Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അഭിനന്ദനം' വരുമെന്ന് ഭയം; ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ യാത്രയപ്പ് ചടങ്ങിൽ നിന്ന് ഒളിച്ചോടുന്നു

'അഭിനന്ദനം' വരുമെന്ന് ഭയം; ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ   യാത്രയപ്പ് ചടങ്ങിൽ നിന്ന് ഒളിച്ചോടുന്നു

തിരുവനന്തപുരം: സ്ഥലംമാറ്റ ഉത്തരവ് വന്നതിന് ശേഷം മൂന്നാർ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകണമെന്ന വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ നാളെ ഹൈക്കോടതി നൽകുന്ന യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കില്ല. അഞ്ചാം തീയതി കൊൽക്കത്ത ചീഫ് ജസ്റ്റിസായി ചുതതലയേൽക്കേണ്ട മഞ്ജുള ചെല്ലൂരിന് നാളെയാണ് ഹൈക്കോടതി യാത്രയപ്പ് ഒരുക്കിയിരുന്നത്. ഭരണഘടനാ വിരുദ്ധമായി വിധി പ്രസ്താവിച്ച തനിക്കെതിരെ നാളത്തെ യാത്രയപ്പിൽ കടുത്ത പരാമർശം ഉണ്ടായേക്കാമെന്നു ഭയന്നാണ് ഇവർ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുന്നത്. തന്റെ അടുത്ത ബന്ധു മരിച്ചതിനാൽ തനിക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഇവർ അറിയിച്ചതായാണ് സൂചന. ജസ്റ്റിസുമാർ സ്ഥാനം ഒഴിയുമ്പോഴും സ്ഥലമാറുമ്പോഴും ഹൈക്കോടതി യാത്രയപ്പ് യോഗങ്ങൾ നടത്താറുണ്ട്. എ.ജി. ബാർ കൗൺസിൽ ഭാരവാഹികൾ മറ്റു ജസ്റ്റിസുമാർ തുടങ്ങിവർ യോഗത്തിൽ ആശംസാ പ്രസംഗങ്ങളും നടത്തുക പതിവാണ്. മാദ്ധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.

മൂന്നാർ കേസിൽ സർക്കാർ വക്കീലടക്കം ശക്തമായി വാദിച്ചിരുന്നെങ്കിലും സർക്കാരിനെതിരായ വിധിയാണ് വന്നത്. ജൂലൈ 21ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ സ്ഥലംമാറ്റ ഉത്തരവ് രാഷ്ട്രപതി ഒപ്പുവച്ചതാണ്. ഇതിനുശേഷം 25 നായിരുന്നു മൂന്നാർ കേസിൽ സർക്കാരിനെതിരായ വിധി ഇവർ പ്രസ്താവിച്ചത്. സ്ഥലംമാറ്റ ഉത്തരവ് വന്നശേഷം ഔദ്യോഗിക കൃത്യങ്ങൾ ജസ്റ്റിസുമാർ നിർവഹിക്കരുതെന്ന ഭരണഘടനാ ഉത്തരവ് മറികടന്നാണ് മൂന്നാർ കേസിൽ വിധി പറഞ്ഞത്.

മൂന്നാർ ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ചു നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പൊളിച്ചു നീക്കിയ ക്ലൗഡ് നയൻ റിസോർട്ടിന് ഭൂമി തിരികെ നൽകുന്നതിനൊപ്പം പത്തുലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. കയ്യേറ്റമൊഴിപ്പിക്കാൻ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്നും ഡിവിഷൻ ബഞ്ച് വിലയിരുത്തി.

ഉടമകളുടെ വിശദീകരണം തേടാതെയാണ് പട്ടയം റദ്ദാക്കാൻ സർക്കാർ നടപടി സ്വീകരിച്ചതെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുണ്ടായ നടപടികൾ സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എം.എം ഷെഫീക്കും ഉൾപ്പെട്ട് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയത്.

അനധികൃത നിർമാണം ആരോപിച്ച് സർക്കാർ പൊളിച്ചു നീക്കിയ ക്ലൗഡ് നയൻ റിസോർട്ട് ഉടമകൾക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണം. സർക്കാർ ഏറ്റെടുത്ത റിസോർട്ട് ഭൂമി ഉടമകൾക്ക് ഒരുമാസത്തിനകം തിരികെനല്കണമെന്നും കോടതി ഉത്തരവിട്ടു. പട്ടയം റദ്ദാക്കുന്നതിനുളള നടപടികൾ ചോദ്യം ചെയ്ത് അബാദ് ഹോട്ടൽസ്, ഫാ. ജോസ് കണ്ടത്തിൽ എന്നിവർ സമർപ്പിച്ച ഹർജിയും സിംഗിൾ ബച്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലുമാണ് കോടതി പരിഗണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP