Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിയേയും സലിംരാജിനേയും പ്രതിസ്ഥാനത്താക്കിയവരുടെ കാലത്തും കടകംപള്ളിയിലെ ഭൂമി തട്ടിപ്പിന് തുടർച്ച; ശൂന്യ തണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിയും ഇടതു ഭരണത്തിലും കള്ളക്കളി തുടരുന്നു; കണ്ടെത്തിയത് വില്ലേജ് ഓഫീസർ മനോഹരൻ തമ്പിക്ക് എതിരായ തെളിവുകൾ; റവന്യൂ വകുപ്പ് മുക്കിയ അന്വേഷണ റിപ്പോർട്ട് മറുനാടൻ പുറത്തു വിടുന്നു

ഉമ്മൻ ചാണ്ടിയേയും സലിംരാജിനേയും പ്രതിസ്ഥാനത്താക്കിയവരുടെ കാലത്തും കടകംപള്ളിയിലെ ഭൂമി തട്ടിപ്പിന് തുടർച്ച; ശൂന്യ തണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിയും ഇടതു ഭരണത്തിലും കള്ളക്കളി തുടരുന്നു; കണ്ടെത്തിയത് വില്ലേജ് ഓഫീസർ മനോഹരൻ തമ്പിക്ക് എതിരായ തെളിവുകൾ; റവന്യൂ വകുപ്പ് മുക്കിയ അന്വേഷണ റിപ്പോർട്ട് മറുനാടൻ പുറത്തു വിടുന്നു

എം എസ് സനിൽകുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിംരാജ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് കേസിലൂടെ കുപ്രസിദ്ധമായ കടകംപള്ളി വില്ലേജിൽ ഇടതുഭരണകാലത്തും ഭൂമിതട്ടിപ്പ് നടന്നതിന്റെ രേഖകൾ പുറത്തുവന്നു. സ്വന്തമല്ലാത്ത ഭൂമി. പോക്കുവരവ് ചെയ്ത് നൽകിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് റവന്യു അധികൃതർ കണ്ടെത്തിയിട്ടും. ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കടകംപള്ളി വില്ലേജ് ഓഫീസർ മനോഹരൻ തമ്പിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് റവന്യു അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകൾ വഴി കോടികൾ അഴിമതി പണം കൈമാറിയിട്ടുണ്ടെന്നും റവന്യു അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ശൂന്യതണ്ടപ്പേരിലെ വസ്തു പതിച്ച് നൽകിയും വയലുകളെ പുരയിടമാക്കിക്കാണിച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്. ഒരുദാഹരണം ഇങ്ങനെ: കടകംപള്ളി വില്ലേജിലെ 2296/എ1-2 എന്ന സർവ്വേ നമ്പരിൽപ്പെട്ട 11 സെന്റ് ഭൂമി പോക്ക് വരവ് ചെയ്തതിൽ ക്രമക്കേട് നടന്നു. 11 സെന്റ് ഭൂമിയുടെ പോക്കുവരവിനായി ജയന്ദ് ലാലൻ  എന്നയാൾ കടകംപള്ളി വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കുന്നു. ഈ അപേക്ഷ പരിശോധിച്ച് വില്ലേജ് ഓഫീസർ മനോഹരൻ തമ്പി താലൂക്ക് ഓഫീസിലേക്ക് ഇങ്ങനെ റിപ്പോർട്ട് നൽകി: രേഖകൾ പ്രകാരം ഈ സർവ്വേ നമ്പരിൽ 4.5സെന്റ് സ്ഥലം മാത്രമാണുള്ളത്. ബാക്കിസ്ഥലം കണ്ടെത്താനാകുന്നില്ല. പോക്കുവരവ് ചെയ്ത് നൽകാൻ കഴിയില്ല. എന്നാൽ ഇനിയാണ് തട്ടിപ്പ് തുടങ്ങുന്നത് വിഷയം തഹസിൽദാർ പരിഗണിച്ചുകൊണ്ടിരിക്കെ വീണ്ടും ജയന്ദ്ലാലിന്റെ അപേക്ഷയിൽ പോക്കുവരവിനായി ഇതേവില്ലേജ് ഓഫീസർ മറ്റൊരു ഫയൽ ആരംഭിച്ച് 11 സെന്റ് ഭൂമിക്ക് പോക്കുവരവ് ചെയ്ത്നൽകി.

നാളിതുവരെ കരമൊടുക്കാത്ത 2154,3041 എന്നീ തണ്ടപ്പേരുകൾ യോജിപ്പിച്ച് 49606 നമ്പർ പട്ടയം ഉണ്ടാക്കിയാണ് തട്ടിപ്പ് നടന്നതെന്ന് റവന്യു പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പിന്നീട് മറ്റൊരു ആധാരം ചമച്ച് 49671, 49672 എന്നീ തണ്ടപ്പേരുകൾ പിടിച്ചുനൽകി. അതായത് ശൂന്യതണ്ടപ്പേരിൽ വസ്തു എഴുതിച്ചേർത്ത് പോക്കുവരവ് നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിലേക്കായി വ്യാജ ആധാരവും തയ്യാറാക്കി. ഇടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടാകാമെന്ന് റവന്യു പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിച്ച് സമഗ്രമായ അന്വേഷണം നടത്താൻ റവന്യു പരിശോധനാവിഭാഗം നിർദ്ദേശിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

സുനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യുപരിശോധനാവിഭാഗം കടകംപള്ളി വില്ലേജിൽ പരിശോധന നടത്തിയത്. അഞ്ച്ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് തണ്ടപ്പേരിലില്ലാത്ത വസ്തു പോക്കുവരവ് ചെയ്ത് നൽകിയതെന്നും വില്ലേജ് ഓഫീസിൽ രേഖകൾ തിരുത്തി പോക്കുവരവ് ചെയ്ത് നൽകുവന്നുവെന്നും സുനിൽകുമാറിന്റെ പരാതിയിൽ ആരോപിച്ചിരുന്നു. ഈ സംഗതികൾ ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് റവന്യു പരിശോധനാവിഭാഗം ജില്ലാ കളക്ടർക്ക് സമർപ്പിച്ചത്. വൻകൈക്കൂലി ഇടപാട് ഇക്കാര്യങ്ങൾക്ക് പിന്നിലുണ്ടെന്ന് റവന്യു പരിശോധനാവിഭാഗം സംശയിക്കുന്നുണ്ട്. വില്ലേജിൽ നൂറുകണക്കിന് പോക്കുവരവ് കേസുകൾ പെന്റിങ് ആണെന്ന് പോക്കുവരവ് രജിസ്റ്റർ പരിശോധിച്ചതിൽ റവന്യു പരിശോധനാവിഭാഗം കണ്ടെത്തി.

ക്രമംതെറ്റി പോക്കുവരവ് പാസാക്കുന്നതിന് പിന്നിൽ ക്രമക്കേടുകളുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർവ്വേ നമ്പർ 2421/എ2 വിൽ പെട്ട വസ്തു. 2.43ആർ തണ്ടപ്പേർ 13049 പ്രകാരവും മുൻരേഖകൾ പ്രകാരവും നിലമാണ്. എന്നാൽ 46630ാം നമ്പർ തണ്ടപ്പേരിൽ ഈ വസ്തുവിനെ പുരയിടമായി കാണിച്ച് പുരയിടം എന്നെഴുതി വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. തണ്ടപ്പേർ പകർപ്പ് സാക്ഷ്യപ്പെടുത്തിയാണ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ അടിസ്ഥാനരേഖയായ ബി.ടി.ആർ ലഭ്യമല്ലാത്ത കേസുകളിൽ മുൻതണ്ടപ്പേരും സെൻട്രൽ സർവ്വേ ഓഫീസ് മുതലായ കേന്ദ്രങ്ങളിൽ ലഭ്യമായ രേഖകൾ പരിശോധിക്കാതെയും നിലം പുരയിടമായി സർട്ടിഫിക്കറ്റ് നൽകുന്നത് ആശാസ്യമല്ലെന്ന് റവന്യു പരിശോധനാവിഭാഗം പറയുന്നുണ്ട്.

ഈ പ്രവർത്തികളെല്ലാം വില്ലേജ് ഓഫീസർ നേരിട്ടാണ് നടത്തിയത്. വില്ലേജ് ഓപീസറെ സ്ഥലത്തുനിന്ന് മാറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ശുപാർശയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. സംസ്ഥാനത്തെ ഞെട്ടിച്ച വൻഭൂമി കുംഭകോണം നടന്ന സ്ഥലമാണ് കടകംപള്ളി വ്യാജതണ്ടപ്പേര് സൃഷ്ടിച്ച് 44 ഏക്കർ ഭൂമി പോക്കുവരവ് ചെയ്ത് ഭൂമാഫിയ സ്വന്തമാക്കിയതായാണ് കടകംപള്ളി കേസ്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻഗൺമാൻ സലിംരാജ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. സിബിഐ ആണ് ഇപ്പോൾ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. കേസിന്റെ ഭാഗമായി കടകംപള്ളിയിലെ മുൻവില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്യുകയും കേസിൽ പ്രതിയാക്കുകയും ചെയ്തിരുന്നു.

ക്രമക്കേടുമായി ബന്ധപ്പെട്ട് ആറ് വില്ലേജ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. സിബിഐ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തുതന്നെയാണ് കടകംപള്ളിയിൽ വീണ്ടും ഭൂമിതട്ടിപ്പ് അരങ്ങേറിയതെന്ന് ശ്രദ്ധേയമാണ്. മനോഹരൻതമ്പി വ്യാപകമായി കൈക്കൂലി വാങ്ങി ഇടപാടുകൾ നടത്തുന്നുണ്ടെന്ന ആരോപണവും സുനിൽകുമാർ ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP