1 usd = 71.24 inr 1 gbp = 92.31 inr 1 eur = 80.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 235.16 inr

Jan / 2019
23
Wednesday

ജേർണലിസ്റ്റ് കോളനിയിലെ മരം മുറി മോഷണം തന്നെ; കവർച്ചയ്ക്ക് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം; ഒത്താശ ചെയ്ത പൊലീസിനും വിമർശനം; കാർ പോർച്ച് പണിതത് കളിസ്ഥലം കൈയേറിയെന്ന ആരോപണത്തിൽ പുലിവാല് പിടിച്ച് തിരുവനന്തപുരത്തെ പത്രക്കാർ; തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ തമ്മിലടിക്ക് ശമനമില്ല

June 07, 2017 | 11:11 AM IST | Permalink



ജേർണലിസ്റ്റ് കോളനിയിലെ മരം മുറി മോഷണം തന്നെ; കവർച്ചയ്ക്ക് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം; ഒത്താശ ചെയ്ത പൊലീസിനും വിമർശനം; കാർ പോർച്ച് പണിതത് കളിസ്ഥലം കൈയേറിയെന്ന ആരോപണത്തിൽ പുലിവാല് പിടിച്ച് തിരുവനന്തപുരത്തെ പത്രക്കാർ; തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ തമ്മിലടിക്ക് ശമനമില്ല

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ പത്രക്കാരെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ ബാലാവകാശ കമ്മീഷന്റെ വിധി. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കിടയിലെ ഗ്രൂപ്പ് പോരാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സർക്കാർ സഹായത്തോടെ കേരളാ ഹൗസിങ് ബോർഡ് നടപ്പാക്കിയ പേരൂർക്കട എൻസിസി നഗർ ഹൗസിങ് കോളനിയിലെ തർക്കങ്ങൾക്കാണ് പുതിയ തലം വരുന്നത്. പത്രക്കാർ രണ്ട് ചേരിയിലാകുമ്പോൾ പൊലീസും പ്രശ്‌നത്തിൽ പക്ഷം പിടിച്ചു. അതുകൊണ്ട് തന്നെ അത്യപൂർവ്വമായി കേസിൽ പൊലീസിനുമുണ്ട് ബാലാവകാശ കമ്മീഷന്റെ വിമർശനം. എത്രയും വേഗം കുറ്റവാളികളെ അറസ്റ്റ് ചെയ്ത്, നടപടിയെടുത്ത് കമ്മീഷനെ അറിയിക്കണമെന്നാണ് ആവശ്യം.

ഹൗസിങ് കോളനിയിലെ കളിസ്ഥലമാണ് വിവാദ വിഷയം. കേരള കൗമുദിയിലെ ന്യൂസ് എഡിറ്ററായ അജിത് കുമാറിന്റെ മകൾ പാർവ്വതി ബി അജിതായിരുന്നു പരാതിക്കാരി. കളിസ്ഥലം ഇല്ലാതാക്കിയെന്ന ഹർജിയെ ഗൗരവത്തോടെ ബാലാവകാശ കമ്മീഷൻ കണ്ടു. കളിസ്ഥലം കൈയേറി കാർ പോർച്ചുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ മുറിച്ചത് മോഷണക്കുറ്റമാണ്. ഈ സാഹചര്യത്തിൽ പോർച്ചുണ്ടാക്കിയ മാധ്യമ പ്രവർത്തകർക്കെതിരെ മോഷണ കുറ്റത്തിന് കേസ് എടുക്കണം. മാധ്യമ പ്രവർത്തകരുടെ പക്ഷം പിടിച്ച് പൊലീസ് കമ്മീഷനെ തെറ്റിധരിപ്പിച്ചു. കൺറ്റോൺമെന്റ് എ സി ബൈജുവിനെതിരെ ഗുരുതര പരാമർശങ്ങളും ബാലാവകാശ കമ്മീഷന്റെ ഉത്തവിലുണ്ട്. മെയ്‌ 29നാണ് ഉത്തവിട്ടത്. ഒരു മാസത്തിനകം ഇത് നടപ്പാക്കണമെന്ന് ഡിഎഫ്ഒയ്ക്കും പൊലീസ് കമ്മീഷണർക്കും ഹൗസിങ് ബോർഡ് അധികൃതരോടും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നു. സ്ഥലത്ത് നേരിട്ടെത്തി സന്ദർശിച്ചെന്നും കൃത്യമായി തെളിവെടുപ്പ് നടത്തിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഏറെ നാളായി തിരുവനന്തപുരത്തെ പത്രക്കാർക്കിടയിൽ രണ്ട് ചേരി സജീവാണ്. പ്രസ് ക്ലബ്ബിൽ തുടങ്ങിയതാണ് തർക്കം. ബാർ വിഷയത്തിൽ അത് കത്തിക്കയറി. ഇതിനിടെ ഏഷ്യാനെറ്റിലെ വിനു വി ജോൺ ട്വറ്ററിലൂടെ ഈ പ്രശ്‌നം സജീവമാക്കി. എന്നാൽ ഉന്നത ഇടപെടലിലൂടെ എല്ലാം ശാന്തമാക്കി. ഇതിനിടെയാണ് ഹൗസിങ് ബോർഡിലെ കളിസ്ഥലം നശിപ്പിച്ച വിഷയം എത്തുന്നത്. പത്രക്കാർക്കിടയിലെ ചേരികളാണ് ഈ വിഷയം സജീവമാക്കിയത്. പൊലീസിൽ പരാതി കൊടുത്തപ്പോൾ സ്വാധീനിത്തിലൂടെ അതിനെ അട്ടിമറിച്ചു. വനം വകുപ്പിൽ മരമോഷണത്തിന് നൽകിയ പരാതിയിലും ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ബാലാവകാശ കമ്മീഷനിൽ കാര്യങ്ങളെത്തിച്ചത്. കമ്മീഷൻ ഉത്തരവായതിനാൽ നടപടിയെടുക്കാൻ പൊലീസും നിർബന്ധിതരാകും. മേൽകോടതിയിൽ ഹർജി നൽകിയാലും ഹൗസിങ് ബോർഡ് നിലപാടും വിനയാകും. അതുകൊണ്ട് തന്നെ കാർ പോർച്ച് നിർമ്മിച്ചവർക്കെതിരെ നിയമ നടപടി ഉറപ്പാണെന്ന് വിലയിരുത്തൽ എത്തുന്നു.

പത്രപ്രവർത്തക കോളനിയിലെ റെസിഡൻസ് അസോസിയേഷൻ നിയമവരുദ്ധമാണ്. കേരള സംസ്ഥാന ഹൗസിങ് ബോര്ഡ് റെഗുലേഷൻ 2000 അനുസരിച്ചല്ല ഇതുണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഈ അസോസിയേഷൻ നടത്തുന്ന പ്രവർത്തനമൊന്നും അംഗീകരിക്കാനാവില്ലെന്നാണ് വിഷയത്തിൽ ഹൗസിങ് ബോർഡിന്റെ നിലപാട്. ഇതും പത്രക്കാർക്ക് കനത്ത തരിച്ചടിയാണ്. ഹൗസിങ് ബോർഡിന്റെ പ്ലാനിൽ മാറ്റം വരുത്തിയത് അതുകൊണ്ട് തന്നെ ഭൂമി കൈയേറ്റവുമാകും. സർക്കാരിന്റെ ധനസാഹയത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പതിനാല് ലക്ഷം രൂപയ്ക്ക് വീട് വച്ചു നൽകി. എന്നാൽ 99 ശതമാനം പേരും മാസ തവണ അടച്ചില്ല. ഒടുവിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒത്തു തീർപ്പിലൂടെ ഏഴ് ലക്ഷത്തിന് വീട് ഒതുക്കിയെടുത്തു. അതിന് ശേഷം കുടിശിക വേഗത്തിൽ അടച്ച് തീർക്കുകയും ചെയ്തു. ഇങ്ങനെ നാമമാത്ര തുകയ്ക്ക് കിട്ടിയ ഫ്‌ലാറ്റുകൾ ലക്ഷങ്ങൾക്ക് വിറ്റ് ലാഭമുണ്ടാക്കി. ഏഴ് ലക്ഷത്തിന് വാങ്ങിയ വീട് നാൽപത് ലക്ഷത്തിന് വിറ്റവരും ഉണ്ട്. അങ്ങനെ സർക്കാർ ഖജനാവ് കൊള്ളയടിച്ച കോളനിയാണ് പുതിയ വിവാദത്തിൽപെടുന്നത്. കളിസ്ഥല വിവാദം ഈ വിഷയങ്ങളെ എല്ലാം വീണ്ടും സജീവമാക്കും.

അതിനിടെ പ്രശ്‌ന പരിഹാരത്തിന് സമാവായ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ തങ്ങളെ മറു വിഭാഗം പലപ്പോഴും അപമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് ഇവരുടെ പക്ഷം. സ്ത്രീ പീഡനക്കേസുകളിൽ പോലും കള്ളപ്പരാതിയിൽ കൂടെ പലരേയും കുടുക്കിയവർക്കെതിരെയാണ് ഇപ്പോൾ ബാലവകാശ കമ്മീഷന്റെ നടപടി. അതുകൊണ്ട് തന്നെ ഇവർക്കെതിരെ പൊലീസിലും കോടതിയിലുമെല്ലാം മൊഴി നൽകുമെന്നാണ് ഒരു കൂട്ടരുടെ പക്ഷം. നിയമ ലംഘനം നടത്തുന്നവർ മാധ്യമ പ്രവർത്തകരായാലും ശിക്ഷിക്കപ്പെടണമെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ട് തന്നെ ഹൗസിങ് കോളനിയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ തന്നെ ജയിലിൽ പോകേണ്ട അവസ്ഥയിലുമാണ്. കമ്മീഷൻ ഉത്തരവിൽ ആരാണ് മരം മുറിച്ചതെന്ന് ഒരിടത്തും പേരെടുത്ത് പറയുന്നില്ല. പരാതിയിലും പേരുകളില്ല. അതുകൊണ്ട് തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷേക്കണ്ടത് പൊലീസിന്റെ ബാധ്യതയുമാകുന്നു. അതിനിടെ പാവങ്ങളെ ബലികൊടുത്ത് കേസിൽ നിന്ന് തടിയൂരാൻ ജേർണലിസ്റ്റ് കോളനിയിലെ പ്രമുഖർ നീക്കം നടത്തുന്നതായും സൂചനയുണ്ട്.

ഹർജികക്ഷിയുൾപ്പെടെ 54 കുടുംബങ്ങളിലെ കുട്ടികൾ കളിച്ചു വളരുന്നത് തിരുവനന്തപുരം പേരൂർക്കടയിലുള്ള എൻ.സി.സി നഗർ ജേർണലിസ്റ്റ് കോളനിയിലണെന്നും അവിടെ സർക്കാർ നടപ്പിലാക്കിയ മാതൃകാ പത്രപ്രവർത്തക ഭവന നിർമ്മാണ പദ്ധതിയിൽ സൗജന്യത്തോടെയും സാമ്പത്തിക സഹായത്തോടെയും സർക്കാർ കുട്ടികൾക്ക് വേണ്ടി മാർക്കു ചെയ്ത് അംഗീകരിച്ച് വേർതിരിച്ചിട്ടിരിക്കുന്ന ഒരു പാർക്ക് ഉണ്ടെന്നുമാണ് ഹർജി പറയുന്നത് ഇത്രയും കാലം കുട്ടികളുടെ ഒഴിവു ദിനങ്ങളും മറ്റും ചെലവഴിച്ചിരുന്നത് തങ്ങൾ തന്നെ നട്ടുവളർത്തിയിരുന്ന ചെടികളും വൃക്ഷങ്ങളുമുള്ള ചെറിയ കളിസ്ഥലത്തായിരുന്നെന്നും കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ, ന് രാവിലെ ഫ്‌ളാറ്റുകളിലുള്ള ചില താമസക്കാർ പുറത്തു നിന്നുള്ള ഏതാനും ആളുകളെ കൊണ്ടുവന്ന് പാർക്കിലെ ചെടികൾ നശിപ്പിക്കുകയും 25ൽ അധികം വൃക്ഷങ്ങളും ചുവടോടെ വെട്ടികൊണ്ടു പോവുകയും ചെയ്‌തെന്നുമാണ് പരാതി.

ഇതുവഴി കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം തടസപ്പെടുത്തിയിരിക്കുകയാണെന്നും കോർപ്പറേഷൻ കൗൺസിലറും പൊതുപ്രവർത്തകരും ചില താമസക്കാരും പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിലെ പൊലീസുകാരെത്തി മരം മുറിക്കുന്നത് നിർത്തി വെയ്‌പ്പിക്കുകയും പാർക്കിൽ അതിക്രമിച്ച് കടന്നത് തടയുകയും ചെയ്‌തെങ്കിലും മണിക്കൂറുകൾക്കു ശേഷം ഹർജികക്ഷിയും മറ്റു കുട്ടികളും പുറത്തു പോയ സമയത്ത് വീണ്ടും അതിക്രമിച്ച് കടന്ന് ചെടികളും വൃക്ഷങ്ങളും മുറിച്ച സ്ഥലത്ത് നിയമവിരുദ്ധമായി 4 കാർ ഷെഡ്ഡുകൾ സ്ഥാപിച്ചെന്നുമാണ് പരാതി. സർക്കാർ അംഗീകരിച്ച പ്ലാനിനും വ്യവസ്ഥകൾക്കും വിരുദ്ധമായി തങ്ങളുടെ അവകാശങ്ങൽ ലംഘിച്ചിരിക്കുതയാണെന്നും അതിനാൽ തങ്ങളുടെ പാർക്കിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കാർ ഷെഡ്ഡുകൾ നീക്കം ചെയ്ത് കുറ്റം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ച് പാർക്ക് സംരക്ഷിക്കുന്നതിനുമ അവിടെ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആരോപണം.

പരാതിക്കാസ്പദമായ സ്ഥലം ബന്ധപ്പെട്ട എക്‌സികൃൂട്ടിവ് എഞ്ചിനീയർ നേരിട്ട് പരിശോധിക്കുകയുണ്ടായിയെന്നും ഭവനനിർമ്മാണ ബോർഡ് അംഗീകരിച്ച പ്ലാനിൽ നിന്നും അളവിൽ നിന്നും വ്യതിചലിച്ച് ദി.ഐ. പൈപ്പ്, ഷീറ്റ് എന്നിവ ഉപയോഗിച്ചുള്ള കാർഷെഡ്ഡുകളുടെ നിർമ്മാണം നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. ഹൗസിങ് ബോർഡ് റീജിയണൽ എഞ്ചിനീയർ നൽകിയ നിർദ്ദേശവും അനധികൃത നിർമ്മാണം നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ നൽകിയ നിർധദ്ദേശവും ഓഗസ്റ്റ് 15ന് അവിടെ എത്തിയ എസ്.ഐ യെ കാണിച്ചു കൊടുക്കുകയും കോപ്പികൾ കൈമാറുകയും ചെയ്തതാണെന്നും പക്ഷെ ആ സ്ഥലത്ത് ഷെഡ്ഡുകൾ സ്ഥാപിക്കുന്നതിന് പൊലീസ് അനുവാദം നൽകുകയാണ് ചെയ്തതെന്നും ഇതിനോടനുബന്ധിച്ചു നടന്ന പല പ്രശ്‌നങ്ങൾ റിപ്പോർട്ടിൽ ഹർജികക്ഷി വിവരിക്കുകയും ചെയ്തു.

അവയിൽ ഒന്നിലും എസ്.ഐ നടപടി എടുത്തില്ലെന്നും പാർക്ക് ഏരിയയിലെ മരങ്ങൾ മുറിച്ചതിനെതിരെ അന്വേഷണം നടത്തി കേസ് എടുക്കുന്നതിന് കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് വനം വകുപ്പ് കൺസർവേറ്റർക്ക് പരാതി നൽകിയിട്ടുള്ളതാണെന്നും പാർക്കായി മാർക്കു ചെയ്ത സ്ഥലത്ത് കാർഷെഡ്ഡ് സ്ഥാപിക്കുന്നതിന് ആർക്കും യാതൊരധികാരവുമില്ലെന്നിരിക്കെയാണ് ഒരു സംഘം ആളുകൾ നിയമം ലംഘിച്ച് പാർക്ക് കയ്യേറി മരങ്ങൾ മുറിച്ച് കാർഷെഡ്ഡുകൾ സ്ഥാപിച്ചിട്ടുള്ളതെന്നും കമ്മീഷനും ബോധ്യപ്പെട്ടു. ഇതിന് പിന്നിൽ അസിസ്റ്റന്റ് കമ്മീഷണറാണെന്ന നിരീക്ഷണവും ഉണ്ട്.

ഈ സാഹചര്യത്തിൽ മോഷണക്കുറ്റം ഉൾപ്പെടെയുള്ള ചുമത്തി കേസ് ചാർജ് ചെയ്യണം. പ്രതികളെ അറസ്റ്റ് ചെയ്ത് സമയ ബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നാണ് ആവശ്യം. പഴുതുകളടച്ച് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഹൗസിങ് ബോർഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സ്വീകരിക്കണം. പൊതു സ്ഥലങ്ങൾ സംരക്ഷിച്ച് കുട്ടികൾക്ക് കളിക്കാനുള്ള സാഹചര്യം ഹൗസിങ് ബോർഡ് സെക്രട്ടറി ഒരുക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശതകോടികളുടെ സ്വത്തുണ്ടായിട്ടെന്താ കാര്യം? വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാവാതെ ബിജു രമേശും കുടുംബവും; താൻ കംസനെന്നും തന്നെ കൊല്ലാൻ പിറന്ന ശ്രീകൃഷ്ണനെന്നും പറഞ്ഞ് സഹോദരീ പുത്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പരാതിയുമായി ബാറുടമ പൊലീസിൽ; പിതാവ് നൽകിയ സ്വത്ത് കൈവശപ്പെടുത്തി തന്നേയും മകനേയും ഇറക്കി വിടാൻ ബിജു രമേശ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹോദരി ചിത്രയും; രമേശൻ കോൺട്രാക്ടറുടെ മരണത്തോടെ തുടങ്ങിയ വ്യവസായ കുടുംബത്തിലെ തമ്മിലടിക്ക് പുതുമാനം
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
അത് ചെറിയൊരു ആശുപത്രിയായിരുന്നു; റിസോർട്ട് ഡെവലപ്പ് ചെയ്യാൻ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോൺ കൊടുത്തു എന്നാണ് എസ് ബി ഐ മാനേജറായ സഹോദരൻ പറഞ്ഞത്; ആ ഡ്രൈവർക്ക് കേസും ക്വട്ടേഷൻ ഏർപ്പാടും ഉണ്ട്; എനിക്ക് തോന്നുന്നത് മനപ്പൂർവ്വം ഉണ്ടാക്കിയ ആക്‌സിഡന്റെന്ന്; ഡ്രൈവറുടെ കാലിൽ മാത്രമേ പരിക്കുള്ളൂ; സത്യം ദൈവത്തിനേ അറിയൂ; ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് അച്ഛൻ; പൊട്ടിക്കരഞ്ഞ് ഉണ്ണി വിരൽ ചൂണ്ടുന്നത് പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലേക്ക്
ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ മാത്രം 'ജീവിച്ച് പോകാം' ! പട്ടാളക്കാരും മറ്റ് ഉദ്യോഗസ്ഥരും കാമവെറി തീർക്കുന്നത് തടയാൻ ശ്രമിച്ചാൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരും; കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്നത് ക്രൂര ലൈംഗിക ചൂഷണം; ഹ്യൂമന്റൈറ്റ് വാച്ച് റിപ്പോർട്ട് ഞെട്ടിക്കുന്നത്
ലൈംഗികാതിക്രമത്തിൽ ഇരയായവരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കണം എന്ന നിയമം വിക്കി പീഡിയയ്ക്ക് ബാധകമല്ലേ? കൊച്ചിയിൽ ലൈംഗികാക്രമത്തിന് ഇരയായ നടിയുടെ പ്രൊഫൈലിൽ പീഡനത്തിന്റെ സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി വിക്കിപീഡിയ അപ്‌ഡേഷൻ; പിന്നിൽ നടിയെ ആക്രമിച്ചതിൽ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ ഫാൻസെന്ന് സംശയിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; വിക്കിപീഡിയയിൽ നടിയുടെ പേജ് അപ്‌ഡേറ്റ് ചെയ്തവരെല്ലാം കുടുങ്ങിയേക്കും
ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ
'പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ..പുരുഷന് കയറാം..പ്രസവിച്ച സ്ത്രീക്ക് കയറിക്കൂടാ എന്ന് പറയുന്നത് അധർമ്മമല്ലേ..സ്ത്രീപുരുഷ വ്യത്യാസമുള്ളതല്ല ഈശ്വരസങ്കല്പം: പത്തുവർഷം മുമ്പ് പറഞ്ഞതെങ്കിലും ഇന്നും എന്നും പ്രസക്തമാണ് അമൃതാനന്ദമയിയുടെ വാക്കുകൾ; പുത്തരിക്കണ്ടം പ്രസംഗത്തിൽ യുവതിപ്രവേശനത്തിനെതിരെയോ സുപ്രീംകോടതി വിധിക്കെതിരെയോ എൽഡിഎഫ് സർക്കാരിനെതിരെയോ ഒന്നും അമ്മ പറയാതിരുന്നത് അതുകൊണ്ടാണെന്ന് എം വി ജയരാജൻ
പണം കൊടുത്താൽ ചന്ദ്രയാത്ര വരെ വ്യാജമാണെന്ന് തട്ടിവിടുന്ന എന്തിനും മടിയില്ലാത്ത സംഘങ്ങൾ യൂറോപ്പിൽ; വോട്ടിങ്ങ് യന്ത്രത്തിലെ തിരിമറി വിവാദത്തിന് പിന്നിൽ പ്രശസ്തിയും പണവും ലക്ഷ്യമിട്ടുള്ള ഹോക്സ് ഗ്രൂപ്പുകളോ? വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്ന യുഎസ് ഹാക്കറുടെ അവകാശവാദം തെറ്റ്; ഹാക്ക് ചെയ്യാമെങ്കിൽ സെയ്ദ് ഷൂജ എന്തുകൊണ്ട് ഡെമോ കാട്ടിയില്ല? ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തിരഞ്ഞെടുപ്പ് യന്ത്ര അട്ടിമറി വെറും പുക മാത്രമെന്ന് ഐടി വിദഗ്ദ്ധർ
നഴ്സായ മകളുടെ ദുരൂഹ മരണത്തിൽ നീതിതേടിയ പ്രവാസി മാതാപിതാക്കളുടെ പോരാട്ടം വിജയത്തിലേക്ക്; ആൻലിയയെ പെരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ; ഗാർഹിക പീഡനത്തിന് തെളിവുണ്ടായിട്ടും കേസ് ഒതുക്കാൻ നടത്തിയ ശ്രമങ്ങളും ഹൈജിനസ്-ലീലാമ്മ ദമ്പതികളുടെ പോരാട്ടത്തിൽ പൊളിഞ്ഞു; 'ഇനിയും ഇവിടെ നിന്നാൽ അവരെന്നെ കൊല്ലും..' എന്ന് സഹോദരന് വാട്സ് ആപ്പിൽ അയച്ച സന്ദേശം ഗാർഹിക പീഡനത്തിന് തെളിവായി
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
പഠിത്തം അവസാനിപ്പിച്ച് ഞാൻ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു; അന്ന് ഒരുപാട് കരഞ്ഞു; ആരോടും ഒന്നും പങ്കുവച്ചില്ല; ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടും; അഹങ്കാരിയെന്നും ഒന്നിനും കൊള്ളാത്തവളെന്നും മുദ്രകുത്തി; ഇപ്പോൾ ഞാൻ ആരാണെന്ന് എനിക്കറിയാം: അമൃത സുരേഷ് ജീവിതം പറയുന്നു
ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം
എങ്കിലും ആരാണ് താങ്കളുടെ ദൃഷ്ടിയിൽ നല്ല നടൻ? ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ കള്ളച്ചിരിയോടെ പറഞ്ഞു..രജനീകാന്ത്; അതാണ് ദിലീപ്; പ്രേം നസീറും ജയറാമും ചേർന്നുണ്ടായ നടൻ; കളി നടക്കാതെ പോയത് വിനയനോടും; ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനിലെ കാവ്യയുടെ നായകനായി മിമിക്രി കളിച്ചു നടന്നിരുന്നു ഒരു ചെറുപ്പക്കാരന്റെ മുഖം എന്തുകൊണ്ട് വിനയന്റെ മനസ്സിലെത്തി? ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്; പല്ലിശ്ശേരിയുടെ പരമ്പര
കടംവാങ്ങിയയും കൈയിലുള്ളതുമായി മുടക്കിയത് ആറു കോടി; എല്ലാം തീർന്നപ്പോൾ അണിയറക്കാരുടെ പാസ്‌പോർട്ട് വരെ സ്‌പോൺസറുടെ കൈയിലായി; ബാങ്കോക്കിൽ സെറ്റിൽ ചെയ്യാനുള്ളത് രണ്ടരക്കോടി; കടം കൊടുത്ത ഫിനാൻസർ പടം പൂർത്തിയാക്കാൻ തയ്യാറെങ്കിലും പ്രൊഡ്യൂസർ പദവി വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം പിടിച്ച് സനൽ തോട്ടം; നടിയെ ആക്രമിച്ച കേസ് അനുഗ്രഹമാക്കി രാമചന്ദ്രബാബുവിനേയും സംഘത്തേയും ബാങ്കോക്കിൽ വിട്ട് ദിലീപ് കൊച്ചിയിലുമെത്തി; പ്രൊഫ ഡിങ്കൻ സർവ്വത്ര പ്രതിസന്ധിയിൽ
'കാശല്ലേ വേണ്ടത്.. തരാം.. അൽപം കാത്തിരിക്കണം' എന്ന് നിർമ്മാതാവ്; 'ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ ..' എന്ന് നടി; കൊച്ചിയിൽ വൈശാഖ് രാജനെതിരെ നൽകിയ ബലാത്സംഗ പരാതി ബ്‌ളാക്ക് മെയിലിങ് ഉദ്ദേശിച്ച് തന്നെ; വിലപേശുന്നത് ആറുകോടിക്ക് വേണ്ടിയെന്നും സൂചനകൾ; ചങ്ക്‌സ് നിർമ്മാതാവിന് എതിരായ കേസിൽ വാട്‌സ്ആപ് ചാറ്റും ഫോൺ വിളികളും നിർണായക തെളിവാകും; മുൻകൂർ ജാമ്യം നൽകി കോടതി നടത്തിയ നിരീക്ഷണങ്ങളും പ്രസക്തം
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം