Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറും ഗസ്റ്റ് ലക്‌ച്ചറർ ആയ ബിന്ദുവിനായി ഒരുങ്ങുന്നത് സ്വന്തം കാബിനും പ്രത്യേക സൗകര്യങ്ങളും; ലീവെടുത്ത് ഉലകം ചുറ്റുമ്പോഴും രേഖകളിൽ കൃത്രിമം കാണിച്ച് വേതനം നൽകാനും നീക്കം; യൂണിവേഴ്സിറ്റി നിയമങ്ങൾ ബിന്ദുവിനായി വളച്ചൊടിക്കും; താൽകാലിക നിയമനം സ്ഥിരപ്പെടുത്താൻ വഴി തേടിയും കരുനീക്കം; ശബരിമല ദർശനം നടത്തിയ ബിന്ദുവിന്റെ സുഖസൗകര്യങ്ങൾക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഒരുക്കൾ തകൃതി; കനകദുർഗയെ കുടുംബം കൈവിട്ടെങ്കിലും ബിന്ദുവിന് ഇത് അല്ലലില്ലാകാലം

വെറും ഗസ്റ്റ് ലക്‌ച്ചറർ ആയ ബിന്ദുവിനായി ഒരുങ്ങുന്നത് സ്വന്തം കാബിനും പ്രത്യേക സൗകര്യങ്ങളും; ലീവെടുത്ത് ഉലകം ചുറ്റുമ്പോഴും രേഖകളിൽ കൃത്രിമം കാണിച്ച് വേതനം നൽകാനും നീക്കം; യൂണിവേഴ്സിറ്റി നിയമങ്ങൾ ബിന്ദുവിനായി വളച്ചൊടിക്കും; താൽകാലിക നിയമനം സ്ഥിരപ്പെടുത്താൻ വഴി തേടിയും കരുനീക്കം; ശബരിമല ദർശനം നടത്തിയ ബിന്ദുവിന്റെ സുഖസൗകര്യങ്ങൾക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഒരുക്കൾ തകൃതി; കനകദുർഗയെ കുടുംബം കൈവിട്ടെങ്കിലും ബിന്ദുവിന് ഇത് അല്ലലില്ലാകാലം

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല ദർശനം നടത്തി വിവാദ നായികയായ എ.ബിന്ദുവിന് സുഖസൗകര്യങ്ങൾ ഒരുക്കാൻ കണ്ണൂർ യൂണിവേഴ്‌സിറ്റി മത്സരിക്കുന്നതായി ആരോപണം. ഒരു ഗസ്റ്റ് ലക്‌ച്ചറർക്കും ഒരു യൂണിവേഴ്സിറ്റിയും ഒരുക്കി നൽകാത്ത സൗകര്യങ്ങളാണ് ബിന്ദുവിനായി കണ്ണൂർ യൂണിവേഴ്സ്റ്റിറ്റിയിൽ ഒരുങ്ങുന്നത്. ബിന്ദു ജോലി ചെയ്യുന്ന കണ്ണൂർ യൂനിവേഴ്സിറ്റിയുടെ പാലയാട് ക്യാംപസിൽ ഇപ്പോൾ ബിന്ദുവിന് ഇരിക്കാൻ സ്വന്തം കാബിൻ പണിയുന്നതിനുള്ള ഒരുക്കത്തിലാണ് കണ്ണൂർ യൂണിവേഴ്സിറ്റി. ഇതിനായി യൂണിവേഴ്സിറ്റിയുടെ പിവിസി അടക്കമുള്ള ഉന്നതർ ക്യാംപസ് സന്ദർശിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ബിന്ദുവിനൊപ്പം ശബരിമല ദർശനം നടത്തിയ കനകദുർഗ്ഗയ്ക്ക് ഇത് കഷ്ടകാലമാണ്. കുടുംബം പൂർണ്ണമായും തള്ളി പറഞ്ഞു. വീട്ടിൽ കയറാനും കഴിയുന്നില്ല. എന്നാൽ കനകദുർഗയെ ഒന്നും ബാധിക്കുന്നില്ല. ശബരിമലയിൽ പോയ ശേഷവും പൊലീസ് സുരക്ഷയിൽ ബിന്ദുവിന് സാധാരണ ജീവിതം നയിക്കാൻ കഴിയുന്നുണ്ട്. ഇതിനൊപ്പമാണ് ജോലി സ്ഥലത്തെ പ്രത്യേക പരിഗണന. പ്രത്യേക കാബിൻ അടക്കം ഒരുക്കുന്നതിൽ അതൃപ്തിയും ശക്തമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് യൂണിവേഴ്‌സിറ്റിയുടെ മുന്നോട്ട് പോക്ക്.

ബിന്ദു ഇരിക്കുന്ന ഹാളിൽ വിഭജനം നടത്തി ഒരു പ്രത്യേക കാബിനായാണ് നീക്കം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബിന്ദുവിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കാബിൻ എന്നാണ് പറയുന്നത്. വകുപ്പ് മേധാവികൾക്ക് കാബിൻ ഇല്ലാത്ത ക്യാംപസ് ആണ് പാലയാട് ക്യാംപസ്. ഇവിടെ ബിന്ദുവിന് മാത്രം സുരക്ഷ ഒരുക്കുന്നത് മറ്റു വകുപ്പ് മേധാവികൾക്കിടയിലും എതിർപ്പിന് കാരണമായിട്ടുണ്ട്. പാലയാട് ക്യാംപസിൽ ബിന്ദുവിന് സുരക്ഷ ഒരുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പാലയാട് ക്യാംപസ് അറിയുന്നവർ മറുനാടനോട് പ്രതികരിച്ചത്.

കുട്ടികൾക്ക് ഒപ്പമിരുന്നു ക്ലാസ് എടുക്കുന്ന വേളയിൽ എന്ത് സുരക്ഷയാണ് ബിന്ദുവിന് നൽകാൻ കഴിയുകയെന്നും ഇവർ ചോദിക്കുന്നു. ബിന്ദുവിനെ നായികയായി എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്ന സിപിഎം നീക്കത്തിന്റെ ഭാഗമായാണ് കാബിൻ പണിയിൽ എന്നും സിപിഎം നീക്കങ്ങൾക്ക് ക്യാംപസിനെ കരുവാക്കുകയാണെന്നുമാണ് ആക്ഷേപം ഉയരുന്നത്. ബിന്ദുവിനു സ്ഥിരം ജോലി ഉറപ്പാക്കി നൽകാനാണ് സർക്കാർ-സിപിഎം നീക്കം. അതിനായി കണ്ണൂർ സിപിഎം തലത്തിൽ നിന്ന് തന്നെ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റിയിലേക്ക് നിർദ്ദേശം പോയിട്ടുണ്ട്. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സ്റ്റി ഇപ്പോൾ ബിന്ദുവിനായി ഒരുക്കുന്ന കാബിൻ അടക്കമുള്ള സൗകര്യങ്ങൾ.

പാലയാട് ക്യാംപസിൽ ബിന്ദു ജോലിക്ക് എത്തിയെങ്കിലും പലപ്പോഴും ലീവ് ആണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ബിന്ദു ലീവ് ആയിരുന്നു. എന്തിനാണ് ബിന്ദു ലീവ് എടുക്കുന്നത് എന്ന് ആർക്കുമറിയില്ല. എപ്പോൾ വരും എപ്പോൾ പോകും എന്ന കാര്യത്തിലും പാലയാട് അധികൃതർക്ക് പിടിപാടില്ല. അതുകൊണ്ട് തന്നെ ബിന്ദുവിന് പഴയ ക്ലാസ്സുകൾ നോക്കി മാക്‌സിമം ലീവ് നൽകാനും നീക്കമുണ്ട്. അതിനായി പഴയ ക്ളാസുകളും രേഖകളും ബിന്ദു പരിശോധിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. പല ആവശ്യങ്ങൾക്ക് ബിന്ദുവിന് ഇനിയും ലീവ് ആവശ്യമുള്ളപ്പോൾ വേതനം നഷ്ടമാകാതിരിക്കാനാണ് നീക്കം.

അതേസമയം ബിന്ദുവിനായി യൂണിവേഴ്സ്റ്റിറ്റി നിയമങ്ങൾ വളച്ചൊടിക്കപ്പെടുന്നതിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സിപിഎം ഉന്നതർക്കും പ്രതിഷേധമുണ്ട് എന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിന്ദുവിന്റെ കാര്യത്തിൽശ്രദ്ധിച്ച് നീങ്ങാനാണ് യൂണിവേഴ്സിറ്റി തീരുമാനം. കോഴിക്കോട് നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ബിന്ദു ഇന്നലെ കോഴിക്കോട് പോയി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്ക് വേണ്ടി നടത്തിയ പിഎസ് സി പരീക്ഷ എഴുതിയിട്ടുമുണ്ട്. അതേസമയം പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയോടെ ബിന്ദു താമസം തുടങ്ങിയിട്ടുണ്ട്.

കനകദുർഗയെ അപേക്ഷിച്ച് ബിന്ദുവിന് പക്ഷെ സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുന്നുണ്ട്. കനദുർഗയെ പക്ഷെ പെരിന്തൽമണ്ണയിലെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഈ സമയം തന്നെ മർദ്ദിച്ചതായി ആരോപിച്ച് കനകദുർഗ നൽകിയ പരാതിയിലും കനകദുർഗ മർദ്ദിച്ചു എന്നാരോപിച്ച് ഭർതൃമാതാവ് സുമതിയമ്മ നൽകിയ പരാതിയിലും പൊലീസ് കേസ് നിലവിലുണ്ട്. പെരിന്തൽമണ്ണയിലെ സഖി വൺ സ്‌റ്റോപ് സംരക്ഷണ കേന്ദ്രത്തിലാണ് കനകദുർഗ ഉള്ളത്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതേസമയം കനകദുർഗയെ വീട്ടിൽ കയറാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് ഹൈക്കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.

ശബരിമല ദർശനശേഷം ബിന്ദുവും കനകദുർഗയും പൊലീസ് ഒരുക്കിയ അജ്ഞാത കേന്ദ്രങ്ങളിലായിരുന്നു. ഇവരുടെ വീടുകളിൽ പൊലീസ് കാവൽ തുടർന്നിരുന്നു. കനകദുർഗ വീട്ടിലെത്തിയപ്പോൾ സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം ഇവർക്കു പൂർണ സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിദേശ മാധ്യമ പ്രവർത്തകയോടൊപ്പമാണ് ബിന്ദു വീട്ടിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP