Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവങ്ങളിൽ പാവങ്ങൾക്കു കിണറുണ്ടാക്കാൻ കൊടുത്തത് 650 കോടി; ജീവകാരുണ്യത്തിന് ചെലവഴിച്ചത് 10 കോടി മാത്രം; സ്വയം പ്രഖ്യാപിത മെത്രാന്റെ കള്ളക്കളികൾ അമേരിക്കക്കാർ തിരിച്ചറിയുന്നു; മതത്തെ ദുരുപയോഗപ്പെടുത്തി പിരിച്ചെടുത്ത 2790 കോടിയും ആവശ്യപ്പെട്ട് നിയമ നടപടി; കെപി യോഹന്നാന് ഫണ്ട് ഒഴുക്കൽ ഇനി എളുപ്പമാകില്ല

പാവങ്ങളിൽ പാവങ്ങൾക്കു കിണറുണ്ടാക്കാൻ കൊടുത്തത് 650 കോടി; ജീവകാരുണ്യത്തിന് ചെലവഴിച്ചത് 10 കോടി മാത്രം; സ്വയം പ്രഖ്യാപിത മെത്രാന്റെ കള്ളക്കളികൾ അമേരിക്കക്കാർ തിരിച്ചറിയുന്നു; മതത്തെ ദുരുപയോഗപ്പെടുത്തി പിരിച്ചെടുത്ത 2790 കോടിയും ആവശ്യപ്പെട്ട് നിയമ നടപടി; കെപി യോഹന്നാന് ഫണ്ട് ഒഴുക്കൽ ഇനി എളുപ്പമാകില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്ത കെപി യോഹന്നാന് എതിരെ അമേരിക്കയിൽ കേസ്. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്.

മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിക്കേണ്ടതുമില്ല. എന്നാൽ വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റി.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനമായിരുന്ന ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. അമേരിക്കയിലെ പടിഞ്ഞാറൻ പ്രദേശമായ അർക്കൻസാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹർജി പരിഗണിക്കുന്നത്.

ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പൽ ഫോർ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസും. ജീവകാരുണ്യ പ്രവർത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളർ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കൽ കൗൺസിലും നടപടിയെടുക്കാൻ കാരണം. ഇതിനു പുറമേ കേസ് കൂടിയായതോടെ ഇനി അമേരിക്കയിൽനിന്ന് യോഹന്നാന് ഒഴുകിയെത്തുന്ന കോടിക്കണക്കിനുഡോളറുകളിൽ വൻ കുറവുമുണ്ടാകും.

മാത്യു, ജിന്നഫർ ഡിക്‌സൺ എന്നിവരാണ് പരാതിക്കാർ. ഇവരുടെ പരാതി അനുസരിച്ച് യോഹന്നാനൊപ്പം ഭാര്യയും മകൻ ഡാനിയൽ പുന്നൂസും സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളാണ്. അമേരിക്കൻ മാദ്ധ്യമങ്ങളും ഈ വാർത്ത ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. മുമ്പ് യോഹന്നാന്റെ പ്രവൃത്തികളെ പ്രകീർത്തിച്ച് എഴുതിയവർ പോലും അമേരിക്കയുടെ സമ്പത്തുകൊള്ളയടിച്ച് സ്വയം പ്രഖ്യാപിത മെത്രാൻ സ്വന്തം സാമ്രാജ്യം വിപൂലികരിക്കുകയാണെന്ന് വിശദീകരിക്കുന്നു. ക്രിസ്തുവിന്റെ പേരിലെ തട്ടിപ്പിന് തടയിടാനാണ് ഈ ഹർജിയുടെ ലക്ഷ്യമെന്നും വിശേഷിപ്പിക്കുന്നു.

അതിനിടെ ആഗോള ക്രൈസ്തവരെ മുഴുവൻ ഗോസ്പൽ ഏഷ്യയുടെ കള്ളക്കളികളെ കുറിച്ച് അറിയിക്കാൻ ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് കോടികൾ ഒഴുക്കി കേരളത്തിൽ തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഡോ കെ പി യോഹന്നാന് വലിയ തിരിച്ചടിയാണ് അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികളുടെ ഈ യോജിച്ചുള്ള നീക്കം. പാവങ്ങളിൽ പാവങ്ങൾക്കായി എന്നു പറഞ്ഞ് കോടികൾ തട്ടിയെടുക്കുന്ന ബിസിനസാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തുന്നത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ സൽപ്പേര് ചൂഷണം ചെയ്യുകയാണ് ഇവർ.

അമേരിക്കയിലെ ക്രിസ്ത്യാനികളുടെ ഉദാരമനസ്‌കതയെ ചൂഷണം ചെയ്യുകയാണ് യോഹന്നാൻ. ചാരിറ്റിക്ക് എന്ന പേരിൽ പിരിച്ച മുഴുവൻ സംഭാവനയും യോഹന്നാനും കൂട്ടരും തിരിച്ചു നൽകണമെന്നാണ് പരാതി നൽകിയവരുടെ ആവശ്യം. എന്നാൽ ഈ പരാതിയെ കുറിച്ചോ നിയമനപടികളെ കുറിച്ചോ അമേരിക്കയിലെ ഗോസ്പൽ ഫോർ ഏഷ്യാ പ്രതിനിധികൾ പ്രതികരിക്കുന്നുമില്ല. ഒന്നും പറയാനില്ലെന്നാണ് മാദ്ധ്യമങ്ങളോടുള്ള ഇവരുടെ പ്രതികരണം. ഇതിൽനിന്നു തന്നെ ഫണ്ട് ദുരുപയോഗം നടന്നുവെന്ന നിഗമനത്തിലേക്ക് അമേരിക്കൻ മാദ്ധ്യമങ്ങളും എത്തുകയാണ്.

ഗോസ്പൽ ഫോർ ഏഷ്യയും ബിലീവേര്‌സ് ചർച്ചും വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ സുവിശേഷീകരണത്തിനായ് സ്വീകരിച്ച പണം വക മാറ്റി ചിലവഴിച്ചുവെന്നും കെട്ടിട സമുച്ചയങ്ങൾ പണിയുവാൻ ഉപയോഗിച്ചതായും മുൻ ബോർഡ് മെമ്പർ കുറ്റ സമ്മതം നടത്തിയിരുന്നു. ടെക്‌സാസിൽ പണി കഴിപ്പിക്കുന്ന ഹെഡ് ക്വാർട്ടെസ് കെട്ടിട സമുച്ചയത്തിന്റെ പണിക്കയാണ് തുക വകമാറ്റി ചിലവഴിച്ചത്. ഏകദേശം 120കോടി രൂപയാണ് ഇന്ത്യയിലെ സുവിഷേശീകരണത്തിനു ഉപയോഗിക്കാതെ കെട്ടിട സമുച്ചയങ്ങളുടെ പണിക്കു വേണ്ടി വകമാറ്റി ചിലവഴിച്ചത്. ഇപ്രകാരം ദാതാക്കളുടെ പണം സ്വീകരിച്ചു നടത്തുന്ന വൻ അഴിമതി മനസിലായതിനെ തുടർന്ന് മുൻ ബോർഡ് മെമ്പർ ഗയ്ൽ എർവിൻ തന്റെ അംഗത്വം രാജി വച്ചതായി മാസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ അമേരിക്കയിലെ നിയമനടപടിയും. ഇവാഞ്ചിക്കൽ കൗൺസിൽ ഫോർ ഫിനാൻസ്യൽ അക്കൗണ്ടബിലിറ്റിയുടെ 10 മാനദണ്ടങ്ങളിൽ 7 എണ്ണത്തിലും വീഴ്ച വരുത്തിയെന്നും ഇതോടെ തെളിഞ്ഞു. അങ്ങനെയാണ് സംഘടന യോഹന്നാനെ പുറത്താക്കിയത്.

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ൽ കേവലം 900/ രൂപ മുടക്കുമുതലിൽ തിരുവല്ല സബ്‌രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി പ്രവർത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായധർമ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നത്. ഈ സ്ഥാപനത്തിന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന യാതൊരു വിധ നടപടികളും പാലിക്കാതെ ശ്രീ.കെ.പി.യോഹന്നാന്റെ സ്വാർത്ഥതാൽപര്യത്തിനും, സുഖലോപനങ്ങൾക്കുമായി ഈ സ്ഥാപനത്തെ ഉപയോഗിച്ചു വരുന്നു.

മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങൾ പറഞ്ഞ് യു.കെ, യു.എസ്.എ, കാനഡ, സ്വിറ്റ്‌സർലാന്റ്, ജർമ്മനി, തായ്‌വാൻ ആസ്‌ട്രേലിയ, ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒഴുകുന്നുമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന കോടിക്കണക്കിന് രൂപ സിനിമയ്ക്കും, ഫിലിമിനും, ചാനൽ ഇൻകംജനറേഷനും, അഗ്രികൾച്ചറൽ ആക്റ്റിവിറ്റിക്കും, സ്‌കൂൾ, കോളേജ്, മെയ്ന്റൻസിനും വസ്തുക്കച്ചവടത്തിനുമായി ഭൂരിഭാഗം തുകയും വകമാറ്റി ചിലവഴിച്ചതായി ആരോപണമുണ്ട്. 2005-2006 കാലഘട്ടത്തിൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്നും ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതിനായി 63 കോടി രൂപയാണ് വക മാറ്റി ചിലവഴിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP