Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ദിവസത്തിനുള്ളിൽ ഐപിഎസ് വിടാൻ തീരുമാനമെടുക്കും; സുതാര്യമായ, വളരെ മീനിങ് ഫുളായ മോഡലാണ് കിഴക്കമ്പലം മോഡൽ; യഥാർത്ഥ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുന്ന അവർക്കൊപ്പം ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകും; ജനങ്ങളുമായുള്ള അനുഭവ സമ്പത്ത് തെരഞ്ഞെടുപ്പിൽ ഗുണകരമാകും; പ്രചരണത്തിന് പുതുപുത്തൻ ലൈൻ; കേരളത്തിൽ ഇത് രാഷ്ട്രീയതരമായ ഒരു മൂവ്‌മെന്റ് ശക്തി പ്രാപിക്കേണ്ട സമയം: അരയും തലയും മുറുക്കി രാഷ്ട്രീയ അങ്കത്തിനൊരുങ്ങിയ ജേക്കബ് തോമസ് മനസു തുറന്ന് മറുനാടനോട്

രണ്ട് ദിവസത്തിനുള്ളിൽ ഐപിഎസ് വിടാൻ തീരുമാനമെടുക്കും; സുതാര്യമായ, വളരെ മീനിങ് ഫുളായ മോഡലാണ് കിഴക്കമ്പലം മോഡൽ; യഥാർത്ഥ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കുന്ന അവർക്കൊപ്പം ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകും; ജനങ്ങളുമായുള്ള അനുഭവ സമ്പത്ത് തെരഞ്ഞെടുപ്പിൽ ഗുണകരമാകും; പ്രചരണത്തിന് പുതുപുത്തൻ ലൈൻ; കേരളത്തിൽ ഇത് രാഷ്ട്രീയതരമായ ഒരു മൂവ്‌മെന്റ് ശക്തി പ്രാപിക്കേണ്ട സമയം: അരയും തലയും മുറുക്കി രാഷ്ട്രീയ അങ്കത്തിനൊരുങ്ങിയ ജേക്കബ് തോമസ് മനസു തുറന്ന് മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ജനകീയ കൂട്ടായ്മ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉറച്ച മനസുമായി ഡിജിപി ജേക്കബ് തോമസ്. ഇടത് സർക്കാരിന്റെ തുടർ പ്രതികാര നടപടികൾക്കിരയായി വേദനിക്കുന്ന മനസുമായി സസ്പെൻഷനിൽ തുടരവേ തന്നെയാണ് ഐപിഎസിൽ നിന്നും രാജിവെച്ച് ലോക്‌സഭാ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് ജേക്കബ് തോമസ് നീങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്തതിനാൽ സർവീസിൽനിന്നു സ്വയം വിരമിക്കാൻ അപേക്ഷ നൽകുകയോ രാജിവയ്ക്കുകയോ വേണം. ഇതിനുള്ള ഒരുക്കങ്ങളിലാണ് ജേക്കബ് തോമസിപ്പോൾ.

ഒന്നര വർഷം ഇന്ത്യൻ പൊലീസിൽ സർവീസിൽ കാലയളവ് ബാക്കി നിൽക്കെയാണ് പ്രതികാര നടപടികളിൽ മനംമടുത്ത് ജേക്കബ് തോമസ് സർവീസ് വിടുന്നത്. കേരള കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സർക്കാർ ഒന്നര വർഷമായി മാറ്റി നിർത്തിയിരിക്കുകയാണ്. 2017 ഡിസംബർ മുതൽ സസ്‌പെൻഷനിലാണ്. സസ്പെൻഷൻ എന്ന ഓമനപ്പേരിൽ ഈ മാറ്റി നിർത്തൽ തുടരുന്നതിനാൽ ജേക്കബ് തോമസ് ഫലത്തിൽ നിർവീര്യവുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് ഐപിഎസ് വിടാൻ ജേക്കബ് തോമസ് ഒരുങ്ങുന്നതും. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ സർവീസ് വിടാനും മത്സരിക്കാനുമുള്ള തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നു ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എല്ലാം വിശദമായി വിലയിരുത്തി അവസാന തീരുമാനത്തിന് ഞാൻ സമയം എടുക്കുകയാണ്. എല്ലാം വിലയിരുത്തി വരുന്നതെയുള്ളൂ. വിലയിരുത്തൽ ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്-ജേക്കബ് തോമസ് പറയുന്നു.

ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകുന്ന കാര്യം ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് സ്ഥിരീകരിച്ചിരുന്നു. ഈ വാർത്ത വന്നെങ്കിലും ജേക്കബ് തോമസിന്റെ പ്രതികരണം മാധ്യമങ്ങളിൽ ലഭ്യമായിരുന്നില്ല. ഇത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്തിരുന്നു. ഈ അനിശ്ചിതത്വത്തിന്റെ വിരാമമായാണ് ജേക്കബ് തോമസിന്റെ നേരിട്ടുള്ള പ്രതികരണം തന്നെ ലഭ്യമാകുന്നത്. വളരെ ഗൗരവസ്വഭാവത്തോടെ തന്നെ ഈ കാര്യത്തിൽ തീരുമാനത്തിനായി താൻ നീങ്ങുകയാണ് എന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. ചാലക്കുനിടയിൽ മത്സരിക്കുകയാണെങ്കിൽ സോഷ്യൽ മീഡിയയിൽ അധിഷ്ഠിതമായ പ്രചാരണ തന്ത്രങ്ങൾ മെനയുമെന്നും തീർത്തും ആധുനികമായ പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകുമെന്നും ജേക്കബ് തോമസ് പറയുന്നു.

ഐപിഎസിൽ  തുടരുന്നതിനാൽ രാജി നൽകുമ്പോൾ അതിനായുള്ള നടപടി ക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളെക്കുറിച്ചും രാജിയെക്കുറിച്ചും ആലോചിക്കുകയാണ്. മുപ്പത് വർഷമാണ് 
ഐപിഎസിൽ തുടരേണ്ട കാലാവധി. അതിനു മുൻപ് സർവീസിൽ നിന്നും മാറണമെങ്കിൽ രാജി വയ്ക്കണം. സർവീസ് വിടേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയാണ്. വിജിലന്റ് കേരളയിൽ 44 പഞ്ചായത്തുകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങളുമായി ഇടപഴകിയ അനുഭവ പരിചയമുണ്ട്. ഈ അനുഭവ സമ്പത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സസ്പെൻഷൻ കാര്യങ്ങൾ കോടതിയിൽ ചാലഞ്ച് ചെയ്തിട്ടുണ്ട്. സർക്കാർ അത് നീട്ടിക്കൊണ്ടു പോവുകയാണ്. സർക്കാർ വാദങ്ങൾ ഞാൻ ഒന്നും അംഗീകരിച്ചിട്ടില്ല. അതിനു കോടതിയുടെ ഉത്തരവ് കൂടി വരാനുണ്ട്,. എനിക്കെതിരെയുള്ള ആരോപണങ്ങൾ ആണ് ഞാൻ ചലഞ്ച് ചെയ്തിരിക്കുന്നത്.

ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തിൽ വിജയപ്രദമായ ഒരു മോഡൽ സൃഷ്ടിച്ചിട്ടുണ്ട്. സുതാര്യമായ ഒരു മോഡൽ ആണിത്. ഒട്ടുവളരെ പ്രതീക്ഷകൾ ഉയർത്തുന്ന മോഡൽ ആണിത്. ഡെവലപ്‌മെന്റ് ആയ മോഡൽ ആണിത്. ട്വന്റി20 കേരളത്തിൽ വേരൂന്നിയ ഒരു രാഷ്ട്രീയ പാർട്ടിയല്ല. പക്ഷെ അവരുടെ പ്രവർത്തികൾ, ജനങ്ങൾക്കിടയിൽ ചെയ്യുന്ന കാര്യങ്ങൾ, പഞ്ചായത്തിൽ ചെയ്യുന്നത് എല്ലാം അനുകൂലിക്കാൻ കഴിയുന്ന പദ്ധതികളാണ്. വളരെ മീനിങ് ഫുളായി എനിക്ക് തോന്നുന്ന കാര്യങ്ങൾ ആണ് ട്വന്റി20 ചെയ്യുന്നത്. ജനങ്ങൾക്ക് അതിൽ താൽപര്യമുണ്ട്. ഞാനത് പഠിച്ചിട്ടുണ്ട്. നാല് വര്ഷമായി കിഴക്കമ്പലം പഞ്ചായത്തിൽ നടന്നുവരുന്ന മോഡൽ കൂടിയാണിത്.

പഞ്ചായത്ത് ഭരിക്കുന്നതും ട്വന്റി20യാണ്. 19-ൽ പതിനേഴ് സീറ്റും ട്വന്റി20 പാർട്ടിക്ക് ലഭിച്ചു. യഥാർത്ഥ പഞ്ചായതീരാജ് സംവിധാനമാണ് അവിടെ നടപ്പിലാക്കുന്നത്. ട്വന്റി20 മുന്നോട്ട് വെച്ച പദ്ധതി ജനങ്ങൾക്ക് സ്വീകാര്യമാകുന്നു എന്നതിന്റെ തെളിവാണിത്. വിജിലന്റ് കേരളയുടെ സമയത്താണ് ഞാനിത് മനസിലാക്കുന്നത്. നമുക്ക് അതിനോട് യോജിക്കുന്നതിനു തടസമല്ല. കേരളത്തിൽ രാഷ്ട്രീയതരമായ ഒരു മൂവേമെന്റ് ശക്തിപ്രാപിക്കണം-ജേക്കബ് തോമസ് പറയുന്നു.

ചാലക്കുടിയിൽ സിറ്റിങ് എംപിയും നടനുമായ ഇന്നസന്റാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. ബെന്നി ബഹനാൻ ആണു യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,884 വോട്ടുകൾക്കാണ് ഇന്നസെന്റ് കോൺഗ്രസിലെ പി.സി.ചാക്കോയെ തോൽപിച്ചത്. 2017 ഡിസംബറിൽ നടത്തിയ പ്രസംഗത്തിൽ സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു ജേക്കബ് തോമസിന് ആദ്യ സസ്‌പെൻഷൻ ലഭിച്ചത്. ആറു മാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്‌പെൻഷനും ലഭിച്ചു.

തുറമുഖ ഡയറക്ടറായിരിക്കേ ഡ്രഡ് ജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പേരിലാണ് മൂന്നാമത്തെ സസ്‌പെൻഷൻ കിട്ടിയത്. ഈ സസ്പെൻഷൻ തുടരുന്ന വേളയിൽ തന്നെയാണ് ഇപ്പോൾ സർവീസിൽ നിന്നും സ്വയം വിശ്രമിക്കാനും രാഷ്ട്രീയേതര മൂവ്‌മെന്റിന്റെ ഭാഗമായ ട്വന്റി20യുടെ ഭാഗമായി ചാലക്കുടി ലോക്‌സഭാ സീറ്റിൽ മത്സരിക്കാനും ജേക്കബ് തോമസ് തീരുമാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP