Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുജനത്തെ വീട്ടിലിരുത്താൻ ഏത്തമിടീൽ അടക്കമുള്ള കാടൻ മുറകൾ പരീക്ഷിക്കുന്ന യതീഷ് ചന്ദ്രയും അറിയാതെയോ ഈ മുങ്ങൽ? ലോക് ഡൗണിൽ ചുമതലകൾ ബാക്കിയാക്കി കണ്ണൂർ ഡിഎഫ്ഒ മുങ്ങി; ഖൊറ ശ്രീനിവാസ് കേരളം വിട്ട് തെലങ്കാനയിലെത്തിയത് ഭാര്യയ്ക്കും കുഞ്ഞിനും അമ്മയ്ക്കും ഒപ്പം സ്വകാര്യ കാറിൽ; കർണാടക അതിർത്തി അടച്ചിരിക്കെ ഡിഎഫ്ഒ സ്വാധീനം ഉപയോഗിച്ച് കടന്നത് രണ്ടുസംസ്ഥാന അതിർത്തികൾ; ശ്രീനിവാസിന്റെ ഒളിച്ചോട്ടം കൊല്ലം സബ് കളക്ടർ അനൂപ് മിശ്രയുടെ മുങ്ങലിന് പിന്നാലെ

പൊതുജനത്തെ വീട്ടിലിരുത്താൻ ഏത്തമിടീൽ അടക്കമുള്ള കാടൻ മുറകൾ പരീക്ഷിക്കുന്ന യതീഷ് ചന്ദ്രയും അറിയാതെയോ ഈ മുങ്ങൽ? ലോക് ഡൗണിൽ ചുമതലകൾ ബാക്കിയാക്കി കണ്ണൂർ ഡിഎഫ്ഒ മുങ്ങി; ഖൊറ ശ്രീനിവാസ് കേരളം വിട്ട് തെലങ്കാനയിലെത്തിയത് ഭാര്യയ്ക്കും കുഞ്ഞിനും അമ്മയ്ക്കും ഒപ്പം സ്വകാര്യ കാറിൽ; കർണാടക അതിർത്തി അടച്ചിരിക്കെ ഡിഎഫ്ഒ സ്വാധീനം ഉപയോഗിച്ച് കടന്നത് രണ്ടുസംസ്ഥാന അതിർത്തികൾ; ശ്രീനിവാസിന്റെ ഒളിച്ചോട്ടം കൊല്ലം സബ് കളക്ടർ അനൂപ് മിശ്രയുടെ മുങ്ങലിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊറോണ കാലത്തുകൊല്ലം സബ്കളക്ടർക്ക് പിന്നാലെ മറ്റൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടി സംസ്ഥാനം വിട്ട് മുങ്ങി. കണ്ണൂർ ഡിഎഫ്ഒയാണ് ചുമതലകൾ ബാക്കിയാക്കി രണ്ട് സംസ്ഥാനങ്ങൾ കടന്ന് സ്വന്തം നാടായ തെലങ്കാനയിൽ എത്തിയത്. 2015 ബാച്ചിലെ ഐഎഫ്എസ് ഓഫീസർ ഖൊറ ശ്രീനിവാസ് ഭാര്യ, അമ്മ, കുഞ്ഞ് എന്നിവർക്കൊപ്പമാണ് സ്വകാര്യ കാറിൽ കടന്നുകളഞ്ഞത്. കർണാടക, ആന്ധ അതിർത്തികൾ കടന്നാണ് ഉദ്യോഗസ്ഥന്റെ യാത്ര.

കർണാടക അതിർത്തി കടന്ന് രോഗബാധിതരെ മംഗലാപുരത്തെ ആശുപത്രികളിൽ എത്തിക്കാൻ കേരളസർക്കാർ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ മുങ്ങലെന്ന കാര്യം ശ്രദ്ധേയാണ്. നേരത്തെ കൊല്ലം സബ് കളക്ടർ അനൂപ് മിശ്ര ഇതുപോലെ
കേരളത്തിൽ നിന്ന് മുങ്ങി സ്വദേശമായ കാൺപൂരിൽ എത്തിയിരുന്നു. വയനാട് വഴി

വയനാട് വഴി കർണാടകയും ആന്ധ്രയും കടന്നാണ് ഖൊറ ശ്രീനിവാസ് സ്വന്തം നാടായ തെലുങ്കാനയിലെത്തിയത്. കണ്ണൂരിൽ നിന്ന് ശനിയാഴ്ച വയനാട്ടിൽ എത്തിയ ശേഷമാണ് ശ്രീനിവാസ് അവധിക്ക അപേക്ഷിച്ചത്. വേനൽകാലമായതിനാൽ കാട്ടുതീ കെടുത്തലും ആദിവാസി സംരക്ഷണവും അടക്കം അവശ്യസർവീസായി പ്രഖ്യാപിച്ചിരിക്കെയാണ് ശ്രീനിവാസന്റെ മുങ്ങൽ. അതുകൊണ്ട് തന്നെ ചീഫ് കൺസർവേറ്റർ അനുമതി നിഷേധിച്ചു. പിന്നീട് വനംമേധാവി മുമ്പാകെ അപേക്ഷിച്ചെങ്കിലും അനുമതി കിട്ടിയില്ല.ജോലിയിൽ തുടരാനാണ് ഇരുവരും ഡിഎഫ്ഒയോട് ആവശ്യപ്പെട്ടത്.

എന്നാൽ, ഇത് വകവയ്ക്കാതെ ഇയാൾ രണ്ടുസംസ്ഥാനങ്ങളിൽ തന്റെ സ്വാധീനം ഉപയോഗിച്ച് അതിർത്തി കടന്ന് തെലങ്കാനയിൽ എത്തുകയായിരുന്നു. ലോക് ഡൗൺ തെറ്റിക്കുന്നവരെ ഏത്തമിടീക്കുന്ന കണ്ണൂർ എസ്‌പി യതീഷ് ചന്ദ്ര അറിഞ്ഞാണോ ഈ ഉദ്യോഗസഥന്റെ യാത്രയെന്നും സംശയമുയരുന്നുണ്ട്. എസ്‌പി അറിയാതെ എങ്ങനെ ഇയാൾ അതിർത്തി കടന്നുവെന്നതാണ് ചോദ്യം. രണ്ടുപേരിൽ കൂടുതൽ വാഹനത്തിൽ യാത്ര പാടില്ലെന്നുപ്പോഴാണ് താനടക്കം നാലുപേരുമായുള്ള ഡിഎഫ്ഒയുടെ യാത്ര. ഏതായാലും ഖൊറ ശ്രീനിവാസനെ കാത്തിരിക്കുന്നത് സസ്‌പെൻഷൻ തന്നെയാണ്.

നേരത്തെ കൊറോണ വൈറസ് രോഗബാധയുടെ സാഹചര്യത്തിൽ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര സംസ്ഥാനത്തുനിന്നും സ്ഥലംവിട്ടിരുന്നു, ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ഉത്തർ പ്രദേശിലെ കാൺപൂരിലാണെന്നായിരുന്നു കളക്ടറുടെ പ്രതികരണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ കഴിഞ്ഞ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ്പ്രവർത്തി ഗുരുതരമായ ചട്ടലംഘനമാണെന്ന് ആരോപണം ഉയർന്നതോടെ അദ്ദേഹത്തെ സ്സപെൻഡ് ചെയ്തിരുന്നു. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്. ഏതായാലും സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഈ ഒളിച്ചോട്ടം സർക്കാരിനെ നാണക്കേടിലാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP