Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശുദ്ധ അസംബന്ധം ഡൽഹിയിൽ ഇരുന്ന് വായിച്ച് ചിരിയടക്കാനായില്ല; എങ്ങനെയാണ് ഇത്തരമൊരു ഐഡിയ കിട്ടിയതെന്ന് മനസ്സിലാകുന്നില്ല; ജന്മഭൂമി റിപ്പോർട്ടിലെ ഒരു വരിപോലും ശരിയല്ല; മുഖ്യമന്ത്രി കയർത്തതിൽ പ്രതിഷേധിച്ച് രാജിക്ക് ശ്രമിച്ച വാർത്ത നിഷേധിച്ച് ധനമന്ത്രി; മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് തോമസ് ഐസക് മറുനാടനോട്

ശുദ്ധ അസംബന്ധം ഡൽഹിയിൽ ഇരുന്ന് വായിച്ച് ചിരിയടക്കാനായില്ല; എങ്ങനെയാണ് ഇത്തരമൊരു ഐഡിയ കിട്ടിയതെന്ന് മനസ്സിലാകുന്നില്ല; ജന്മഭൂമി റിപ്പോർട്ടിലെ ഒരു വരിപോലും ശരിയല്ല; മുഖ്യമന്ത്രി കയർത്തതിൽ പ്രതിഷേധിച്ച് രാജിക്ക് ശ്രമിച്ച വാർത്ത നിഷേധിച്ച് ധനമന്ത്രി; മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് തോമസ് ഐസക് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും താനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന ജന്മഭൂമി വാർത്ത വായിച്ച് തനിക്ക് ചിരിയടക്കാനായില്ലെന്ന് ധനമന്ത്രി തോമസ് ഐസക് മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിലായിരിക്കുമ്പോഴാണ് ഈ വാർത്തയെകുറിച്ച് അറിഞ്ഞത്. പത്രപ്രവർത്തകർ സത്യമാണ് റിപ്പോർട് ചെയ്യേണ്ടത് എങ്ങനെയാണ് ഇത്തരമൊരു ഐഡിയ അവർക്ക് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ല. വാർത്ത ശുദ്ധ അസംബന്ധമാമെന്നും അതിൽ പറഞ്ഞിരിക്കുന്ന ഒരു വരി പോലും ശരിയല്ല എന്നും പൂർണമായും കെട്ടിചമച്ച വാർത്ത മാത്രമാണെന്നും ധനമന്ത്രി മറുനാടൻ മലയാളിയോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതു കൊണ്ട് ധനമന്ത്രി തോമസ് ഐസക് രാജിവെക്കാനൊരുങ്ങി എന്ന വാർത്തയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി കഴിഞ്ഞ ദിുവസം പുറത്ത് വിട്ടച്. ഉദ്യോഗസ്ഥരുടെ മുമ്പിൽ വച്ചാണ് പിണറായി ഐസക്കിനോട് അപമര്യാദയായി പെരുമാരിയതെന്നം തുടർന്ന് രാജിക്കൊരുങ്ങിയ ഐസക്കിനെ യെച്ചൂരിയും കാരാട്ടും ഇടപെട്ടാണ് പിൻതിരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു. കോഴിക്കോടു നിന്നും ജന്മഭൂമി എഡിറ്റർ രാമചന്ദ്രനാണ് സുപ്രധാനമായ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വി എസ് പക്ഷത്തോടൊപ്പം നിൽക്കുന്ന ഐസക്കുമായി പിണറായി സംസാരിക്കാറില്ലെന്നും ഐസക്ക് പോയെങ്കിൽ പോകട്ടെ എന്നതാണ് പിണറായിയുടെ നിലപാടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഐസക്കുമായുള്ള ഭിന്നതയെ തുടർന്നാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതെന്നുമായിരുന്നു ജന്മഭൂമിയിലെ വാർത്ത.

മുഖ്യമന്ത്രി മോശമായി പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുൻപിൽ പരസ്യമായിട്ടായതിനാൽ, യോഗത്തിൽ ഐസക്ക് മൗനം പാലിച്ചു. പിന്നീട് ഓഫീസിൽ ചെന്ന് രാജിക്കത്തെഴുതി, പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ അടിയന്തര ഇടപെടലുകളെത്തുടർന്നാണ് പ്രശ്‌നം ഒത്തുതീർത്തതെന്നും റിപ്പോർട്ടിലുണ്ട്. ഈ പ്രശ്‌നം ചർച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി വിജയൻ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

മാർക്‌സിസവുമായി ഒരു ബന്ധവുമില്ലാത്ത ഗീത, അവരുടെ സർഗശേഷി വച്ച്, സർക്കാരിന് ഒന്നാന്തരം സ്വത്താകുമായിരുന്നു. എന്നാൽ, ഡോ. പ്രഭാത് പട്‌നായിക്കിനെപ്പോലുള്ളവരുടെ സഹായത്തോടെ, തോമസ് ഐസക്ക്, പിണറായിയുടെ ആ നിർണായക തീരുമാനത്തിന്റെ കടയ്ക്കൽ വെട്ടി. ഗീത കണ്ണൂർക്കാരിയാണ് എന്നെങ്കിലും, ധനമന്ത്രി ഐസക്ക് ഓർക്കണമായിരുന്നു എന്നും ജന്മഭൂമി വാർത്തയിൽ റിപ്പോർട് ചെയ്തിരുന്നു. നാടകകൃത്തും കവിയുമായിരുന്ന ബെർതോൾട് ബ്രെഹ്തിന്റെ 'നടുക്കുന്ന വാർത്തകൾ വരാനിരിക്കുന്നതേയുള്ളൂ.' എന്ന വാചകത്തോടെയാണ് പത്രത്തിലെ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

എന്നാൽ ഇത്രയും സെൻസേഷണലായ വാർത്ത എന്ത്‌കൊണ്ടാണ് ഇത്രയും നാൾ ഒരു മാദ്ധ്യമത്തിലും പ്രത്യക്ഷപ്പെടാതിരുന്നതെന്നും ജന്മഭൂമി വാർത്തയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക് ചോദിക്കുന്നു. പിണറായി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനാണ് തോമസ് ഐസക് എന്നാണ് പൊതു വിലയിരുത്തൽ. മന്ത്രിസഭയിലെ മികച്ച മന്ത്രിയാരെന്ന ചോദ്യത്തിനും രണ്ടാമതൊന്നാലോചിക്കാതെ ഐസക്കിന്റെ പേര് പറയുന്നവർ കുറച്ചൊന്നുമല്ല പാർട്ടിക്കുള്‌ലിൽപോലുമുള്ളത്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോൾ തെറ്റായ വാർത്തകൾ പുറത്ത് വിട്ട് പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം മാത്രമായി കണ്ട് സിപിഐ(എം) ഇതിനെ തള്ളിക്കളയുമെന്നാണ് വിലയിരുത്തൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP