Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിസാമിനെതിരെ കേസെടുത്ത പൊലീസ് എന്തേ ഐജിയ്‌ക്കെതിരെ അനങ്ങുന്നില്ല? പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് ലൈറ്റ് വച്ച ഔദ്യോഗിക കാർ ഓടിച്ച സുരേഷ് രാജ് പുരോഹിതിനെതിരെ നടപടി ഉണ്ടാവുമോ? നിയമ ലംഘനത്തിന്റെ വിഡിയോ പുറത്ത് വിട്ട് മറുനാടൻ

നിസാമിനെതിരെ കേസെടുത്ത പൊലീസ് എന്തേ ഐജിയ്‌ക്കെതിരെ അനങ്ങുന്നില്ല? പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് ലൈറ്റ് വച്ച ഔദ്യോഗിക കാർ ഓടിച്ച സുരേഷ് രാജ് പുരോഹിതിനെതിരെ നടപടി ഉണ്ടാവുമോ? നിയമ ലംഘനത്തിന്റെ വിഡിയോ പുറത്ത് വിട്ട് മറുനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രായപൂർത്തിയാവാത്ത മകനെ കൊണ്ട് വാഹനമോടിച്ചാണ് നിസാമെന്ന വ്യവസായി ആദ്യം വാർത്തകളിലെത്തുന്നത്. നിസാമിന്റെ മകനെ കൊണ്ട് ഓടിച്ചത് ഫെരാരിയായിരുന്നു. ഹുങ്ക് കാണിക്കാൻ കോടീശ്വരൻ ഈ വിഡിയോ വിഡിയോവിലിട്ടു. ഉടനെ പൊലീസ് കേസെടുത്ത് നിസാമിനെ പ്രതിയുമാക്കി. പതിനെട്ട് വയസ്സ് തികയാത്ത ആർക്കും വാഹനമോടിക്കാൻ നിയമം അനുമതി നൽകുന്നില്ല. അതുകൊണ്ട് തന്നെയാണ് നിസാമിനെതിരെ കേസ് എടുത്തത്. ഇതെല്ലാം അറിയുന്ന പൊലീസ് ഇവിടെ മൗനം ദീക്ഷിക്കുന്നു. കൺമുന്നിൽ നടക്കുന്ന നിയമ ലംഘനത്തിന് എതിരെ പോലും നടപടിയില്ല.

രാമവർമപുരം പൊലീസ് അക്കാദമി ഐജിയുടെ പ്രായപൂർത്തിയാകാത്ത മകൻ അക്കാദമി ക്യാംപസിനകത്ത് ഔദ്യോഗിക സർക്കാർ വാഹനം ഓടിച്ച് കളിക്കുകയാണ്, ഐജി സുരേഷ് രാജ് പുരോഹിതിന്റെ മകൻ അക്കാദമി വളപ്പിലൂടെ കൊടിവച്ച ഔദ്യോഗിക വാഹനമോടിക്കുന്ന ദൃശ്യങ്ങളാണു മറുനാടൻ എക്‌സക്ലൂസീവായി പുറത്തുവിടുന്നത്്. ഈ കളികണ്ട് മനസ്സുമടുത്ത പൊലീസുകാർ തന്നെയാണ് വിഡിയോ പകർത്തിയത്. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥർക്കു പൊലീസുകാർ തെളിവുസഹിതം പരാതി അയച്ചു. അഞ്ചു മിനിറ്റ് വീതം ദൈർഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണ് പരാതിയ്‌ക്കൊപ്പം ഉള്ളത്. ഇതിലൊരു വിഡിയോ ആണ് മറുനാടൻ പുറത്തുവിടുന്നത്. ഐജി വാഹനത്തിൽ ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവർ വലതുവശത്തെ സീറ്റിലുണ്ട്. ഐജിയുടെ ഔദ്യോഗിക വാഹനമാണ് ദൃശ്യങ്ങളിലുള്ളത്.

പരാതിക്ക് ഒപ്പം അയച്ച മൂന്നു വിഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വിഡിയോയിൽ തൃശൂർ റേഞ്ച് ഐജിയുടെ വാഹനമാണെങ്കിൽ മറ്റൊന്നു പൊലീസ് അക്കാദമി ഐജിയുടേതാണ്. നേരത്തെ തൃശൂർ റേഞ്ച് ഐജിയുടെ ചുമതലയും സുരേഷ് രാജ് പുരോഹിത് വഹിച്ചിരുന്നു. ഔദ്യോഗിക കൊടിയും നെയിം ബോർഡും വിഡിയോകളിൽ കാണാം. +1 വിദ്യാർത്ഥിയാണ് ഐജിയുടെ മകൻ. ഐജിയുടെ മകൻ കാണിച്ച നിയമലംഘനം വിവാദമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കൾ ആരെങ്കിലും ഓടിക്കുകയാണെങ്കിൽ പ്രത്യേക അനുമതി തേടേണ്ടതുണ്ട്.

അതു സംഭവിച്ചിട്ടില്ല. ഇതിനൊപ്പമാണ് പ്രായപൂർത്തിയാകാത്തയാളാണു വാഹനമോടിച്ചിരിക്കുന്നത്. നിയമത്തെ പറ്റി എല്ലാം അറിയുന്ന ഐജിയാണ് കൂട്ടുനിൽക്കുന്നതും. ഐജി സഞ്ചരിക്കുന്ന സമയത്തു വളപ്പിൽ വാഹനങ്ങളൊന്നും നിർത്തരുതെന്നും പൊലീസുകാർ വഴിയരികിൽ നിൽക്കരുതെന്നും ഉത്തരവിട്ട ഉദ്യോഗസ്ഥൻ കൂടിയാണ് സുരേഷ് രാജ് പുരോഹിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP