Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയിടത്തും കാന്തപുരം വെല്ലുവിളികൾ നടത്തിയിരുന്നു; ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയിൽ ജഡ്ജായിരുന്ന ജസ്റ്റിസ് കമാൽ പാഷ പത്താം പ്രതിയായ കാന്തപുരത്തെ ചേർക്കണമെന്ന് വ്യക്തമാക്കിയത്; ഇപ്പോൾ വിധി വന്നത് ഹംസ നൽകിയ അപ്പീലിൽ; ഖുറാൻ സന്നദ്ധ സൊസൈറ്റി സുപ്രീംകോടതിയെ സമീപിക്കും; ചേകന്നൂർ വധം ശരിക്കും മത ഭീകരത: ജാമിദ ടീച്ചർ മറുനാടനോട്

ചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയിടത്തും കാന്തപുരം വെല്ലുവിളികൾ നടത്തിയിരുന്നു; ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയിൽ ജഡ്ജായിരുന്ന ജസ്റ്റിസ് കമാൽ പാഷ പത്താം പ്രതിയായ കാന്തപുരത്തെ ചേർക്കണമെന്ന് വ്യക്തമാക്കിയത്; ഇപ്പോൾ വിധി വന്നത് ഹംസ നൽകിയ അപ്പീലിൽ; ഖുറാൻ സന്നദ്ധ സൊസൈറ്റി സുപ്രീംകോടതിയെ സമീപിക്കും; ചേകന്നൂർ വധം ശരിക്കും മത ഭീകരത: ജാമിദ ടീച്ചർ മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ചേകന്നൂർ മൗലവി കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണെന്നും വനിതാ ജുമവരെ നടത്തി ഇസ്ലാമിൽ പുതിയ മുന്നേറ്റം നടത്തിയ ഖുർആൻ സുന്നത് സൊസൈറ്റി നേതാവ് ജാമിദ ടീച്ചർ വ്യക്തമാക്കി.ചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയിടത്തും കാന്തപുരം വെല്ലുവിളികൾ നടത്തിയിരുന്നെന്നും തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതിയിൽ ജഡ്ജായിരുന്ന ജസ്റ്റിസ് കമാൽ പാഷ പത്താം പ്രതിയായ കാന്തപുരത്തെ ചേർക്കണമെന്ന് പറഞ്ഞതെന്നും അവർ മറുനാടൻ മലയാളിക്ക് നൽകിയ വീഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി.

ജാമിദ ടീച്ചറുടെ വാക്കുകൾ ഇങ്ങനെ:

കോടതിയിലെ വിധി നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും. ചേകന്നൂർ വധവുമായി ബന്ധപ്പെട്ട ഒന്നാം പ്രതിയായിരുന്ന വിവി ഹംസയെ സിബിഐ കോടതി കണ്ടെത്തുകയും ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 1993ൽ ജൂലൈ 29നാണ് ചേകന്നൂർ മൗലവിയെ തട്ടിക്കൊണ്ടുപോയി മതഭീകരർ കൊലപ്പെടുത്തിയത്. വിവി ഹംസയെ ശിക്ഷിക്കാൻ കാരണം ചേകന്നൂർ മൗലവിയുടെ ഭാര്യ ഹൗവ്വ ഉമ്മ പ്രതിയെ തിരിച്ചറിഞ്ഞതിന്റെ പേരിലായിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിക്കുകയും പിന്നീട് സിബിഐ അന്വേഷിച്ച് 9പേരെ കണ്ടെത്തുകയുമായിരുന്നു.

സിബിഐ കോടിതിയിൽ ജഡ്ജായിരുന്ന ജസ്റ്റിസ് കമാൽ പാഷ പത്താം പ്രതിയായ എപി കാന്തപുരത്തെ ചേർക്കണമെന്ന് അഭ്യർത്ഥന കൊടുത്തിരുന്നു. അതിന്റെ കാരണം ചേകന്നൂർ മൗലവിയെ കൊല്ലുമെന്ന് പലയിടത്തും കാന്തപുരം വെല്ലുവിളികൾ നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിന്റെ തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഹൈക്കോടതിയിൽ വന്നപ്പോൾ കാന്തപുരം രക്ഷപ്പെട്ടു. 8 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. ഖുറാൻ സന്നദ്ധ സൊസൈറ്റി അന്വേഷണം ഊർജ്ജിതമാക്കണമെന്നും 8പേരെ ശിക്ഷിക്കണമെന്നും പറഞ്ഞു ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

അത് ഇപ്പോഴും നിലനിൽക്കുകയാണ്. വി.വി ഹംസ കൊടുത്ത അപ്പീലിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഇതിന്റെ തുടർ നിയമനടപടികളുമായി ഖുറാൻ സന്നദ്ധ സൊസൈറ്റി സുപ്രീംകോടതിയെ സമീപിക്കും, എൻഐഎ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇതൊരു മത ഭീകരതയാണ്, ജനാധിപത്യ രാജ്യത്ത് അവകാശം നിഷേധിക്കപ്പെടുന്ന തരത്തിലും വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുമാണ് ഈ വധം നടന്നിട്ടുള്ളത്. ഇത് തീവ്ര സ്വഭാവമുള്ള ഭീകരതയാണ്.- ജാമിദ ടീച്ചർ വ്യക്തമാക്കി.

തെളിവുകൾ ആദ്യമേ മുഴുവൻ ആദ്യമേ പൂഴ്‌ത്തിയെന്ന് ചേകന്നൂരിന്റെ അമ്മാവൻ

അതേസമയം കോടതിവിധിയിൽ നിരാശയുണ്ടെന്നും തെളിവുകൾ ആദ്യമേ നശിപ്പിക്കപ്പെട്ടുവെന്നും ചേകന്നൂരിന്റെ അമ്മാവൻ സാലീം ഹാജി മറുനാടൻ മലയാളിയോട് പറഞ്ഞു.

കെ. കെ സാലിം ഹാജിയൂടെ വാക്കുകൾ ഇങ്ങനെ

'കേസ് ലഭ്യമായ തെളിവുകൾ കോടതിയിൽ ശിക്ഷിക്കാൻ പറ്റിയ തെളിവുകൾ ആദ്യമേ മുഴുവൻ ആദ്യമേ പൂഴ്‌ത്തി വച്ചു. കോടതിയിൽ ഹജരാക്കിയിട്ടില്ല. ലഭ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കാത്തതാണ് കേസ് വെറുതെ വിടാൻ പ്രധാന കാരണം. അന്വേഷണത്തിൽ കിട്ടിയ തെളിവുകൾ. കോടതിയിൽ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ചീഫ് വിസ്താരം കഴിഞ്ഞായാളിനെയും പ്രതിയാക്കാമെന്ന് ഒരു കോടതിയിൽ പറഞ്ഞപ്പോൾ വീണ്ടും അതേ കോടതി തന്നെ ക്രോസ് വിസ്താരം കഴിഞ്ഞാൽ തെളിവുകൾ കിട്ടിയാൽ മാത്രമെ പ്രതിയാക്കാൻ പാടുള്ളുവെന്നു പറഞ്ഞു. ഇനിയിപ്പോ നമ്മൾ എന്തിനാ പോയി അധ്വാനിക്കുന്നെ.

ഒരു നിരാശ. എല്ലാ ഗതിയും മുട്ടുമ്പോ നമ്മൾ ചെന്നു മുട്ടുന്നത് കോടതിയിലാണ്. കോടതിയിൽ മുട്ടുമ്പോ ഇന്ന് ഒരു വിധിയാണെങ്കിൽ നാളെ ഒരു വിധിയകാണ്. അങ്ങനെ പലതരം വിധിയ. ഒരോ ജഡ്ജിമാർക്കും തോന്നിയ രീതിയിലാ വിധി. സത്യം അസത്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള വിധി കേൾക്കാൻ പ്രയാസമാണ്. ഇതിന്റെ എല്ലാ സത്യത്തിന്റെയും പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢ സംഘത്തിന്റ സമ്മർദ്ദം കൊണ്ടുണ്ടാകുന്നതാണ് പതിവ്. നീതി പീഠത്തിലോക്കെ ജനങ്ങൾക്ക് വിശ്വാസം കുറഞ്ഞു വരികയാണ്. അടുത്ത ഘട്ടം കുടുംബക്കാരും വക്കീലന്മാരുമായി അന്വേഷിച്ച് പൂർത്തിയായ വിവരം കിട്ടിയതിന് ശേഷം എന്താ വേണ്ടതെന്ന് വച്ചാൽ ചെയ്യണം'- സാലിം ഹാജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP