Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മുകാരെ പിൻവാതിലിലൂടെ ജീവനക്കാരാക്കാൻ ഗുരുവായൂർ ദേവസ്വത്തിൽ തിരിക്കിട്ട നീക്കം; താൽകാലിക ജീവനക്കാർക്കായി ബോർഡ് നടത്തുന്നത് വെറും വാക്ക് ഇൻ ഇന്റർവ്യൂ; ക്ലാർക്കുമാരെ 179 ദിവസത്തേക്ക് നിയമിക്കാൻ എഴുത്തു പരീക്ഷ ഒഴിവാക്കുന്നത് അഴിമതിക്കോ? പാർട്ടിക്കാരെ മാത്രം സ്ഥിരപ്പെടുത്താനുള്ള കള്ളക്കളിക്ക് പിന്നാലെ ഗുരുവായൂരിലെ നിയമന നടപടികളും വിവാദത്തിൽ

സിപിഎമ്മുകാരെ പിൻവാതിലിലൂടെ ജീവനക്കാരാക്കാൻ ഗുരുവായൂർ ദേവസ്വത്തിൽ തിരിക്കിട്ട നീക്കം; താൽകാലിക ജീവനക്കാർക്കായി ബോർഡ് നടത്തുന്നത് വെറും വാക്ക് ഇൻ ഇന്റർവ്യൂ; ക്ലാർക്കുമാരെ 179 ദിവസത്തേക്ക് നിയമിക്കാൻ എഴുത്തു പരീക്ഷ ഒഴിവാക്കുന്നത് അഴിമതിക്കോ? പാർട്ടിക്കാരെ മാത്രം സ്ഥിരപ്പെടുത്താനുള്ള കള്ളക്കളിക്ക് പിന്നാലെ ഗുരുവായൂരിലെ നിയമന നടപടികളും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും തിരുകി കയറ്റാൻ ഗുരുവായൂരിൽ വീണ്ടും തിരക്കിട്ട നീക്കം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നോക്കു കുത്തിയാക്കിയാണ് സ്വന്തക്കാരെ കൂത്തിയറ്റാനുള്ള നീക്കം. 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്താനനുള്ള ബോർഡിന്റെ നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികൾ. പുതിയ ബോർഡ് ചെയർമാൻ കെ ബി മോഹൻദാസാണ് പിൻവാതിൽ നിയമനത്തിന് പിന്നലെ സൂത്രധാരൻ.

നേരത്തെ ശബരിമലയിൽ സിപിഎമ്മുകാരെ താൽകാലിക ജീവനക്കാരായി നിയമിക്കാനായി ബോർഡ് നടത്തിയ നീക്കം വലിയ വിവാദത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുവായൂർ ദേവസ്വവും താൽകാലിക നിയമനത്തിലൂടെ സ്വന്തക്കാരെ നിയമിക്കാൻ നീക്കം തുടങ്ങിയത്. ഫെബ്രുവരിയിൽ ദേവസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇത് അനുസരിച്ച് മാർച്ചിന് മുമ്പ് എല്ലാ ഒഴിവുകളും റിക്രൂട്ട്‌മെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. നിശ്ചിത പ്രെർഫോർമയിൽ ഇത് നൽകാൻ ഗുരുവായൂർ ദേവസ്വത്തിനും നിർദ്ദേശം നൽകി. ദേവസ്വത്തിലെ നിയമനങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ റിക്രൂട്ട്‌മെന്റ് ബോർഡും സ്ഥാപിച്ചത്. ഇതോടെ തന്നെ ദേവസ്വത്തിലെ നിയമന അധികാരം റിക്രൂട്ട്‌മെന്റ് ബോർഡുമായി. ഇതെല്ലാം മുഖവിലയ്‌ക്കെടുക്കാതെയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് താൽകാലിക ജീവനക്കാരെ നിയോഗിക്കുന്നത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡുള്ളപ്പോഴാണ് 179 ദിവസത്തേക്ക് താൽകാലിക നിയമനം നടത്താനുള്ള ബോർഡ് നീക്കം. 16 എൽഡിസി തസ്തികയിലേക്കാണ് നിയമനം. സ്വന്തക്കാരെ നിയമിക്കാനായി വാൽക് ഇൻ ഇന്റർവ്യൂവാണ് നടത്തുന്നത്. അതായത് സർട്ടിഫിക്കറ്റുകൾ നോക്കി ഇഷ്ടാനുസരണം മാർക്ക് ഇട്ട് പാർട്ടിക്കാരെ നിയമിക്കാനാണ് നീക്കം. 18നും 36നും മധ്യേ പ്രായത്തിലുള്ളവരെയാണ് നിയമിക്കുന്നത്. എഴുത്തു പരീക്ഷ നടത്താതെയുള്ള താൽകാലിക നിയമനം പോലും അഴിമതിക്ക് വേണ്ടിയാണെന്നാണ് തീരുമാനം. പത്രക്കുറിപ്പ് നൽകിയാണ് ഇന്റർവ്യൂ. നാളെ നടക്കുന്ന ഇന്റർവ്യൂവിലൂടെ ജോലിക്ക് ലേലം വിളി ഗുരുവായൂരിൽ സജീവമാണെന്നാണ് ആരോപണം.

ഗുരുവായൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി ചുമതലയേറ്റയുടൻ ഇഷ്ടക്കാരെയും പാർട്ടി പ്രവർത്തകരെയും സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഭരണ സമിതി വന്നയുടൻ ഇക്കാര്യം പ്രത്യേക അജണ്ടയായി പരിഗണിച്ച് ബോർഡ് യോഗം ചേരുകയും 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ബോർഡ് തന്നെ സത്യവാങ്മൂലം നല്കുമെന്നും അറിയിച്ച് കത്തു നൽകുകയായിരുന്നു. ഈ കത്ത് മറുനാടൻ പുറത്തുവിട്ടിരുന്നു. കത്തിൽ പറയുന്നത് ബോർഡിൽ ജോലി ചെയ്യുന്ന പല ജീവനക്കാരുടെയും പ്രായ പരിധി കഴിഞ്ഞുവെന്നു അവർക്കിനി മറ്റു മത്സര പരീക്ഷകൾ എഴുതാനാവില്ലന്നും മാനുഷിക പരിഗണന നല്കി അവരെ സ്്ഥിരപ്പെടുത്തണമെന്നുമാണ്. ഇത് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനെ നിഷ്‌ക്രിയരാക്കുന്ന സംഭവമായിരുന്നു.

ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രേന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഈ നീക്കത്തിന് അനുമതി നല്കിയതായും കത്തിലുണ്ട് എന്നാൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നുവെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ബോർഡ് കൈമാറിയ കത്ത് ഇപ്പോൾ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. പുതിയ ബോർഡ് ചെയർമാൻ കെ ബി മോഹൻദാസിന്റെ നേതൃത്വത്തിൽ സ്ഥിരപ്പെടുത്താൻ പോകുന്ന 10 വർഷം പൂർത്തിയാക്കിയവരിൽ 126 പേരുണ്ട്. ഇതിൽ 110 പേരെയും നിയമിച്ചത് നോട്ടിഫിക്കേഷനോ മറ്റു അറിയിപ്പുകളോ നൽകാതെ തിരികി കയറ്റി തന്നെയാണെന്ന് ഗുരുവായൂർ ദേവസ്വം ബോർഡും സമ്മതിക്കുന്നു. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 110 പേരെ നിയമിച്ചത്്് നിയമപരമായോ നടപടി ക്രമങ്ങളോ പാലിച്ചല്ലന്ന് ബോർഡ് സമ്മതിച്ചിരിക്കുന്നത്. ഇതിന് സമാനമാണ് ഇപ്പോഴത്തേയും കാര്യങ്ങൾ.

കഴിഞ്ഞ ഫെബ്രുുവരിയിൽ നിലവിൽ വന്ന കെ.ബി മോഹൻ ദാസ് ചെയർമാനായ എൽ.ഡി.എഫ് ഭരണസമിതി യു.ഡി.എഫ് ഭരണസമിതി എടുത്ത എല്ലാവരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്തു. അതിന് ശേഷമാണ്് 2005മുതൽ 2011 വരെയുള്ള എൽ.ഡി.എഫ് ഭരണസമിതി പിൻ വാതിൽ നിയമനം നൽകിയ 126 പേരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിൽ 110 പേരുടെ നിയമനവും സ്ഥിരപ്പെടുത്താനുള്ള നീക്കവുമാണ് കോടികളുടെ അഴിമതി ആരോപണത്തിലേക്ക് വിഷയം എത്തിച്ചിരിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനവിവാദത്തിന് പിന്നാലെ ഈയിടെ ഉയർന്ന് വലിയ ആരോപണങ്ങളിൽ ഒന്നാണ് ഹിന്ദു വിശ്വാസികൾക്കെതിരെയാണ് സർക്കാർ നയം എന്ന്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം സർക്കാർ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാർ കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനു മറുപടിയായി ശബരിമലയിൽനിന്ന് സർക്കാർ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികൾ അങ്ങോട്ട് നൽകുകയാണെന്നുമുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു പക്ഷേ അപ്പോൾ ഗുരുവായൂരിലെ പണം സർക്കാർ കൊള്ളയടിക്കുന്നുവെന്നായിരുന്നു വിമർശനം. എന്നാൽ താൽകാലിക നിയമനങ്ങളിലൂടെ ദേവസ്വം ഫണ്ട് പാർട്ടിക്കാർക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP