Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിസയ്ക്ക് ഇസ്രയേൽ സർക്കാർ ഈടാക്കുന്നത് നാലായിരത്തിൽ താഴെ രൂപ; എജൻസികൾ പാവങ്ങളിൽ നിന്ന് ഈടാക്കുന്നത് എട്ടു ലക്ഷം മുതൽ 12ലക്ഷം വരെ; വിസാ കാലാവധി നാലേകാൽ വർഷമായി ചുരുങ്ങുമ്പോൾ മുടക്കിയത് പോലും തിരിച്ചു പിടിക്കുക അസാധ്യം; പത്ത് ലക്ഷത്തോളം മുടക്കി വിമാനം കയറിയാൽ മുടക്കു മുതൽ മാത്രം തിരികെ കിട്ടാൻ ഏഴോ എട്ടോ വർഷം വേണം; ദൈവത്തിന്റെ വാഗ്ദത്ത ഭൂമി മലാഖമാർക്ക് അന്യമാകുമോ? ഇസ്രയേൽ വിസാ നിയമങ്ങൾ തിരിച്ചടിയാകുന്നത് മലയാളി നേഴ്‌സുമാർക്ക്

വിസയ്ക്ക് ഇസ്രയേൽ സർക്കാർ ഈടാക്കുന്നത് നാലായിരത്തിൽ താഴെ രൂപ; എജൻസികൾ പാവങ്ങളിൽ നിന്ന് ഈടാക്കുന്നത് എട്ടു ലക്ഷം മുതൽ 12ലക്ഷം വരെ; വിസാ കാലാവധി നാലേകാൽ വർഷമായി ചുരുങ്ങുമ്പോൾ മുടക്കിയത് പോലും തിരിച്ചു പിടിക്കുക അസാധ്യം; പത്ത് ലക്ഷത്തോളം മുടക്കി വിമാനം കയറിയാൽ മുടക്കു മുതൽ മാത്രം തിരികെ കിട്ടാൻ ഏഴോ എട്ടോ വർഷം വേണം; ദൈവത്തിന്റെ വാഗ്ദത്ത ഭൂമി മലാഖമാർക്ക് അന്യമാകുമോ? ഇസ്രയേൽ വിസാ നിയമങ്ങൾ തിരിച്ചടിയാകുന്നത് മലയാളി നേഴ്‌സുമാർക്ക്

എം മനോജ് കുമാർ

തിരുവനന്തപുരം: ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് ഇസ്രയേലി ജനത. അവർക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമിയാണ് ഇസ്രയേൽ. പക്ഷെ ഇന്നു ഇസ്രയേലികൾക്ക് മാത്രമല്ല ഇസ്രയേൽ വാഗ്ദത്ത ഭൂമിയാകുന്നത് ഇന്ത്യക്കാർക്കും പ്രത്യേകിച്ചു മലയാളികൾക്ക് കൂടിയാണ്. എത്രയോ നഴ്‌സുമാർ അടക്കമുള്ള മലയാളികൾ ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമിയിൽ ജോലി ചെയ്യുന്നു. ആ വാഗ്ദത്ത ഭൂമി തങ്ങൾക്ക് ഒരു സ്വപ്നമായി മാറുമോ എന്നാണു മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ ഇപ്പോൾ ഭയക്കുന്നത്.

പുതിയ ഇസ്രയേൽ വിസാ നിയമങ്ങളാണ് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർക്ക് കുരിശായി മാറുന്നത്. ഇവിടെയുള്ള മലയാളികൾ അടക്കമുള്ളവർ മിക്കവരും പ്രായമായവരെയും വിഭിന്ന ശേഷിയുള്ളവരെയും അംഗപരിമിതരേയും ശുശ്രൂഷിക്കുന്ന ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നതും. ഒരു ഇസ്രയേൽ വിസ ലഭിച്ചാൽ അതിനുള്ള ലീഗൽ വാലിഡിറ്റി ഇപ്പോൾ നിലവിൽ നാല് വർഷവും മൂന്നു മാസവുമാണ്. എട്ടു ലക്ഷം മുതൽ 12 ലക്ഷം രൂപവരെ മുടക്കിയാണ് ഇസ്രയേൽ വിസ നൽകുന്ന ഏജൻസികളിൽ നിന്നും മലയാളികൾ അടക്കമുള്ളവർ വിസ വാങ്ങുന്നത്. ഈ കാലാവധിയുടെ പകുതി സമയം വേണം ഇവർക്ക് വിസയ്ക്കായി മുടക്കിയ കടങ്ങൾ വീട്ടാൻ.

അതിനിടയിൽ പരിചരിക്കുന്ന രോഗി മരിച്ചാൽ ഇവർ തിരികെ പോരുകയും വേണം. ജോലി ചെയ്യുന്നതിന്നിടെ വിസാ കാലാവധി കഴിഞ്ഞാൽ ജോലിക്ക് വരുന്നവർ തിരികെ പോകണം. അല്ലെങ്കിൽ ഇവർ ജോലി ചെയ്യുന്ന കുടുംബം ഇവർക്കുള്ള വിസാ കാലാവധി നീട്ടികൊടുക്കണം. വിസാ കാലാവധിക്കുള്ളിൽ ഇവർ പരിചരിക്കുന്ന വയോധികർ മരിക്കുകയോ ഓൾഡ് ഏജ് ഹോമിലേക്ക് മാറുകയോ ചെയ്താൽ ജോലിക്കാർ കാലാവധിക്ക് മുൻപ് തന്നെ തിരികെ പോകേണ്ട അവസ്ഥയാണ്. ഇതാണ് മലയാളികൾ അടക്കമുള്ള ഇപ്പോൾ ഇസ്രയേലിൽ തുടരുന്നവരെ വിഷമിപ്പിക്കുന്നത്. ഒന്നുകിൽ ഇസ്രയേൽ സർക്കാർ വിസാ കാലാവധി നീട്ടി നൽകണം. അല്ലെങ്കിൽ ഇസ്രയേൽ സർക്കാരിൽ വിസാ കാലാവധി നീട്ടാൻ ഇന്ത്യൻ സർക്കാർ സമ്മർദ്ദം ചെലുത്തണം. രണ്ടും നിലവിൽ നടക്കുന്നില്ല. ഇതാണ് ഇസ്രയേലിൽ തുടരുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരെ വിഷമിപ്പിക്കുന്നത്.

ലക്ഷങ്ങൾ മുടക്കിയാണ് ഇസ്രയേൽ വിസ വാങ്ങി മലയാളികൾ ഇസ്രയേലിൽ എത്തുന്നത്. മുൻപ് ആറു ലക്ഷം രൂപയായിരുന്നു മുൻപ് ഇസ്രയേൽ വിസയ്ക്ക് ഏജൻസികൾ ഈടാക്കുന്നത്. ഇപ്പോഴത് എട്ടും ഒൻപതും ലക്ഷം രൂപവരെയായി മാറിയിട്ടുണ്ട്. ഇത് സ്ത്രീകൾക്കുള്ള വിസാ ചാർജ്. പക്ഷെ പുരുഷന്മാർക്ക് ആണെങ്കിൽ 10-12 ലക്ഷം രൂപവരെയുമാണ്. നിലവിൽ ഈ നിരക്കാണ് ഇസ്രയേൽ വിസ നൽകുന്ന ഏജൻസികൾ ഈടാക്കുന്നത്. ഇത്രയും തുക മുടക്കി ഇസ്രയേലിൽ എത്തിയാൽ ഏഴോ എട്ടോ വർഷം അവിടെ നിന്നാൽ മാത്രമേ ഗുണമുള്ളൂ.

വിസയ്ക്ക് നൽകിയ ലക്ഷങ്ങൾക്കുള്ള കടം വീട്ടാൻ തന്നെ രണ്ടു വർഷത്തിലേറെ പിടിക്കും, നാല് വർഷവും മൂന്നു മാസവും മാത്രമേ വിസാ കാലാവധിയുള്ളൂ എന്നത് ഇങ്ങിനെ ലക്ഷങ്ങൾ മുടക്കി പോകുന്നവർക്ക് വിനയായി മാറുകയാണ്. ശുശ്രൂഷിക്കുന്ന വയോധികർ മരിച്ചാൽ പിന്നെ ആ കുടുംബം ജോലിക്കാർക്ക് വിസ നീട്ടി നൽകില്ല. അതിന്റെ ആവശ്യമില്ലാത്തതിനാൽ ഇവരൊന്നും തന്നെ ചെയ്യില്ല. അപ്പോൾ തിരികെ പോരുക മാത്രമാണ് പോംവഴിയായി മുന്നിലുള്ളത്. ഈ ഘട്ടത്തിലാണ് ഇപ്പോൾ ഇസ്രയേലികളെപോലെ മലയാളികളെയും കൊതിപ്പിക്കുന്ന ഈ വാഗ്ദത്ത ഭൂമി തങ്ങൾക്കും അന്യമാകുമോ എന്ന് കേരളീയർ അടക്കമുള്ളവർ ഭയക്കുന്നത്.

മലയാളികൾ അടക്കമുള്ള വിദേശികൾ നേരിടുന്ന പ്രശ്‌നമൊന്നും ഇസ്രയേൽ സർക്കാരിനെ ബാധിക്കുന്ന വിഷയമല്ല. ഇസ്രയേലി വിസയ്ക്ക് വെറും നാലായിരത്തിൽ താഴെ ഇന്ത്യൻ രൂപ മാത്രമാണ് ഇസ്രയേൽ സർക്കാർ ഈടാക്കുന്നത്. പക്ഷെ എജൻസികളുടെ കയ്യിൽ ഈ വിസ വരുമ്പോഴാണ് എട്ടു ലക്ഷം മുതൽ പന്ത്രണ്ട് ലക്ഷം വരെ ഇവർ ഈടാക്കുന്നത്. നോർക്കയോ സർക്കാർ ഏജൻസികളോ ഒന്നും ഇസ്രയേലിലേക്ക് ആരെയും കൊണ്ട് പോകുന്നില്ല. അതിനാൽ ഇസ്രയേലിൽ എത്തണമെങ്കിൽ ഏജൻസികളുടെ കയ്യിൽ നിന്നും വിസ കാശ് കൊടുത്ത് തന്നെ വാങ്ങണം.

ഇങ്ങിനെ വിസ വാങ്ങുമ്പോൾ ആ വിസയുടെ ലീഗൽ വാലിഡിറ്റി വെറും നാല് വർഷവും മൂന്നു മാസവും മാത്രമാകുമ്പോഴാണ് പ്രശ്‌നങ്ങൾ ഉദിക്കുന്നത്. ഇത്രയും ലക്ഷങ്ങൾ മുടക്കി വിസ വാങ്ങുമ്പോൾ അത് നാല് വർഷത്തേക്കോ അല്ലെങ്കിൽ അനിശ്ചിതമായ കാലാവധി വരെ മാത്രമേ നിൽക്കുന്നുള്ളൂ എന്ന സത്യമാണ് ഇവരെ തുറിച്ചു നോക്കുന്നത്. പരിചരിക്കുന്ന വ്യക്തി മരിച്ചാലോ അല്ലെങ്കിൽ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റിയാലോ ഇവർക്ക് തിരികെ പോകേണ്ടി വരുകയും ചെയ്യും.

നിലവിൽ ഇസ്രയേൽ സർക്കാർ ഈ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. എന്തെങ്കിലും പ്രശ്‌നം വന്നാൽ ഇന്ത്യാക്കാരെ തൽക്കാലം വേണ്ടാ എന്ന് വച്ചാൽ പോലും അത് മലയാളികളെ അടക്കമുള്ളവരെ ദോഷകരമായി ബാധിക്കും. അതിനാൽ ഇസ്രയേലിലെ ഇന്ത്യൻ എംബസിയിൽ മലയാളികൾ അടക്കമുള്ളവർ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. പക്ഷെ പരാതിയിൽ ഒരു നടപടിയും വന്നിട്ടില്ല. ഒരു മാസ് പരാതി തന്നെ ഇത് സംബന്ധിച്ച് വേണ്ടി വരുമെന്നാണ് എംബസി അധികൃതർ ധരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ കാര്യത്തിൽ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ ഇരുട്ടിൽ തപ്പുകയാണ്.

അറബ് നാടുകളെ അപേക്ഷിച്ച് ഇസ്രയേലിൽ ജോലി സുരക്ഷിതത്വമുണ്ട്. കടുത്ത പീഡനങ്ങൾ ഒന്നും നേരിടെണ്ട പ്രശ്‌നം വരുന്നില്ല. ജോലി ചെയ്യുന്നവർ സുരക്ഷിതരാണ്. ജോലി സുരക്ഷിതത്വവുമുണ്ട്. അറബി രാജ്യങ്ങളിലെ പോലെ പീഡനമില്ല. 85 ശതമാനവും ശമ്പളം നൽകുന്നത് ഇസ്രയേലി സർക്കാരാണ്. ബാക്കി പതിനഞ്ചു ശതമാനമാണ് ഇസ്രയേൽ ഫാമിലി തരുന്നത്. ജോലിയും ശമ്പളവും സുരക്ഷിതവുമാണ്. അതിനാലാണ് വാഗ്ദത്ത ഭൂമിയായി മലയാളികളും ഇസ്രയേലിനെ കാണുന്നത്. ഈ വാഗ്ദത്ത ഭൂമിയിൽ നിന്നും മടങ്ങേണ്ടി വരുമോ എന്ന ഭയമാണ് ഇപ്പോൾ ഇസ്രയേലിലുള്ള മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ അലട്ടുന്നത്.

നിലവിൽ നാല് വർഷവും മൂന്നു മാസവും എന്ന വിസാ കാലാവധി ഇസ്രയേലിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവരെയും ഇസ്രയേലിൽ തുടരുന്നവരെയും അസ്വസ്ഥമാക്കുകയാണ്. അടിയന്തിര ഇടപെടൽ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും വരുമോ എന്നാണ് ഇസ്രയേലിൽ തുടരുന്നവരും ഇവിടെ ജോലിക്ക് ശ്രമിക്കുന്നവരും ഉറ്റു നോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP