Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തദ്ദേശ തെരഞ്ഞെടുപ്പു ചർച്ചകളിൽ ബീഫ് വിവാദം കൊഴുക്കുന്നതിനിടെ ഘർ വാപ്പസിയും സജീവം; കൊച്ചിയിൽ വീണ്ടും മതപരിവർത്തനം; തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ 'വീട്ടിലേക്കു തിരിച്ചുവിളിക്കൽ പദ്ധതി' നടക്കുന്നത് അതീവ രഹസ്യമായി

തദ്ദേശ തെരഞ്ഞെടുപ്പു ചർച്ചകളിൽ ബീഫ് വിവാദം കൊഴുക്കുന്നതിനിടെ ഘർ വാപ്പസിയും സജീവം; കൊച്ചിയിൽ വീണ്ടും മതപരിവർത്തനം; തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ 'വീട്ടിലേക്കു തിരിച്ചുവിളിക്കൽ പദ്ധതി' നടക്കുന്നത് അതീവ രഹസ്യമായി

സോഹൻ ആന്റണി

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ബീഫ് വിവാദം ചർച്ചയാകുന്നതിനിടെ അതീവ രഹസ്യമായി ഘർവാപ്പസിയും. ബീഫ് വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വീണ്ടും ഘർവാപ്പസി.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതീവ രഹസ്യമായാണ് മതപരിവർത്തനം നടത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ മുള്ളന്തുരുത്തിയിലുള്ള വിശ്വഹിന്ദുപരിഷത്തിന്റെ പൂതുക്കോവിൽ ശ്രീമഹാവിഷ്ണു നവഗ്രഹ ക്ഷേത്രത്തിലാണ് പുനഃമതപരിവർത്തന ചടങ്ങുകൾ നടക്കുന്നത്.

ഒക്ടോബർ മാസത്തിൽ രണ്ട് ഘട്ടങ്ങളായി നടന്ന ഘർവാപ്പസിയിൽ 20 ക്രിസ്തുമതത്തിൽ പെട്ട കുടുംബങ്ങളെയാണ് ഹിന്ദു മതത്തിലേയ്ക്ക് പരിവർത്തനം നടത്തിയത്. വിശ്വഹിന്ദു പരിഷത്ത് തൃപ്പൂണിത്തുറ പ്രഖണ്ഡ് സെക്രട്ടറി കൂടത്തിൽ സുധാകരന്റെ നേതൃത്വത്തിലായിരുന്നു മതപരിവർത്തനചടങ്ങുകൾ നടന്നത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബ സമേതമായിരുന്നു ഘർവാപ്പസിയിലൂടെ ഹിന്ദുമതത്തിലയേ്ക്ക് ചേർന്നത്. രണ്ട് ദിവസവും പുലർച്ചെയാണഅ ചടങ്ങുകൾ നടന്നത്.

ഘർവാപ്പസി നടന്ന സമയം ആർഎസ്എസ് കാര്യവാഹുകൾ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന് ഘർവാപ്പസി നടത്തുന്നതിനുവേണ്ടി പ്രത്യേക മുറിയും പണികഴിപ്പിച്ചിട്ടുണ്ട്. ഈ മുറിക്കുള്ളിലാണ് മതം മാറ്റ ചങ്ങുകൾ നടത്തുന്നത്. സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിൽ ഘർവാപ്പസി നടന്ന ആദ്യ കാലങ്ങളിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗത്തിൽപ്പെട്ട 15 കുടുംബങ്ങളെ ഹിന്ദുമതത്തിലേയ്ക്ക് മതപരിവർത്തനം നടത്തിയിരുന്നു.

ഈ ചടങ്ങുകൾ നടന്നിരുന്നത് ക്ഷേത്രത്തിന് പുറത്തുള്ള മുറ്റത്തായിരുന്നു. എന്നാൽ പിന്നീട് മതപരിവർത്തനം ചടങ്ങുകൾ രഹസ്യമാക്കി വെയ്ക്കുന്നതിന് വേണ്ടി വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെതുടർന്ന് പ്രത്യേകം മുറി പണിയുകയായിരുന്നു. ദിവസവും നിരവധി ഭക്തർ വരുന്ന ക്ഷേത്രമായതിനാൽ പരസ്യമായി ഘർവാപ്പസി ചടങ്ങുകൾ നടത്തുന്നത് ദോഷം ചെയ്യുമെന്ന ധാരണയിലാണ് മുറി പണികഴിപ്പിച്ചത്. ക്ഷേത്രത്തിന്റെ ഗെയിറ്റിന് മുമ്പിൽ ഘർവാപ്പസിയിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ബോർഡ് വച്ചിട്ടുണ്ട്.

ഫോൺ നമ്പർ ഉൾപ്പെടുത്തി വച്ചിരിക്കുന്ന ബോർഡിൽ സ്വധർമ്മത്തിലേയ്ക്കുള്ള തിരിച്ചുവരവ് എന്നാണഅ എഴുതിയിരിക്കുന്നത്. മുള്ളന്തുരുത്തിയിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്ന ക്രിസ്തുമതത്തിൽ പെട്ട സാധാരണക്കാരെയാണ് ഘർവാപ്പസിയിലൂടെ ഹിന്ദുമതത്തിലേയ്ക്ക് പരിവർത്തനം നടത്തിയിരിക്കുന്നത്. ക്രിസ്ത്യൻ സഭാംഗങ്ങളായ ഇവർ പള്ളിയുമായോ സമുദായവുമായോ സമ്പർക്കം പുലർത്താതെ കഴിയുന്ന ആളുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഘർവാപ്പസി നടന്നത് പുറത്തറിഞ്ഞാൽ ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നതിനാലാണ് വിശ്വഹിന്ദുപരിഷത്ത് നേതൃത്വം അതീവ രഹസ്യമാക്കി വച്ചിരിക്കുന്നത്.

ഈസ്റ്റർ ദിനത്തിലും ക്രിസ്മസ് ദിനത്തിലും ഘർവാപ്പസിയുമായി രംഗത്തെത്തിയ ഹിന്ദു സംഘടനകൾ ക്രിസ്ത്യൻ ചേരമർ-സാംബവർ വിഭാഗക്കാരെയൊക്കെ ഹിന്ദുമതത്തിലേക്കു തിരികെ എത്തിച്ചിരുന്നു. വിഎച്ച്പിക്കു പുറമെ ഹനുമാൻ സേനയും ഘർവാപ്പസിക്കു നേതൃത്വം നൽകിയിരുന്നു. അതിനിടെ, കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യങ്ങളും ബിപിഎൽ കാർഡു പോലുള്ളവയും വാഗ്ദാനം ചെയ്താണ് ഘർവാപ്പസി നടപ്പാക്കുന്നതെന്നു വി എസ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ചൂഷണത്തിനെതിരായ സമരം ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കങ്ങളെന്നും അച്യുതാനന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP