഫ് വിശദീകരിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് സമവായമാണ് നല്ലതെന്നും ജോസഫ് വിശദീകരിക്കുന്നു. എന്നാൽ ഇത് ചരിത്രത്തോടുള്ള മുഖം തിരിക്കലാണ്.

പാർട്ടിയിൽ ജനാധിപത്യം വളരാൻ തെരഞ്ഞെടുപ്പാണ് നല്ലതെന്ന് വാദിച്ച നേതാവായിരുന്നു ഒരു കാലത്ത് പിജെ ജോസഫ്. പാർട്ടിയിൽ എഴുപതുകളിൽ ജോസഫ് നിലയുറപ്പിച്ചത് ജനാധിപത്യത്തിന് വേണ്ടിയാണ്. എന്നാൽ ഇന്ന് സമവായത്തിന് വേണ്ടി വാദിക്കുന്നു. ഇതെല്ലാം പാർട്ടിയിൽ അധികാരം ഉറപ്പിക്കാനുള്ള ഇരട്ടത്താപ്പെന്ന് വ്യക്തമാക്കുന്ന പഴയൊരു കത്ത് മറുനാടന് ലഭിച്ചു. 1978ൽ കേരളാ കോൺഗ്രസ് എംപിയായിരുന്ന ജോർജ് ജെ മാത്യു എഴുതിയ കത്താണ് ജോസഫിന്റെ പഴയ ജനാധിപത്യ മനസ്സിനെ തുറന്ന് കാട്ടുന്നത്. പാർട്ടിയിലെ അധികാര പ്രശ്‌നങ്ങളിൽ തെരഞ്ഞെടുപ്പിന്റെ വഴിയേ തീരുമാനം എടുക്കണമെന്ന് അഹോരാത്രം വാദിച്ച യുവനേതാവായിരുന്നു കേരളാ കോൺഗ്രസിൽ 1978ൽ പിജെ ജോസഫ്. 41 കൊല്ലത്തിന് അപ്പുറം ജോസ് കെ മാണിയും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ ജോസഫ് തയ്യാറാകുന്നില്ലെന്നതാണ് ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വസ്തുത.

കേരളാ കോൺഗ്രസിലെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾക്ക് പരമ രഹസ്യമെന്ന് എഴുതി എംപിയായ ജോർജ് ജെ മാത്യുവാണ് കത്ത് എഴുതിയത്. കേരളാ കോൺഗ്രസിന്റെ ഉദയവും വളർച്ചയും തളർച്ചയും വിശദീകരിക്കുന്നതാണ് ഈ കത്ത്. 1975 മുതൽ 77 വരെയുള്ള പിളർപ്പുകൾ കണക്കിലെടുക്കുമ്പോൾ പാർട്ടി നിലനിൽക്കുന്നത് തന്നെ അതിശയമാണെന്ന് ജോർജ് ജെ മാത്യു കുറിക്കുന്നു. ഈ കത്തിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി ജോസഫ് നടത്തിയ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നത്. ഞാൻ പറഞ്ഞു വരുന്നതിന്റെ രത്‌ന ചുരുക്കം ആരും പാർട്ടിക്ക് അതീതരല്ലെന്നാണ്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്താൻ കൂട്ടു നിന്ന എന്റെ നടപടി തെറ്റായിരുന്നുവെന്ന് അന്നും ഇന്നും പറയുന്നുണ്ട്. എന്നാൽ ശ്രീ പിജെ ജോസഫും ഞാനും അന്ന് ശക്തമായിട്ട് എക്‌സിക്യൂട്ടീവിന്റെ പരിമാധികാരം സംരക്ഷിക്കാൻ നോക്കിയില്ലായിരുന്നുവെങ്കിൽ നമ്മുടെ പാർട്ടി ഒരു വെരും റബ്ബർ സ്റ്റാബായി മാത്രം അധപ്പതിച്ചു പോകുമായിരുന്നു. ഒരു പക്ഷേ ഞാൻ കൂടി തെരഞ്ഞെടുപ്പിന് എതിരായി വാദിച്ചിരുന്നുവെങ്കിൽ അത് നടക്കില്ലായിരുന്നു. എകിസ്‌ക്യൂട്ടീവ് എടുത്ത നടപടി ശരിയാണോ തെറ്റാണോ എന്ന് വാദിക്കുന്നില്ലെന്നും ഈ കത്തിൽ പറയുന്നു.

1978 മെയ്‌ അഞ്ചിന് അയച്ച രഹസ്യ സ്വഭാവമുള്ള ഈ കത്തിൽ നിന്ന് മനസ്സിലാകുന്നത് ജനാധിപത്യത്തിൽ ഉൾപാർട്ടി തെരഞ്ഞെടുപ്പിന്റെ ആവശ്യകതയിലേക്ക് ജോസഫ് ഉയർത്തിയ നിലപാട് തറയാണ്. എന്നാൽ 2019ൽ ഇത് ജോസഫിന് അന്യമാകുന്നു. 400 അംഗങ്ങളുള്ള സംസ്ഥാന സമിതിയിൽ 325 പേരും ജോസ് കെ മാണിയ്‌ക്കൊപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് പാർട്ടി പദവികൾ കൈയിലെടുക്കാൻ ജോസഫ് സമവായത്തിന്റെ സാധ്യത തേടുന്നത്. ഇവിടെയാണ് ജോസ് കെ മാണി ഭൂരിപക്ഷ വികാരം നടപ്പാക്കാൻ പോരാട്ടത്തിന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് എഴുപതുകളിൽ ജോസഫ് നടത്തിയ അതേ പോരാട്ടമാണ് ജോസ് കെ മാണി ഇന്ന് നടത്തുന്നതെന്ന വിലയിരുത്തൽ സജീവമാകുന്നത്. പാർട്ടിയിൽ ഭൂരിപക്ഷമില്ലെങ്കിലും ചെയർമാൻ സ്ഥാനവും പാർട്ടി ലീഡർ പദവിയും കൈയടക്കാനാണ് ജോസഫ് സമ്മർദ്ദത്തിലൂടെ ശ്രമിക്കുന്നത്. കോട്ടയം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനും ജോസഫ് ശ്രമിച്ചിരുന്നു. മാണിയുടെ ഇടപെടലായിരുന്നു ഈ നീക്കം പൊളിച്ചത്. അന്ന് നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തവർ മാസങ്ങൾ കഴിഞ്ഞപ്പോൾ ചെയർമാനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് പറയുന്ന ജോസ് കെ മാണിയെ വിമതനായി പുറത്തക്കാനാണ് ശ്രമം.

ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനാവശ്യപ്പെട്ട് മാണി വിഭാഗത്തിലെ രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും ഒപ്പിട്ട കത്ത് തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്. സംസ്ഥാന കമ്മിറ്റി യോഗത്തിനായി മാണി വിഭാഗവും പാർലമെന്ററി പാർട്ടി യോഗത്തിനായി ജോസഫും കരുനീക്കുമ്പോൾ പോരാട്ടം കലാശക്കൊട്ടിലേക്ക് നീങ്ങുകയാണ്. സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് പി ജെ ജോസഫും ചെയർമാനെ തെരഞ്ഞെടുക്കാതെ വിളിക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയതോടെ പിളർപ്പിന്റെ സാധ്യത കൂടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സമവായമില്ലാതെ കമ്മിറ്റി വിളിക്കില്ലെന്നും ജോസ് കെ മാണി പിളർപ്പിന്റെ വക്താവാണെന്നും തൊടുപുഴയിൽ ജോസഫ് പ്രതികരിച്ചു. ചെയർമാൻ മരിച്ചാൽ മകനല്ല ചെയർമാനാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്താണ് ചെയർമാനെ തീരുമാനിക്കേണ്ടതെന്നും അത് ചെയ്യാതെ സ്വയം ചെയർമാനായി പ്രഖ്യാപിക്കുന്നത് സമവായത്തിന്റെ രീതിയല്ലെന്നും ജോസ് കെ മാണി തിരിച്ചടിച്ചു.

പത്ത് ജില്ലാ പ്രസിഡന്റുമാരും പാർട്ടി ശക്തികേന്ദ്രങ്ങളും ജോസ് കെ മാണിക്ക് ഒപ്പമാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചാൽ ജോസ് കെ മാണി ചെയർമാനാകും. അതാണ് സമവായശേഷം മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂയെന്ന് ജോസഫ് ആവർത്തിക്കുന്നത്. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കത്തിൽ ഒപ്പിട്ടവർ. കെ എം മാണിയുടെ മരണശേഷം സംസ്ഥാന സമിതി ചേരുകയോ ചെയർമാനെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല. കമ്മിറ്റി വിളിക്കാൻ പി ജെ ജോസഫിനോട് ആവശ്യപ്പെടണമെന്നാണ് കത്തിലെ ആവശ്യം. വർക്കിങ് ചെയർമാനായ ജോസഫിന് ചെയർമാൻ അധികാരമുണ്ടെന്ന് കാട്ടി ജനറൽ സെക്രട്ടറിയായ ജോയ് എബ്രഹാം നേരത്തെ നൽകിയ കത്തിനെ പ്രതിരോധിക്കാനാണ് പുതിയ കത്ത്. എന്നാൽ ഇത് താൽകാലിക സംവിധാനമാണ്. ചെയർമാൻ മരിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പിലൂടെ ചെയർമാൻ വരട്ടേയെന്ന ജനാധിപത്യ നിലപാടാണ് ജോസ് കെ മാണിയുടേത്.

കേരളാ കോൺഗ്രസ്സ് (എം) കെ എം മാണിയുടെ ചോരയും നീരുമാണ്. സ്വാഭാവികമായും മാണിക്കു ശേഷമുള്ള ചെയർമാൻ മാണി ഗ്രൂപ്പിൽ നിന്നുവേണം. അതുകൊണ്ട് സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്നും ഇതാണ് പാർട്ടി ഭരണഘടനയെന്നും മാണി വിഭാഗം പറയുന്നു. പി ജെ ജോസഫിനെതിരേ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതോടെ പാർട്ടിയിലെ സമവായ ചർച്ചകൾ പൂർണ്ണമായും വഴിമുട്ടി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ജോസ് കെ മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ ഒപ്പുവച്ചിരിക്കുന്നു. നിലവിൽ വർക്കിങ് ചെയർമാനായ പി ജെ ജോസഫിന് ചെയർമാനായി പ്രവർത്തിക്കാൻ അധികാരമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മാണിസാർ മരിച്ചാൽ മകൻ ചെയർമാൻ ആകണോ എന്ന് ഭരണഘടനയിൽ എഴുതിവെച്ചിട്ടുണ്ടോ എന്നാണ് പി ജെ ജോസഫ് ചോദിച്ചത്. അത്തരത്തിൽ ഭരണഘടനയിൽ എഴുതിവെയ്ക്കുവാൻ മൗഠ്യമുള്ള ആളായിരുന്നില്ല മാണിസാറെന്ന് എല്ലാവർക്കുമറിയാം. മാണിസാറിനെയും വ്യക്തിപരമായി എന്നെയും അപമാനിക്കുക എന്ന ലക്ഷ്യമാണ് പി ജെ ജോസഫ് ഇത്തരം പ്രസ്താവനയിലൂടെ ശ്രമിക്കുന്നതെന്ന് മാണി വിഭാഗം പറയുന്നു.

സമവായത്തിലൂടെ ആണെങ്കിലും ഭൂരിപക്ഷത്തിലൂടെയാണെങ്കിലും ആര് ചെയർമാനാകണം എന്ന് നിശ്ചയിക്കേണ്ടത് സംസ്ഥാനകമ്മറ്റിയാണ്. സംസ്ഥാന കമ്മറ്റി ചേരുന്നതിനുള്ള ഭയം ജനാധിപത്യത്തോടുള്ള ഭയമാണ്. കേരള കോൺഗ്രസ്സിലെ ജനാധിപത്യം സംരക്ഷിക്കുവാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണിയും അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP