Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് പിടിച്ചാലും മരണം ഉണ്ടാകില്ല! എയർപോർട്ടിൽ ഒന്ന് ചുമച്ചു കാട്ടിയാൽ കടത്ത് മുതലുമായി ആംബുലൻസിൽ വീട്ടിലെത്താം; തെർമൽ സ്‌കാനിംഗിൽ ശരീര ചൂട് തെളിഞ്ഞാൽ പിന്നെ എല്ലാം ഈസിയാകും; മലദ്വാര പരിശോധന പോയിട്ട് ദേഹത്ത് തൊടാൻ പോലും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭയക്കും കാലം; ഗൾഫിൽ നിന്ന് വിമാനത്താവളങ്ങളിലൂടെ സ്വർണ്ണക്കടത്ത് വ്യാപകം; ഏരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് തുറന്ന് കാട്ടുന്നത് ഓണത്തിന് ഇടയിലെ പുട്ടു കച്ചവടം; കേരളം ഭയന്ന് വിറയ്ക്കുമ്പോൾ നേട്ടമുണ്ടാക്കി ഗോൾഡ് മാഫിയ

കോവിഡ് പിടിച്ചാലും മരണം ഉണ്ടാകില്ല! എയർപോർട്ടിൽ ഒന്ന് ചുമച്ചു കാട്ടിയാൽ കടത്ത് മുതലുമായി ആംബുലൻസിൽ വീട്ടിലെത്താം; തെർമൽ സ്‌കാനിംഗിൽ ശരീര ചൂട് തെളിഞ്ഞാൽ പിന്നെ എല്ലാം ഈസിയാകും; മലദ്വാര പരിശോധന പോയിട്ട് ദേഹത്ത് തൊടാൻ പോലും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ ഭയക്കും കാലം; ഗൾഫിൽ നിന്ന് വിമാനത്താവളങ്ങളിലൂടെ സ്വർണ്ണക്കടത്ത് വ്യാപകം; ഏരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് തുറന്ന് കാട്ടുന്നത് ഓണത്തിന് ഇടയിലെ പുട്ടു കച്ചവടം; കേരളം ഭയന്ന് വിറയ്ക്കുമ്പോൾ നേട്ടമുണ്ടാക്കി ഗോൾഡ് മാഫിയ

ആർ പീയൂഷ്

കൊച്ചി: കൊറോണ വൈറസിന്റെ മറവിൽ സംസ്ഥാനത്തേക്ക് വ്യാപകമായി സ്വർണം കടത്തുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. കൊറോണ ഭീതിയിൽ പരിശോധനയില്ലാതെ യാത്രക്കാരെ പുറത്തു കടത്തുന്നതിനാൽ വലിയ രീതിയിലാണ് സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നത്. പനി അഭിനയിച്ച് സ്വർണം കടത്തുന്നവരാണ് കൂടുതൽ. അതായത് ഓണത്തിന് ഇടയിൽ പുട്ടു കച്ചവടം എന്ന പഴഞ്ചൊല്ലിന് സമാനമായി കൊറോണക്കാലത്ത് ഗോൾഡ് മാഫിയ കോടികൾ നേടുകയാണ്. പലവിധ തന്ത്രങ്ങളാണ് ഇതിന് പയറ്റുന്നതും.

പനിയുള്ളവരെയാണ് കടത്തിനായി സംഘം തിരഞ്ഞെടുക്കുന്നുമുണ്ട്. ഇങ്ങനെ വന്നാൽ തെർമൽ സ്‌കാനിങ് മുതൽ കാര്യങ്ങൾ എളുപ്പമാകും. തല വേദന ചുമ എന്നിവയുള്ളവരെയും വ്യാപകമായി മാഫിയ സംഘങ്ങൾ കരിയറായി ഉപയോഗിക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. രോഗ ലക്ഷണമുള്ളവരെ പരിശോധിക്കാതെ വേഗം തന്നെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്കോ വീടുകളിലേക്കോ സർക്കാർ സംരക്ഷണയിൽ തന്നെ മാറ്റുന്നതിനാൽ സംസ്ഥാനത്തേക്ക് കിലോ കണക്കിന് സ്വർണം എത്തുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് പരിശോധന കർശനമാക്കണമെന്ന് കംസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദ്ധേശം ലഭിച്ചിട്ടുണ്ട്.

കൊറോണ വൈറസ് രാജ്യത്ത് വ്യാപകമായി പിടിപെടുന്ന സാഹചര്യം മുതലെടുത്താണ് കേരളത്തിലെ പ്രമുഖ ജ്യൂവലറികളുടെ ഏജന്റുമാർ സ്വർണം വ്യാപകമായി കടത്തുന്നത്. കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ വഴിയാണ് കരിയർമാർ കേരളത്തിൽ പറന്നിറങ്ങുന്നത്. സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ ഇല്ലാ എന്ന് മനസ്സിലാക്കിയതോടെയാണ് കടത്ത് സജീവമായത്. എയർപോർട്ടുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടത്തുന്നത്. രാജ്യാന്തര വിമാന സർവ്വീസുകൾ നിർത്തുന്നത് വരെ കോടികളുടെ സ്വർണം കേരളത്തിൽ എത്തിയതായാണ് ഇന്റലിജൻസ് വിഭാഗം പറയുന്നത്. മലദ്വാര പരിശോധന പോയിട്ട് ദേഹ പരിശോധന പോലും കോവിഡ് ഭീതിയിൽ വിമാനത്താവളങ്ങളിൽ നടക്കുന്നില്ല.

തെർമൽ പരിശോധനയിൽ പനിയില്ലെങ്കിൽ കടത്തുകാർ ആരോഗ്യ പ്രവർത്തകർക്ക് മുമ്പിലെത്തി ചുമയ്ക്കും. അങ്ങനെ ചുമച്ചാൽ പോലും അവരെ അതിവേഗം ക്വാറന്റൈനിലേക്ക് മാറാൻ നിർദ്ദേശിക്കും. കസ്റ്റംസുകാർക്കും പിന്നെ ഇടപെടാനാകില്ല. കാസർകോട് കൊറോണ ബാധിതനായ ആൾ ഇത്തരത്തിൽ സ്വർണം കടത്തി പുറത്തുകൊണ്ടു വന്നിരുന്നു എന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. കടത്തി കൊണ്ട് വന്ന സ്വർണം എത്തിയ ദിവസം തന്നെ വിവിധ ജ്യൂവലറികളിൽ ഇയാൾ എത്തിക്കുകയും ചെയ്തു. കസ്റ്റംസ് അധികൃതർ ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടുള്ള ചില പ്രധാന ജ്യൂവലറികൾ ഇപ്പോൾ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.

കാസർകോട് സ്വദേശിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഈ ജ്യൂവലറികൾ കണ്ടെത്തിയിരിക്കുന്നത്. ഇവരുമായി നടത്തിയ ഇടപാടിനെ കുറിച്ച് രോഗം മാറിയ ശേഷം വിശദമായി ചോദ്യം ചെയ്ത് കണ്ടെത്തും. നിലവിൽ ഇയാളെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇയാളിൽ ചില സംശങ്ങൾ കസ്റ്റംസിന് തോന്നയിരുന്നു. അതുകൊണ്ടാണ് പാസ്‌പോർട്ട് പിടിച്ചെടുത്തത്. ഇത്തരം സംഭവങ്ങൾ നിരവധി നടക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കൊറോണകാലത്ത് പരമാവധി സ്വർണം അനധികൃതമായി എത്തിക്കാനാണ് നീക്കം. എപ്പോൾ വേണമെങ്കിലും വിമാന സർവ്വീസുകൾ നിർത്താൻ സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇപ്പോൾ നടക്കുന്ന അതിവേഗ കടത്ത്.

കൊറോണ പിടിച്ചാലും രക്ഷപ്പെടാനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കൃത്യമായ ചികിൽസ കിട്ടണമെന്ന് മാത്രം. അതുകൊണ്ട് തന്നെ രോഗം വന്നാലും കുഴപ്പമില്ല പണം കിട്ടിയാൽ മതിയെന്ന മാനസികാവസ്ഥയിൽ വിമാനയാത്രയ്ക്ക് കാരിയർമാരും ആവശ്യത്തിന് കടത്തുകാർക്ക് കിട്ടുന്നുണ്ട്. വീട്ടിലെത്തി 14 ദിവസം ക്വാറൻ റ്റൈൻ ആയാലും കൈനിറയെ കാശു കിട്ടുമെന്നതാണ് ഇതിന് കാരണം. ഇതിനെ എങ്ങനെ ചെറുക്കണമെന്ന് കസ്റ്റംസിനും അറിയില്ല. കേരളത്തിന് പുറത്തെ വിമാനത്താവളങ്ങളിലും കടത്ത് കൂടിയിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസികൾ തിരിച്ചറിയുന്നുണ്ട്.

രഹസ്യ ഇടപാടുകൾ നടത്തിയത് പുറത്ത് വരുമെന്ന ഭയത്താലാണ് ഇയാൾ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കുന്ന റൂട്ട് മാപ്പിന് സഹകരിക്കാത്തത്. താൻ പോയ വഴികളിൽ ചിലത് മാത്രമാണ് റൂട്ട്മാപ്പ് തയ്യാറാക്കാൻ ഇയാൾ പറഞ്ഞു കൊടുത്തത്. യഥാർത്ഥ റൂട്ട് മാപ്പ് പറഞ്ഞാൽ പല പ്രമുഖരുടെയും ജ്യൂവലറികളുടെ പേര് പുറത്ത് വരും. അതിനാലാണ് ഇയാൾ സഹകരിക്കാത്തത്.

എംഎ‍ൽഎമാർ അടക്കമുള്ള പ്രധാന പാർട്ടീ നേതാക്കന്മാരുമായും ഇയാൾക്ക് ബന്ധമുണ്ട്. നേരത്തെ ഓട്ടോ റിക്ഷാ ഡ്രൈവറായി ജോലി ചെയ്ത ഇയാൾ വിദേശത്ത് പോയി വളരെ വേഗമാണ് പണക്കാരനായി മാറിയത്. ഇയാളുടെ സ്വർണ്ണക്കടത്ത് ബന്ധത്തെപറ്റിയുള്ള വാർത്ത മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചതോടെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത്. കൂടാതെ ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തി സ്വർണ്ണക്കടത്തിനെ പറ്റിയുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്.

എന്തായാലും കാസർകോട്കാരൻ ആരുടെയൊക്കെ പേരാകും പറയുക എന്ന ആശങ്കയിലാണ് പല പ്രമുഖരും. കൊറോണയുടെ പിന്നിൽ നടക്കുന്ന ഇത്തരം തട്ടിപ്പിനെതിരെ കർശന നടപടികൾക്കായി കസ്റ്റംസ് രംഗത്തുണ്ട്. മംഗലാപുരം,ബംഗളൂരു എയർപോർട്ടുകളിലും കേരളത്തിലെ എയർപോർട്ടുകളിലും രോഗ ലക്ഷണമുള്ളവരെയും സ്‌കാനിങ് അടക്കമുള്ള വിശദമായ പരിശോധന നടത്തിയേ പുറത്തേക്ക് കടത്തി വിടാവൂ എന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP