Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹ്യൂമോഗ്ലോബിൻ കുറവ് പരിഹരിക്കാൻ എത്തിയ യുവാവ് ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായി; സ്വയം കാർ ഡ്രൈവ് ചെയ്ത് എത്തിയ ഷാജിലിനെ ഐസിയുവിലേക്കും ഗുരുതരമായപ്പോൾ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി; ആശുപത്രിയുടെ പിഴവായിട്ടും അഞ്ച് ലക്ഷം ബില്ലുമിട്ട് കഴുത്തറുക്കൽ! ഗോകുലം മെഡിക്കൽ കോളേജിന്റെ ചികിത്സാ പിഴവിനെതിരെ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ വെഞ്ഞാറംമൂട് പൊലീസ്; നീതി തേടി നിയമപോരാട്ടത്തിൽ ഒരു കുടുംബം

ഹ്യൂമോഗ്ലോബിൻ കുറവ് പരിഹരിക്കാൻ എത്തിയ യുവാവ് ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതരാവസ്ഥയിലായി; സ്വയം കാർ ഡ്രൈവ് ചെയ്ത് എത്തിയ ഷാജിലിനെ ഐസിയുവിലേക്കും ഗുരുതരമായപ്പോൾ മറ്റൊരു ആശുപത്രിയിലേക്കും മാറ്റി; ആശുപത്രിയുടെ പിഴവായിട്ടും അഞ്ച് ലക്ഷം ബില്ലുമിട്ട് കഴുത്തറുക്കൽ! ഗോകുലം മെഡിക്കൽ കോളേജിന്റെ ചികിത്സാ പിഴവിനെതിരെ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാതെ വെഞ്ഞാറംമൂട് പൊലീസ്; നീതി തേടി നിയമപോരാട്ടത്തിൽ ഒരു കുടുംബം

ആർ പീയൂഷ്

തിരുവനന്തപുരം: ചികിത്സയ്ക്കായി വന്ന രോഗിയെ അത്യാസന്ന നിലയിലാക്കി മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട് സ്വകാര്യ ആശുപത്രി. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിലാണ് സംഭവം. ഹീമോ ഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ചികിത്സയ്ക്കായെത്തിയ നെടുമങ്ങാട് വാളിക്കോട് തിരുവോണത്തിൽ ഷാജിലാണ് ഗോകുലം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവു മൂലം ഗുരുതരാവസ്ഥയിലായത്. സംഭവത്തെപറ്റി ഷാജിലിന്റെ ബന്ധുക്കൾ പറയുന്നതിങ്ങനെ:

കഴിഞ്ഞ മാസം 14 ന് ഹീമോ ഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ഷാജിൽ സ്വയം കാർ ഡ്രൈവ് ചെയ്ത് ഗോകുലം മെഡിക്കൽ കോളേജിലെത്തി. പരിശോധനകൾക്ക് ശേഷം അവിടെ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നാല് തവണ ഇഞ്ചക്ഷൻ ചെയ്യുകയും ഗ്ലൂക്കോസ് ഇടുകയും ചെയ്തു. എന്നാൽ ഏതാനം മണിക്കൂറുകൾക്കകം ഷാജിൽ ഗുരുതരാവസ്ഥയിലേക്ക് മാറി. ഷാജിലിന്റെ ആരോഗ്യനില മോശമായതോടെ ആന്തരിക രക്തസ്രാവമുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് എൻഡോസ്‌കോപ്പി, കൊളൊണോസ്‌കോപ്പി അടക്കം നിരവധി ടെസ്റ്റുകൾ നടത്തി. എന്നാൽ ഈ പരിശോധനയിലൊന്നും മറ്റു അസുഖങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി.

ഇതിനിടെ അണുബാധയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇഞ്ചക്ഷൻ ചെയ്യാനായി ക്യാനുല ഇട്ടിരുന്ന കൈയിലാണ് അണുബാധയുണ്ടായത്. ഈ കൈ നീരുവച്ച് വീർത്തിരുന്നു. അണുബാധ ശരീരമാകെ വ്യാപിച്ചതോടെ ആശുപത്രി അധികൃതർ ഷാജിലിനെ ഐ.സി.യുവിലേക്ക് മാറ്റി. രോഗമെന്താണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കാൻ തയ്യാറാകാതെ വരുകയും ഷാജിലിന്റെ അവസ്ഥ മോശമായി വരികയാണെന്ന് ബോധ്യമായതോടെ ബന്ധുക്കൾ ഇരുപതാം തീയതി ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി കിംസ്ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാഴ്ചയോളം അവിടെ ഐ.സി.യു വിൽ വിദഗ്ദ്ധ ചികിത്സ നൽകിയതോടെയാണ് അപകട മുഖത്ത് നിന്നും ഷാജിൽ രക്ഷപെട്ടത്.

നിരവധി തവണ ഹീമോ ഗ്ലോബിന്റെ അളവ് കൂട്ടാനായി കുത്തി വച്ച അയൺ കൈയിൽ കൂടിയായതിനാലായിരുന്നു അണുബാധയുണ്ടായത്. സാധാരണ ഹൃദയത്തിലേക്ക് നേരിട്ടു പോകുന്ന രക്തകുഴലിലേക്കാണ് കുത്തിവയ്ക്കുന്നത്. കൈ ഞരമ്പ് വഴി കുത്തി വച്ചതിനാൽ രക്തം കട്ട പിടിക്കുകയും ഞരമ്പ് അടഞ്ഞ് അണുബാധയുണ്ടാകുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ നിരുത്തരവാദിത്തപരമായ ശുശ്രൂഷയാണ് അപകട നിലയിലേക്ക് രോഗിയെ എത്തിച്ചത്. ശരീരത്തിൽ അണുബാധയേറ്റതാണ് ഷാജിലിനെ ഗുരുതരാവസ്ഥയിലാക്കിയതെന്ന് പിന്നീട് ചികിത്സിച്ച ആശുപത്രിയിൽ നിന്ന് പരിശോധനയിലൂടെ കണ്ടെത്തിയതായും ബന്ധുക്കൾ പറയുന്നു. ഒരു സാധാരണ രക്തപരിശോധനക്കായി ആശുപത്രിയിൽ പോയ ഷാജിലിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ ഈ ദരിദ്ര കുടുംബത്തിന് പിന്നീട് അഞ്ചുലക്ഷത്തിലേറെ രൂപയാണ് ചെലവാക്കേണ്ടി വന്നത്.

വീടിന്റെ ഏക ആശ്രമയമാണ് ഷാജിൽ. കാർ അക്സസറീസിന്റെ ഷോപ്പ് നടത്തി വരികയായിരുന്നു ഷാജിൽ. ഇപ്പോൾ കിടപ്പിലായതോടെ ആ സംരഭം തകർച്ചയുടെ വക്കിലുമാണ്. പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാനാകാത്തതിനാൽ വീട്ടിൽ കഴിയുകയാണ് ഈ യുവാവ്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനെതിരെ മുഖ്യമന്ത്രി, ഡി ജി പി, ആരോഗ്യമന്ത്രി എന്നിവർക്കെല്ലാം പരാതി നൽകിയിരിക്കുകയാണ് ഷാജിലിന്റെ കുടുംബം. ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെഞ്ഞാറംമൂട് പൊലീസ് സ്റ്റേഷനിൽ ഷാജിലിന്റെ ഭാര്യ നേരിട്ട് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ പരാതിക്കാരുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല എന്നാണ് കുടുംബം പറയുന്നത്. ഇല്ലാത്ത രോഗത്തിന്റെ പേരിൽ നിരവധി ടെസ്റ്റുകൾ നിർബന്ധിച്ച് നടത്തി പണം വാങ്ങിയാതായും ഷാജിലിന്റെ കുടുംബം ആരോപിക്കുന്നു. ആശുപത്രി അധികൃതർക്ക് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലം തങ്ങൾക്ക് നീതി ലഭിക്കുന്നില്ല എന്ന് ഈ കുടുംബം പറയുന്നു. ആശുപത്രിക്കെതിരെ ഇതിന് മുമ്പും ഇത്തരം നിരവധി പരാതികൾ ഉയർന്നു വന്നിരുന്നെങ്കിലും ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നുമാണ് ഇവർ പറയുന്നത്. നീതി തേടി ഏതറ്റം വരെ പോകാനും തയ്യാറെടുക്കുകയാണ് ഷാജിലിന്റെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP